Categories
Kasaragod Latest news main-slider top news

ഓൾ ഇന്ത്യാ പോലീസ് കബഡി ചാമ്പ്യൻഷിപ്പ് ജേഴ്സി പ്രകാശനം ചെയ്തു

ഓൾ ഇന്ത്യാ പോലീസ് കബഡി ചാമ്പ്യൻഷിപ്പ് ജേഴ്സി പ്രകാശനം ചെയ്തു

ഒക്ടോബർ 4 മുതൽ ഹരിയാനയിൽ വച്ച് നടക്കുന്ന ഓൾ ഇന്ത്യാ പോലീസ് കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളാ പോലീസ് ടീമിനുള്ള ജേഴ്സി ചന്തേര സ്റ്റേഷൻ എസ് ഐ. ശ്രീദാസ് കണ്ണൂർ കെ.എ പി. 4 ബറ്റാലിയൻ എ എസ് ഐ ബാലകൃഷണൻ കൊക്കാലിന് നൽകി പ്രകാശനം ചെയ്തു.

Categories
Kasaragod Latest news main-slider top news

തടവുകാർക്ക് ത്രിദിന നിയമബോധവത്കരണ-ജീവിത നൈപുണ്യ- സംരഭകത്വ വികസന പരിശീലനം ആരംഭിച്ചു

തടവുകാർക്ക് ത്രിദിന നിയമബോധവത്കരണ-ജീവിത നൈപുണ്യ- സംരഭകത്വ വികസന പരിശീലനം ആരംഭിച്ചു

കാഞ്ഞങ്ങാട് :സാമൂഹ്യ നീതിവകുപ്പിന്റെ നേർവഴി പദ്ധതിയുടെ ഭാഗമായി ഹോസ്ദുർഗ്ഗ് ജില്ലാ ജയിൽ തടവുകാര്‍ക്കായി കാസറഗോഡ് ജില്ലാ പ്രൊബേഷൻ ഓഫീസുംകാസര്ഗോഡ് ജില്ലാ നിയമ സേവന അതോറിറ്റിയും (DLSA ) കാസറഗോഡ് റൂറൽ സെൽഫ്‌ എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന നിയമ ബോധവത്കരണ ജീവിത നൈപുണ്യ- സംരംഭകത്വവികസന പരിശീലന പരിപാടി ആരംഭിച്ചു. ഉച്ചക്ക് രണ്ടു മണിക്ക് ജില്ലാ ജയില്‍ സുപ്രണ്ട് കെ.വേണു വിന്റെ അദ്ധ്യക്ഷതയില്‍ ഹോസ്ദുർഗ്ഗ് അസിസ്ടന്റ്റ് സെഷന്‍സ്‌ ജഡ്ജ് എം .സി .ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ആര്യ പി രാജ് KASമുഖ്യാതിഥിയായിരുന്നു . ബല്ലിക്കോത്ത് RSETI ഡയറക്ടർ വി. പി. ഗോപി,അസിസ്റ്റന്റ് സൂപ്രണ്ട് എം. പ്രമീള, KJSOA യൂണിറ്റ് കൺവീനർ എം. വി. സന്തോഷ്‌ കുമാർ DLSA പാരാ ലീഗൽ വളന്റിയർ സുനന്ദ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.ജില്ലാ പ്രൊബേഷൻ ഓഫീസർ പി. ബിജു സ്വാഗതവും പ്രൊബേഷൻ അസിസ്റ്റന്റ് ബി. സാവിത്രി നന്ദിയും പറഞ്ഞു.

കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടു ജയിലിൽ കഴിയുന്നവർക്ക്നല്ലനടപ്പു നിയമത്തെക്കുറിച്ചും മറ്റു പ്രധാന നിയമസംവിധാനങ്ങളെക്കുറിച്ചും അവബോധം നൽകിക്കൊണ്ടും ലോകാരോഗ്യസംഘടന നിർദേശിച്ച ജീവിത നൈപുണികളെ ആധാരമാക്കിയുമാണ് സംരംഭകത്വ പരിശീലനം നൽകുന്നത് .ഒരിക്കൽ കുറ്റകൃത്യത്തിൽപെട്ടുപോയവരെ തിരുത്തി അവർ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഉൾപ്പെടുന്നത് തടയുകയാണ്‌ പരിപാടിയുടെ ലക്ഷ്യം . മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയില്‍കാസറഗോഡ് ചീഫ് ലീഗൽ എയിഡ് ഡിഫെൻസ് കൌൺസിൽ അഡ്വ.സാജൻ കെ .എ തടവുകാരുടെ അവകാശങ്ങളുംകടമകളും നല്ലനടപ്പ് നിയമത്തിന്റെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ അവതരണം നടത്തി.ബെള്ളിക്കോത്ത് RSETI യുടെ സഹകരണത്തോടെ പേപ്പർ ക്യാരിബാഗ് & ലോങ്ങ്‌ കവർ നിർമാണം എന്നിവയിൽ ആണ് തടവുകാർക്ക് സംരഭകത്വ പരിശീലനംനൽകുന്നത്.

ബെള്ളിക്കോത്ത് R.S.E.T.I . ഡയറക്ടർ ഗോപി വി.പി, രമ പി, എൻ നിർമൽ കുമാർ , ഷൈജിത്ത് കരുവാക്കോട് , സുഭാഷ് വനശ്രീ,ഇർഫാദ് മായിപ്പാടി ജില്ലാ പ്രൊബേഷൻ ഓഫീസർ പി .ബിജു, സുപ്രണ്ട് കെ.വേണു എന്നിവരാണ് പരിശീലനത്തിനു നേതൃത്വം നൽകുന്നത്.

ബിജു. പി
ജില്ലാ പ്രൊബേഷൻ ഓഫീസർ, കാസറഗോഡ്

Categories
Kasaragod Latest news top news

കാര്യങ്കോട്ടു പുഴയിൽ ആവേശക്കുതിപ്പുമായി കയാക്കിങ് ശില്പശാല

കാര്യങ്കോട്ടു പുഴയിൽ ആവേശക്കുതിപ്പുമായി കയാക്കിങ് ശില്പശാല

കാസർഗോഡ്: കുതിച്ചൊഴുകുന്ന പുഴയിലൂടെയും വെള്ളച്ചാട്ടത്തിലൂടെയും അതിവിദഗ്ദ്ധമായി കയാക്കുകൾ തുഴയാൻ പഠിപ്പിക്കുന്ന രസകരമായ പരിശീലന ശില്പശാല ലോക ടൂറിസം ദിനത്തിൽ കൗതുകമായി. സംസ്ഥാന സർക്കാരിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കാൻ പാർക്കും,കാസർഗോഡ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുകതമായി യങ് വിൻഡ് എന്ന സാഹസിക കമ്പനിയുടെ സഹായത്തോടെയാണ് കയാക്കിങ് പരിശീലനം കയ്യൂർ കയാക്കിങ് പാർക്കിൽ വെച്ച് സംഘടിപ്പിച്ചത്. കാസർഗോഡ് ജില്ലയിൽ ഇത്തരമൊരു പരിശീലനം ആദ്യമാണ്. കയാക്കിങ് എന്ന സാഹസിക വിനോദത്തെ കൂടുതൽ ജനകീയമാക്കുകയും അതിന്റെ ടൂറിസം സാധ്യതകളെ കണ്ടെത്തുന്നതിനുമായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്.

എട്ടു വയസിനു മുകളിലുള്ളവർക്കാണ് പരിശീലനം അനുവദിച്ചത്. പങ്കെടുത്ത 16 പേരിൽ രണ്ടു കുട്ടികളും എട്ടുപേർ സ്ത്രീകളുമാണ്. സാഹസിക കയാക്കിങ് നിയന്ത്രണം, തുഴയാൻ, അതിനെ ഒഴുക്കിനെതിരെ തിരിച്ചു നിർത്തേണ്ടത്, പെട്ടെന്ന് അപകടം സംഭവിക്കുമ്പോൾ നടത്തേണ്ട രക്ഷാപ്രവർത്തനങ്ങൾ, രാജ്യാന്തര തലത്തിലുള്ള കയാക്കിങ് രീതികൾ എന്നിവയൊക്കെ ശില്പശാലയുടെ ഭാഗമായി. സിറ്റ് ഓൺ ടോപ് കയാക്കിങ്, സ്റ്റാൻഡ് അപ്പ് പാഡ്ഡ്ലിങ് തുടങ്ങിയ കയാക്കിങ് രീതികളും

