Categories
Kasaragod Latest news main-slider

മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ LDF സമരം കനക്കുന്നു21-മത്തെ ദിവസത്തെ ഉൽഘാടനം ജെ.ഡി.എസ്.ജില്ലാ പ്രസിഡണ്ട് പി.പി.രാജു നിർവ്വഹിച്ചു.

മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ മാലിന്യ പ്രശ്നമടക്കമുള്ള പ്രശ്നങ്ങളിൽ ഭരണസമിതിയുടെ നിഷ്‌ക്രിയത്വത്തിനെതിരെ മംഗൽപാടി പഞ്ചായത്ത്‌ എൽ ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തികൊണ്ടിരിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഇരുപത്തി ഒന്നാം ദിവസത്തെ ഉൽഘാടനം ജനതാദൾ എസ് കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ പി പി രാജു ഉൽഘാടനം ചെയ്തു. എൽ ഡി എഫ് പഞ്ചായത്ത്‌ കൺവീനർ ഹമീദ് കോസ്മോസ് അധ്യക്ഷത വഹിച്ചു.
ലൈബ്രറി കൗൺസിൽ സമിതിയംഗം ഹുസൈൻ മാസ്റ്റർ, ഹരീഷ് കുമാർ ഷെട്ടി, ഗംഗാധരൻ അടിയോടി, മുഹമ്മദ് കൈകമ്പ, സിദിഖ് കൈകബ, അഷ്‌റഫ്‌ മുട്ടം, സാദിഖ് ചേർഗോളി, എന്നിവർ പ്രസംഗിച്ചു.
ഫാറൂഖ് ഷിറിയ സ്വാഗതം പറഞ്ഞു.

Categories
Kasaragod Latest news main-slider

കള്ളാർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾ ചുമതലയേറ്റു

കള്ളാർ : കള്ളാർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾ ചുമതലയേറ്റു. കള്ളാർ മണ്ഡലം ഓഫീസിൽ വെച്ചു മണ്ഡലം പ്രസിഡന്റ് ജയരാജ്‌ എബ്രഹമിന്റെ അധ്യക്ഷതയിൽ നടന്ന സ്‌ഥാനരോഹണ ചടങ്ങ് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്‌ കുമാർ ഉദ്ഘാടനം ചെയ്തു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ, മണ്ഡലം പ്രസിഡന്റ് എം എം സൈമ്മൺ, കള്ളാർ മണ്ഡലത്തിന്റെ ചാർജുള്ള ജില്ലാ സെക്രട്ടറി ബി. ബിനോയ്‌, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി വിനോദ് പൂടംകല്ല്, മൈനൊരിറ്റി കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി ബി അബ്‌ദുള്ള, ജോണി പെരുമാനൂർ, രേഖ സി, കെ ഗോപി,സജി പ്ലാച്ചേരി, രാജേഷ് പെരുമ്പള്ളി,ബാബു കാരമൊട്ട, ഗ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ്‌ വി ചാക്കോ,ശരണ്യ സുധീഷ്,സുരേഷ് കൂക്കൾ തുടങ്ങിയവർ സംസാരിച്ചു. മണികണ്ഠൻ സി, പ്രശാന്ത്,ഗോപി കാഞ്ഞിര ത്തടി,സരുൺ സൈമൺ അജിത് കുമാർ തുടങ്ങിയവർ മണ്ഡലം ഭാരവാഹികളായി സ്ഥാനം ഏറ്റെടുത്തു

Categories
Kasaragod Kerala Latest news

കാസർകോട്‌, രാജപുരം സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ്‌ പരിശോധന 11300 രൂപ കൈക്കൂലി പണം പിടിച്ചു

