Categories
Kasaragod Latest news main-slider top news

നീണ്ട കാത്തിരിപ്പിനൊടുവിൽ ഹർജാലിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി

 

കാവുഗോളി ചൗക്കി : വർഷങ്ങളായി വോൾട്ടേജ് ക്ഷാമം മൂലം ദുരിതത്തിലായിരുന്ന ഹർജ്ജാൽ അരയാൽ കുളം ഭാഗത്തെ 30 ഓളം കുടുംബങ്ങളുടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി. നിലവിൽ ഈ ഭാഗത്തെ വീടുകൾക്ക് രണ്ട് കിലോമീറ്റർ ഓളം ദൂരമുള്ള മയിൽപ്പാറ ട്രാൻസ്ഫോർമറിൽ നിന്നായിരുന്നു വൈദ്യുതി എത്തിയിരുന്നത്. ഇത് കാരണം രൂക്ഷമായ വോൾട്ടേജ് ക്ഷാമം അനുഭവപ്പെട്ടിരുന്നു. ചില സമയങ്ങളിൽ കുടിവെള്ളത്തിനുള്ള മോട്ടോർ അടക്കം പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല നിരവധിതവണ ജനപ്രതിനിധി അടക്കം ബന്ധപ്പെട്ടിട്ടും പ്രശ്നത്തിന് പരിഹാരം കാണാത്തത് ശ്രദ്ധയിൽപ്പെട്ട പൊതുപ്രവർത്തകനും ജെഡിഎസ് കാസർഗോഡ് മണ്ഡലം പ്രസിഡണ്ടുമായ കരീം മയിൽപ്പാറ ഇക്കാര്യം നേരിട്ട് വൈദ്യുതി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഇതുവഴി അധികൃതരുമായി ബന്ധപ്പെടുകയും ചെയ്ത് തൊട്ടടുത്ത് അര കിലോമീറ്റർ ചുറ്റളവിൽ സ്ഥാപിച്ച പുതിയ ട്രാൻസ്ഫോർമറിൽ നിന്ന് ഏതാനും പോസ്റ്റുകൾ സ്ഥാപിച്ച് പുതിയ ലൈൻ വലിച്ച് പ്രശ്നത്തിന് പരിഹാരം കാണുകയായിരുന്നു. ഇതിനുവേണ്ടി പ്രവർത്തിച്ച കരീം മയിൽപാറയെ നാട്ടുകാരുടെ നേതൃത്വത്തിൽ അനുമോദിച്ചു.സി പി സി ആർ ഐ മാനേജർ ( rtd)എം വി. കുഞ്ഞിരാമൻ, പ്രശസ്ത കബഡി കോച്ച് ഗണേഷ് കാസറഗോഡ്, നൗഷാദ് തായൽ,മാധവൻ നായർ സി പി സി ആർ ഐ, നൗഫൽ തായൽ, സാദിക്ക് തായൽ, അഷ്റഫ് അർജാൽ, റസാക്ക് അർജാൽ, മർജാൻ തുടങ്ങിയവർ സംബന്ധിച്ചു

Categories
Kerala Latest news top news

ന്റെ പൊന്നേ!!!! സ്വർണവില അരലക്ഷത്തിന് മുകളിൽ

ന്‍റ പൊന്നേേ!!!!

അരലക്ഷം കടന്ന് സ്വർണവില

അരലക്ഷത്തിന് മുകളിലാണ് ഇന്ന് സ്വർണവില. പവന് 1040 രൂപ കൂടി 50,400യാണ് ഇന്നത്തെ സ്വർണവില.

കൊച്ചി: റെക്കോർഡിട്ട് സ്വർണവില. അരലക്ഷത്തിന് മുകളിലാണ് ഇന്ന് സ്വർണവില. പവന് 1040 രൂപ കൂടി 50,400യാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 6,300 രൂപയായി. ഇന്നലെ 49,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെ ഗ്രാമിന് 6,170 രൂപയുണ്ടായിരുന്ന സ്വർണത്തിന്റെ വില, 6,300 രൂപയായിരിക്കുകയാണ്.

Categories
Kasaragod Latest news main-slider top news

സമരാഗ്നിയ്ക്ക് ഫണ്ട് പിരിച്ചില്ല, സ്ഥാനം തെറിച്ചു; ഉണ്ണിത്താന് വോട്ടഭ്യഥിച്ചിരുന്ന നേതാവ് BJP-യിൽ

മടിക്കൈ പഞ്ചായത്ത്തല യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനർ എ.മൊയ്തീൻ കുഞ്ഞി ബി.ജെ.പി.യില്‍ ചേർന്നു.

