Categories
Kasaragod Latest news main-slider

ഓട്ടോറിക്ഷ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്അപേക്ഷിക്കാം

ഓട്ടോറിക്ഷ തൊഴിലാളികളുടെ
മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്അപേക്ഷിക്കാം

കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ (1991) അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2022 – 23 വര്‍ഷത്തേക്കുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി പദ്ധതിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത അംഗത്വമുള്ള തൊഴിലാളികളുടെ സര്‍ക്കാര്‍/ എയ്ഡഡ് / സെന്‍ട്രല്‍ സ്‌കൂളുകളില്‍ എട്ട്, ഒന്‍പത്, 10 ക്ലാസില്‍ പഠിക്കുന്നതും 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിട്ടുള്ളതുമായ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ഡിസംബര്‍ 31നകം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപെടുക

Categories
Kasaragod Latest news main-slider

ബിരിക്കുളം നവോദയ വായനശാല &ഗ്രന്ഥലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കാസറഗോഡ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ നിർവഹിച്ചു

ബിരിക്കുളം നവോദയ വായനശാല &ഗ്രന്ഥലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കാസറഗോഡ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ രവി ആദ്യക്ഷനായി, പരപ്പ ബ്ലോക്ക്പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആദ്യകാല പ്രവർത്തകരുടെ ഫോട്ടോ അനാഛാദനം ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറികൌൺസിൽ സെക്രട്ടറി എ ആർ സോമൻമാസ്റ്റർ, ആദ്യകാല പ്രവർത്തകൻ പിനാൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു, ടി മനോഹരൻ അമുഖഭാഷണവും പി രാഘവൻ സ്വാഗതവും പറഞ്ഞു. എൻ വിജയൻ നന്ദി പറഞ്ഞു.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. നവോദയ നാടകവേദിയുടെ നാടകവും ഉണ്ടായി. ബിരികുളത്തുനിന്ന് നവോദയനഗറിലേക്ക് സുവർണ്ണ ജൂബിലി വിളംബരം ചെയ്ത ഘോഷയാത്രയും ഉണ്ടായി

