ആയുഷ്മാൻ പദ്ധതിയില്‍ ഈ രോഗങ്ങള്‍ സൗജന്യമായി ചികിത്സിക്കാം! ചെയ്യേണ്ടത് ഇത്രമാത്രം

Share

പാവപ്പെട്ടവര്‍ക്ക് ചികിത്സ സഹായത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന അഥവാ ആയുഷ്മാൻ ഭാരത് യോജന (Ayushman Bharat Yojana).

2018ലാണ് പദ്ധതി ആരംഭിച്ചത്. ഇതില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സ ലഭിക്കാനുള്ള സൗകര്യം ലഭിക്കും.

 

ഈ രോഗങ്ങള്‍ സൗജന്യമായി ചികിത്സിക്കുന്നു

പദ്ധതി പ്രകാരം കൊറോണ, കാൻസര്‍, വൃക്കരോഗം, ഹൃദ്രോഗം, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ ഡയാലിസിസ്, കാല്‍മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കല്‍, വന്ധ്യത, തിമിരം തുടങ്ങി നിരവധി ഗുരുതരമായ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നു.

ആര്‍ക്കാണ് അത് പ്രയോജനപ്പെടുത്താൻ കഴിയുക?

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍,

ഭൂരഹിതര്‍, പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ട്രാൻസ്‌ജെൻഡര്‍ എന്നിവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആയുഷ്മാൻ കാര്‍ഡിന്റെ ആനുകൂല്യം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. മരുന്നും ചികിത്സയും മറ്റു ചിലവുകളും സര്‍ക്കാര്‍ വഹിക്കുന്നു. പദ്ധതിക്ക് അര്‍ഹരായ ആളുകള്‍ക്ക് ആയുഷ്മാൻ കാര്‍ഡ് നല്‍കുന്നു. ഇതിനുശേഷം കാര്‍ഡുടമയ്ക്ക് ലിസ്റ്റുചെയ്ത ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം?

* ഔദ്യോഗിക വെബ്സൈറ്റ് mera(dot)pmjay(dot)gov(dot)in സന്ദര്‍ശിക്കുക

മൊബൈല്‍ ഫോണ്‍ നമ്ബര്‍,സ്‌ക്രീനില്‍ കാണുന്ന ക്യാപ്‌ച എന്നിവ നല്‍കുക.

* മൊബൈല്‍ നമ്ബറില്‍ ഒരു ഒ ടി പി (OTP) ലഭിക്കും, അത് ഇവിടെ നല്‍കുക.

* നിങ്ങളുടെ മുന്നില്‍ ഒരു പുതിയ പേജ് തുറക്കും. സംസ്ഥാനം തിരഞ്ഞെടുക്കുക.

* പേര്, മൊബൈല്‍ നമ്ബര്‍, റേഷൻ കാര്‍ഡ്, മറ്റ് വിശദാംശങ്ങള്‍ എന്നിവ പൂരിപ്പിക്കുക.

* വലതുവശത്തുള്ള ഫാമിലി മെമ്ബര്‍ തിരഞ്ഞെടുത്ത് എല്ലാ ഗുണഭോക്താക്കളുടെ പേരുകളും ചേര്‍ത്ത് സമര്‍പ്പിക്കുക

* അപേക്ഷകര്‍ക്ക് സര്‍ക്കാര്‍

അംഗീകരിച്ച ശേഷം പിന്നീട് ആയുഷ്മാൻ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

മൊബൈല്‍ ആപ്പ്

കൂടാതെ മൊബൈല്‍ ഫോണില്‍ ആയുഷ്മാൻ കാര്‍ഡ് ആപ്പ് ‘Ayushman Bharat (PM-JAY)’ ഉപയോഗിച്ചും അപേക്ഷിക്കാം. ആദ്യം മൊബൈല്‍ നമ്ബര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന്, ഒടിപി, ഐറിസ്, വിരലടയാളം, മുഖം അടിസ്ഥാനമാക്കിയുള്ള പരിശോധന എന്നിവയുടെ സഹായത്തോടെ രജിസ്ട്രേഷൻ നടപടികള്‍ പൂര്‍ത്തിയാക്കുക. ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

Back to Top