ബുധനാഴ്ച കാഞ്ഞങ്ങാട് നടന്ന എൻ.ഡി.എ. മണ്ഡലം കണ്‍വെൻഷനില്‍ ബി.ജെ.പി.ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു.

 

കഴിഞ്ഞ ദിവസം വരെ രാജ്മോഹൻ ഉണ്ണിത്താന് വേണ്ടി വോട്ടഭ്യർഥിച്ചിരുന്നു അദ്ദേഹം. ഒരു മാസം മുൻപുവരെ കോണ്‍ഗ്രസ് മടിക്കൈ മണ്ഡലം പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസിന്റെ സമരാഗ്നിയാത്രയ്ക്ക് ഫണ്ട് പിരിച്ചു നല്‍കിയില്ലെന്ന കാരണത്തില്‍ ഇദ്ദേഹത്തെ മണ്ഡലം പ്രസിഡന്റു സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. രണ്ടു ദിവസം മുൻപ് ഡി.സി.സി.ജനറല്‍ സെക്രട്ടറി പി.വി.സുരേഷ്, കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ്പ്രസിഡന്റ് ഉമേശൻ ബേളൂർ എന്നിവരുടെ സാന്നിധ്യത്തിലാണ് മടിക്കൈയില്‍ യു.ഡി.എഫിന്റെ പഞ്ചായത്തുതല തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചത്. കോണ്‍ഗ്രസ് നേതാവ് എ. നാരായണനാണ് ചെയർമാൻ.

കഴിഞ്ഞ നാലു പതിറ്റാണ്ടായി കോണ്‍ഗ്രസില്‍ പ്രവർത്തിക്കുന്ന തനിക്ക് ഒടുവില്‍ അവഗണനയാണ് കിട്ടിയതെന്നും അതിനാലാണ് മാറി ചിന്തിച്ചതെന്നും മൊയ്തീൻ കുഞ്ഞി പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടിയാണ് മൊയ്തീൻ കുഞ്ഞി ബി.ജെ.പി.യിലേക്കു പോയതെന്നും അദ്ദേഹത്തിന് കോണ്‍ഗ്രസിനോട് കൂറില്ലെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടതാണെന്നും ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസല്‍ പറഞ്ഞു. സി.പി.എമ്മിന്റെ കോട്ടയാണ് മടിക്കൈഗ്രാമം. കോണ്‍ഗ്രസിന് ആകെയുള്ളത് 14 ബൂത്തുകമ്മിറ്റികളാണ്.

Categories
Kasaragod Latest news main-slider top news

മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് മുൻ രാഷ്ട പതി ഡോ.എ.പി.ജെ.അബ്ദുൾ കലാം രത്ന അവാർഡ് സമ്മാനിച്ചു

സാമുഹ്യ പൊതുപ്രവർത്തന രംഗത്ത് മികച്ച പ്രവർത്തനത്തിന് സഹാറ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മുൻ രാഷ്ട പതി ഡോ.എ.പി.ജെ.അബ്ദുൾ കലാം രത്ന അവാർഡ് മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് കർണാടക നിയമസഭാ സ്പീക്കർ യു.ടി.ഖാദർ സമ്മാനിച്ചു. ചടങ്ങിൽ അമ്പലത്തറ അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. എം ഹമീദ് ഹാജി,എ ഹമീദ് ഹാജി,എം ഇബ്രാഹിം, അഷ്‌റഫ്‌ എം ബി എം, എം വി നാരായണൻ, പിഎം ഷുക്കൂർ,എന്നിവർ സംസാരിച്ചു, സി കെ നാസർ സ്വാഗതവും കെ പി സലിം നന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider top news

യുവാക്കൾ മതേതര സംരക്ഷണത്തിന്റെ കാവലാളാവണം: യു ഡി വൈ എഫ് 

രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ യുവാക്കൾ രാജ്യത്തിന്റെ മതേതര സംരക്ഷണത്തിന്റെ കാവലാളാവണമെന്ന് യു ഡി വൈ എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.