കാസർകോട്‌:സംസ്ഥാന വ്യാപകമായുള്ള മിന്നൽ പരിശോധനയുടെ ഭാഗമായി കാസർകോട്‌, രാജപുരം സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ്‌ പരിശോധന. കാസർകോട്‌ ഡിവൈഎസ്‌പി കെ വി വേണുഗോപാൽ, ഇൻസ്പെക്ടർ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രജിസ്ടേഷനായി കൈക്കൂലി പണവുമായി വന്ന ആധാരം എഴുത്തുകാരിൽ നിന്നും 11,300 രൂപ പിടിച്ചു.
മറ്റ്‌ ക്രമക്കേടുകളും കണ്ടെത്തി. എഎസ്‌ഐമാരായ വി എം മധുസുദനൻ, വി ടി സുഭാഷ്ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫിസർ വി രാജീവൻ, രതീഷ് എന്നിവരും കൂടെയുണ്ടായി. രാജപുരത്ത് ഇൻസ്‌പെക്ടർ സുനിൽ കുമാർ, എഎസ്‌ഐ രാധാകൃഷ്ണൻ, പി വി സതീശൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സന്തോഷ്, ബിജു, പ്രമോദ് കുമാർ എന്നിവർ നേതൃത്വം നൽകി

Categories
Kasaragod main-slider

രാവണീശ്വരംഅള്ളംകോട് ചേടിക്കണ്ടം ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം പ്രതിഷ്ഠാദിന ഉത്സവവും ഒറ്റക്കോല മഹോത്സവവും 2023 ജനുവരി 17 മുതൽ 21 വരെ നടക്കും

അള്ളംകോട് ചേടിക്കണ്ടം ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം പ്രതിഷ്ഠാദിന ഉത്സവവും ഒറ്റക്കോല മഹോത്സവവും 2023 ജനുവരി 17 മുതൽ 21 വരെ നടക്കും

രാവണീശ്വരം: വാണിയംപാറ അള്ളംകോട് ചേടികണ്ടം ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്തിലെ പ്രതിഷ്ഠാദിന ഉത്സവവും ഒറ്റക്കോല മഹോത്സവവും 2023 ജനുവരി 17 മുതൽ 21 വരെ നടക്കുമെന്ന് ദേവസ്ഥാന ഭാരവാഹികൾ അറിയിച്ചു.
പ്രതിഷ്ഠാദിനമായ ജനുവരി 17 ന് ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജയും ശേഷം ദേവസ്ഥനത്തേക്ക് എത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനവും ഉണ്ടായിരിക്കും. തുടർന്ന് രാത്രി 7 മണിമുതൽ ദേവസ്ഥാന പരിധിയിലെ കലാകാരി കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും അരങ്ങേറും.
ജനുവരി 20 ന് വൈകിട്ട് വ്യാസേശ്വരം ശിവക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും കൊണ്ടുവരുന്നത്തോടെ ഒറ്റക്കോല മഹോത്സവത്തിന് തുടക്കം കുറിക്കും തുടർന്ന് രാത്രി 8 മണിക്ക് അന്നദാനവും 11 മണിക്ക് വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദി പ്രവർത്തകർ അവതരിപ്പിക്കുന്ന ഗ്രാമകം നാടൻപാട്ടുകളും നാട്ടുകലകളും എന്ന പരിപാടി നടക്കും. ജനുവരി 21 ന് രാവിലെ 4 മണിക്ക് വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശവും തുടർന്ന് ദേവസ്ഥാനത്ത് പണിപൂർത്തീകരിച്ച മേൽമാടിന്റെ സമർപ്പണവും നടക്കും

Categories
Kasaragod main-slider top news

കാഞ്ഞങ്ങാട് നിർമാണ തൊഴിലാളി യൂണിയൻ എസ്.ടി.യു ജില്ലാ കമ്മിറ്റി നടത്തിയ ക്ഷേമനിധി ഓഫീസ് മാർച്ച് സംസ്ഥാന പ്രസിഡണ്ട് കെ.പി.മുഹമ്മദ് അശ്റഫ് ഉൽഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്  എസ്. ടി.യു ക്ഷേമനിധി ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി

കാഞ്ഞങ്ങാട്: നിർമാണ തൊഴിലാളി ക്ഷേമ നിധി ബോർഡിന്റെ കൊടുകാര്യസ്ഥതക്കെതിരെ നിർമാണ തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ടെ ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.
കഴിഞ്ഞ ആറ് മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി പെൻഷനും ഒരു വർഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന വിവിധ ആനുകൂല്യങ്ങളും ഉടൻ ലഭ്യമാക്കുക, ക്ഷേമനിധി സെസ് പിരിവ് ഊർജിതപ്പെടുത്തുക, ക്ഷേമനിധിയെ തകർച്ചയിൽ നിന്നും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. ഓഫീസിനു മുമ്പിൽ നടന്ന ധർണാ സമരം എസ്.ടി.യു സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അശ്റഫ് ഉൽഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്,എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എ അഹ്മദ് ഹാജി, ജന.സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, മാഹിൻ മുണ്ടക്കൈ, പി.ഐ.എ.ലത്തീഫ്, എൽ.കെ. ഇബ്രാഹിം, മൊയ്തീൻ കൊല്ലമ്പാടി, കരീം കുശാൽ നഗർ, യൂനുസ് വടകരമുക്ക്, ബി.എ.അബ്ദുൽ മജീദ്, മുഹമ്മദ് കുഞ്ഞി കുളിയങ്കാൽ, അബ്ദുൽ റഹ്മാൻ സെവൻസ്റ്റാർ, ജാഫർ മുവാരിക്കുണ്ട് പ്രസംഗിച്ചു.
ധർണക്ക് മുന്നോടിയായി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച മാർച്ചിന് ജില്ലാ നേതാക്കളായ ഹനീഫ പാറ ചെങ്കള, ശിഹാബ് റഹ്മാനിയ നഗർ, ശാഫി പള്ളത്തടുക്ക, എ.എച്ച്.മുഹമ്മദ് ആദൂർ, യൂസഫ് പാച്ചാണി, സൈനുദ്ധീൻ തുരുത്തി, എച്ച്.എ. അബ്ദുല്ല, അബ്ദുൽ ഖാദർ ബേവിഞ്ച, എസ്.കെ.അബ്ബാസലി, ഫുളൈൽ കെ. മണിയനൊടി, മുഹമ്മദ് മൊഗ്രാൽ നേതൃത്വം നൽകി

Categories
Kasaragod main-slider

ജില്ലയിൽ അതിഥി സംസ്ഥാന തൊഴിലാളികള്‍‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു

 

അതിഥി സംസ്ഥാന തൊഴിലാളികള്‍‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു

 

അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്സൈസും പോലീസും അതീവ ജാഗ്രതയില്‍. മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ക്കിടയില്‍ കിമിനില്‍ പ്രവണതകളും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. പുകവലി ശീലം ഇവരില്‍ കുറഞ്ഞു വരുമ്പോള്‍ തന്നെ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതായാണ് കണക്കുകള്‍. അതിഥി തൊഴിലാളികളില്‍ നിരവധി പേര്‍ കഞ്ചാവും നിരോധിത മയക്കു മരുന്നുകള്‍ ഉപയോഗിക്കുന്നവരുണ്ട്. മയക്ക് മരുന്ന് നല്‍കിയാണ് ഇവരെ ആദ്യം ലഹരിമാഫിയ കെണിയിലാക്കുന്നത്. പിന്നീട് മയക്കുമരുന്ന് വില്‍ക്കാനും വാങ്ങാനും ഇവരെ തന്നെ ഉപയോഗിക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് യഥേഷ്ടം മയക്കുമരുന്നുകള്‍ സംസ്ഥാനത്ത് എത്തിക്കുന്ന വന്‍ ശൃംഖലകളാണ് നിലവിലുള്ളത്. ഇടയ്ക്കിടെ സ്വദേശത്ത് പോകുന്ന ഇവര്‍ പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തുന്നത് കഞ്ചാവുമായാണ്. മയക്കുമരുന്നിന്റെ ഉപയോഗത്തില്‍ തന്നെ പുതിയ പരീക്ഷണങ്ങളും ഇവര്‍ നടത്തുന്നുണ്ട്.

