Categories
Kasaragod Latest news main-slider

രവീന്ദ്രൻ കരിച്ചേരി കോൺഗ്രസ്സ് പള്ളിക്കര മണ്ഡലം പ്രസിണ്ടന്റ്, ഉദുമയിൽ കെ വി ശ്രീധരൻ, കിനാനൂർ-കരിന്തളം മനോജ് തോമസ്, ബേഡടുക്ക കുഞ്ഞികൃഷ്ണൻ മാടക്കാൽ കാഞ്ഞങ്ങാട്  കെപിബാലകൃഷ്ണൻ, പുല്ലൂർ-പെരിയ പ്രമോദ് പെരിയ

രവിന്ദ്രൻ കരിച്ചേരി (49)

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ.കാരുണ്യ സഹകരണ രംഗത്ത് പ്രവർത്തിച്ചു വരുന്നു. നിലവിൽ ഉദുമ ബ്ലോക്ക് ജനറൽ സെക്രട്ടറി, ജനശ്രീ മിഷൻ ഉദുമ ബ്ലോക്ക് ചെയർമാൻ, ഉദുമ പനയാൽ അർബൺ സഹകരണ സംഘം ഡയരക്ടർ, തച്ചങ്ങാട് ബാലകൃഷ്ണൻ സ്മാരക കാരുണ്യ സമിതി പ്രസിഡണ്ട്, കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന സമിതി അംഗം എന്നിസ്ഥാനങ്ങൾ വഹിക്കുന്നു. കൂടാതെ നിരവധി സംഘനയുടെ കമ്മിറ്റി അംഗമാണ്..കരിച്ചേരി സ്വദേശിയാണ്. ബിരുദവും ഹിന്ദി ഡിപ്ലോമയുമാണ് വിദ്യാഭ്യാസ യോഗ്യത..

