Categories
Kerala Latest news main-slider

തൃക്കരിപ്പൂരിലെ തിരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാനം ചെയ്തു

തൃക്കരിപ്പൂർ : നാട്ടിൽ ഒട്ടനവധി പ്രശ്നങ്ങൾ ഉയർന്നുവന്നപ്പോൾ ഈ നാട്ടിൽനിന്നും ജയിച്ചുപോയവർ ഈ നാടിനൊപ്പം നിൽക്കുന്നതും നാടിന്റെ ശബ്ദമായി മാറുന്നതും ആരും കണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് റാലി തൃക്കരിപ്പൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷക്കാലം പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം വേണ്ടവിധം ഉയർന്നുകേട്ടില്ല. തീർത്തും മങ്ങിപ്പോയി കക്ഷിനില നോക്കിയാൽ 20-ൽ 18 യു.ഡി.എഫ്. അംഗങ്ങളാണ്. ഈ 18 അംഗ സംഘം കേരളത്തിന്റെ ശബ്ദമായി മാറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനെതിരെ കേന്ദ്രം സാമ്പത്തിക പ്രതിരോധം ഏർപ്പെടുത്തിയപ്പോഴും കേരളവിരുദ്ധ സമീപനമാണ് 18 അംഗ സംഘം സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം. രാജഗോപാലൻ എം.എൽ.എ. അധ്യക്ഷനായി.

എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ, സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ., ഇ. ചന്ദ്രശേഖരൻ എം.എൽ.എ., കെ.പി. സതീഷ് ചന്ദ്രൻ, പി. കരുണാകരൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. ബാബു, ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി ടി.വി. ബാലകൃഷ്ണൻ, വി.വി. കൃഷ്ണൻ, കുര്യാക്കോസ് പ്ലാപറമ്പൻ, കരിം ചന്തേര, സണ്ണി അരമന, രതീഷ് പുതിയപുരയിൽ, പി.പി. ശശിധരൻ, പി.വി. ഗോവിന്ദൻ, സുരേഷ് പുതിയടത്ത്, കെ.എം. ബാലകൃഷ്ണൻ, എ.ജി. ബഷീർ, എം.കെ. ഹാജി, പി.വി. തമ്പാൻ, സാബു എബ്രഹാം എന്നിവർ സംബന്ധിച്ചു.

Categories
Kasaragod Latest news main-slider

കാസർകോഡ് അണങ്കൂരിൽ ബസ് മറിഞ്ഞു. പത്തു പേർക്ക് പരിക്ക്

അണങ്കൂർ: കണ്ണൂരിൽനിന്ന് കാസർകോടെക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേർക്ക് പരിക്കേറ്റു. അവസാന സ്റ്റോപ്പിന് മുമ്പുള്ള സ്റ്റോപ്പിലാണ് ബസ് മറിഞ്ഞത്. മുമ്പുള്ള സ്റ്റോപ്പുകളിൽ കൂടുതൽ യാത്രക്കാർ ഇറങ്ങിയതിനാൽ വലിയ അപായം ഒഴിവായി

Categories
Kasaragod Latest news main-slider

കൊട്ടിക്കലാശം 24ന് : കാഞ്ഞങ്ങാട് നഗരത്തിൽ സമയവും സ്ഥലവും നിശ്ചയിച്ചു.

കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പിന്റെ ഭാഗമായി 24ന് നടക്കുന്ന കൊട്ടിക്കലാശത്തിന് കാഞ്ഞങ്ങാട് നഗരത്തിൽ സമയവും സ്ഥലവും നിശ്ചയിച്ചു. എൻ.ഡി.എ മുന്നണി റാലി വൈകീട്ട് 3.30ന് കോട്ടച്ചേരിയിൽനിന്ന് തുടങ്ങി പുതിയകോട്ട സമാപിക്കും.

എൽ.ഡി.എഫ് റാലി നാലു മണിക്ക് നോർത്ത് കോട്ടച്ചേരി എലൈറ്റ് ഹോട്ടലിന് മുന്നിൽ നിന്ന് ആരംഭിച്ച് പഴയ കൈലാസ് തിയറ്ററിന് അടുത്ത് വെച്ച് ടൗൺചുറ്റി പെട്രോൾ പമ്പ് പരിസരത്ത് അവസാനിക്കും.