സാഹസിക കയാക്കിങിന് ആവശ്യമായ പാഠങ്ങൾ, സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങി ഒരു തുടക്കകാരന് വേണ്ടുന്ന പ്രായോഗിക അറിവുകളും, ഒരു പ്രൊഫഷണൽ ശ്രദ്ധിച്ചിരിക്കേണ്ട ഏറ്റവും പുതിയ രാജ്യാന്തര അറിവുകളും ഈ ശില്പശാലയുടെ ഭാഗമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് ഗോവയിലെ ട്രെയിനറായ അശോകന്റെ കീഴിൽ ശില്പശാലയിൽ പങ്കെടുത്തവർ സ്വായത്തമാക്കി. രാവിലെ 7 മുതൽ 11 വരെയും, ഉച്ചയ്ക്ക് 2 മുതൽ 6 വരെയും രണ്ട് ഘട്ടങ്ങളിലായാണ് പരിശീലനം സംഘടിപ്പിച്ചത്. കാര്യങ്കോട്ടുപുഴയുടെ ഇരുവഴികളിൽ പാലായി, നീലായി, കൂക്കോട്ട് ഭാഗത്ത് പല ചെറുവഞ്ചികളിലായി തുഴയാനുള്ള അവസരവും ശില്പശാല ഒരുക്കി. പരിശീലനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും നൽകി.

അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സെന്റർ ഹെഡ് സുസ്മിത് എസ് മോഹൻ, ഡി ടി പി സി സെക്രട്ടറി ലിജോ, കയാക്കിങ് പാർക്ക് മാനേജർ സ്റ്റാൻലി, യങ് വിൻഡ് സി ഇ ഓ ഐറിഷ് വത്സമ്മ തുടങ്ങിയവർ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ പങ്കെടുത്തു.

Categories
Kasaragod Latest news main-slider top news

കല്ലിങ്കാൽ ജമാഅത്ത് നബി ദിനം ആഘോഷിച്ചു

കല്ലിങ്കാൽ ജമാഅത്ത് നബി ദിനം ആഘോഷിച്ചു. ജമാഅത്ത് പ്രസിഡണ്ട് ഹംസ ബാവ ഹാജി പതാക ഉയർത്തി. നബിദിന കമ്മിറ്റി ചെയർമാൻ ഹനീഫ Kv കൺവീനർ ജസീം PK. ട്രഷറർ ഷെരീഫ്, ജമാഅത്ത് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

