ശ്രീരാമനവമി രഥയാത്ര 23 , 24 തീയ്യതികളിൽ ജില്ലയിൽ

Share

ശ്രീരാമനവമി രഥയാത്ര 23 , 24 തീയ്യതികളിൽ ജില്ലയിൽ

 

കാഞ്ഞങ്ങാട് : തിരുവനന്തപുരം ചെങ്കോട്ടു കോണം ശ്രീരാമദാസ ആശ്രമത്തിൻ്റെയും ശ്രീരാമദാസ മിഷൻ യൂനിവേഴ്സൽ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലുള്ള 34 മത് ശ്രീരാമനവമി രഥയാത്ര 22 – 03 – 24 ന് വെള്ളിയാഴ്ച കൊല്ലൂർ ശ്രീമൂകാംബികാ ക്ഷേത്രത്തിൽ നിന്നും പരിക്രമണം ആരംഭിക്കും.

 

ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷൻ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങൾ ശ്രീമൂകാംബികയുടെ ശ്രീകോവിലിൽ നിന്നും തന്ത്രി കൊളുത്തി നൽകിയ ജ്യോതി രഥത്തിൽ പ്രതിഷ്ഠിക്കുന്നതോടെ ഈ വർഷത്തെ രഥയാത്രയ്ക്ക് തുടക്കമാവും.

 

കൊല്ലൂർ, കുന്താപുര, ഉഡുപ്പി, മംഗലാപുരം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രഥം കാസർഗോഡ് ജില്ലയിൽ പ്രവേശിക്കും. 23 ന് ശനിയാഴ്ച ഉപ്പള കൊണ്ടേവൂർ ആശ്രമം, കുമ്പള അനന്തപുരം ക്ഷേത്രം, കാസർഗോഡ് ചിന്മയ മിഷൻ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം രഥം വൈകുന്നേരം 3 മണിയോടു കൂടി കാഞ്ഞങ്ങാട് ശ്രീ നിത്യാനന്ദാശ്രമത്തിലെത്തും. തുടർന്ന് മാവുങ്കാൽരാംനഗർ ആനന്ദാശ്രമത്തിൽ സമാപനം.

24-3-24 ന് ഞായറാഴ്ച മാവുങ്കാൽ ശ്രീരാമ ക്ഷേത്രം, നീലേശ്വരം തളി അയ്യപ്പഭജനമഠം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ചായ്യോത്ത്, കയ്യൂർ, ചീമേനി വഴി കിണർമുക്ക് അവധൂതാശ്രമത്തിലെത്തും. ഇവിടുത്തെ സ്വീകരണത്തിനു ശേഷം രഥം കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും.

Back to Top