വിഘടന വാദം മുന്നോട്ട് വെക്കുന്ന ഫാസിസ്റ്റു സർക്കാരിനെതിരെയുള്ള വിധിയെഴുത്തായി പാർലിമെന്റ് തിരഞ്ഞെടുപ്പ് മാറുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഷംസുദ്ധിൻ ആവിയിൽ പറഞ്ഞു.ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. പി. വി. സുരേഷ് മുഖ്യാതിഥിയായി. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ നദീർ കൊത്തിക്കാൽ ആദ്യക്ഷത വഹിച്ചു.സിഎം പി നേതാവ് സി കമ്മാരൻ,യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷിബിൻ ഉപ്പിലിക്കൈ, കെ എസ് വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ നിവേദ്. പി. പി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് എം. പി , യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അക്ഷയ എസ് ബാലൻ,സിജോ അമ്പാട്ട്, റമീസ് ആറങ്ങാടി, ജബ്ബാർ ചിത്താരി, ശരത്ത് മരക്കാപ്പ്, അയൂബ് ഇഖ്ബാൽ നഗർ, വിനീത് എച്ച്. ആർ, റഷീദ് ഹോസ്ദുർഗ്,ലിബിൻ ആലപ്പാട്ട്, തുടങ്ങിയവർ സംസാരിച്ചു.

യു ഡി വൈ എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റായി നദീർ കൊത്തിക്കാലിനെയും, ജനറൽ കൺവീനറായി ഷിബിൻ ഉപ്പിലിക്കൈ യെയും തിരഞ്ഞെടുത്തു

Categories
Kasaragod Latest news main-slider top news

പ്രമുഖ സോഷ്യലിസ്റ്റും, ജനതാദൾ മുൻ കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് ഉദുമ കെ.ബാലകൃഷ്ണൻ അനുസ്മരണ യോഗം ആർ.ജെ.ഡി.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി

പ്രമുഖ സോഷ്യലിസ്റ്റും, ജനതാദൾ മുൻ കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് ഉദുമ കെ.ബാലകൃഷ്ണൻ അനുസ്മരണ യോഗം ആർ.ജെ.ഡി.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സൗത്ത് കെ.ചന്ദ്രശേഖരൻ സ്മാരക മന്ദിരത്തിൽ വെച്ച് നടത്തി

ആർ.ജെ.ഡി.സംസ്ഥാന സെക്രട്ടറി ടി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് വി.വി.കൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ വി.വി.പുരുഷോത്തമൻ , ഇ.വി.ഗണേശൻ അഡ്വ: പി.രമാദേവി. പി.പി.രാജൻ, വി.വി.വിജയൻ, പ്രജീഷ് പാലക്കാൽ, വിജയൻ മണക്കാട്ട്, എം.കുമാരൻ, എ.മുകുന്ദൻ, പനങ്കാവ് രാമകൃഷ്ണൻ കെ.വി.രഘൂത്തമൻ ജില്ലാ സെക്രട്ടറി പനങ്കാവ് കൃഷ്ണൻ സ്വാഗതം പറഞ്ഞു.യു.കെ.ജയപ്രകാശ് നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

പ്രഭാകരൻ രക്തസാക്ഷി ദിനാചാരണം നടത്തി.

പ്രഭാകരൻ രക്തസാക്ഷി ദിനാചാരണം നടത്തി. സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി 41 വർഷങ്ങങ്ങൾക്ക് മുൻപ് മാവുങ്കാൽ ടൗണിൽ വെച്ച് ആർ എസ് എസ് പ്രവർത്തകർ കൊലപെടുത്തിയ ഉദയമാകുന്നിലെ സിപിഐഎം സി ഐ ടി യൂ പ്രവർത്തകൻ പ്രഭാകാരന്റെ 41 ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

വൈകുന്നേരം 4 മണിക്ക് കിഴക്കുംകര കേന്ദ്രീകരിച്ചു പ്രകടനം നടന്നു. പുതിയകണ്ടത് വെച്ച് നടന്ന പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മൂലകണ്ടം പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വി വി രമേശൻ, പി അപ്പുകുട്ടൻ, പി കെ നിഷാന്ത് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ രാജ്‌മോഹൻ സ്വാഗതം പറഞ്ഞു.

രാവിലെ ഉദയംകുന്നിൽ പ്രഭാതഭേരി നടന്നു.

