കാഞ്ഞങ്ങാട് നഗരസഭ കേരളോത്സവം നിറഞ്ഞ സദസ്സിൽ കലാ മത്സരങ്ങൾ

Share

കാഞ്ഞങ്ങാട്:-വാശിയേറിയ മത്സരങ്ങളും നിറഞ്ഞ സദസും കൂടിച്ചേർന്നപ്പോൾ കരുവളം പ്രദേശത്തെ സ്കൂൾ കലോത്സവങ്ങൾക്ക് സമാനമായ രീതിയിൽ എത്തിച്ച് കാഞ്ഞങ്ങാട് നഗരസഭ കേരളോത്സവം നടന്നു.
അധ്യാപിക കൂടിയായ നഗരസഭ ചെയർപേഴ്സൺകെ വി സുജാത ഓരോ മത്സരവും മുന്നിൽ നിന്നും നയിച്ചപ്പോൾ കരുവളം ഇ എം എസ് ക്ലബ്ബ് മുൻകൈയെടുത്തു രുപീകരിച്ച സംഘാടക സമിതിയുടെയും നാട്ടുകാരുടെയുംകൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഓരോ കലാ മത്സരങ്ങൾ നടന്നത്.
നഗരസഭയും യുവജനക്ഷേമ ബോർഡും ചേർന്ന് 18 നും നാൽപതിനും ഇടയിൽ പ്രായമുള്ളവർക്കായാണ് കേരളോത്സവം നടത്തിയത്.
നവംബർ 27ന് കായിക മത്സരങ്ങളുടെയാണ് കേരളോത്സവം തുടങ്ങിയത് ഫുട്ബോൾ,ക്രിക്കറ്റ്,അത്‌ലറ്റിക്സ്,ചെസ്സ് തുടങ്ങിയ കായിക മത്സരങ്ങളും,ഒപ്പന തിരുവാതിര വഞ്ചിപ്പാട്ട്, ശാസ്ത്രീയ സംഗീതം തുടങ്ങി 57 ഇനങ്ങളിലായി മത്സരങ്ങൾ വിവിധ സ്ഥലങ്ങളിലായി നടന്നു.
43 വാർഡുകളിൽ നിന്നായി ക്ലബ്ബുകളെ പ്രതിനിധീകരിച്ച്850 ഓളം മത്സരാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. മത്സര വിജയികൾ ജില്ലാ സംസ്ഥാന ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടും
കരുവളം ഇഎംഎസ് ക്ലബ്ബ് പരിസരത്ത് നടന്ന കലാ മത്സരങ്ങൾ സിനിമാ സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം ഉറങ്ങിക്കിടക്കുന്ന കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയാണ് കേരളോത്സവങ്ങൾ എന്നും കഴിയുമെങ്കിൽ പ്രായപരിധി 50 ആക്കണമെന്നും ഓരോ മത്സരങ്ങൾക്കും ഉറച്ച പിന്തുണയാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത് എന്നും ഉണ്ണിരാജ് പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ കെ വി സുജാത അധ്യക്ഷത വഹിച്ചു. യുവജക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ എ.വി ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ അബ്ദുള്ള ബിടെക്, സ്ഥിരം സമിതി അധ്യക്ഷന്മാരായകെ ലത,കെ അനീശൻ, കൗൺസിലർമാരായ ടി വി സുജിത്ത്കുമാർ, ടി ബാലകൃഷ്ണൻ,സി രവീന്ദ്രൻ,എൻ ഇന്ദിര, സംഘാടകസമിതി ചെയർമാൻ എ ശബരീശൻ, നഗരസഭ കോഡിനേറ്റർ കെ വി നിതിൻ എന്നിവർ സംസാരിച്ചു
നഗരസഭ സെക്രട്ടറി പി ശ്രീജിത്ത് സ്വാഗതവും സംഘാടകസമിതി വൈസ് ചെയർമാൻ എം ശോഭനൻ നന്ദിയും പറഞ്ഞു

Back to Top