യു.ഡി.എഫ് റാലി നാലുമണിക്ക് പുതിയകോട്ടനിന്ന് ആരംഭി ച്ച് ടൗൺചുറ്റി പഴയ ബസ്സ്‌റ്റാൻഡ് പരിസരത്ത് സമാപിക്കും. റാലികൾ സമാധാനപരമായി നടത്താൻ സർവകക്ഷി യോഗത്തിൽ തീ രുമാനമായി.

ലോക്സ‌ഭ തെരഞ്ഞെടുപ്പിന്റ മുന്നോടിയായി ഹോസ്‌ദുർഗ് പൊലീസ് കാഞ്ഞങ്ങാട് സർവകക്ഷി സമാധാന യോഗം വിളിച്ചുചേർത്തു. ഇൻസ്പെക്ടർ എം.പി ആസാദിന്റ അധ്യക്ഷതയിലാണ് രാഷ്ട്രീയകക്ഷി കളുടെ യോഗം വിളിച്ചുചേർത്തത്. തെരഞ്ഞെടുപ്പ് ദിവസവും അതിനു മുന്നോടിയായും സ്റ്റേഷൻപരിധിയിൽ പരസ്‌പര സഹകരണത്തോടെ പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു.

Categories
Kasaragod Latest news main-slider

SPSS ഹോസ്ദുർഗ് പ്രാദേശിക സഭയുടെ വാർഷിക ജനറൽ ബോഡി യോഗം നടന്നു.

SPSS ഹോസ്ദുർഗ് പ്രാദേശിക സഭയുടെ വാർഷിക ജനറൽ ബോഡി യോഗം നടന്നു.

കാഞ്ഞങ്ങാട് :ശ്രീ പുഷ്പക ബ്രഹ്മണ സേവ സംഘo ഹോസ്ദുർഗ് പ്രാദേശിക സഭ വാർഷിക ജനറൽ ബോഡി യോഗം ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു.SPSS കേന്ദ്ര വൈസ് പ്രസിഡന്റ്‌ ശ്രീ രഘുനാഥൻ നമ്പീശൻ ഉത്ഘാടനം ചെയ്തു. സംഘനയിലേക്ക് യുവതി യുവാക്കൾ കടന്നു വരണമെന്നും അവരാണ് സഭയുടെ കരുത്തും എന്ന് അഭിപ്രായപ്പെട്ടു. ഉത്തര മേഖല org. സെക്രട്ടറി സനോജ് കെഎം മുഖ്യതിഥി ആയി. യോഗത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് കാസറഗോഡ് ജില്ലാ സെക്രട്ടറി രാജേഷ്, ജില്ലാ ട്രഷറർ ഷൈലജ കെഎം,ജില്ലാ വനിതാ വേദി പ്രസിഡന്റ്‌ വീണ മനോജ്‌, ജില്ലാ വനിതാ വേദി സെക്രട്ടറി ശ്രീപ്രിയ രാജേഷ്,കാസറഗോഡ് പ്രാദേശിക സഭ പ്രസിഡന്റ്‌ രാജീവൻ,എന്നിവർ സംസാരിച്ചു.ഒരു വർഷത്തെ റിപ്പോർട്ടും, വരവ് ചിലവ് കണക്കും അവതരിപ്പിച്ചു ആയവ ചർച്ച ചെയ്തു പാസ്സാക്കി. സംസ്ഥാന സ്കൂൾ കലോസവത്തിലെ വിജയിയായ കുമാരി വിഷ്‌ണുപ്രിയയെ യോഗം മൊമെന്റോ നൽകി അനുമോദിച്ചു.കൂടാതെരാജീവ്‌ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റർ ഡിഗ്രി (MHM ) കരസ്റ്റമാക്കിയ അമ്പിളിക്ക് പ്രാദേശിക സഭയുടെ മൊമെന്റോ നൽകി അനുമോദിച്ചു.പ്രായ വ്യത്യാസമില്ലാതെ വിവിധ കലാപരിപാടികളും അരങ്ങേറി.2024-26 ലെ പുതിയ ഭാരവാഹികൾ ആയി

