Categories
Kasaragod Latest news main-slider top news

പ്രഥമ ജനമിത്ര പുരസ്കാരങ്ങൾ എം. കുഞ്ഞമ്പു പൊതുവാളിനും വാവടുക്കം കുഞ്ഞമ്പു പണിക്കർക്കും സമർപ്പിച്ചു.

പ്രഥമ ജനമിത്ര പുരസ്കാരങ്ങൾ
എം. കുഞ്ഞമ്പു പൊതുവാളിനും വാവടുക്കം കുഞ്ഞമ്പു പണിക്കർക്കും സമർപ്പിച്ചു.
കാഞ്ഞങ്ങാട്:-ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽവ്യത്യസ്തനവുമായ നിരവധി പ്രവർത്തനങ്ങളിലൂടെജനഹൃദയങ്ങളിൽ ഇടം നേടി നെല്ലിക്കാട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജനമിത്ര കലാ കായിക സാംസ്കാരിക വേദി ഏർപ്പെടുത്തിയ പ്രഥമ നെല്ലിക്കാട്ട് കൃഷ്ണൻ മാസ്റ്റർ, നെല്ലിക്കാട്ട് കൃഷ്ണൻ പണിക്കർ സ്മാരക ജനമിത്ര പുരസ്കാരങ്ങൾ സമർപ്പിച്ചു. 7001 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
കലാ-സാംസ്കാരിക വിദ്യാഭ്യാസ പ്രാദേശിക ചരിത്രരചനാ മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് നെല്ലിക്കാട്ട് കൃഷ്ണൻ മാസ്റ്റർ പുരസ്കാരം ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ എം കുഞ്ഞമ്പു പൊതുവാളും. കോലധാരി നെല്ലിക്കാട്ട് കൃഷ്ണൻ പണിക്കർ സ്മാരക ജനമിത്ര പുരസ്കാരം വിഷ്ണുമൂർത്തിയുടെ തോറ്റം ചിട്ടപ്പെടുത്തിയതെയ്യം കോലധാരിയും ഫോക് ലോർ അവാർഡ് ജേതാവുമായ വാവടുക്കം കുഞ്ഞമ്പു പണിക്കർക്ക് സമർപ്പിച്ചു.
നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കികാഞ്ഞങ്ങാട് എംഎൽഎഇ.ചന്ദ്രശേഖരൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാര സമർപ്പണം നടത്തി.
സംഘാടക സമിതി കൺവീനർ കെ ഗിരീഷ് ബാബു അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ കെ വി രാഘവൻ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി.
നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത മുഖ്യാതിഥിയായി. ഹൊസ്ദുർഗ് തഹസിൽദാർ എം.മണി രാജ്,വി .കൃഷ്ണൻ ,പി അശോകൻ മാസ്റ്റർ, എം.അരവിന്ദാക്ഷൻ മാസ്റ്റർ, നെല്ലിക്കാട്ട് കൃഷ്ണൻ മാസ്റ്ററുടെ മകൾ കെ.സോന, കെ. വിജയകുമാർ കൃഷ്ണൻ പണിക്കരുടെ മകൻരാജൻ പണിക്കർഎന്നിവർ സംസാരിച്ചു. ജനമിത്ര സെക്രട്ടറി പി രഞ്ജിത്ത് സ്വാഗതവും പി. ചന്ദ്രൻ നന്ദിയും പറഞ്ഞു. ചടങ്ങുകൾക്ക് തുടക്കം കുറിച്ച്ബാബു കാഞ്ഞങ്ങാട് രചിച്ച് പ്രമോദ് അരയി ഈണം പകർന്ന സ്വാഗത ഗാനം ശ്രദ്ധേയമായി. വള്ളുവനാട് ബ്രഹ്മയുടെ രണ്ടു നക്ഷത്രങ്ങൾ നാടകം അരങ്ങേറി.
രണ്ട് കൃഷ്ണന്മാരുടെസ്മരണയ്ക്കായിനടത്തിയപുരസ്കാരംരണ്ട് കുഞ്ഞമ്പുമാർനേടി എന്നുള്ള പ്രത്യേകതപുരസ്കാര സമർപ്പണത്തിൽ ഉണ്ടായിരുന്നു .സിദ്ധാർത്ഥ രാജ് സംഘവും അവതരിപ്പിച്ചചെണ്ടമേളത്തോട്പുരസ്കാര ജേതാക്കളെ സ്വീകരിച്ചു.
ചിത്രം അടിക്കുറിപ്പ്:-
പ്രഥമ ജനമിൽ പുരസ്കാരം എം കുഞ്ഞമ്പു പൊതുവാൾ, വാവടുക്കം കൂഞ്ഞമ്പു പണിക്കർ എന്നിവർക്ക് കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ സമ്മാനിച്ചപ്പോൾ ഫോട്ടോ: രതീഷ് കാലിക്കടവ്