Categories
Kasaragod Latest news main-slider top news

പാട്യം ഗോപാലന്റെ ഉജ്ജ്വല സ്മരണ പുതുക്കി ചെമ്മട്ടംവയൽ പാട്യം സ്മാരക കലാവേദി

പാട്യം ഗോപാലന്റെ ഉജ്ജ്വല സ്മരണ പുതുക്കി
ചെമ്മട്ടംവയൽ പാട്യം സ്മാരക കലാവേദി

കാഞ്ഞങ്ങാട് സിപിഐഎം പൊതുയോഗത്തിൽ പ്രസംഗിച്ച് തിരിച്ചുപോയി വീട്ടിൽ വെച്ച് ഹൃദയാഘാതത്തിൽ അകാലത്തിൽ മരണമടഞ്ഞ മുൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തകനായി ചുരുങ്ങിയ കാലം കൊണ്ട് ബഹുജന നേതാവായി. കഴിവുറ്റ സംഘാടകൻ,വാഗ്മി, പ്രഗത്ഭ പാർലമെൻറിയൻ,എഴുത്തുകാരൻ, കവി,അധ്യാപകൻ, തുടങ്ങിയ നിരവധി മേഖലയിൽതിളങ്ങി നിന്ന വ്യക്തിത്വം പാട്യം ഗോപാലന്റെ ഉജ്ജ്വലസ്മരണ പുതുക്കി അദ്ദേഹത്തിന്റെ നാമധേയത്തിൽസാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ കലാകായിക മേഖലയിൽ കഴിഞ്ഞ 40 വർഷക്കാലമായി ചെമ്മട്ടംവയൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാട്യം സ്മാരക കലാവേദി. പാട്യം ഗോപാലന്റെ
45-ാം അനുസ്മരണ ദിനത്തിൽ ചെമ്മട്ടം വയൽ പാട്യം ഗ്രൗണ്ടിൽ പ്രതികൂല കാലാവസ്ഥയിലുംവൻ ജനപങ്കാളിത്തത്തിൽ നടത്തിയ അനുസ്മരണ ദിനാചരണം നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു
കലാവേദി പ്രസിഡണ്ട് പി നാരായണൻ അധ്യക്ഷത വഹിച്ചു സിപിഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ.കെ രാജ്മോഹൻ .സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഘം എം.രാഘവൻ
സിപിഎം ബല്ലാ ലോക്കൽ സെക്രട്ടറി എം സേതു, നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺകെ. ലത ബ്രാഞ്ച് സെക്രട്ടറിമാരായ ജെപി .രാഹുൽ ,എംകെ .സുനിൽ എന്നിവർ സംസാരിച്ചു
കലാവേദി സെക്രട്ടറി കെ പി സഞ്ജയ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എം ബാബു.നന്ദിയും പറഞ്ഞു
തുടർന്ന് തുള്ളനാട് കളരി മർമ്മശ്രമത്തിന്റെകളരിപ്പയറ്റ് പ്രദർശനം, കലാവേദി പ്രതിഭകൾ അവതരിപ്പിച്ചനാടൻ പാട്ട് , ന്യത്തസന്ധ്യ, ഗാനാലാപനം,സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറി വിവിധ പരിപാടികളിൽ വിജയികളായിട്ടുള്ളവർക്ക് അനുമോദനവും നൽകി

ചിത്രം അടിക്കുറിപ്പ്
ചെമ്മട്ടംവയൽ പാട്യം സ്മാരക കലാവേദി നടത്തിയപാട്യം ഗോപാലൻ അനുസ്മരണം നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്യുന്നു

Categories
Kasaragod Latest news main-slider top news

ചൈൽഡ് കെയർ ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ – ദേശീയ ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.

കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തനും വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ചൈൽഡ് കെയർ & വെൽഫെയർ ഓർഗനൈസേഷന്റെ (CC.W.O ) പതിനൊന്നംഗ ദേശീയ ഭരണ സമിതി രൂപീകരിച്ചു. കോഴിക്കോട് വച്ച് നടന്ന യോഗത്തിൽ ഭരണ സമിതി പ്രസിഡന്റായി. സുനിൽ മളിക്കാൽ, ജനറൽ സെക്രട്ടറിയായി രാജാജി രാജഗോപാൽ, ട്രഷററായി . സജി കെ ഉസ്മാൻ എന്നിവരെ തിരഞ്ഞെടുത്തു ഉമ്മർ പാടലടുക്ക, .ഷാജി കോഴിക്കോട് (വൈസ് പ്രസിഡന്റുമാർ ), .ആലിഫ് റഹ്മാൻ (സെക്രട്ടറി),.ധന്യ വി മോഹനൻ (സെക്രട്ടറി ), ജയപ്രസാദ്, .മനോജ് തൃപ്പൂണിത്തുറ,.ഉമ്മുകുൽസു .മുഹമ്മദ് ജംഷീർ എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ. കൂടാതെ പതിനഞ്ചംഗ സംസ്ഥാന പ്രവർത്തക സമിതിയും നിലവിൽ വന്നു.