Categories
Kasaragod Latest news main-slider top news

നെല്ലിക്കാട്ട് ഈങ്ങായിയിൽ വീട്തറവാട് പുനപ്രതിഷ്ഠ കളിയാട്ടം കലാപരിപാടിയിൽ പങ്കെടുത്തത് 98 കലാകാരികൾ

നെല്ലിക്കാട്ട് ഈങ്ങായിയിൽ വീട്തറവാട്
പുനപ്രതിഷ്ഠ കളിയാട്ടം
കലാപരിപാടിയിൽ പങ്കെടുത്ത 98കലാകാരികൾ
കാഞ്ഞങ്ങാട്:-പുരാതനമായനെല്ലിക്കാട്ട് ഈങ്ങയിൽ വീട്തറവാട്35 വർഷങ്ങൾക്ക് ശേഷംഅഞ്ചുദിവസങ്ങളിലായി നടക്കുന്നപുനപ്രതിഷ്ഠകളിയാട്ട ഉത്സവത്തിന്ഭാഗമായിമൂന്നാം ദിനത്തിൽനടന്ന കലാപരിപാടികൾപ്രദേശത്തെവിവിധ ഭാഗങ്ങളിൽ98 കലാകാരികൾ പങ്കെടുത്തു.വ്യത്യസ്തമായ ഗാനങ്ങൾക്ക്നൂതനമായ ചുവടുവെപ്പുകളുമായിരംഗപൂജ,തിരുവാതിര,കൈകൊട്ടിക്കളിഎന്നീ ഇനങ്ങളാണ് അരങ്ങേറിയത്.തറവാട്ട് അംഗങ്ങളുടെ രംഗപൂജ,കുന്നുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്രം, പൈരട്ടു ക്കം, അമ്മാസ്,അറയ്ക്കൽ, അറയ്ക്കൽ ജൂനിയർ, നെല്ലിക്കാട്ട്.എന്നിട്ട് ടീമുകളാണ് കലാപരിപാടിയിൽ പങ്കെടുത്തത്. 4 മണിക്കൂർ നീണ്ടുനിന്ന പരിപാടിക്ക്എന്നിവർ ചേർന്ന്തിരി ഇ.വി. നാരയാണി, കെ.വി. കമലാക്ഷി അമ്മ, ഇ.വി.രാഘവ പൊതുവാൾഎന്നിവർ ചേർന്ന് തിരിതെളിയിച്ച് തുടക്കം കുറിച്ചു.,കലാപരിപാടികൾ അവതരിപ്പിച്ച അംഗങ്ങൾക്ക്ഗംഗാധര പൊതുവാൾ,. രാജേന്ദ്രൻ ചിരക്കര,കുഞ്ഞമ്പു നായർ, കൃഷ്ണ പൊതുവാൾ, വിമലഗംഗാധർ,ചന്ദ്ര പൊതുവാൾഎന്നിവർഉപകാരങ്ങൾ നൽകി.പ്രസിഡണ്ട് രാഘവ പൊതുവാൾ,സെക്രട്ടറിപ്രഭാകരൻ മേലാം കോട്,ഇ.വി.രാജേന്ദ്രൻ,ആഘോഷ കമ്മിറ്റി അംഗങ്ങൾഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പുനപ്രതിഷ്ഠ കളിയാട്ട ഉത്സവത്തിന്റെ ഭാഗമായികലവറ നിറയ്ക്കൽ,ആചാര്യ വരവേൽപ്പ്,,വിവിധ പൂജാദി കർമ്മങ്ങൾ,പുനപ്രതിഷ്ഠഎന്നിവ നടന്നുസമാപന ദിവസമായ 27ന്പൊട്ടൻ തെയ്യം,വിഷ്ണുമൂർത്തിഇനി തെയ്യക്കോലങ്ങൾ അരങ്ങിലെത്തും.സമാപന ദിവസത്തിൽ ഉച്ചയ്ക്ക് 12 മണി മുതൽ2.30 വരെഅന്ന പ്രസാദവി തരണംനടക്കുംവൈകിട്ട് ആറുമണിക്ക് വിളക്കിൽ അരിചടങ്ങോട് സമാപിക്കും

Categories
Kasaragod Latest news main-slider top news

നോമ്പുതുറക്കായി പോയ സമയത്ത് കവര്‍ച്ച…. കാസര്‍കോട് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 22 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു…

നോമ്ബു തുറയ്ക്കായി പോയ സമയത്ത് കവര്‍ച്ച…. പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 22 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു… കാസര്‍കോട് ശാന്തിപ്പള്ളത്ത് വീട് കുത്തി തുറന്ന് 22 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. വീട്ടുകാര്‍ കുടുബസമേതം ബന്ധു വീട്ടില്‍ നോമ്ബു തുറയ്ക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്.

