തടവുകാർക്ക് ത്രിദിന നിയമബോധവത്കരണ-ജീവിത നൈപുണ്യ- സംരഭകത്വ വികസന പരിശീലനം ആരംഭിച്ചു

Share

തടവുകാർക്ക് ത്രിദിന നിയമബോധവത്കരണ-ജീവിത നൈപുണ്യ- സംരഭകത്വ വികസന പരിശീലനം ആരംഭിച്ചു

കാഞ്ഞങ്ങാട് :സാമൂഹ്യ നീതിവകുപ്പിന്റെ നേർവഴി പദ്ധതിയുടെ ഭാഗമായി ഹോസ്ദുർഗ്ഗ് ജില്ലാ ജയിൽ തടവുകാര്‍ക്കായി കാസറഗോഡ് ജില്ലാ പ്രൊബേഷൻ ഓഫീസുംകാസര്ഗോഡ് ജില്ലാ നിയമ സേവന അതോറിറ്റിയും (DLSA ) കാസറഗോഡ് റൂറൽ സെൽഫ്‌ എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന നിയമ ബോധവത്കരണ ജീവിത നൈപുണ്യ- സംരംഭകത്വവികസന പരിശീലന പരിപാടി ആരംഭിച്ചു. ഉച്ചക്ക് രണ്ടു മണിക്ക് ജില്ലാ ജയില്‍ സുപ്രണ്ട് കെ.വേണു വിന്റെ അദ്ധ്യക്ഷതയില്‍ ഹോസ്ദുർഗ്ഗ് അസിസ്ടന്റ്റ് സെഷന്‍സ്‌ ജഡ്ജ് എം .സി .ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ആര്യ പി രാജ് KASമുഖ്യാതിഥിയായിരുന്നു . ബല്ലിക്കോത്ത് RSETI ഡയറക്ടർ വി. പി. ഗോപി,അസിസ്റ്റന്റ് സൂപ്രണ്ട് എം. പ്രമീള, KJSOA യൂണിറ്റ് കൺവീനർ എം. വി. സന്തോഷ്‌ കുമാർ DLSA പാരാ ലീഗൽ വളന്റിയർ സുനന്ദ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.ജില്ലാ പ്രൊബേഷൻ ഓഫീസർ പി. ബിജു സ്വാഗതവും പ്രൊബേഷൻ അസിസ്റ്റന്റ് ബി. സാവിത്രി നന്ദിയും പറഞ്ഞു.

കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടു ജയിലിൽ കഴിയുന്നവർക്ക്നല്ലനടപ്പു നിയമത്തെക്കുറിച്ചും മറ്റു പ്രധാന നിയമസംവിധാനങ്ങളെക്കുറിച്ചും അവബോധം നൽകിക്കൊണ്ടും ലോകാരോഗ്യസംഘടന നിർദേശിച്ച ജീവിത നൈപുണികളെ ആധാരമാക്കിയുമാണ് സംരംഭകത്വ പരിശീലനം നൽകുന്നത് .ഒരിക്കൽ കുറ്റകൃത്യത്തിൽപെട്ടുപോയവരെ തിരുത്തി അവർ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഉൾപ്പെടുന്നത് തടയുകയാണ്‌ പരിപാടിയുടെ ലക്ഷ്യം . മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയില്‍കാസറഗോഡ് ചീഫ് ലീഗൽ എയിഡ് ഡിഫെൻസ് കൌൺസിൽ അഡ്വ.സാജൻ കെ .എ തടവുകാരുടെ അവകാശങ്ങളുംകടമകളും നല്ലനടപ്പ് നിയമത്തിന്റെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ അവതരണം നടത്തി.ബെള്ളിക്കോത്ത് RSETI യുടെ സഹകരണത്തോടെ പേപ്പർ ക്യാരിബാഗ് & ലോങ്ങ്‌ കവർ നിർമാണം എന്നിവയിൽ ആണ് തടവുകാർക്ക് സംരഭകത്വ പരിശീലനംനൽകുന്നത്.

ബെള്ളിക്കോത്ത് R.S.E.T.I . ഡയറക്ടർ ഗോപി വി.പി, രമ പി, എൻ നിർമൽ കുമാർ , ഷൈജിത്ത് കരുവാക്കോട് , സുഭാഷ് വനശ്രീ,ഇർഫാദ് മായിപ്പാടി ജില്ലാ പ്രൊബേഷൻ ഓഫീസർ പി .ബിജു, സുപ്രണ്ട് കെ.വേണു എന്നിവരാണ് പരിശീലനത്തിനു നേതൃത്വം നൽകുന്നത്.

ബിജു. പി
ജില്ലാ പ്രൊബേഷൻ ഓഫീസർ, കാസറഗോഡ്

Back to Top