Categories
Kasaragod Latest news main-slider top news

അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടിൽ നിന്നും പൊലീസ് 2000 നോട്ടിന്റെ ഏഴ് കോടി രൂപ പിടിച്ചു.

കാഞ്ഞങ്ങാട് :അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടിൽ നിന്നും പൊലീസ് 2000 നോട്ടിന്റെ ഏഴ് കോടി രൂപ പിടിച്ചു. പെരിയക്കടുത്തുള്ള അബ്ദു‌ൾ റസാഖിന് വാടകക്ക് നൽകിയ ബാബുരാജ് എന്ന ആളുടെ വീട്ടിൽ നിന്നു മാണ് പണം പിടിച്ചത്. വീട് അടച്ചിട്ട നിലയിലായിരുന്നു. അമ്പലത്തറ ഇൻസ്പെക്ടർ പ്രതീഷിന്റെ നേതൃത്വത്തിൽ വീട് റെയിഡ് ചെയ്‌താണ് പണം പിടിച്ചത്. ഇന്ന് രാത്രിയാണ് സംഭവം. പെട്രോൾ പമ്പിനടുത്തുള്ള വീട്ടിൽ നിന്നു മാണ് പിടിച്ചത്. പരി

ശോധന തുടരുകയാണ് പൊലീസ്. 2000 നോട്ടിന്റെ ഇടപാട് നിർത്തലാക്കിയിട്ടുണ്ടെങ്കിലും ആർ. ബി. ഐ യിൽ നേരിട്ട് സ്വീകരിക്കുന്നുണ്ട്.

2000

Categories
Kasaragod Latest news main-slider top news

എഫ്. എസ്.ഇ.ടി.ഒ ഭരണഘടനസംരക്ഷണ സദസ്സ് നടത്തി

എഫ്. എസ്.ഇ.ടി.ഒ

ഭരണഘടനസംരക്ഷണ സദസ്സ് നടത്തി

കാഞ്ഞങ്ങാട്:-അധ്യാപകരുടെയും,ജീവനക്കാരുടെയുംഐക്യ പ്രസ്ഥാനമായ എഫ്. എസ്. ഇ. ടി. ഒജില്ലാ കമ്മിറ്റികാഞ്ഞങ്ങാട്പുതിയ കോട്ടമാന്തോപ്പ് മൈതാനിയിൽഇന്ത്യൻ മതേതരത്വത്തെ അപകടത്തിൽ ആക്കുന്നപൗരത്വഭേദഗതി നിയമത്തിനെതിരെഭരണഘടന സംരക്ഷണ സദസ്സ് നടത്തി.മുൻ ഉദുമ എംഎൽഎ കെ.കുഞ്ഞിരാമൻ സദസ്സ് ഉദ്ഘാടനം ചെയ്തു. കെ..രാഘവൻ, ടി.ദാമോദരൻ, ടി.പ്രകാശൻ, കെ.അനീഷ്എന്നിവർ സംസാരിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡണ്ട് ഭാനുപ്രകാശ് അധ്യക്ഷത വഹിച്ച സദസ്സിന് എഫ് എസ് ഇ ടി ഒ ജില്ലാസെക്രട്ടറി കെ.ഹരിദാസ് സ്വാഗതം പറഞ്ഞു.

Categories
Kasaragod Latest news main-slider top news

കലോത്സവ വിജയികളെ അനുമോദിച്ച്മേലാങ്കോട്ട് കൂട്ടായ്മ

കലോത്സവ വിജയികളെ

അനുമോദിച്ച്മേലാങ്കോട്ട് കൂട്ടായ്മ

കാഞ്ഞങ്ങാട്:-സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓർക്കസ്ട്രഎ ഗ്രേഡ് നേടിയ സാധികസജിത്ത്,കണ്ണൂർ യൂണിവേഴ്സിറ്റികലോത്സവത്തിൽഓട്ടൻതുള്ളലിൽഎ ഗ്രേഡ് നേടിയസരുൺസുരേഷ്എന്നിവരെമേലാംങ്കോട്.വ്യാപാര സ്ഥാപന കൂട്ടായ്മഅനുവദിച്ചു.