പ്രസിഡന്റ്‌ -സുമദിനേശ്

വൈസ് പ്രസിഡന്റ്‌ -മനോജ്‌ കുമാർ

സെക്രട്ടറി -ഈശ്വര ശർമ്മ കെഎം,

ജോയിന്റ് സെക്രട്ടറി -വിഷ്ണുപ്രസാദ്

ട്രഷറർ -ഹരിപ്രസാദ് സിഎം

ഓഡിറ്റർ -കേശവൻ നമ്പീശൻ

വനിതാ വേദി ഭാരവാഹികൾ

പ്രസിഡന്റ്‌ -വീണ മനോജ്‌

വൈസ് പ്രസിഡന്റ്‌ -ശ്രീജ രാധാകൃഷ്ണൻ

സെക്രട്ടറി -നിഷ സുബ്രമണ്യൻ

ജോയിന്റ് സെക്രട്ടറി -ഷൈലജ കെഎം

ട്രഷറർ -വാരിജ ടീച്ചർ

യുവവേദി ഭാരവാഹികൾ

ചെയർമാൻ -സൗരവ് ജി,വൈസ് ചെയർമാൻ -സായിലക്ഷ്മി,കൺവീനർ -അമൃത സനോജ്,ജോയിന്റ് കൺവീനർ -അനുപമ.ട്രഷറർ -റാണികൃഷ്ണ,കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളെയും, ജില്ലാ പ്രതിനിധികളെയും നിയമിച്ചു.

പ്രാദേശിക സഭ പ്രസിഡന്റ്‌ സുമദിനേശ് അദ്ധ്യഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി ശ്രീദേവി സ്വാഗതവും, മുൻ പ്രാദേശിക സഭ പ്രസിഡന്റ്‌ സുധീഷ് നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

ഉദുമ പടിഞ്ഞാര്‍ അംബികാ വായനശാലയില്‍ വായനാ വെളിച്ചം സംഘടിപ്പിച്ചു.

ഉദുമ: അവധിക്കാലം കുട്ടികളില്‍ വായനാ പരിപോഷണവും പുസ്തകാസ്വാദനവും വളര്‍ത്തുക എന്ന ലക്ഷ്യവുമായി പടിഞ്ഞാര്‍ അംബികാ വായനശാലയില്‍ വായനാ വെളിച്ചം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് സി.കെ വേണു അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി മധു.എന്‍ സ്വാഗതം പറഞ്ഞു. എന്‍.നാരായണന്‍, ഇ.ബീന, കമല.സി, പ്രസാദ്.ബി എന്നിവര്‍ സംസാരിച്ചു. ലൈബ്രേറിയന്‍ സുജാത.എ നന്ദി പറഞ്ഞു. പുസ്തക പ്രദര്‍ശനം, പുസ്തക പരിചയം, വായനാക്കുറിപ്പ് അവതരണം, കവിതാലാപനം എന്നിവയും നടന്നു.

Categories
Kerala Latest news main-slider

ലോകസഭ തിരഞ്ഞെടുപ്പ്: വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ ചാനലിനെതിരെ കേസെടുത്തു

തിരുവനന്തപുരം ജില്ലയിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് തകരാറുണ്ടെന്നും ഇലക്ഷൻ ഉദ്യോഗസ്ഥരം രാഷ്ട്രീയപ്രവർത്തകരും തമ്മിൽ തർക്കമുണ്ടായെന്നും വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ ചാനലിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്.

നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർ നൽകിയ പരാതിയിലാണ് നടപടി. നിയമനടപടിക്ക് പിന്നാലെ ഓൺലൈൻ ചാനലിൽ നിന്ന് വാർത്ത പിൻവലിച്ചു.

ചീഫ് ഇലക്ടറൽ ഓഫീസർക്കെതിരെ അധിക്ഷേപം നടത്തിയ വിഷയത്തിൽ തിരുവല്ല പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് പ്രതിയെ കണ്ടെത്തി മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹത്തിൽ തെറ്റിദ്ധാരണാജനകവും വിദ്വേഷം പരത്തുന്ന തരത്തിലുമുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. എല്ലാത്തരം സൈബർ ആക്രമണങ്ങളും കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് 24 മണിക്കൂറും സൈബർ പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്

Categories
Kerala Latest news main-slider

ലോക്സഭ തിരഞ്ഞെടുപ്പ്: സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അവ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും പോലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.