പ്രവാസിയായ ശാന്തിപ്പള്ളത്തെ സുബൈറിന്റെ വീട്ടിലാണ് കവര്‍ച്ച. വീടിന്റെ വാതില്‍ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ 22 പവന്‍ സ്വര്‍ണാഭരണങ്ങളും യുഎഇ ദിര്‍ഹവും അപഹരിച്ചു. കഴിഞ്ഞ ദിവസം സുബൈര്‍ കുടുബസമേതം സഹോദരന്റെ വീട്ടില്‍ നോമ്ബു തുറയ്ക്ക് പോയിരുന്നു.
ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവുമാണ് കവര്‍ന്നത്. പെരുന്നാള്‍ ആഘോഷത്തിന് നാട്ടിലെത്തിയതായിരുന്നു പ്രവാസിയായ സുബൈര്‍.

കുമ്ബള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സുബൈറും കുടുംബവും വീട്ടില്‍ ഇല്ലെന്നു വ്യക്തമായി അറിയാവുന്ന ആരെങ്കിലുമായിരിക്കും കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് നിഗമനം.

Categories
Kerala Latest news main-slider top news

ധനകാര്യ സ്ഥാപനം നടത്തി ലക്ഷങ്ങള്‍ തട്ടി മുങ്ങിയ യുവാവിനെ ഇടപാടുകാര്‍ താമസസ്ഥലത്തുനിന്നും പിടികൂടി പൊലീസിനെ ഏല്‍പിച്ചു; സ്റ്റേഷനിലേക്ക് പരാതിക്കാരുടെ പ്രവാഹം

കാസര്‍കോട് പ്രസ് ക്ലബ് ജംങ്ഷനില്‍ ധനകാര്യ സ്ഥാപനം നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ യുവാവിനെ തട്ടപ്പിനിരയായവര്‍ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസസ്ഥലത്തുനിന്നും കയ്യോടെ പിടികൂടി.
മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാഹുല്‍ ചക്രപാണി (45) എന്നയാളെയാണ് ഇടപാടുകാര്‍ പിടികൂടി കാസര്‍കോട് ടൗണ്‍ പൊലീസിന് കൈമാറിയത്.

പൊലീസ് പറയുന്നത്: പ്രതിയെ പിടികൂടിയ വിവരം അറിഞ്ഞതോടെ 30 ഓളം പേര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ എത്തിയിരുന്നു. മംഗ്‌ളൂറിലും കണ്ണൂരിലും ഇയാള്‍ക്ക് ഓഫീസ് ഉണ്ടെന്നാണ് ഇടപാടുകാര്‍ പറയുന്നത്. കാസര്‍കോട് പരിസരത്തുനിന്നുമാത്രം ഒരു കോടിയിലധികം രൂപ ഇയാള്‍ പിരിച്ചെടുത്തതായി വിവരമുണ്ട്. ഇയാളുടെ സ്ഥാപനത്തില്‍ ജോലിക്കായി നിയമിച്ച ജോലിക്കാരികളില്‍നിന്നും ഡെപോസിറ്റായി നല്ലൊരു തുക വാങ്ങിയിരുന്നതായും ആരോപണമുണ്ട്.
ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാനേജിങ് ഡയറക്ടര്‍ സ്ഥാനം വഹിച്ച ഒരു സ്ത്രീ ഇടപാടുകാരുടെ ശല്യം കാരണം നാട്ടിനിന്നുതന്നെ സ്ഥലം വിട്ടതായും വിവരമുണ്ട്. ഇയാളുടെ ഭാര്യ ഓസ്‌ട്രേലിയയില്‍ ജോലിയുള്ളവരാണെന്നും ഇവരുടെ വീട്ടില്‍വെച്ചാണ് രാഹുലിനെ പിടികൂടിയതെന്നുമാണ് ഇടപാടുകാര്‍ പ്രതികരിച്ചത്. പിഗ്മി കളക്ഷന്‍ ഏജന്റുമാരെവെച്ചാണ് ഇയാള്‍ പണം പിരിച്ചത്. സംഭവത്തെ കുറിച്ച്‌ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Back to Top