Categories
Kasaragod Latest news main-slider top news

നീലേശ്വരം എൽ ഐ സി ടീം പ്രസ്റ്റീജിയസ് വനിതാ ഫോറം പ്രവർത്തകർ കാഞ്ഞങ്ങാട് സേവാഭാരതിയുടെ കീഴിലുള്ള കല്യാണം അഭയം വൃദ്ധാശ്രമത്തിലേക്ക് റഫ്രിജറേറ്റർ കൈമാറി

നീലേശ്വരം എൽ ഐ സി ടീം പ്രസ്റ്റീജിയസ് വനിതാ ഫോറം പ്രവർത്തകർ കാഞ്ഞങ്ങാട് സേവാഭാരതിയുടെ കീഴിലുള്ള കല്യാണം അഭയം വൃദ്ധാശ്രമത്തിലേക്ക് റഫ്രിജറേറ്റർ കൈമാറി

നീലേശ്വരം എൽ ഐ സി ടീം പ്രസ്റ്റി ജീയസ് വനിതാ ഫോറത്തിലെ ഏജൻ്റ് മാരുടെ സുരക്ഷിതത്വം, ജോലിയിലുള്ള വളർച്ച, സാമുഹ്യ സേവനം എന്നി കാര്യങ്ങൾക്ക് വേണ്ടി രൂപീകരിച്ച ” ടീം പ്രസ്റ്റി ജിയസ് വനിതാ ഫോറം ” പ്രവർത്തകർ കാഞ്ഞങ്ങാട് സേവാഭാരതിയുടെ കീഴിലുള്ള കല്യാണം വൃദ്ധാശ്രമത്തിലേക്ക് റഫ്രിജറേറ്റർ സംഭാവന ചെയ്തു. വൃദ്ധാശ്രമത്തിൽ നടന്ന ചടങ്ങിൽ സേവാഭാരതി സെക്രട്ടറി സി.ബാലകൃഷ്ണൻ സ്വാഗതവും, വനിതാ ഫോറം സെക്രട്ടറി ലിൻസി തോമസ് അദ്ധ്യക്ഷതയും വഹിച്ചു. ജ്യോതി ലക്ഷ്മി, എം.എം.രജനി, കെ.ഷീമ, വി.പ്രകാശൻ, എം.കെ.ഗിരിഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Categories
Kasaragod Latest news main-slider top news

അണ്ടർ( 20 )യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ശക്തരായ എറണാകുളത്തെ തോൽപിച്ച് കാസർഗോഡ് ജില്ലാ ടീം കലാശപോരാട്ടത്തിനുള്ള ടിക്കറ്റ് നേടി ..

അണ്ടർ( 20 )യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ശക്തരായ എറണാകുളത്തെ തോൽപിച്ച് കാസർഗോഡ് ജില്ലാ ടീം കലാശപോരാട്ടത്തിനുള്ള ടിക്കറ്റ് നേടി ..

തൃക്കരിപ്പൂർ നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തിൽ കേരളത്തിലെ 14 ജില്ലാ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട്
കേരള ഫുട്ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കാസർഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ആദിത്യമരുളുന്ന( അണ്ടർ 20 )യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഏകപക്ഷീയമായ ഒരു ഗോളിന് ശക്തരായ എറണാകുളത്തെ തോൽപിച്ച് കാസർഗോഡ് ജില്ലാ ടീം കലാശപോരാട്ടത്തിനുള്ള ടിക്കറ്റ് നേടി ..