മണ്ഡലം പ്രസിഡന്റുമാർ കാസർഗോഡ് ജില്ല

ബദിയടുക്ക ശ്യമപ്രസാദ് മാത്യു

കുമ്പടാജെ ജോണി ക്രാസ്റ്റ

ബെള്ളൂർ രാഘവൻ ബളേരി

കാറഡുക്ക കെ.പുരുഷോത്തമൻ

ഉദുമ കെ.വി.ശ്രീധരൻ

പുല്ലൂർ-പെരിയ പ്രമോദ് പെരിയ

ചെമ്മനാട്  ബാലചന്ദ്രൻ മാസ്റ്റർ

കാഞ്ഞങ്ങാട്  കെപിബാലകൃഷ്ണൻ

അജാനൂർ എൻ.വി.ബാലചന്ദ്രൻ

കിനാനൂർ-കരിന്തളം മനോജ് തോമസ്

മടിക്കൈ എ.മൊയ്തീൻകുഞ്ഞ്

ബളാൽ എം.പി.ജോസഫ്

പനത്തടി ജെയിംസ് കെ.ജെ

കള്ളാർ എം.എം.സൈമൺ

കോടോം-ബേളൂർ നാരായണൻ വയമ്പ്

നീലേശ്വരം എറുവാട്ട് മോഹനൻ

ചെറുവത്തൂർ കെ.ബാലകൃഷ്ണൻ

പടന്ന കെ.സജീവൻ

വലിയപറമ്പ കെ.അശോകൻ

മഞ്ചേശ്വരം അഹമ്മദ് മൻസൂർ ബി.എം

വോർക്കാടി ഫ്രാൻസിസ് ഡിസൂസ

മീഞ്ച കെ.ദാമോദരൻ മാസ്റ്റർ

മംഗൽപാടി ബാബു ബന്തിയോട്

പൈവളിഗെ മോഹൻ റൈ

കുമ്പള രവി പൂജാരി

പുത്തിഗെ സുലൈമാൻ

എൻമകജെ ബി.എസ്.ഗംഭീർ

കാസർഗോഡ് അഡ്വ. സാജിദ് കമ്മാടം

ചെങ്കള അബ്ദുൾ റസാഖ് ചെർക്കള

മധുർ വിനോദ് നന്ദകുമാർ

മൊഗ്രാൽപുത്തൂർ എൻ.എ.അബ്ദുൽ ഖാദർ

മുളിയാർ അശോക് കുമാർ

ദേലമ്പാടി ദാമോദരൻ

ബേഡടുക്ക കുഞ്ഞികൃഷ്ണൻ മാടക്കാൽ

Categories
Kasaragod Latest news main-slider

സങ്കല്‍പ്പ് സപ്താഹില്‍ വ്യവസായ വകുപ്പ് സമൃദ്ധി ദിവസ് സംഘടിപ്പിച്ചു

ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി പരപ്പ ബ്ലോക്കില്‍ നടക്കുന്ന സങ്കല്‍പ് സപ്താഹില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സമൃദ്ധി ദിവസ് എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തില്‍ നടന്ന സമൃദ്ധി ദിവസ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴസ്ണ്‍ രജനി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി ചന്ദ്രന്‍, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി ശാന്ത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി അജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത്ത് കുമാര്‍, പി.എം വിശ്വകര്‍മ സ്‌കീം സംരംഭക ബോധവല്‍കരണ ക്ലാസെടുത്തു. കുടുംബശ്രീ സംരംഭക വികസനം എന്ന വിഷയത്തില്‍ ടി.വി ലതിക (പരപ്പ ബ്ലോക്ക് ആര്‍.കെ.ഇ.ഐ.ഡി.പി), വിവിധ ഗവണ്‍മെന്റ് സ്‌കീമുകളെ കുറിച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ അഭിന്‍ മോഹന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് , ഫിനാന്‍ഷ്യല്‍ ലിറ്ററസി, ഇ-കൊമേഴ്‌സ്, സാധ്യതകളെ കുറിച്ച് വി അഭയന്‍, എന്നിവര്‍ വിഷയാവതരണം നടത്തി. കുടുംബശ്രീ എ.ഡി.എം.സി സി.എച്ച് ഇഖ്ബാല്‍ സ്വാഗതവും കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് ഉഷ രാജു നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്ര ത്തിൽ 2023 നവംബർ 30, ഡിസംബർ 1,2,3തീയതികളിൽപുണർതം ഉത്സവകളിയാട്ട മഹോത്സവത്തിന് മുന്നോടിയായുള്ള ആദ്യ ദാനശേഖരണത്തിന്റെ ഉൽഘാടനവും കളിയാട്ടത്തിനുള്ള അടയാളം കൊടുക്കലും ഇന്ന് നടന്നു

വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്ര ത്തിൽ 2023 നവംബർ 30, ഡിസംബർ 1,2,3തീയതികളിൽ നടക്കുന്ന പുണർതം ഉത്സവകളിയാട്ട മഹോത്സവത്തിന് മുന്നോടിയായുള്ള ആദ്യ ദാനശേഖരണത്തിന്റെ ഉൽഘാടനവും കളിയാട്ടത്തിനുള്ള അടയാളം കൊടുക്കലും ഇന്ന് നടന്നു. ക്ഷേത്രം തന്ത്രി അലമ്പാടി പത്മനാഭ പട്ടേരി വി ദേവകിയമ്മ വിഷ്ണുമംഗലം എന്നവരിൽ നിന്നും ആദ്യ തുക ഏറ്റുവാങ്ങി. ചടങ്ങിൽ ആഘോഷകമ്മിറ്റി ചെയർമാൻ എം ദാമോദരൻ വിഷ്ണുമംഗലം, ആദ്യക്ഷത്തവഹിച്ചു. കൺവിനർ വി പിതബരൻ സ്വാഗതവും ജോ :കൺവിനർ ശ്രീധരൻ പള്ളോട്ട് നന്ദിയും പറഞ്ഞു. ട്രെസ്റ്റി ബോർഡ് മെമ്പർ മാരായ വി നാരായണൻ വിഷ്ണുമംഗലം, പദ്മനാഭൻ മണ്ണട്ടഎന്നിവർ സംസാരിച്ചു
ഡിസംബർ 2,3തീയതികളിൽ നടക്കുന്ന കളിയാട്ടത്തിനുള്ള അടയാളം കൊടുക്കലും നടന്നു

Categories
Kerala Latest news main-slider

ലോക്‌ബന്ധു രാജ് നാരായണൺജി ഫൗണ്ടേഷൻ മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ ഓർമ്മദിനത്തിൽ നൽകുന്ന രാം വിലാസ് പുരസ്‌കാരം വിതരണം നടന്നു. കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്ത് അംഗമായി കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ജാസ്മിൻ കബീർ ചെർക്കളം