കഞ്ചാവിന് പുറമെ ഉന്മാദത്തിനായി നാവിലൊട്ടിക്കുന്ന എല്‍.എസ്.ഡി സ്റ്റാമ്പ്, മയക്കു ഗുളികകള്‍, ലഹരി കഷായങ്ങള്‍ എന്നിവയെല്ലാം ഇവര്‍ ഉപയോഗിക്കുന്നു. ലഹരി വസ്തുക്കളില്‍ കഞ്ചാവാണ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ ഏറെ പ്രിയം. മറ്റു വിദേശ മയക്കുമരുന്നുകളെ അപേക്ഷിച്ച്‌ വിലക്കുറവും നാട്ടില്‍ സുലഭമായതുമാണ് കഞ്ചാവിനോട് പ്രിയം കൂടാനുള്ള കാരണം. മയക്കുമരുന്ന് വാങ്ങാനുള്ള പണത്തിനായി പലരും വീടുകളില്‍ മോഷണവും ജ്വല്ലറിയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ കവര്‍ച്ചയും നടത്തുന്നുണ്ട്. അടുത്തിടെ നടന്ന മോഷണ കേസുകളില്‍ പകുതിയോളം പ്രതികളും ഇതര സംസ്ഥാനക്കാരാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗം പടരുന്നതിനെ തുടര്‍ന്ന് കവച് എന്ന ലഹരിവിരുദ്ധ പരിപാടി തൊഴില്‍ വകുപ്പ് നടത്തിയിരുന്നു. ഇതോടനുബന്ധിച്ച്‌ എക്സൈസുമായി സഹകരിച്ച്‌ ഇവര്‍ക്കായി ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ക്യാമ്പുകള്‍ സന്ദര്‍ശിക്കാനെത്തുന്ന എ.എല്‍.ഒമാരെ സഹായിക്കുന്നതിന് അതിഥി തൊഴിലാളികള്‍ക്കിടയില്‍ നിന്ന് തന്നെ വളന്റിയര്‍മാരെ കണ്ടണ്ടെത്തി പരിശീലിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

Categories
Kasaragod main-slider top news

കേരളത്തിലെ മന്ത്രിമാരുടെ പ്രീതി ഗവർണ്ണറോടല്ല മറിച്ച് ജനങ്ങളോടാണെന്ന് കാഞ്ഞങ്ങാട് നടന്ന LDF പ്രതിഷേധറാലിയിൽ ശൈലജ ടീച്ചർ:

കേരളത്തിലെ മന്ത്രിമാരുടെ പ്രീതി ഗവർണ്ണറോടല്ല മറിച്ച് ജനങ്ങളോടാണെന്ന് ശൈലജ ടീച്ചർ:

കാഞ്ഞങ്ങാട്: കേരളത്തിലെ മന്ത്രിമാരുടെ പ്രീതി ഗവർണ്ണറോടല്ല മറിച്ച് ജനങ്ങളോടാണെന്ന് ശൈലജ ടീച്ചർ
കേരള ഗവർണറുടെ ജനാധിപത്യ വിരുദ്ധ ഇടപെടലുകൾക്കെതിരെ LDF സംഘടിപ്പിച്ച പ്രതിഷേധറാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശൈലജ ടീച്ചർ എം എൽ എ.പുതിയക്കോട്ട മാന്തോപ്പ് മൈതാനത്ത് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധറാലി നോർത്ത് കോട്ടച്ചേരിയിൽ പ്രതിഷേധറാലിവേദിയിൽ സമാപിച്ചു. അക്ഷരാർത്ഥത്തിൽ കാഞ്ഞങ്ങാടിനെ ഇളക്കിമറിച്ച പ്രകടനം കാഞ്ഞങ്ങാട് പട്ടണത്തെ സ്തം ഭിപ്പിച്ചു.