ആർത്തിരമ്പിയ കാണികളെ സാക്ഷികളാക്കി ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും വിജയം കാസർകോടിന്റെ ഒപ്പമായിരുന്നു.
സെമി ഫൈനലിൽ ഗോൾ സ്‌കോർ ചെയ്‌ത കാസർകോടിന്റെ അഹമദ് അൻഫാസിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.

നാളെ നടക്കുന്ന രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ കരുത്തരായ പാലക്കാടും തിരുവനന്തപുരവും തമ്മിൽ ഏറ്റ് മുട്ടും. വൈകുന്നേരം 4 മണിക്ക് മത്സരം ആരംഭിക്കും.

Categories
Kasaragod Latest news top news

ആരോഗ്യ മന്ത്രിക്കെതിരെ കെ.എം ഷാജിയുടെ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് കേരള സമുഹത്തോട് മാപ്പ് പറയുക കേരളയൂത്ത് ഫ്രണ്ട് ബി

ആരോഗ്യ മന്ത്രിക്കെതിരെ മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി നടത്തിയ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് കേരള സമുഹത്തോട് മാപ്പ് പറയണമെന്നും ഇത്തരത്തിലുള്ള സംസാരം പൊതുപ്രവർത്തകർക്ക് യോജിച്ചതല്ലെന്നും കേരള യൂത്ത്ഫ്രണ്ട് (ബി) കാസർഗോഡ് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.