Categories
Kasaragod Latest news main-slider

അജാനൂർ കടപ്പുറം എം യു മദ്രസ്സയിൽ പ്രവേശനോൽസവം നടന്നു

കാഞ്ഞങ്ങാട:അജാനൂർ കടപ്പുറം എം യു മദ്രസ്സയിൽ ഈ വർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു.

ജമാഅത്ത് പ്രസിഡണ്ട് എ.ഹമീദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷ ചടങ്ങ് സ്ഥലം ചീഫ് ഇമാം അഷറഫ് ദാരിമി ഉദ്ഘാടനം ചെയ്തു.മതവിദ്യാഭ്യാസ ത്തോടൊപ്പം ലൗകീക വിദ്യാഭ്യാസവും കരസ്ഥമാക്കുന്ന കാര്യത്തിൽ വിദ്യാർത്ഥികൾ ജാഗരൂകരായിരിക്കണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ഹമീദ് ഹാജി ചൂണ്ടിക്കാട്ടി.അച്ചടക്കവും അനുസരണയും വിദ്യാർത്ഥികൾ അവലംബിക്കണമെന്ന് ഉൽഘാടന പ്രസംഗത്തിൽ ദാരിമി അഭിപ്രായപ്പെട്ടു.ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ബാസ് പാലായി,ട്രഷറർ കെ.എം.അഹമ്മദ്,സിറാജുദ്ദീൻ ദാരിമി,ശിഹാബുദ്ദീൻ ദാരിമി,എ.അബ്ദുള്ള,കെ.സി.ഹംസ,ജാഫർ പാലായി, സിറാജ് പാലക്കി,കെ.പി. ഷൗക്കത്തലി,മുനീർ പാലായി,എം.കെ.മുഹമ്മദ് കുഞ്ഞി,സി.എച്ച്.മജീദ് എന്നിവർ പ്രസംഗിച്ചു.സദർ മുഅലിം ഹംസ മൗലവി സ്വാഗതവും, പൈസ് പ്രസിഡണ്ട് കെ.സി.ഹംസ നന്ദിയും പറഞ്ഞു.

 

Categories
Latest news main-slider Other News

ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ബീന സുകുവിൻ്റെ പിതാവ് ജോസ് പുളിന്താനം അന്തരിച്ചു.

കാഞ്ഞങ്ങാട്:കണ്ണൂർ ജില്ലയിലെ ചെമ്പേരി മിഡിലാക്കയത്തിലെ ജോസ് പുളിന്താനം ( 82 ) അന്തരിച്ചു. ഇടുക്കി ജില്ലയിലെ ചെലവ് സ്വദേശത്ത് നിന്നും വന്ന കുടിയേറ്റ കർഷകനാണ്.

ഭാര്യ:പരേതയായ മേരി ജോസ്, തുളിശ്ശേരി കുടുംബാംഗം (നെല്ലിക്കുറ്റി )

മക്കൾ:പരേതയായ ലൗലി ജോർജ് (നടുവിൽ) ഫാദർ ടോമി പുളിന്താനം (ഡയറക്ടർ,ആത്മ ജ്യോതി ധ്യാനകേന്ദ്രം പട്ടിക്കാട്, തൃശൂർ) ബീന സുകു (പ്രിൻസിപ്പാൾ,ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂൾ,കാഞ്ഞങ്ങാട് )

ജെയ്സൻ ജോസ് (മിഡിലാക്കയം ),

സിസ്റ്റർ റിൻസി ജോസ് (മദർസുപ്പീരയർ,ഹോളിക്രോസ് കോൺവെന്റ് തിരുവനന്തപുരം)

മരുമക്കൾ: ജോർജ്ജ് വാലേപുത്തൻപുരയിൽ (നടുവിൽ )

സുകുമാരൻ ആശീർവാദ് (ഫോട്ടോഗ്രാഫർ,കാഞ്ഞങ്ങാട് )

