കരുവാക്കോട് ശ്രീ വള്ളിയോട്ട് കാവ് പ്രതിഷ്ട ദിനവും തെയ്യം കെട്ട് മഹോത്സവവും ഏപ്രിൽ 30 മുതൽ മേയ് 2 വരെ

Share

ഏപ്രിൽ 30 മുതൽ മേയ് 2 വരെ നടക്കുന്ന കരുവാക്കോട് ശ്രീ വള്ളിയോട്ട് കാവ് പ്രതിഷ്ട ദിനത്തിന്റെയും , തെയ്യം കെട്ട് മഹോത്സവത്തിന്റെയും ഭാഗമായുള്ള കുല കൊത്തൽ ചടങ്ങ്  ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്നു.

തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ മേലത്ത് അധ്യക്ഷത വഹിച്ചു.

ഒന്നാം തിയ്യതി രാവിലെ 9 മണിക്ക് കുരുവക്കോട് ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന കലവറ ഘോഷയാത്രയോടെ മഹോത്സവ ചടങ്ങുകൾക്ക് തുടക്കമാകും.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് ഗ്രാമ തനിമ വിളിച്ചോതുന്ന നാട്ടു കലാകാരന്മാരുടെ വ്യത്യസ്തമായ കലാ പരിപാടികളും എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങിൽ ജനറൽ കൺവീനർ പ്രിയേഷ് മാഷ്, ഖാജഞ്ചി വിജയൻ, ക്ഷേത്ര പ്രസിഡന്റ് ഗോവിന്ദൻ മയൂരി, സെക്രട്ടറി രഞ്ജിത്ത് കുമാർ, ഖജാൻജി കണ്ണൻ പാലത്തിങ്കാൽ, മാതൃ സമിതി പ്രസിഡന്റ് സുചിത്ര വള്ളിയോട്ട്, ഖജാൻജി ശ്രീജ നാരായണൻ, അവിനാഷ് കരുവാക്കോട്, ഷൈജിത് കരുവാക്കോട് എന്നിവർ സംസാരിച്ചു

Back to Top