യുബിഎംസിസ്കൂൾപഠനോത്സവത്തിൽ സപ്തഭാഷാ സംഗമവും,കുട്ടികളുടെ ജൈവ പച്ചക്കറികടയും

Share

 

കാഞ്ഞങ്ങാട്:-ഒരു അധ്യയന വർഷത്തിൽവിദ്യാർത്ഥികൾനേടിയെടുത്ത അറിവുകൾപഠന പ്രവർത്തനങ്ങൾവ്യത്യസ്തമായ രീതിയിൽവേദിയിൽ എത്തിച്ച്പഠനോത്സവം വ്യത്യസ്തമാക്കിയുബിഎംസിചർച്ച് എഎൽപി സ്കൂൾ.ജില്ലയുടെ പ്രത്യേകതയായസപ്തഭാഷാ സംഗമവുംകുട്ടികളുടെ ജൈവപച്ചക്കറി കട ഒരുക്കിയുമാണ്പഠനോത്സവം വ്യത്യസ്തമാക്കിയത്..

മാതൃഭാഷയായമലയാളത്തോടൊപ്പംകന്നട,,ഉറുദു,,അറബി,ഹിന്ദി,ഇംഗ്ലീഷ്തുടങ്ങിയനിരവധി ഭാഷകളിൽതങ്ങളുടെ അറിവുകൾ,ചെറു നാടകങ്ങൾ,കഥ,കവിത,ദൃശ്യ ആവിഷ്കാരങ്ങൾഎന്നിവയിലൂടെവേദികളിൽ എത്തിക്കുകയും,രക്ഷിതാക്കളുടെയുംപൊതുജനങ്ങളുടെയുംപ്രശംസ നേടിയെടുക്കുകയും ചെയ്തു.ഇതോടൊപ്പംസ്കൂളിൽ നിന്നും നൽകിയപച്ചക്കറി വിത്തുകൾവീടുകളിൽകുട്ടികൾ തന്നെജൈവ കൃഷി രീതിയിലൂടെവിളയിച്ച്കുട്ടികളുടെ നിയന്ത്രണത്തിൽ തന്നെ ജൈവ പച്ചക്കറി കടഒരുക്കിയുംപഠനോത്സവം വ്യത്യസ്തമാക്കി.

വെണ്ട,,പയർ,കുമ്പളം,,മത്തൻ,ചീരതുടങ്ങിയനിരവധി പച്ചക്കറികൾകുട്ടികൾകടയിലൂടെ വിൽപ്പന നടത്തി.

കാഞ്ഞങ്ങാട് നഗരസഭവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പ്രഭാവതിപഠനോത്സവം ഉദ്ഘാടനം ചെയ്തു.സ്കൂളിൻ്റെ പാചകപ്പുരനിർമ്മാണത്തിൽമുന്നിൽ നിന്നും പ്രവർത്തിച്ചഅശോകൻ കല്ലൂരാവി,നൃത്തം പരിശീലിപ്പിച്ച എം. രജനി, കെ.മനോജ്എന്നിവരെഉപകാരം നൽകി ആദരിച്ചു.

വാർഡ് കൗൺസിലർവന്ദനബൽരാജ്അധ്യക്ഷത വഹിച്ചു. മദർ പി ടി എപ്രസിഡണ്ട് ടി.വി. റീജ,പിടിഎ വൈസ് പ്രസിഡണ്ട് എൻ.ഉണ്ണികൃഷ്ണൻ,സ്റ്റാഫ് സെക്രട്ടറി വി.കെ.ഉണ്ണികൃഷ്ണൻ,എസ് ആർ ജി കൺവീനർ പി.കെ. രജീത,എന്നിവർ സംസാരിച്ചു.

പിടിഎ പ്രസിഡണ്ട് പി.കെ. നിഷാന്ത്സ്വാഗതവും ഹെഡ്മാസ്റ്റർഎം.ടി. രാജീവൻനന്ദിയും പറഞ്ഞു

Back to Top