ലോക്‌ബന്ധു രാജ്നാരായണൺജി ഫൗണ്ടേഷൻ മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ ഓർമ്മദിനത്തിൽ നൽകുന്ന രാംവിലാസ് പുരസ്‌കാരം കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലക്ക് കാസർകോട് ജില്ലാ പഞ്ചായത്ത് (സിവിൽ സ്റ്റേഷൻ ഡിവിഷൻ) അംഗം ജാസ്മിൻ കബീർ ചെർക്കളം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിലിൽ നിന്നും ഏറ്റുവാങ്ങുന്നു.

Categories
Kasaragod Latest news main-slider top news

ഷട്ടിൽ ബാഡ്മിൻറൺ ക്ലബ്ബ് സുധീർ മാഷിന്റെ നിര്യാണത്തിൽ അനുശോചിച്ചു

ഷട്ടിൽ ബാഡ്മിൻറൺ ക്ലബ്ബ്
സുധീർ മാഷിന്റെ നിര്യാണത്തിൽ അനുശോചിച്ചു
കാഞ്ഞങ്ങാട്:-കഴിഞ്ഞ ദിവസംപ്രഭാത സവാരി സവാരികിടയിൽവാഹന അപകടത്തിൽ മരണമടഞ്ഞഷട്ടിൽ ബാഡ്മിൻറൺ ക്ലബ്ബ് അംഗവുംചിത്രകല അധ്യാപകനുമായകാഞ്ഞങ്ങാട് സൗത്തിലെസുധീർ മാഷിന്റെഅകാല നിര്യാണത്തിൽകാഞ്ഞങ്ങാട് ഷട്ടിൽ ബാഡ്മിൻറൺ ക്ലബ്അനുശോചിച്ചു.
എന്നും ക്ലബ്ബിൽ കളിക്കാൻ എത്തുന്ന അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനായിരുന്നൊന്നുംഅദ്ദേഹത്തിന്റെ നിര്യാണം ക്ലബ്ബിന് നികത്താൻ ആകാത്ത നഷ്ടമാണെന്നും ദുഃഖിതരായ കുടുംബത്തിന്ആവശ്യമായ മുഴുവൻ സഹായത്തിനും കൂടെ ഉണ്ടാകുമെന്നുംഅനുശോചന യോഗത്തിൽ സഹ കളിക്കാർ പറഞ്ഞു.
ക്ലബ്ബിൽ നടന്നയോഗത്തിൽ പ്രസിഡണ്ട് പി പി കുഞ്ഞി കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.ക്ലബ്ബ് രക്ഷാധികാരികെ രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
എം കെ വിനോദ്കുമാർ, എം.ഉണ്ണികൃഷ്ണൻ, എൻ. ആർ.പ്രശാന്ത്,രാജൻ മീങ്ങോത്ത്,എന്നിവർ സംസാരിച്ചു.
ക്ലബ്ബ് സെക്രട്ടറി ടി വി രാഘവൻ സ്വാഗതം പറഞ്ഞു