Categories
Kerala main-slider

സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പം’; ഓഫറിടാന്‍ കഴിഞ്ഞെങ്കില്‍ നേരത്തേ പോന്നേനേയെന്ന് സുരേന്ദ്രന്‍

 

സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പം’; ഓഫറിടാന്‍ കഴിഞ്ഞെങ്കില്‍ നേരത്തേ പോന്നേനേയെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളുടെ മനസിലുള്ള അരക്ഷിതബോധമാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പമാണ്. സുധാകരന്റെ മാനസികാവസ്ഥയാണ് മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും. സുധാകരന്‍ പരസ്യമായി പറയുന്നു എന്ന് മാത്രം. നല്ലൊരു സാധ്യത വന്നാല്‍ കോണ്‍ഗ്രസിലെ ഒട്ടുമിക്ക നേതാക്കളും ബിജെപിയില്‍ ചേരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് മുന്നിലുള്ള ശരിയായ ഓപ്ഷന്‍ ബിജെപി മാത്രമാണ്. ഇന്ത്യയിലാകെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അരക്ഷിത ബോധമുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ മാനസികാവസ്ഥ ഇപ്പോള്‍ ഇങ്ങനെയാണ്. സോണിയാ ഗാന്ധിയോടും കോണ്‍ഗ്രസിനുമൊപ്പം നിന്ന് ഇനി എത്രനാള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മഹാത്മാഗാന്ധി സ്വപ്‌നം കണ്ട രീതിയില്‍ കോണ്‍ഗ്രസിന്റെ കഥ കഴിയും. അത് തിരിച്ചറിഞ്ഞാണ് ഓരോരുത്തരുടെയും പ്രതികരണങ്ങള്‍. കേരളത്തില്‍ ഓഫറുകള്‍ നല്‍കാന്‍ ഒന്നും ഇല്ലാത്തതുകൊണ്ടാണ് സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ ബിജെപിയിലേക്ക് വരാത്തത്. പദവികള്‍ നല്‍കാന്‍ കഴിയുമായിരുന്നെങ്കില്‍ സ്ഥിതി മറിച്ചാകുമായിരുന്നു’, ബിജെപി അദ്ധ്യക്ഷന്‍ അവകാശപ്പെട്ടു.

സുധാകരന്റെ പേര് പറഞ്ഞ് ഇടതുമുന്നണിയിലേക്ക് പോകാനുള്ള ശ്രമമാണ് മുസ്‌ലിം ലീഗ് നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ‘കോണ്‍ഗ്രസിന് ഇനി എത്രനാള്‍ പിടിച്ചുനില്‍ക്കാനാകും. സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ ലീഗ് നേതാക്കളാണ് രംഗത്ത് വന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ എന്ത് പറയണം എന്ന് തീരുമാനിക്കുന്നത് ലീഗുകാരാണ്. ലീഗ് പറയുന്നതിന് അനുസരിച്ചേ പോകാന്‍ പറ്റൂ എന്ന് പറയുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ആത്മഹത്യാപരമാണ്. ലീഗിന്റെ അപ്രമാദിത്വമാണ് യുഡിഎഫില്‍. സുധാകരന്റെ പേര് പറഞ്ഞ് ഇടതുമുന്നണിയിലേക്ക് ചാടാനാണ് മുസ്‌ലിം ലീഗും കുഞ്ഞാലിക്കുട്ടിയും നോക്കുന്നത്. സുധാകരന്‍ ആര്‍എസ്എസ് അനുഭാവം പ്രകടിപ്പിക്കുന്നു എന്ന് പറഞ്ഞ് എളുപ്പത്തില്‍ എല്‍ഡിഎഫിലേക്ക് ചാടാനാണ് ശ്രമം’, സുരേന്ദ്രന്‍ ആരോപിച്ചു.