മേലാങ്കോട്ട് വച്ച് നടന്ന ചടങ്ങ്മുതിർന്ന അംഗവുംസാമൂഹ്യപ്രവർത്തകനുമായ എ. സി.മോഹനൻ നമ്പ്യാർഉപഹാരം നൽകി ആദരിച്ചു.എം സുരേഷ ശൻഅധ്യക്ഷനായി.

മോഹനൻ മോബസ്,,കെ കൃഷ്ണൻ,,,സുധീഷ് നെല്ലിക്കാട്, കെ.വി.സജിത്ത്,ജ്യോതി ചന്ദ്രൻ,സുധീഷ് കിഴക്കുംകരഎന്നിവർസംസാരിച്ചു

Categories
Kasaragod Latest news main-slider top news

ശ്രീരാമനവമി രഥയാത്ര 23 , 24 തീയ്യതികളിൽ ജില്ലയിൽ

ശ്രീരാമനവമി രഥയാത്ര 23 , 24 തീയ്യതികളിൽ ജില്ലയിൽ

 

കാഞ്ഞങ്ങാട് : തിരുവനന്തപുരം ചെങ്കോട്ടു കോണം ശ്രീരാമദാസ ആശ്രമത്തിൻ്റെയും ശ്രീരാമദാസ മിഷൻ യൂനിവേഴ്സൽ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലുള്ള 34 മത് ശ്രീരാമനവമി രഥയാത്ര 22 – 03 – 24 ന് വെള്ളിയാഴ്ച കൊല്ലൂർ ശ്രീമൂകാംബികാ ക്ഷേത്രത്തിൽ നിന്നും പരിക്രമണം ആരംഭിക്കും.

 

ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷൻ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങൾ ശ്രീമൂകാംബികയുടെ ശ്രീകോവിലിൽ നിന്നും തന്ത്രി കൊളുത്തി നൽകിയ ജ്യോതി രഥത്തിൽ പ്രതിഷ്ഠിക്കുന്നതോടെ ഈ വർഷത്തെ രഥയാത്രയ്ക്ക് തുടക്കമാവും.

 

കൊല്ലൂർ, കുന്താപുര, ഉഡുപ്പി, മംഗലാപുരം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രഥം കാസർഗോഡ് ജില്ലയിൽ പ്രവേശിക്കും. 23 ന് ശനിയാഴ്ച ഉപ്പള കൊണ്ടേവൂർ ആശ്രമം, കുമ്പള അനന്തപുരം ക്ഷേത്രം, കാസർഗോഡ് ചിന്മയ മിഷൻ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം രഥം വൈകുന്നേരം 3 മണിയോടു കൂടി കാഞ്ഞങ്ങാട് ശ്രീ നിത്യാനന്ദാശ്രമത്തിലെത്തും. തുടർന്ന് മാവുങ്കാൽരാംനഗർ ആനന്ദാശ്രമത്തിൽ സമാപനം.

24-3-24 ന് ഞായറാഴ്ച മാവുങ്കാൽ ശ്രീരാമ ക്ഷേത്രം, നീലേശ്വരം തളി അയ്യപ്പഭജനമഠം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ചായ്യോത്ത്, കയ്യൂർ, ചീമേനി വഴി കിണർമുക്ക് അവധൂതാശ്രമത്തിലെത്തും. ഇവിടുത്തെ സ്വീകരണത്തിനു ശേഷം രഥം കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും.

Categories
Kasaragod Kerala main-slider top news

NCP കേരള ഘടകം NDA യിലേക്ക്!!! Adv. റോയ് വരിക്കാട് പുതിയ സംസ്ഥാന പ്രസിഡന്റ്‌.

NCP കേരള ഘടകം NDA യിലേക്ക്!!! Adv. റോയ് വരിക്കാട് പുതിയ സംസ്ഥാന പ്രസിഡന്റ്‌.

