ലഹരിമുക്ത യുവത, സമരസജ്ജ കേരളം കേരള യൂത്ത് ഫ്രണ്ട് (M) ജില്ലാ ക്യാമ്പയിൻ സംഘടിപ്പിച്ചു.

Share

കാസറഗോഡ് :ലഹരിമുക്ത യുവത, സമരസജ്ജ കേരളം എന്ന സന്ദേശവുമായി
കേരള യൂത്ത്ഫ്രണ്ട് (എം) കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മയക്ക്മരുന്ന് ദുരുപയോഗത്തിനും,സിന്തറ്റിക്ക് ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെയും സംഘടിപ്പിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 27ന് കാസർഗോഡ് മഡോണ സ്കൂളിൽ വെച്ച്
കേരള ജലവിഭവ വകുപ്പ് മന്ത്രി
റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

കേരള യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ്
ലിജിൻ ഇരുപ്പക്കാട്ട് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.

2022 ലെ ആന്റി നാർക്കോട്ടിക് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ സിൽവർ ജൂബിലി ആൻ്റി നർക്കോട്ടിക് അവാർഡ് ജേതാവും,
മദ്യ-മയക്കുമരുന്നുകൾക്കെതിരെയുള്ള പോരാട്ടത്തിൽ ജില്ലയിലെ നിറസാന്നിധ്യമായ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ
എൻ. ജി രഘുനാഥനെ മന്ത്രി റോഷി അഗസ്റ്റ്യൻ
ആദരിച്ചു .

തുടർന്ന് പ്രിവൻ്റീവ്‌ ഓഫീസർ എൻ.ജി രഘുനാഥൻ ബോധവൽക്കരണ ക്ലാസ് എടുത്തു. സംസ്ഥാന സ്ററിയറിംഗ് കമ്മിറ്റിയംഗം സജി സെബാസ്റ്റ്യൻ, കാസർഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ ഷിനോജ് ചാക്കോ, യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഭിലാഷ് മാത്യു, അഡ്വക്കേറ്റ് വിനയ് മാങ്ങാട്ട്, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലീന റോസ്,വാർഡ് കൗൺസിലർ ഹസീന നഷാദ് എന്നിവർ സംസാരിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് ഡാവി സ്റ്റീഫൻ സ്വാഗതവും,
ബിജി ജേക്കബ് നന്ദിയും പറഞ്ഞു.

Back to Top