Categories
Latest news main-slider top news

അല്‍ ഹസ്ല ഒഐസിസി പ്രവാസോണം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

അല്‍ ഹസ്ല ഒഐസിസി പ്രവാസോണം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ഒഐസിസി അല്‍ ഹസ്സ ഏരിയാ കമ്മറ്റി സംഘടിപ്പിച്ച പ്രവാസോണം’23 ജനപങ്കാളിത്തം കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.അല്‍ ഹസ്സയിലെ ഭൂരിപക്ഷം പ്രവാസി മലയാളികളെയും വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പി വിരുന്നൂട്ടിയ സന്തോഷത്തിലും നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തിലുമാണ് പ്രവര്‍ത്തകരും സംഘാടകരും. തമീമി ഗ്ലോബല്‍ കാറ്ററിംഗ് ഏരിയാ മാനേജര്‍ ജോസഫ് വര്‍ഗ്ഗീസിന്റെ നിര്‍ദ്ദേശത്തില്‍ ചെഫ് ബിനു രാജ്, നിഥിന്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ തയ്യാറാക്കിയ ഓണസദ്യ ഗുണമേന്മ കൊണ്ടും, അത് വിളമ്പാന്‍ ഒഐസിസി കമ്മറ്റി തയ്യാറാക്കി നിര്‍ത്തിയ ക്യാപ്റ്റന്‍ ഷിബു സുകുമാരന്റെ നേതൃത്വത്തിലുള്ള വളണ്ടിയേര്‍സ് വിംഗിന്റെ ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും, രുചി ഭേദങ്ങളുടെ ഇരുപത്തി അഞ്ചില്‍പരം വിഭവങ്ങളടങ്ങിയ ഓണസദ്യ അല്‍ ഹസ്സയിലെ പ്രവാസികള്‍ക്ക് വേറിട്ടൊരനുഭവം തന്നെയായിരുന്നു. ഉച്ചക്ക് കൃത്യം 12 മണിക്ക് ആര്‍പ്പോ, ഈറോ വിളികളുടെ അകമ്പടിയോടെ ദമ്മാമില്‍ നിന്നെത്തിയ മാവേലിയുടെ വരവോടെ ഒരേ സമയം 250 പേര്‍ക്ക് ഒന്നിച്ച് വിളമ്പി തുടങ്ങിയ ഓണസദ്യയുടെ രുചി നുകരാന്‍ വൈകീട്ട് 4 മണി വരെ ജനങ്ങള്‍ ഒഴുകി എത്തിയത് ഇത്രയും കാലത്തെ തങ്ങളുടെ പ്രവാസ ജീവിതത്തില്‍ ആദ്യത്തെ അനുഭവമായിരുന്നുവെന്ന് വര്‍ഷങ്ങളായിട്ട് പ്രവാസികളായിട്ടുള്ളവരും സംഘാടകരും ഒരേ സ്വരത്തില്‍ പറഞ്ഞു. തുടര്‍ന്ന് അല്‍ ഹസ്സയിലെ കലാപ്രതിഭകളവതരിപ്പിച്ച തിരുവാതിര ഉള്‍പ്പെടെയുള്ള നൃത്തനൃത്യങ്ങളും, ഗാന വിരുന്നും ഈ പൊള്ളുന്ന കാലാവസ്ഥയിലും മനസ്സിനെ കുളിരണിയിപ്പിക്കുന്നതായിരുന്നു, അഫ്‌സാന അഷ്‌റഫ് അവതരകയായിരുന്നു. അല്‍ ഹസ്സയിലെ പ്രമുഖ സ്റ്റാര്‍ ഹോട്ടലായ ഹുഫൂഫ് ഹോട്ടല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന പ്രവാസോണം’23 ല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം പ്രത്യേകം സംഘടിപ്പിച്ച വിവിധയിനം കായിക മത്സരങ്ങളില്‍ 300 ല്‍ പരം ആളുകള്‍ പങ്കെടുത്തത് ആഘോഷ പരിപാടികളുടെ പ്രൌഡിയും പ്രശസ്തിയും വിളിച്ചോതുന്നതായിരുന്നു.
പുരുഷ, വനിതാ വിഭാഗങ്ങളിലായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ട്രോഫിക്ക് വേണ്ടി നടന്ന വാശിയേറിയ വടംവലി മത്സരങ്ങള്‍ കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. വനിതാ വിഭാഗത്തില്‍ അല്‍ ഹസ്സ സ്റ്റാര്‍സ് ഒന്നാം സ്ഥാനവും, ഹുസൈന്‍ അലി ഹോസ്പിറ്റല്‍ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ അല്‍ ഹസ്സയിലെ പ്രമുഖ ഫുട്‌ബോള്‍, ക്രിക്കറ്റ് ക്ലബുകള്‍ പങ്കെടുത്തപ്പോള്‍ മത്സരങ്ങള്‍ വളരെ വാശിയേറിയതായി. ഇഞ്ചോടിഞ്ച് വീറോടെ നടന്ന പോരാട്ടത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ പിഫ് സി ടീം ഒന്നാം സ്ഥാനവും, ഹസ്സ ഒ ഐ സി സി ക്രിക്കറ്റ് ടീം രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് ചെയര്‍മാന്‍ ഫൈസല്‍ വാച്ചാക്കല്‍ ട്രോഫികള്‍ കൈമാറി, അരുണ്‍ ഹരി റഫറിയായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ആദരവ് 2023 ല്‍ അല്‍ ഹസ്സയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ പ്രസാദ് കരുണാഗപ്പള്ളിക്കുള്ള ഹസ ഒ ഐ സി സി യുടെ ഉപഹാരം അല്‍ ഹസ ഇന്ത്യന്‍ എംബസി വളണ്ടിയേര്‍സ് കോഡിനേറ്റര്‍ ഹനീഫ മൂവാറ്റുപുഴയുടെ സാന്നിദ്ധ്യത്തില്‍ ഫൈസല്‍ വാച്ചാക്കല്‍ പ്രസാദിന് കൈമാറി. ഹുഫൂഫ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ ഫത്തഹി ഖലഫ് അല്‍ കുദൈറിനുള്ള ബിസിനസ്സ് എക്‌സലന്‍സി പുരസ്‌കാരം ഹോട്ടല്‍ ചെഫ് ഹസന്‍ ഏറ്റുവാങ്ങി.