Categories
Kasaragod Latest news main-slider top news

താലൂക്ക്തല വായനാ മത്സരം സംഘടിപ്പിച്ചു

നീലേശ്വരം: വ്യത്യസ്ത ജനവിഭാഗങ്ങളുടെ വായനയെ പ്രോത്സാഹിപ്പിക്കാൻ വായനോത്സവവുമായി ലൈബ്രറി കൗൺസിൽ. യുപി, ഹൈസ്കൂൾ, വനിത, മുതിർന്നവർ ഒന്ന്, മുതിർന്നവർ രണ്ട് എന്നീ അഞ്ച് വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന വായനോൽസവത്തിൻ്റെ ഹൊസ്ദുർഗ് താലൂക്ക്തല മത്സരം നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ വായനയെ ആസ്പദമാക്കിയാണ് മത്സരം. ഗ്രന്ഥശാല, താലൂക്ക്, ജില്ല, സംസ്ഥാന തലങ്ങളിലായുള്ള മത്സരം വായനയുടെ പൂക്കാലം സൃഷ്ടിക്കാനുള്ള യത്നം കൂടിയാണ്.
ഹൊസ്ദുർഗ് താലൂക്ക് കൗൺസിൽ സംഘടിപ്പിച്ച മത്സരം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ അധ്യക്ഷനായി. ജില്ലാ എക്സി.മെമ്പർ പി രാമചന്ദ്രൻ, താലൂക്ക് സെക്രട്ടറി വി ചന്ദ്രൻ ,സി വി വിജയരാജ്, പി വി ദിനേശൻ,ജി അംബുജാക്ഷൻ, പപ്പൻ കുട്ടമത്ത് ,എച്ച് കെ ദാമോദരൻ, ടി വി സജീവൻ, ടി തമ്പാൻ, പി ശ്രീധരൻ, ലത്തീഫ് പെരിയ, സുനീഷ് കക്കാട്ടി, ജയൻ മടിക്കൈ ,എം മധുസൂദനൻ , ആനന്ദവല്ലി എന്നിവർ സംസാരിച്ചു.

Categories
Kasaragod Latest news main-slider top news

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഡോ. സഫറുളള ചൗധരി അനുസ്മരണം നടത്തി.

കാഞ്ഞങ്ങാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി
ദേശീയ പൊതുജനാരോഗ്യ പ്രസ്ഥാനത്തിന്റെ മുഖ്യ സൂത്രധാരനും ദേശീയ ആരോഗ്യനയ രൂപീകരണത്തിന്റെ മുഖ്യ പങ്കാളിയുമായിരുന്ന ഈയിടെ അന്തരിച്ച ഡോ. സഫറുള്ളചൗധരിഅനുസ്മരണം നടത്തി. പി.സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണ യോഗം പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ.ബി. ഇക്ബാൽ അനുസ്മരണ പ്രഭാഷണവും ജനകീയ ആരോഗ്യ പ്രസ്ഥാനത്തിന്റെ അരനൂറ്റാണ്ട് എന്നവിഷയത്തിൽ പ്രഭാഷണവും നടത്തി. ആരോഗ്യ വിഷയ സമിതി ചെയർമാൻ ടി. ഭാസ്കരൻഅധ്യക്ഷനായി.ആരോഗ്യ വിഷയ സമിതി സംസ്ഥാന കൺവീനർ സി.പി.സുരേഷ് ബാബു ഭാവി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. :ഡോ: വി.സുരേശൻ,പി നാരായണൻ, വി.ടി. കാര്‍ത്യായനി, എ. ,മാധവൻ, ടി.വി.ശ്രീധരൻ,എന്നിവർ സംസാരിച്ചു
ജില്ലാ സെക്രട്ടറി കെ. ടി. സുകുമാരൻസ്വാഗതവും വി.മധുസൂദനൻ നന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider top news

സി.എം.കാദർ ഹാജി ജീവിത ലാളിത്യത്തിന്റെ നേർ കാഴ്ച്ച : എ.ഹമീദ് ഹാജി

കാഞ്ഞങ്ങാട് : ലളിതമായ ജീവിതം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും എന്നും മാതൃകയായ നേതാവായിരുന്നു മുസ്ലിം ലീഗ് നേതാവും, കാസറഗോഡ് ജില്ലാ ന്യൂനപക്ഷ എക്സിക്യൂട്ടീവ് അംഗമായിരുന്ന സി.എം.കാദർ ഹാജി എന്ന് സമിതി രക്ഷാധികാരി എ.ഹമീദ് ഹാജി അഭിപ്രായപ്പെട്ടു. ശരിയും തെറ്റും നോക്കി വ്യക്തമായ കാഴ്ചപാടോടെയും ശക്തമായ നിലപാടോടെയും നിലകൊണ്ട് വിനയാന്യിതനായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന നേതാവായിരുന്നു അദ്ദേഹമെന്നും ഹമീദ് ഹാജി തുടർന്നു. കാസറഗോഡ് ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച ഖാദർ ഹാജി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.എസ്.ഇബ്രാഹിം മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.മുഹമ്മദ്‌ കുഞ്ഞി സ്വാഗതം പറഞ്ഞു. സമിതി രക്ഷാധികാരി തായൽ അന്തൂമായി ഹാജി, എം.പി ജാഫറർ, ബഷീർ ശിവപുരം, സുറൂർ മൊയ്തു ഹാജി, അഷറഫ് ബാവാനഗർ, സെവൻസ്റ്റാർ അബ്ദുൾ റഹ്മാൻ, ബഷീർ ചിത്താരി , മുഹമ്മദലി ചിത്താരി, എ അബ്ദുല്ല, പി.പി അബ്ദുൾ റഹ്മാൻ, സി.കെ ശറഫുദ്ദീൻ, എന്നിവർ സംസാരിച്ചു .സെക്രട്ടറി ബഷീർ ആറങ്ങാടി നന്ദി പറഞ്ഞു.