 

NCP കേന്ദ്ര നയത്തിന് പൂർണ പിന്തുണയുമേകി കേരള ഘടകം NDA യുമായി സഹകരിച്ച് മുന്നോട്ട് പോകാൻ തൃശ്ശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനമായി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുമായി പാർട്ടിയിൽ ഭിന്നതയ്ക്ക് ശ്രമിച്ച N.A. മുഹമ്മദ്കുട്ടിയെ സംസ്ഥാന പ്രസിഡന്റ്‌ പദവിയിൽ നിന്നും നീക്കം ചെയ്യുകയും പുതിയ സംസ്ഥാന പ്രസിഡന്റായി Adv. റോയ് വാരിക്കാടിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

 

സംസ്ഥാനത്ത് വർഷങ്ങളായി തുടർന്നു വന്ന LDF ബന്ധം പൂർണമായും അവസാനിപ്പിച്ച് NDA യിക്കൊപ്പം സഹകരിച്ചുകൊണ്ടുള്ള രാഷ്ട്രിയ നീക്കം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയൊരു സംസ്കാരത്തിന് വഴിതുറക്കുന്നതിനുള്ള രാഷ്ട്രീയ കാഹളമായി വരും നാളുകളിൽ വിലയിരുത്തപ്പെടുമെന്ന് സംസ്ഥാന കമ്മിറ്റിയെ അഭിസംഭോധന ചെയ്തുകൊണ്ട് ADV. റോയ് വാരിക്കാട് പ്രസ്ഥാവിച്ചു. ബിജെപി നേതൃത്വം നൽകുന്ന NDA യ്ക്ക് കേരളത്തിൽ ശക്തമായ പിന്തുണ നൽകുന്നതിനൊപ്പം വിഘടിച്ചു നിൽക്കുന്ന ഇതര മത, രാഷ്ട്രീയ സംഘടനകളെ NDA ഭാഗമാക്കുന്നതിനും പുതിയ രാഷ്ട്രീയ നയം സഹായകരമാകുമെന്ന്‌ റോയ് വാരിക്കാട് കൂട്ടിച്ചേർത്തു.

 

BJP രാഷ്ട്രീയ നയത്തിന് പിന്തുണയേകി NDA ഭാഗമായി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന NCP കേരള ഘടകത്തിന് പൂർണ പിന്തുണയും, പരിഗണനയും യഥേഷ്ടം നൽകുമെന്ന് യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത BJP സംസ്ഥാന ഉപാദ്ധ്യക്ഷൻ ADV. B.ഗോപാലകൃഷ്ണൻ പ്രസ്ഥാവിച്ചു.

 

യോഗത്തിൽ സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ P. കുഞ്ഞിക്കണ്ണൻ, വൈസ് പ്രസിഡന്റ്മാരായ ശശി പുളിക്കൽ, K.G. പുരുഷോത്തമൻ, ജനറൽ സെക്രട്ടറിമാരായ A.V. സജീവ്, A.R നരേന്ദ്രൻ, K.B മധു, സുബിൻ സി ഭാസ്കർ, ജെയിംസ് ചാക്കോ, NYC സംസ്ഥാന കൺവീനർ ശരത് മോഹൻ, ജില്ലാ പ്രസിഡന്റ്മാരായ വസന്തകുമാർ കാട്ടുകുളങ്ങര , പ്രശാന്തൻ മുരിങ്ങോലിൽ, C.A ജോയ്, മുരളി തകടിയേൽ, J.വിനോദ്, ഭുവനചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Categories
Kerala Latest news main-slider top news

തൃശൂർ സി.പി.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിലെ മുറിയില്‍ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

 

സി.പി.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിലെ മുറിയില്‍ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.   മണലി മൂളിപ്പറമ്ബില്‍ വീട്ടില്‍ പരേതനായ ഭരതന്റെ മകൻ സുജിത്താണ്(28) മരിച്ചത്. ഡി.വൈ.എഫ്.ഐ. കേച്ചേരി മേഖല പ്രസിഡന്റാണ്.