2022-2023 അദ്ധ്യായന വര്‍ഷത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു. ബി എസ് സി ഗ്രാജ്വേഷന്‍ ഉന്നത മാര്‍ക്കോടെ വിജയിച്ച ജവഹര്‍ ബാലമഞ്ച് ഹസ ജനറല്‍ സെക്രട്ടറി കൂടിയായ അഫ്‌സാന അഷ്‌റഫിനുള്ള ഉപഹാരം ഒഐസിസി മീഡിയ കണ്‍വീനര്‍ ഉമര്‍ കോട്ടയില്‍ കൈമാറി. 10,12 ക്‌ളാസ്സുകളില്‍ ഉന്നത വിജയം നേടിയ അമ്മാര്‍ ബിന്‍ നാസര്‍ (12), വില്യം, അറീജ്, ഹസ്‌ന ,ഫാത്വിമസഹറ,ബാസിം ബിജു (10) എന്നീ കുട്ടികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ശാഫി കുദിര്‍, നവാസ് കൊല്ലം, അര്‍ശദ് ദേശമംഗലം, ഷമീര്‍ പനങ്ങാടന്‍, റഷീദ് വരവൂര്‍, ലിജു വര്‍ഗ്ഗീസ് എന്നിവര്‍ അവരുടെ രക്ഷിതാക്കള്‍ക്ക് കൈമാറി. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പഴം പ്രഥമന്‍ പായസ മത്സരത്തില്‍ ഫജ്‌റുദ്ദീന്‍, ഷൈല അനീസ്, ജസു്‌ല ഷമീം (ടിക് ടോക് പാത്തു) എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹസീന അഷ്‌റഫ്, സലീന അബ്ദുല്‍ മജീദ് എന്നിവര്‍ ജഡ്ജസായിരുന്നു, വിജയികള്‍ക്കുള്ള നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റും, സിറ്റി ഫ്‌ലവര്‍ ഹുഫൂഫും സ്‌പോന്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ ഒ ഐ സി സി വനിതാവേദി നേതാവ് സബീന അഷ്‌റഫ് കൈമാറി.
ഉച്ചക്ക് 12 മണിക്ക് ഓണസദ്യയില്‍ തുടങ്ങി രാത്രി 12 മണിക്ക് വാശിയേറിയ വടംവലിയില്‍ അവസാനിച്ച പ്രവാസോണം ആഘോഷ പരിപാടികള്‍ അല്‍ ഹസ്സയിലെ പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ ഹസ്സ ഒഐസിസി നല്കിയ ഓണസമ്മാനം തന്നെയായിരുന്നു. പരിപാടികളുടെ ഭാഗമായി സംസം മെഡിക്കല്‍ കോംപ്ലക്‌സ് സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. സംഘാടക സമിതി ചെയര്‍മാന്‍ ഫൈസല്‍ വാച്ചാക്കല്‍,മുഖ്യ രക്ഷാധികളായ ശാഫി കുദിര്‍, പ്രസാദ് കരുനാഗപ്പള്ളി, ഉമര്‍ കോട്ടല്‍,ഷമീര്‍ പനങ്ങാടന്‍ (റിസപ്ഷന്‍), നവാസ് കൊല്ലം (കണ്‍വീനര്‍) അര്‍ശദ് ദേശമംഗലം ( പബ്ലിസിറ്റി),റഷീദ് വരവൂര്‍ ,ലിജു വര്‍ഗ്ഗീസ്, സബീന അഷ്‌റഫ് (പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍മാര്‍), അഫ്‌സല്‍ തിരൂര്‍കാട് (സൗണ്ട് )ഷിബു സുകുമാരന്‍, റഫീഖ് വയനാട്, മുജീബുറഹ്‌മാന്‍,ഷമീര്‍ പാറക്കല്‍, സലീം കെ എ,അനീസ് സനയ്യ, നൗഷാദ് പെരിന്തല്‍മണ്ണ, സാദിഖ് സൂഖ് അല്‍ഖറിയ, ജിബിന്‍, മുരളി ചെങ്ങന്നൂര്‍, ഷിബു ഷുക്കേക്ക്, മൊയ്തു അടാടി, ബിനു കൊല്ലം, റിജോ ഉലഹന്നാന്‍, സബാസ്റ്റ്യന്‍ സനയ്യ, വിനോദ് വൈഷ്ണവ്, സുമീര്‍, പ്രവീണ്‍ കുമാര്‍, ഷാജി പട്ടാമ്പി (ഫുഡ് കമ്മറ്റി), ഷാനി ഓമശ്ശേരി, ജംഷാദ്, സാഹിര്‍ ചുങ്കം, അക്ബര്‍ ഖാന്‍, സിജോ രാമപുരം, റിനോസ് റഫീഖ്,ഷിജോ വര്‍ഗ്ഗീസ്, രാധാകൃഷ്ണന്‍ ഉദുമ, ഷംസു കൊല്ലം, സജീം കുമ്മിള്‍,നസീം അഞ്ചല്‍, നൗഷാദ് കൊല്ലം, റുക്‌സാന റഷീദ്, സെബി ഫൈസല്‍, നജ്മ അഫ്‌സല്‍, മഞ്ജു നൗഷാദ് (വളണ്ടിയര്‍ വിംഗ്) എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Categories
Kasaragod Latest news main-slider top news

