കാലിത്തീറ്റ വിതരണം ഉദ്ഘാടനം ചെയ്തു

Share

 

ഉദുമ: പഞ്ചായത്തിൽ കറവപ്പശുകൾക്കുള്ള കാലിത്തീറ്റ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 218 കർഷകർക്ക് 6 മാസത്തേക്ക് 2 ചാക്ക് കാലിത്തീറ്റ വീതം 50 ശതമാനം സബ്‌സിഡി നിരക്കിൽ നൽകുന്നതാണ് പദ്ധതി. കാലിത്തീറ്റയുടെ വില കുത്തനെ വർധിച്ചുവരുന്ന സാഹചര്യത്തിൽ, പഞ്ചായത്തിന്റെ ഈ സഹായം കർഷകർക്ക് വലിയ ആശ്വാസമാകും. കാലിത്തീറ്റ വിതരണം ചെയ്യുന്നതിലൂടെ, പശുക്കളുടെ ആരോഗ്യം മെച്ചപ്പെടുന്നതായും, പാൽ ഉത്പാദനം വർധിക്കുന്നതായും കർഷകർ പറയുന്നുണ്ട്.

ഉദുമ ക്ഷീര സഹകരണ സംഘം പ്രസിഡന്റ് പി. ഭാസ്കരൻ നായർ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം. ബീവി, അംഗം ചന്ദ്രൻ നാലാംവാതുക്കൽ, സീനിയർ വെറ്ററിനറി സർജ്ജൻ ഡോ. ചന്ദ്രബാബു, ക്ഷീര സംഘം സെക്രട്ടറി പി. രജനി, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ റസിയ എന്നിവർ പ്രസംഗിച്ചു..

പടം : ഉദുമ പഞ്ചായത്തിൽ കാലിതീറ്റ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

 

Back to Top