പാർട്ടി ഓഫീസില്‍ ആരും ഇല്ലാത്ത സമയത്താണ് സുജിത്ത് ബൈക്കില്‍ എത്തിയതെന്നാണ് അറിയുന്നത്. കൈയില്‍ കയർ കരുതിയിരുന്നു. സുഹൃത്തിനോട് പാർട്ടി ഓഫീസിലെത്താൻ വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ സുഹൃത്തുക്കള്‍ ഓഫീസില്‍ എത്തിയപ്പോഴാണ് സുജിത്തിനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടൻ കേച്ചേരി ആക്‌ട്സ് ആംബുലൻസില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുന്നംകുളം പോലീസ് സ്ഥലത്തെത്തി മുറി പരിശോധിച്ചതിനെ തുടർന്ന് സുജിത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സാമ്ബത്തിക ബാധ്യതയെക്കുറിച്ചുള്ള സൂചനകള്‍ കുറിപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു. സംസ്കാരം ബുധനാഴ്ച. അമ്മ: സുജാത ഭാര്യ: ആതിര സഹോദരി: സുരഭി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline: 1056, 0471-2552056)

Categories
Kasaragod Kerala Latest news main-slider top news

സൈബര്‍ പോലീസ് സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് വാട്ട്‌സ്ആപ്പ് നമ്പറില്‍ പരാതികള്‍ അയക്കാം

സാമൂഹിക മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് സംബന്ധമായ വ്യാജ വാര്‍ത്തകള്‍, വ്യക്തിഹത്യകള്‍, മതസ്പര്‍ദ്ധയും സംഘര്‍ഷവുമുണ്ടാക്കുന്ന പോസ്റ്റുകള്‍ കമന്റുകള്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും 9497942714 എന്ന മൊബൈല്‍ നമ്പറില്‍ (സോഷ്യല്‍ മീഡിയ മോണിറ്ററിങ് സെല്‍ വാട്ട്‌സ്ആപ്പ് നമ്പര്‍ ) യു.ആര്‍.എല്‍ ലിങ്ക്,

സ്‌ക്രീന്‍ ഷോട്ട് അയക്കാവുന്നതാണ്. ഈ നമ്പറിൽ നേരിട്ട് കോള്‍ കിട്ടില്ല.

Categories
Kasaragod Latest news main-slider top news

വായു മലിനം, ശ്വാസം മുട്ടി ഇന്ത്യ; 42 നഗരങ്ങളുടെ സ്ഥിതി ഗുരുതരം

 

വായുഗുണനിലവാരം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. സ്വിസ് എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യുഎയറിൻ്റെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ബംഗ്ലാദേശും പാകിസ്ഥാനുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. വായു മലിനീകരണം ഏറ്റവും കൂടിയ 50 നഗരങ്ങളില്‍ 42 എണ്ണവും ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. വായുവിലെ പിഎം 2.5 സാന്ദ്രത അടിസ്ഥാനമാക്കി 134 രാജ്യങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണു ഐക്യു എയര്‍ പട്ടിക തയാറാക്കിയിരിക്കുന്നത്. 2022ൽ ഇന്ത്യയ്ക്ക് എട്ടാം സ്ഥനമാണ് ഈ പട്ടികയിലുണ്ടായിരുന്നത്. 2023ലെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.ഇന്ത്യയിലെ വായുമലിനീകരണതോത് ലോകാരോഗ്യ സംഘടന നിഷ്ടർഷിക്കുന്ന പരമാവധി അളവിൻ്റെ പത്തിരട്ടിയാണ്. ഒരു ക്യുബിക് മീറ്ററിൽ 54.4 മൈക്രോഗ്രാമാണ് രാജ്യത്തെ പിഎം 2.5 സാന്ദ്രത.

 

ബിഹാറിലെ ബെഗുസാരായ് ആണ് വായുമലിനീകരണം രൂക്ഷമായ മെട്രോപോളിറ്റൻ നഗരം. തൊട്ടുപിന്നാലെ ഗുവാഹത്തിയും ഡൽഹിയുമുണ്ട്. ബെഗുസാരായിലെ പിഎം 2.5 സാന്ദ്രത ഒരു ക്യുബിക് മീറ്ററിൽ 118.9 മൈക്രോഗ്രാമാണ്. 2022നും 2023നുമിടയിൽ ഗുവാഹത്തിലെ പിഎം 2.5 സാന്ദ്രത 51ൽ നിന്നും 105.4 മൈക്രോഗ്രാം ആയി ഇരട്ടിച്ചു. വായുമലിനീകരണത്താൽ വലയുന്ന ഡൽഹിയുടെ പിഎം 2.5 സാന്ദ്രത 89.1 നിന്നും 92.7 ആയി ഉയർന്നു. നാലാം തവണയാണ് ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഉൾപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ ഒൻപതും ഇന്ത്യയിലാണ്.