Categories
Kasaragod Latest news main-slider top news

പ്രവർത്തന മികവിന് അംഗീകാരം പുല്ലൂർ പെരിയയിൽ പ്രമോദ് പെരിയ തുടരും

കെപിസിസി പ്രഖ്യാപിച്ച ജില്ലയിലെ നിയുക്ത മണ്ഡലം പ്രസിഡന്റുമാരുടെ ലിസ്റ്റ് ഡിസിസി പുറത്തിറക്കി.പുല്ലൂർ പെരിയ മണ്ഡലം പ്രസിഡന്റായി പ്രമോദ് പെരിയ തുടരും.ഒരു വർഷം മുമ്പാണ് പ്രമോദ് പെരിയ മണ്ഡലം പ്രസിഡന്റായി ചുമതലയേറ്റത്.ഒരു വർഷത്തെ പ്രവർത്തന മികവ് തന്നെയാണ് പ്രസിഡന്റ് സ്ഥാനത്ത് തുടർന്നും പേര് നിലനില്ക്കാൻ കാരണമായത്.*ജില്ലയിൽ എഐസിസി-കെപിസിസി-ഡിസിസി നേതൃത്വം പ്രഖ്യാപിച്ച മുഴുവൻ പരിപാടികളും നടത്തിയ ഏക മണ്ഡലമാണ് പുല്ലൂർ പെരിയ. 138 ചാലഞ്ചിൽ ജില്ലയിൽ മൂന്നാം സ്ഥാനത്താണ് പുലൂർ പെരിയ എത്തിയത്.ഭാരത് ജോഡോ യാത്രയിൽ മലപ്പുറത്തേക്ക് 288 പ്രവർത്തകരെ സംബന്ധിപ്പിക്കാനായത് വലിയ നേട്ടമാണ്.കഴിഞ്ഞ മാസം ഒരു വർഷം പൂർത്തിയാക്കിയ വേളയിൽ 250 പാർട്ടി പ്രവർത്തകരെ സംബന്ധിപ്പിച്ച് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചതും പ്രസിഡന്റുമാരെ നിശ്ചയിക്കാൻ ചേർന്ന സമവായ കമ്മിറ്റിയുടെ ചർച്ചയിൽ പ്രമോദ് പെരിയക്ക് മുൻഗണന കിട്ടാൻ കാരണമായത്.

Categories
Kasaragod Latest news main-slider top news

എരോല്‍ ആയിഷ മന്‍സില്‍ മൂസ മുഹമ്മദ് (52) അന്തരിച്ചു.

എരോല്‍ ആയിഷ മന്‍സില്‍ മൂസ മുഹമ്മദ് (52) അന്തരിച്ചു.

എരോല്‍ ആയിഷ മന്‍സില്‍ മൂസ മുഹമ്മദ് (52) അന്തരിച്ചു. പരേതരായ മുഹമ്മദ് ഇസ്മായിലിന്റേയും ആയിഷാബിയുടേയും മകനാണ്. ഭാര്യ: ജമീല, മക്കള്‍: മുഹമ്മദ് ഇസ്മായില്‍, അബ്ദുള്ള, മുഹമ്മദ്, സഹോദരങ്ങള്‍ : സിദ്ദീഖ് പാക്യാര, ഷരീഫ് ഏരോല്‍ (എഡിറ്റര്‍, മലബാര്‍ ഫ്‌ളാഷ്) , പരേതനായ അബ്ദുള്‍ ഹമീദ്. ഖബറടക്കം രാത്രി 8 മണിക്ക് എരോല്‍ മുഹയിദ്ദീന്‍ ജുമാ മസ്ജിദില്‍.

Back to Top