Categories
Kasaragod Latest news main-slider top news

കാഞ്ഞങ്ങാട് നഗരസഭ കേരളോത്സവം നിറഞ്ഞ സദസ്സിൽ കലാ മത്സരങ്ങൾ

കാഞ്ഞങ്ങാട്:-വാശിയേറിയ മത്സരങ്ങളും നിറഞ്ഞ സദസും കൂടിച്ചേർന്നപ്പോൾ കരുവളം പ്രദേശത്തെ സ്കൂൾ കലോത്സവങ്ങൾക്ക് സമാനമായ രീതിയിൽ എത്തിച്ച് കാഞ്ഞങ്ങാട് നഗരസഭ കേരളോത്സവം നടന്നു.
അധ്യാപിക കൂടിയായ നഗരസഭ ചെയർപേഴ്സൺകെ വി സുജാത ഓരോ മത്സരവും മുന്നിൽ നിന്നും നയിച്ചപ്പോൾ കരുവളം ഇ എം എസ് ക്ലബ്ബ് മുൻകൈയെടുത്തു രുപീകരിച്ച സംഘാടക സമിതിയുടെയും നാട്ടുകാരുടെയുംകൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഓരോ കലാ മത്സരങ്ങൾ നടന്നത്.
നഗരസഭയും യുവജനക്ഷേമ ബോർഡും ചേർന്ന് 18 നും നാൽപതിനും ഇടയിൽ പ്രായമുള്ളവർക്കായാണ് കേരളോത്സവം നടത്തിയത്.
നവംബർ 27ന് കായിക മത്സരങ്ങളുടെയാണ് കേരളോത്സവം തുടങ്ങിയത് ഫുട്ബോൾ,ക്രിക്കറ്റ്,അത്‌ലറ്റിക്സ്,ചെസ്സ് തുടങ്ങിയ കായിക മത്സരങ്ങളും,ഒപ്പന തിരുവാതിര വഞ്ചിപ്പാട്ട്, ശാസ്ത്രീയ സംഗീതം തുടങ്ങി 57 ഇനങ്ങളിലായി മത്സരങ്ങൾ വിവിധ സ്ഥലങ്ങളിലായി നടന്നു.
43 വാർഡുകളിൽ നിന്നായി ക്ലബ്ബുകളെ പ്രതിനിധീകരിച്ച്850 ഓളം മത്സരാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. മത്സര വിജയികൾ ജില്ലാ സംസ്ഥാന ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടും
കരുവളം ഇഎംഎസ് ക്ലബ്ബ് പരിസരത്ത് നടന്ന കലാ മത്സരങ്ങൾ സിനിമാ സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം ഉറങ്ങിക്കിടക്കുന്ന കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയാണ് കേരളോത്സവങ്ങൾ എന്നും കഴിയുമെങ്കിൽ പ്രായപരിധി 50 ആക്കണമെന്നും ഓരോ മത്സരങ്ങൾക്കും ഉറച്ച പിന്തുണയാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത് എന്നും ഉണ്ണിരാജ് പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ കെ വി സുജാത അധ്യക്ഷത വഹിച്ചു. യുവജക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ എ.വി ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ അബ്ദുള്ള ബിടെക്, സ്ഥിരം സമിതി അധ്യക്ഷന്മാരായകെ ലത,കെ അനീശൻ, കൗൺസിലർമാരായ ടി വി സുജിത്ത്കുമാർ, ടി ബാലകൃഷ്ണൻ,സി രവീന്ദ്രൻ,എൻ ഇന്ദിര, സംഘാടകസമിതി ചെയർമാൻ എ ശബരീശൻ, നഗരസഭ കോഡിനേറ്റർ കെ വി നിതിൻ എന്നിവർ സംസാരിച്ചു
നഗരസഭ സെക്രട്ടറി പി ശ്രീജിത്ത് സ്വാഗതവും സംഘാടകസമിതി വൈസ് ചെയർമാൻ എം ശോഭനൻ നന്ദിയും പറഞ്ഞു

Categories
Kerala Latest news main-slider

കെ ഫോണ്‍ ബിപിഎല്‍ വിഭാഗത്തിന് സൗജന്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരകെ ഫോണ്‍ ബിപിഎല്‍ വിഭാഗത്തിന് സൗജന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷന്‍ വഴി മൂന്ന് ലക്ഷത്തിലധികം വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും അര്‍ഹതയുള്ള എല്ലാവര്‍ക്കും വീട് നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
മാലിന്യമുക്ത പരിപാടികളുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
കൊല്ലം- ചെങ്കോട്ട ദേശീയപാത വികസന നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നതായും ഒന്നിച്ച് നിന്നാല്‍ അസാധ്യമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

Categories
Kerala Latest news main-slider

നിയമസഭാ സമ്മേളനത്തിന് തുടക്കം; ചരിത്രമായി സ്പീക്കർ പാനൽ, എല്ലാം വനിതകൾ

തിരുവനന്തപുരം: പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസല‍ർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബില്ലുകളാണ് ഇത്തവണത്തെ സഭാ സമ്മേളനത്തിന്റെ പ്രത്യേകത. ഒപ്പം സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിതെന്ന പ്രത്യേകതയുമുണ്ട്. ചരിത്രം സൃഷ്ടിച്ച്  ഇത്തവണ സ്പീക്കർ പാനൽ പൂർണമായും വനിതകളാണ്. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും വനിതകളെ നിർദ്ദേശിക്കുകയായിരുന്നു. സ്പീക്കർ സഭയിൽ ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നതിനാണ് ഈ പാനൽ. കോൺഗ്രസ് എംഎൽഎ ഉമാ തോമസ് സഭയിലുണ്ടായിരുന്നിട്ടും പ്രതിപക്ഷം കെ കെ രമയെ നിർദ്ദേശിച്ചുവെന്നതും പ്രത്യേകതയാണ്.

