ഭരണാധികാരികള്‍ കേരളത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കുന്നു ; രാജ്മോഹന്‍ ഉണ്ണിത്താന്‍

Share

ഭരണാധികാരികള്‍ കേരളത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കുന്നു ; രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസർഗോഡ് : പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്വതന്ത്ര ഭാരതം കണ്ട ദീര്‍ഘവീക്ഷണമുള്ള, സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച കരുത്തനായ പ്രധാനമന്ത്രിയായിരുന്നു എന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അനുസ്മരിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ചരിത്രം കണ്ട ഏറ്റവും വലിയ സമരങ്ങള്‍ നടന്ന കേരളത്തെ ഭരണാധികാരികൾ വീണ്ടും ഇരുണ്ട കാലഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ 133-ാം ജന്മവാര്‍ഷിക ദിനത്തില്‍ ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റുവിന്റെ ഛായാചിത്രത്തില്‍ നിലവിളക്ക് കൊളുത്തി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി കുഞ്ഞികണ്ണന്‍, ഹക്കീം കുന്നില്‍, കെ.നീലകണ്ഠന്‍, രമേശന്‍ കരുവാച്ചേരി, ഡി.സി.സി ഭാരവാഹികളായ വിനോദ് കുമാര്‍ പള്ളിയില്‍ വീട്, കരുണ്‍ താപ്പ, എം.കുഞ്ഞമ്പു നമ്പ്യാര്‍, ബ്ലോക്ക്‌ പ്രസിഡണ്ടുമാരായ കെ.ഖാലിദ്, കെ.ലക്ഷ്മണ പ്രഭു, യൂത്ത് കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡണ്ട് ബി.പി.പ്രദീപ്കുമാര്‍, പോഷക സംഘടന നേതാകളായ എ.വാസുദേവന്‍, ജി.നാരായണന്‍, ജമീല അഹമ്മദ്, അഡ്വ: ശ്രീജിത്ത് മാടകല്ല്, മനാഫ് നുള്ളിപ്പാടി, മണ്ഡലം പ്രസിഡണ്ടുമാരായ സി.അശോക് കുമാര്‍, ഉമേഷ് അണങ്കൂര്‍, എം.രാജീവന്‍ നമ്പ്യാര്‍, ഹനീഫ ചേരങ്കൈ എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.

Back to Top