ജില്ലയിൽ അതിഥി സംസ്ഥാന തൊഴിലാളികള്‍‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു

Share

 

അതിഥി സംസ്ഥാന തൊഴിലാളികള്‍‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു

 

അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്സൈസും പോലീസും അതീവ ജാഗ്രതയില്‍. മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ക്കിടയില്‍ കിമിനില്‍ പ്രവണതകളും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. പുകവലി ശീലം ഇവരില്‍ കുറഞ്ഞു വരുമ്പോള്‍ തന്നെ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതായാണ് കണക്കുകള്‍. അതിഥി തൊഴിലാളികളില്‍ നിരവധി പേര്‍ കഞ്ചാവും നിരോധിത മയക്കു മരുന്നുകള്‍ ഉപയോഗിക്കുന്നവരുണ്ട്. മയക്ക് മരുന്ന് നല്‍കിയാണ് ഇവരെ ആദ്യം ലഹരിമാഫിയ കെണിയിലാക്കുന്നത്. പിന്നീട് മയക്കുമരുന്ന് വില്‍ക്കാനും വാങ്ങാനും ഇവരെ തന്നെ ഉപയോഗിക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് യഥേഷ്ടം മയക്കുമരുന്നുകള്‍ സംസ്ഥാനത്ത് എത്തിക്കുന്ന വന്‍ ശൃംഖലകളാണ് നിലവിലുള്ളത്. ഇടയ്ക്കിടെ സ്വദേശത്ത് പോകുന്ന ഇവര്‍ പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തുന്നത് കഞ്ചാവുമായാണ്. മയക്കുമരുന്നിന്റെ ഉപയോഗത്തില്‍ തന്നെ പുതിയ പരീക്ഷണങ്ങളും ഇവര്‍ നടത്തുന്നുണ്ട്.

കഞ്ചാവിന് പുറമെ ഉന്മാദത്തിനായി നാവിലൊട്ടിക്കുന്ന എല്‍.എസ്.ഡി സ്റ്റാമ്പ്, മയക്കു ഗുളികകള്‍, ലഹരി കഷായങ്ങള്‍ എന്നിവയെല്ലാം ഇവര്‍ ഉപയോഗിക്കുന്നു. ലഹരി വസ്തുക്കളില്‍ കഞ്ചാവാണ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ ഏറെ പ്രിയം. മറ്റു വിദേശ മയക്കുമരുന്നുകളെ അപേക്ഷിച്ച്‌ വിലക്കുറവും നാട്ടില്‍ സുലഭമായതുമാണ് കഞ്ചാവിനോട് പ്രിയം കൂടാനുള്ള കാരണം. മയക്കുമരുന്ന് വാങ്ങാനുള്ള പണത്തിനായി പലരും വീടുകളില്‍ മോഷണവും ജ്വല്ലറിയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ കവര്‍ച്ചയും നടത്തുന്നുണ്ട്. അടുത്തിടെ നടന്ന മോഷണ കേസുകളില്‍ പകുതിയോളം പ്രതികളും ഇതര സംസ്ഥാനക്കാരാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗം പടരുന്നതിനെ തുടര്‍ന്ന് കവച് എന്ന ലഹരിവിരുദ്ധ പരിപാടി തൊഴില്‍ വകുപ്പ് നടത്തിയിരുന്നു. ഇതോടനുബന്ധിച്ച്‌ എക്സൈസുമായി സഹകരിച്ച്‌ ഇവര്‍ക്കായി ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ക്യാമ്പുകള്‍ സന്ദര്‍ശിക്കാനെത്തുന്ന എ.എല്‍.ഒമാരെ സഹായിക്കുന്നതിന് അതിഥി തൊഴിലാളികള്‍ക്കിടയില്‍ നിന്ന് തന്നെ വളന്റിയര്‍മാരെ കണ്ടണ്ടെത്തി പരിശീലിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

Back to Top