Categories
Kasaragod Latest news main-slider

തൊട്ടി കിഴക്കേക്കര ശ്രീ അയ്യപ്പ ഭജന മന്ദിരത്തിൽ പുന പ്രതിഷ്ഠ ചടങ്ങ് ജനുവരി 7 ന് നടക്കുന്നു

തൊട്ടി കിഴക്കേക്കര ശ്രീ അയ്യപ്പ ഭജന മന്ദിരത്തിൽ പുന പ്രതിഷ്ഠ ചടങ്ങ് ജനുവരി 7 ന് നടക്കുന്നു. ജനുവരി 6 ന് കലവറ നിറക്കൽ ഘോഷയാത്രയോടെ തുടക്കം കുറിച്ച് ജനുവരി 7 രാവിലെ ഗണപതി ഹോമം, ഉച്ചക്ക് 11.30 ന് പ്രതിഷ്ഠ നടക്കുന്നു. തുടന്ന് അന്നദാനം , വൈകിട്ട് ഭജന സാസ്കാരിക സദസ് , കലാ പരുപാടികൾ നടക്കുന്നു. പരുപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപികരിച്ചു. രക്ഷാധികാരികൾ , അരവത്ത് പത്മനാഭ തന്ത്രി, ഗുരുസ്വാമിമാരായ നാരായണ സ്വാമി , പത്മനാഭ സ്വാമി, ഗോപാലസ്വാമി, ചന്ദ്ര സ്വാമി , അപ്പക്കുഞ്ഞി, എന്നിവരും , ചെയർമായി ജയകൃഷ്ണൻ കിഴക്കേ കര, ജനറൽ കൺവീനറായി ദീപേഷ് Kp യും , വൈസ് ചെയർമാൻ രാമകൃഷ്ണൻ കുഞ്ഞച്ചൻ വളപ്പ്, സുഭാഷ്, ജോ കൺവീനർ രാജേഷ്, ട്രഷറർ സന്തോഷ് വാഴക്കോട്ട് വളപ്പ് എന്നിവർ ഉൾപ്പെടുന്ന 108 അംഗ സമിതി രൂപികരിച്ചു…

Categories
Kasaragod Latest news main-slider

പരിമിതികളെ കഴിവിലൂടെ അതിജീവിച്ച് ഉണർവ്വ് -22. ഭിന്നശേഷി കലോത്സവത്തിന് സമാപനം

പരിമിതികളെ കഴിവിലൂടെ അതിജീവിച്ച് ഉണർവ്വ് -22.

ഭിന്നശേഷി കലോത്സവത്തിന് സമാപനം

മൂന്ന് ദിവസം നീണ്ടു നിന്ന ഉണർവ്വ് 22 ഭിന്നശേഷി കലോത്സവം സമാപിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെയും നേതൃത്വത്തിലാണ് ഉണർച്ച് 2022 ലോക ഭിന്നശേഷി ദിനാചരണം നടത്തിയത്.

ശാരീരിക പരിമിതികള്‍ കഴിവുകൾക്ക് തടസമല്ലെന്ന് തെളിയിച്ച് ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കലോത്സവം വ്യത്യസ്തമായി. പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ മൂന്ന് ദിവസമായി നടക്കുന്ന കലോത്സവത്തിന് വൈകിട്ട് 6 മണിയോടെ തിരശീല വീണു.

28 സ്കൂളുകളിൽ നിന്നുമായി 17 ഇനങ്ങളിൽ 360 കുട്ടികൾ പങ്കെടുത്തു. ഭിന്നശേഷി അടിസ്ഥാനത്തിൽ നാല് വിഭാഗമായും പ്രായം അടിസ്ഥാനത്തിൽ 4 വിഭാഗങ്ങളിലുമായാണ് മത്സരങ്ങള്‍ നടത്തിയത്.

സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, പെയ്ഡ് ജില്ലാ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം, ഗവൺമെന്റ് സ്പെഷ്യൽ ടീച്ചേഴ്സ് ട്രൈനിംഗ് സെന്റർ കോഴ്സ് കോർഡിനേറ്റർ പി.ജെ ബിൻസി, പരിവാർ സെക്രട്ടറി ബാലചന്ദ്രൻ, ഡി.എ.ഡബ്ല്യു.എഫ് പ്രസിഡന്റ് അബൂബക്കർകോയ, കെ.ഡി.എ.ഡി സെക്രട്ടറി ഷക്കീർ എന്നിവർ സംസാരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ സി.കെ ഷീബ മുംതാസ് സ്വാഗതവും ജില്ലാ പ്രൊബേഷൻ ഓഫീസർ പി.ബിജു നന്ദിയും പറഞ്ഞു. 115 പോയിന്റുമായി റോട്ടറി സ്പെഷൽ സ്കൂൾ കാഞ്ഞങ്ങാട് ഒന്നാം സ്ഥാനവും 76 മുളിയാർ അക്കര ഫൗണ്ടേൻ രണ്ടാം സ്ഥാനവും

49 പോയിന്റുമായി ചെർക്കള മാർത്തോമ ബധിര വിദ്യാലയം മൂന്നാം സ്ഥാനവും നേടി

വിളംബര ഘോഷയാത്രയിൽ കാഞ്ഞങ്ങാട് റോട്ടറി സ്പെഷ്യൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. കയ്യൂർ ചീമേനി സ്നേഹതീരം സെപ്ഷ്യൽ സ്കൂൾ രണ്ടാം സ്ഥാനം നേടി.

ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനത്തിന് മേക്കപ്പ് ചെയ്തു നൽകി ട്രാൻ ജെൻഡേഴ്സ് ആർട്ടിസ്റ്റുകൾ

ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനത്തിന് മേക്കപ്പ് ചെയ്തു നൽകിയത് ട്രാൻ ജെൻഡേഴ്സ് ആർട്ടിസ്റ്റുകൾ. ഇഷ് കിഷോർ, അജിത്ത് നാരായണൻ, പൂർണ്ണിമ സുമേഷ്, ഷംസീന സമദ് എന്നിവരാണ് കലോത്സവത്തിനായി കുട്ടികളെ അണിയിച്ചൊരുക്കിയത്. മേക്കപ്പ് റൂമിൽ ചിലർ അനുസരണയോടെ ഇരുന്നപ്പോൾ മറ്റു ചിലർ അവരുടേതായ ലോകത്തായിരുന്നു. ചുണ്ടുകളിൽ ചായം പുരട്ടിയപ്പോൾ അവരുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു. കണ്ണെഴുതിയപ്പോൾ കണ്ണുകൾ സന്തോഷത്താൽ വിടർന്നു. 70 കുട്ടികളെ ആണ് ഇവർ അണിയിച്ചൊരുക്കിയത്. ഭിന്നശേഷിക്കാരായ കുട്ടികൾ ആയതിനാൽ വ്യത്യസ്ത അനുഭവമായിരുന്നുവെന്ന് ഇവർ പറഞ്ഞു.

കലോത്സവത്തെ കളറാക്കികാസർകോട് ഗവ.സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ്ങ് സെന്ററിലെ അധ്യാപക വിദ്യാർഥികൾ

നിങ്ങളുടെ വൈകല്യം നിങ്ങളുടെ അവസരമാണെന്ന് ഓർമ്മിച്ച് കാസർകോട് ഗവ.സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ്ങ് സെന്ററിലെ അധ്യാപക വിദ്യാർഥികൾ

ഭിന്നശേഷി കലോത്സവത്തിനായി രാപകലില്ലാതെ ഓടി നടന്ന് കലോത്സവത്തെ കളറാക്കിയത് ഇവരാണ്. കുട്ടികളെ ആകർഷിക്കാൻ വിവിധ വർണങ്ങളിൽ അലങ്കാരങ്ങൾ ഒരുക്കി കലോത്സവ നഗരിയെ ഇവർ വർണാഭമാക്കി. വേദിയൊരുക്കുന്നതിലും അലങ്കരിക്കുന്നതിലും കഴിഞ്ഞ നാലുദിവസമായി ഇവർ ഏറെ കഷ്ടപ്പെട്ടു. 8 അംഗങ്ങളുള്ള വിവിധ കമ്മിറ്റികൾ ഇതിനായി രൂപീകരിച്ചു. 65 പേരാണ് കലോത്സവത്തിനാവശ്യമായ ഒരുക്കങ്ങൾ നടത്തിയത്. 6 സെൽഫി പോയിന്റുകൾ വിവിധ ഭാഗങ്ങളിലായി ഇവർ ഒരുക്കി.

