റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്ക് കയറി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി

Share

മാനന്തവാടി: റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്ക് കയറി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ട്രാക്ടർ ഡ്രൈവർ ആയ പനച്ചിയിൽ അജി ( 42) ആണ് കൊല്ലപ്പെട്ടത്. രാവിലെ 7.30 ഓടെ മാനന്തവാടി ചാലി​ഗദ്ധിയിലാണ് കാട്ടാന കയറിയത്. കർണാടക റേഡിയോ കോളർ ഘടിപ്പിച്ച് കാട് കയറ്റിയ ആനയാണ് ജനവാസ മേഖലയിലേക്ക് എത്തിയത്

കഴിഞ്ഞ നാല് ദിവസമായി ഈ ആന വയനാടൻ കാടുകളിലും ജനവാസ മേഖലകളിലും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കേരള വനം വകുപ്പ് സഞ്ചാരപഥം നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് കാട്ടാന യുവാവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ മുട്ടങ്കര മറ്റത്തിൽ ജിബിന്റെ വീടിന്റെ മതിലും കാട്ടാന തകർത്തു. ഇപ്പോഴും കാട്ടാന ജനവാസ മേഖലയോട് ചേർന്ന് നിലയുറപ്പിച്ചിരിക്കുകയാണ്

Back to Top