 

“വായുവിൻ്റെ ഗുണനിലവാരത്തിൽ ലോകത്തിലെ ഏറ്റവും മലിനമായ നാല് നഗരങ്ങളും ഇന്ത്യയിലാണ്. ബെഗുസാരായിയും ഗുവാഹത്തിയും കഴിഞ്ഞാൽ ഡൽഹി മൂന്നാം സ്ഥാനത്താണ്. ഉത്തരവാദിത്തമുള്ള ഒരു ഗവൺമെൻ്റിൻ്റെ ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണിത്- ഖേദകരമെന്നു പറയട്ടെ നമുക്ക് അങ്ങനെയൊരു ഗവൺമെൻ്റില്ല” വിഷയത്തിൽ കോൺഗ്രസ് എംപി ശശി തരൂർ എക്സിൽ പോസ്റ്റ് ചെയ്തു.

Categories
Kasaragod Latest news main-slider top news

സുജാതയ്ക്കും കുടുംബത്തിനും വീടും,മെട്രോ ക്ലബ്ബിന്പുസ്തകവും,ക്ലബ്ബ് കെട്ടിടംവിപുലീകരിച്ചു ഗവർണർ സന്ദർശനം വ്യത്യസ്തമാക്കി കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ്

 

കാഞ്ഞങ്ങാട്:-ഡിസ്റ്റിക് ഗവർണറുടെ സന്ദർശനത്തിൽവ്യത്യസ്തങ്ങളായ നിരവധി പ്രവർത്തനങ്ങൾ നടത്തികാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ്.ഇതിൻ്റെ ഭാഗമായിമണപ്പുറം ഫൌണ്ടേഷനുമായി ചേർന്ന്കഷ്ടത അനുഭവിക്കുന്നഅമ്പലത്തറയിലെസുജാതക്കുവിദ്യാർത്ഥിനികളായ രണ്ടു പെൺമക്കൾക്കുംഅന്തിയുറങ്ങുന്നതിന്കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട്എൻജിനീയർ വി സുജിത്തിന്റെആത്മാർത്ഥമായ ഇടപെടലിന്റെ ഭാഗമായിവളരെ ചുരുങ്ങിയ സമയത്തിനുള്ള ൽ6 ലക്ഷം രൂപ ചെലവഴിച്ച്. രണ്ട് കിടപ്പുമുറി ഉൾപ്പെടെആധുനിക സൗകര്യങ്ങളോടു കൂടിമനോഹരമായിനിർമ്മിച്ചവീടിൻ്റെതാക്കോൽ കൈമാറൽലും,വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കിഴക്കുംകര മെട്രോ ക്ലബ്ബിന്15000രൂപയുടെപുസ്തകങ്ങളും.,ആധുനിക സൗകര്യങ്ങളോടുകൂടി ക്ലബ്ബ് കെട്ടിടംവിപുലീകരണവും നടന്നു.കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് സന്ദർശിക്കാൻ എത്തിയഡിസ്റ്റിക് ഗവർണർടി.വി രജീ ഷ്. വിവിധ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട്എൻജിനീയർ വി സജിത്ത്അധ്യക്ഷത വഹിച്ചു.പുല്ലൂർ പെരിയപഞ്ചായത്ത് അംഗവുംവാർഡ് കൗൺസിലറുമായ സി. കെ.സബിത ,മുൻഡിസ്റ്റിക് ഗവർണർ കെ.ശ്രീനിവാസഷണായി,അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറിഅബൂബക്കർ സിദ്ദിഖ്,ഹോം ഫോർ ഹോം ലെസ്കമ്മിറ്റി ചെയർമാൻ എം.ശ്രീകണ്ഠൻ നായർ,ടൈറ്റസ് തോമസ്,കെ ഗോപി, സെക്രട്ടറി പി കണ്ണൻ,ട്രഷറർ എം മിറാഷ്എന്നിവർ സംസാരിച്ചു.