ചുവടുകൾ പിഴയ്ക്കാതെ കൂടെ അധ്യാപകരും അരങ്ങിൽ ആടി പാടുമ്പോഴും ചുവടുകൾ തെറ്റാതിരിക്കാൻ അവർ അധ്യാപകരെ ശ്രദ്ധിച്ചു.

കുട്ടികൾ വേദിയിലും അധ്യാപകർ അവർക്ക് തൊട്ടു മുൻപിൽ കാണികൾക്കിടയിലും അവരോടപ്പം ചുവട് വെച്ചു. ഭിന്നശേഷി കുട്ടികൾ അയതിനാൽ തന്നെ പഠിച്ച ചുവടുകൾ തെറ്റാതിരിക്കാൻ കുട്ടികൾക്കൊപ്പം അവരുടെ അധ്യാപകരും ആടി പാടി.

സമ്മാനത്തിനപ്പുറം നമ്മൾ പറഞ്ഞ കൊടുത്തത് അവർ സ്റ്റേജിൽ കളിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്. അധ്യാപകർ അവർക്ക് മുൻപിൽ നിന്നും അവരെ സപ്പോർട്ട് അവർക്ക് അത്മവിശ്വാസം കൂടുന്നുവെന്ന്

പ്രഗതി സ്പെഷ്യൽ സ്കൂളിലെ എം.ആർ സജീന ടീച്ചർ പറയുന്നു.

Categories
Kasaragod Kerala Latest news main-slider Sports

കാസറഗോഡ് ജില്ലയിലെ ആദ്യത്തെ സെമി ഒളിമ്പിക്സ് സ്വിമ്മിംഗ് പൂൾ സിർവാ അക്വാട്ടിക് സെന്റർ പള്ളികരയിൽ ഡിസംബർ 10ന് ഉത്ഘാടനം ചെയ്യുന്നു

പള്ളികര: കാസറഗോഡ് ജില്ലയിലെ ആദ്യത്തെ സെമി ഒളിമ്പിക്സ് സ്വിമ്മിംഗ് പൂൾ സിർവാ അക്വാട്ടിക് സെന്റർ പള്ളികരയിൽ ഡിസംബർ 10ന് ഉത്ഘാടനം ചെയ്യുന്നു

ഇരുപത്തിയഞ്ചു മീറ്റർ നീളവും പന്ത്രണ്ടര മീറ്റർ വീതിയുമുള്ള സിർവാ അക്വാട്ടിക് സെന്റർ പള്ളിക്കര മൗവ്വൽ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഡിസംബർ 10 രാവിലെ പതിനൊന്നു മണിക്ക് ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു ഉത്ഘാടനം ചെയ്യും. ആദ്യ മെമ്പർഷിപ്പ് വിതരണം ജില്ലാ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ നിർവഹിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ മണികണ്ഠൻ, പള്ളിക്കര പഞ്ചായത്ത്‌ പ്രസിഡന്റ് എം കുമാരൻ ബേക്കൽ ഡിവൈഎസ്പി പി സി സുനിൽകുമാർ, ബിആർഡിസി എം ഡി ഷിജിൻ പറമ്പത്ത്, ഡിടിപിസി ജില്ലാ സെക്രട്ടറി ലിജോ ജോസഫ്, ബേക്കൽ ഹൌസ് ഓഫിസർ യു പി വിപിൻ, കേരളാ അക്വാട്ടിക് അസോസിയേഷൻ ട്രഷറർ സൈഫുദ്ധീൻ, സെക്രട്ടറി അഷറഫ്, പഞ്ചായത്ത്‌ മെമ്പർമാരായ ടി സിദ്ദിഖ്, മൗവ്വൽ കുഞ്ഞബ്ദുള്ള, വി ടി രാധിക, ചോണായി മുഹമ്മദ് കുഞ്ഞി, കെ പി സി സി മെമ്പർ ഹകീം കുന്നിൽ, മുസ്ലിം ലീഗ് നേതാവ് കെ ഇ എ ബക്കർ, സിപിഎം നേതാവ് ടി സി സുരേഷ്, ബിജെപി നേതാവ് എ ഗംഗാധരൻ ഐഎൻഎൽ നേതാവ് എം എ ലത്തീഫ്, സുകുമാരൻ പൂച്ചക്കാട്, സാജിദ് മൗവ്വൽ തുടങ്ങിയവർ സംബന്ധിക്കും