ജെസി തറപ്പേൽ (എടൂർ,ഇരിട്ടി)

സഹോദരങ്ങൾ: ജോർജ്ജ് പുളിന്താനം ( ചുണ്ട,പുളിങ്ങോം)

മാത്യു പുളിന്താനം (മിഡിലാക്കയം,ചെമ്പേരി )

Categories
Kasaragod Latest news main-slider top news

വരയാട്ടം: കുട്ടികളുടെ ജില്ലാതല ചിത്രകലാ ക്യാമ്പിന് പുല്ലൂരിൽ തുടക്കമായി നൂറിലധികം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.

പുല്ലൂർ ദർപ്പണം ചിത്രകലാ കേന്ദ്രം സംസ്‌കൃതി പുല്ലൂരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കുട്ടികളുടെ ജില്ലാതലചിത്രകലാ ക്യാമ്പ് വരയാട്ടത്തിന് തുടക്കമായി. രണ്ട് ദിനങ്ങളിലായി പുല്ലൂർ കണ്ണാംങ്കോട്ടുള്ള സംസ്‌കൃതി അങ്കണത്തിലാണ് ക്യാമ്പ് നടക്കുന്നത്. ചിത്രകാരിയും എഴുത്തുകാരിയുമായ ഡോ. പി.കെ ഭാഗ്യലക്ഷ്മി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാധ്യമ പ്രവർത്തന മികവിന് പുരസ്കാരം നേടിയ അനിൽ പുളിക്കാൽ, കെ. എസ്. ഹരി, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജലച്ചായത്തിലും, എണ്ണച്ചായത്തിലും പ്ലസ് ടു വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ദർപ്പണം കലാകേന്ദ്രത്തിലെ അരുണിമ രാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ സംസ്കൃതി പുല്ലൂർ സെക്രട്ടറി എ.ടി. ശശി അധ്യക്ഷനായി. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ, ബി. രത്നാകരൻ, ബിനു വണ്ണാർ വയൽ , ബബിന പ്രിജുഎന്നിവർ സംസാരിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നാലു മുതൽ പന്ത്രണ്ട് ക്ലാസ്സ് വരെ പഠിക്കുന്ന നൂറിലധികം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

കുസൃതി വര, പ്രകൃതിയെ വരക്കുമ്പോൾ, ഡൂഡിൽ ചിത്രരചന, ചിത്രകലാ പഠനവും സാധ്യതയും, ചുമർചിത്രകലാ പരിചയം എന്നിവയിൽ ആദ്യ ദിവസം ക്ലാസ് നടന്നു. വിനോദ് അമ്പലത്തറ, രാജേന്ദ്രൻ മിങ്ങോത്ത്, സൗമ്യ ബാബു, സുചിത്ര മധു, ശ്വേത കൊട്ടോടി എന്നിവർ ഒന്നാം ദിനം ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

ഞായറാഴ്ച്ച രാവിലെ പുല്ലൂർ ചാലിക്കണ്ടത്തിലെ പ്രകൃതി വര നടക്കും. പ്രകൃതി വരയ്ക്ക് പത്തോളം മുതിർന്ന ചിത്രകാരന്മാരും കുട്ടികൾക്കൊപ്പം വരക്കാൻ ഉണ്ടാവും. ഫാബ്രിക് ചിത്രരചന പ്രയോഗവും സാധ്യതയും, ചിത്രകഥാനേരം, വർണ്ണ മഴ തുടങ്ങി വൈവിധ്യമാർന്ന സെഷനുകൾ ക്യാമ്പിൽ നടക്കും.

പ്രമുഖ ചിത്രകാരന്മാർ രണ്ടു ദിവസങ്ങളിൽ വിവിധ ചിത്രകലാ ക്ലാസ്സുകൾ കൈകാര്യം ചെയ്യും. ഇരുപത്തി ഒന്നിത് വൈകുന്നേരം സർട്ടിഫിക്കറ്റ് വിതരണത്തോടെ ക്യാമ്പ് സമാപിക്കും. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരാണ് ക്യാമ്പിന് നേതൃത്വമേകുന്നത്.

Back to Top