Categories
Kasaragod Latest news top news

ഹോസ്ദുർഗ് ഹൗസിംഗ് സഹകരണ സംഘം തിരഞ്ഞെടുപ്പിന് UDF ഔദ്യോഗിക പാനൽ നാമനിർദേശ പത്രിക സമർപ്പിച്ചു.

ഹോസ്ദുർഗ് ഹൗസിംഗ് സഹകരണ സംഘം തിരഞ്ഞെടുപ്പിന് UDF ഔദ്യോഗിക പാനൽ നാമനിർദേശ പത്രിക സമർപ്പിച്ചു.

കാഞ്ഞങ്ങാട് : ഒക്ടോബർ മാസം 15ാം തിയ്യതി നടക്കുന്ന ഹോസ്ദുർഗ്ഗ് ഹൗസിംഗ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന UDF ഔദ്യോഗിക സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു.
ഒമ്പതംഗ ഡയറക്ടർ ബോർഡിലേക്കാണ് പത്രിക സമർപ്പിച്ചത്.

Categories
Kasaragod Latest news main-slider top news

മാവുങ്കാൽ സഞ്ജീവനി ഹോസ്പിറ്റലിലേക്ക് യുവമോർച്ചയുടെ നേതൃത്വത്തിൽ മാർച്ച്‌ നടത്തി

മാവുങ്കാൽ സഞ്ജീവനി ഹോസ്പിറ്റലിലേക്ക് യുവമോർച്ചയുടെ നേതൃത്വത്തിൽ മാർച്ച്‌ നടത്തി…. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഹോസ്പിറ്റലിന്റെ മുന്നിൽ സമരം നടത്തുന്ന കുടുംബങ്ങളുടെ ആവശ്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന് മാർച്ച്‌ ഉത്ഘാടനം ചെയ്ത യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് വൈശാഖ് മാവുങ്കാൽ ആവിശ്യപ്പെട്ടു….ബിജെപി അജാനൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രസാദ് മിഥില, കർഷമോർച്ച മണ്ഡലം പ്രസിഡണ്ട് ഗംഗാധരൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൃഷ്ണ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
ജനകരാജിന്റെ അധ്യക്ഷതയിൽ രാംനഗർ ബൂത്ത്‌ പ്രസിഡണ്ട് ജിതീഷ് രാംനഗർ സ്വാഗതവും മണ്ഡലം ട്രഷറർ അഭിലാഷ് അതിക്കോത്ത് നന്ദി പറഞ്ഞു…. അർജുൻയോഗി, ബൽറാം, ബിജു പള്ളോട്ട്, മനു, സജി രാംനഗർ, ജയൻ രാംനഗർ, ഹരീഷ് ആശ്രമം, അമിത്, തുടങ്ങിയവർ നേതൃത്വം നൽകി

Categories
Kasaragod Latest news main-slider top news

ഹോസ്ദുർഗ്ഗ് കടപ്പുറം മീനാപ്പീസ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “സഹ്റു ൽ മിന്ന ” നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ജമാഅത്ത് പ്രസിഡണ്ട് കെ.ബി. കുട്ടി ഹാജി പതാക ഉയർത്തി

ഹോസ്ദുർഗ്ഗ് കടപ്പുറം മീനാപ്പീസ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “സഹ്റു ൽ മിന്ന ” നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ജമാഅത്ത് പ്രസിഡണ്ട് കെ.ബി. കുട്ടി ഹാജി പതാക ഉയർത്തുന്നു

Categories
Kasaragod Latest news main-slider top news

പാറപ്പള്ളി മുസ്ലിം ജമാഅത്ത് മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ” സുറൂറെ ആശിഖീൻ ” നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ആഘോഷ കമ്മിറ്റി ചെയർമാൻ ടി.കെ.ഖാലിദ് പാറപ്പള്ളി പതാക ഉയർത്തി

പാറപ്പള്ളി മുസ്ലിം ജമാഅത്ത് മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ” സുറൂറെ ആശിഖീൻ ” നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ആഘോഷ കമ്മിറ്റി ചെയർമാൻ ടി.കെ.ഖാലിദ് പാറപ്പള്ളി പതാക ഉയർത്തുന്നു

Back to Top