Categories
Kasaragod Latest news main-slider

അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര ചാലിങ്കാൽ മൊട്ടയിൽ നിന്നും മഹാത്മ മോഡൽ ബഡ്സ് സ്കൂളിലേക്ക് നടന്നു.

കാസർഗോഡ് ജില്ല പഞ്ചായത്ത്, ജില്ല സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് സഹകരണത്തോടെ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര ചാലിങ്കാൽ മൊട്ടയിൽ നിന്നും മഹാത്മ മോഡൽ ബഡ്സ് സ്കൂളിലേക്ക് നടന്നു. വിളംബര ഘോഷയാത്ര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി.കെ. അരവിന്ദാക്ഷൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഹക്കീം കുന്നിൽ അദ്ധ്യക്ഷനായ ചടങ്ങിൽ മുഖ്യാതിഥി അമ്പലത്തറ ജനമൈത്രി പോലീസ് Cl ടി.കെ മുകുന്ദൻ മുഖ്യാതിഥിയായി. മെമ്പർമാരായ സുമ കുഞ്ഞികൃഷ്ണൻ , വൈസ് പ്രസിഡന്റ് കാർത്ത്യായണി,അശോകൻ , നാരായണൻ/ മദർ പി.ടി.എ.പ്രസിഡന്റ് ചന്ദ്രാവതി പാക്കം, പ്രിൻസിപ്പാൾ ദീപ പേരൂർ, സ്റ്റാഫ് സെക്രട്ടറി ശ്യാം പ്രസാദ് എന്നിവർ സംസാരിച്ചു.

Categories
Kasaragod

യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ കീഴിലുള്ള കൗൺസിലിൽ UAE ഇൽ നിന്നുള്ള പ്രതിനിധി ആയി ഫിറോസ് കാഞ്ഞങ്ങാടിനെ നിയമിച്ചു. 

യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ കീഴിലുള്ള കൗൺസിലിൽ UAE ഇൽ നിന്നുള്ള പ്രതിനിധി ആയി ഫിറോസ് കാഞ്ഞങ്ങാടിനെ നിയമിച്ചു.

നിലവിൽ ഇൻകാസ് യൂത്ത് വിങ് വൈസ് പ്രെസിടെന്റും ലീഗൽ വിങ് ചെയര്മാനുമാണ് ഫിറോസ്.

കോവിഡ് കാലത്തു യു എ യിയിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ ഉണ്ടായിരുന്ന ഫിറോസ് നിരവധി ആളുകളെ വിമാന ടിക്കറ്റ്‌ നൽകി നാട്ടിലേക് അയക്കുകയും ഭക്ഷണ കിറ്റുകൾ നൽകുകയും ചെയ്‌തിരുന്നു.

തിരുവനന്തപുരത്തു സെക്രെട്ടറിയേറ്റിനു മുന്നിൽ നടന്ന പ്രതിപക്ഷ നേതാവ് ഉൽഘാടനം ചെയ്‌ത പ്രവാസി പ്രതിഷേധ ധർണ നയിച്ചിരുന്നു.

മുതിർന്ന കോൺഗ്രസ് നേതാവ് പി വി മൊയ്‌ദീൻ കുഞ്ഞിയുടെയും പാത്തിബിയുടെയും മകനാണ് പുതിയകോട്ട സ്വദേശി ഫിറോസ്.

Back to Top