Categories
Kasaragod main-slider

ഭരണാധികാരികള്‍ കേരളത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കുന്നു ; രാജ്മോഹന്‍ ഉണ്ണിത്താന്‍

ഭരണാധികാരികള്‍ കേരളത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കുന്നു ; രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസർഗോഡ് : പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്വതന്ത്ര ഭാരതം കണ്ട ദീര്‍ഘവീക്ഷണമുള്ള, സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച കരുത്തനായ പ്രധാനമന്ത്രിയായിരുന്നു എന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അനുസ്മരിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ചരിത്രം കണ്ട ഏറ്റവും വലിയ സമരങ്ങള്‍ നടന്ന കേരളത്തെ ഭരണാധികാരികൾ വീണ്ടും ഇരുണ്ട കാലഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ 133-ാം ജന്മവാര്‍ഷിക ദിനത്തില്‍ ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റുവിന്റെ ഛായാചിത്രത്തില്‍ നിലവിളക്ക് കൊളുത്തി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി കുഞ്ഞികണ്ണന്‍, ഹക്കീം കുന്നില്‍, കെ.നീലകണ്ഠന്‍, രമേശന്‍ കരുവാച്ചേരി, ഡി.സി.സി ഭാരവാഹികളായ വിനോദ് കുമാര്‍ പള്ളിയില്‍ വീട്, കരുണ്‍ താപ്പ, എം.കുഞ്ഞമ്പു നമ്പ്യാര്‍, ബ്ലോക്ക്‌ പ്രസിഡണ്ടുമാരായ കെ.ഖാലിദ്, കെ.ലക്ഷ്മണ പ്രഭു, യൂത്ത് കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡണ്ട് ബി.പി.പ്രദീപ്കുമാര്‍, പോഷക സംഘടന നേതാകളായ എ.വാസുദേവന്‍, ജി.നാരായണന്‍, ജമീല അഹമ്മദ്, അഡ്വ: ശ്രീജിത്ത് മാടകല്ല്, മനാഫ് നുള്ളിപ്പാടി, മണ്ഡലം പ്രസിഡണ്ടുമാരായ സി.അശോക് കുമാര്‍, ഉമേഷ് അണങ്കൂര്‍, എം.രാജീവന്‍ നമ്പ്യാര്‍, ഹനീഫ ചേരങ്കൈ എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.

Categories
Kasaragod main-slider

ഇടതുപക്ഷ ജനാധിപത്യ മുന്നണി മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ അനിശ്ചിതകാല ധർണ്ണ സമരം 20 ദിവസം പിന്നിട്ടു

 

ഇടതുപക്ഷ ജനാധിപത്യ മുന്നണി മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ അനിശ്ചിതകാല ധർണ്ണ സമരം 20 ദിവസം പിന്നിട്ടു അഴിമതിയും കെടും കാര്യസ്ഥതയും കൈ മുതലാക്കിയ മുസ്ലിം ലീഗ് ഭരണസമിതിയുടെ നിഷ്കൃയത്വത്തിനെതിരെ LDF മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ഇരുപതാം ദിവസത്തെ ധർണ്ണ സമരം CITU കാസർഗോഡ് ജില്ല വൈസ് പ്രസിഡന്റ് സ: ബേബി ഷെട്ടി ഉദ്ഘാടനംചെയ്തു. ഗംഗധരൻ മസ്റ്റർ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സാദ്ദിഖ് ചെറുഗോളി സ്വാഗതവും പറഞ്ഞു , മുഹമ്മദ് സെയ്ദ് ,ഫറൂക്ക് ഷിറിയ ‘അഷറഫ് മുട്ടം,NCP കാസർഗോഡ് ജില്ല ജോയിൻ സെക്രട്ടറി സിദ്ദിഖ് കൈകമ്പ,LDF കൺവിനർ ഹമീദ് കോസ് മുസ്, മഹമൂദ്കൈകമ്പ,തുടങ്ങിയവ സംസാരിച്ചു. ഉപ്പളയിലും പരിസര പ്രദേശങ്ങളിലും ഫ്ലസ്റ്ററിക് മാലിന്യം കത്തിക്കുന്ന സമുഹ്യ ദ്രോഹികൾ കെതിരെ ശക്തമായ നടപടികൾ കൈകോളണമെന്നും, MCF മലിന്യ നിക്ഷേപ പേട്ടി അഴിമതിൻ്റെ പേരിൽ ശക്ത മായ അന്വേഷണം വെണമെന്നും ,സ്:ബേബി ഷെട്ടി ഉൽഘട്ടന പ്രസങ്കത്തിൽ പറഞ്ഞു

Back to Top