നീണ്ട കാത്തിരിപ്പിനൊടുവിൽ ഹർജാലിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി

Share

 

കാവുഗോളി ചൗക്കി : വർഷങ്ങളായി വോൾട്ടേജ് ക്ഷാമം മൂലം ദുരിതത്തിലായിരുന്ന ഹർജ്ജാൽ അരയാൽ കുളം ഭാഗത്തെ 30 ഓളം കുടുംബങ്ങളുടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി. നിലവിൽ ഈ ഭാഗത്തെ വീടുകൾക്ക് രണ്ട് കിലോമീറ്റർ ഓളം ദൂരമുള്ള മയിൽപ്പാറ ട്രാൻസ്ഫോർമറിൽ നിന്നായിരുന്നു വൈദ്യുതി എത്തിയിരുന്നത്. ഇത് കാരണം രൂക്ഷമായ വോൾട്ടേജ് ക്ഷാമം അനുഭവപ്പെട്ടിരുന്നു. ചില സമയങ്ങളിൽ കുടിവെള്ളത്തിനുള്ള മോട്ടോർ അടക്കം പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല നിരവധിതവണ ജനപ്രതിനിധി അടക്കം ബന്ധപ്പെട്ടിട്ടും പ്രശ്നത്തിന് പരിഹാരം കാണാത്തത് ശ്രദ്ധയിൽപ്പെട്ട പൊതുപ്രവർത്തകനും ജെഡിഎസ് കാസർഗോഡ് മണ്ഡലം പ്രസിഡണ്ടുമായ കരീം മയിൽപ്പാറ ഇക്കാര്യം നേരിട്ട് വൈദ്യുതി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഇതുവഴി അധികൃതരുമായി ബന്ധപ്പെടുകയും ചെയ്ത് തൊട്ടടുത്ത് അര കിലോമീറ്റർ ചുറ്റളവിൽ സ്ഥാപിച്ച പുതിയ ട്രാൻസ്ഫോർമറിൽ നിന്ന് ഏതാനും പോസ്റ്റുകൾ സ്ഥാപിച്ച് പുതിയ ലൈൻ വലിച്ച് പ്രശ്നത്തിന് പരിഹാരം കാണുകയായിരുന്നു. ഇതിനുവേണ്ടി പ്രവർത്തിച്ച കരീം മയിൽപാറയെ നാട്ടുകാരുടെ നേതൃത്വത്തിൽ അനുമോദിച്ചു.സി പി സി ആർ ഐ മാനേജർ ( rtd)എം വി. കുഞ്ഞിരാമൻ, പ്രശസ്ത കബഡി കോച്ച് ഗണേഷ് കാസറഗോഡ്, നൗഷാദ് തായൽ,മാധവൻ നായർ സി പി സി ആർ ഐ, നൗഫൽ തായൽ, സാദിക്ക് തായൽ, അഷ്റഫ് അർജാൽ, റസാക്ക് അർജാൽ, മർജാൻ തുടങ്ങിയവർ സംബന്ധിച്ചു

Back to Top