Categories
Kasaragod Latest news main-slider top news

യുബിഎംസിസ്കൂൾപഠനോത്സവത്തിൽ സപ്തഭാഷാ സംഗമവും,കുട്ടികളുടെ ജൈവ പച്ചക്കറികടയും

 

കാഞ്ഞങ്ങാട്:-ഒരു അധ്യയന വർഷത്തിൽവിദ്യാർത്ഥികൾനേടിയെടുത്ത അറിവുകൾപഠന പ്രവർത്തനങ്ങൾവ്യത്യസ്തമായ രീതിയിൽവേദിയിൽ എത്തിച്ച്പഠനോത്സവം വ്യത്യസ്തമാക്കിയുബിഎംസിചർച്ച് എഎൽപി സ്കൂൾ.ജില്ലയുടെ പ്രത്യേകതയായസപ്തഭാഷാ സംഗമവുംകുട്ടികളുടെ ജൈവപച്ചക്കറി കട ഒരുക്കിയുമാണ്പഠനോത്സവം വ്യത്യസ്തമാക്കിയത്..

മാതൃഭാഷയായമലയാളത്തോടൊപ്പംകന്നട,,ഉറുദു,,അറബി,ഹിന്ദി,ഇംഗ്ലീഷ്തുടങ്ങിയനിരവധി ഭാഷകളിൽതങ്ങളുടെ അറിവുകൾ,ചെറു നാടകങ്ങൾ,കഥ,കവിത,ദൃശ്യ ആവിഷ്കാരങ്ങൾഎന്നിവയിലൂടെവേദികളിൽ എത്തിക്കുകയും,രക്ഷിതാക്കളുടെയുംപൊതുജനങ്ങളുടെയുംപ്രശംസ നേടിയെടുക്കുകയും ചെയ്തു.ഇതോടൊപ്പംസ്കൂളിൽ നിന്നും നൽകിയപച്ചക്കറി വിത്തുകൾവീടുകളിൽകുട്ടികൾ തന്നെജൈവ കൃഷി രീതിയിലൂടെവിളയിച്ച്കുട്ടികളുടെ നിയന്ത്രണത്തിൽ തന്നെ ജൈവ പച്ചക്കറി കടഒരുക്കിയുംപഠനോത്സവം വ്യത്യസ്തമാക്കി.

വെണ്ട,,പയർ,കുമ്പളം,,മത്തൻ,ചീരതുടങ്ങിയനിരവധി പച്ചക്കറികൾകുട്ടികൾകടയിലൂടെ വിൽപ്പന നടത്തി.

കാഞ്ഞങ്ങാട് നഗരസഭവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പ്രഭാവതിപഠനോത്സവം ഉദ്ഘാടനം ചെയ്തു.സ്കൂളിൻ്റെ പാചകപ്പുരനിർമ്മാണത്തിൽമുന്നിൽ നിന്നും പ്രവർത്തിച്ചഅശോകൻ കല്ലൂരാവി,നൃത്തം പരിശീലിപ്പിച്ച എം. രജനി, കെ.മനോജ്എന്നിവരെഉപകാരം നൽകി ആദരിച്ചു.

വാർഡ് കൗൺസിലർവന്ദനബൽരാജ്അധ്യക്ഷത വഹിച്ചു. മദർ പി ടി എപ്രസിഡണ്ട് ടി.വി. റീജ,പിടിഎ വൈസ് പ്രസിഡണ്ട് എൻ.ഉണ്ണികൃഷ്ണൻ,സ്റ്റാഫ് സെക്രട്ടറി വി.കെ.ഉണ്ണികൃഷ്ണൻ,എസ് ആർ ജി കൺവീനർ പി.കെ. രജീത,എന്നിവർ സംസാരിച്ചു.

പിടിഎ പ്രസിഡണ്ട് പി.കെ. നിഷാന്ത്സ്വാഗതവും ഹെഡ്മാസ്റ്റർഎം.ടി. രാജീവൻനന്ദിയും പറഞ്ഞു

Back to Top