ആധാരം എഴുത്ത് അസോസിയേഷൻ എം ബാലഗോപാലൻ അനുസ്മരണം നടത്തി

ആധാരം എഴുത്ത് അസോസിയേഷൻ
എം ബാലഗോപാലൻ അനുസ്മരണം നടത്തി
കാഞ്ഞങ്ങാട്:-ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുംഅസോസിയേഷൻസജീവ പ്രവർത്തകനുംമികച്ച സംഘാടകനും സാമൂഹ്യപ്രവർത്തകനുംജനകീയനുമായഅകാലത്തിൽ വാഹന അപകടത്തിൽ മരണമടഞ്ഞ എം.ബാലഗോപാലൻ അനുസ്മരണംനടത്തി.
ഹോസ്ദുർഗ്ഫോർട്ട് വിഹാർഓഡിറ്റോറിയത്തിൽ നടന്നഅനുസ്മരണംഅസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.അൻസാർഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് പി.പി കുഞ്ഞികൃഷ്ണൻ നായർഅധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർസിപി അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി,സംസ്ഥാന സെക്രട്ടറി സജീവൻകല്ലി ക്കണ്ടി,സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.രാജഗോപാലൻ, ജില്ലട്രഷറർ വി.വി.വിനോദ്,വൈസ് പ്രസിഡണ്ട് മാരയപി രാജേഷ് പൈ, ലക്ഷ്മൺ പ്രഭു,,: ജില്ലജോ: സെക്രട്ടറി എ. വി.സീമ,ഉപദേശക സമിതി ചെയർമാൻകെ വി കുഞ്ഞമ്പു പൊതുവാൾ, കെ.ജനാർദ്ദനൻ, പി.അരവിന്ദാക്ഷൻ, എ. സി.ബാലകൃഷ്ണൻ, എം.ശ്രീധരൻ നായർസംസാരിച്ചു.
സംസ്ഥാന വൈ:പ്രസിഡണ്ട് സുനിൽകുമാർ കൊട്ടറസ്വാഗതവുംജില്ലാ ജോയിൻ സെക്രട്ടറി കെ. ബലരാമൻ നായർനന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider top news

ഉരുവിഭവങ്ങളുടെ പ്രദർശനം ഒരുക്കി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീഫസ്റ്റും ,ജി ആർ .സി യും

ഉരുവിഭവങ്ങളുടെ പ്രദർശനം ഒരുക്കി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീഫസ്റ്റും ,ജി ആർ .സി യും
കാഞ്ഞങ്ങാട് പഴയകാല വിഭവങ്ങളുടെയും ഇലക്കറികളെയും പുതിയതലമുറക്ക്പരിചയപ്പെടുത്തുകയും ആരോഗ്യ ഔഷധ ഗുണങ്ങൾപ്രചരിപ്പിക്കുകയുംചെയ്യുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി.ഡി എസ് ഫസ്റ്റുംജെൻഡർ റിസോഴ്സ് സെൻററും ചേർന്ന് ഊര് വിഭവങ്ങളുടെ പ്രദർശനം നടന്നു. ഒമ്പതാം വാർഡ് വാർഡ്അത്തിക്കോത്ത് എ സി നഗർ നടന്ന പ്രദർശനത്തിൽ പച്ചില തോരൻ, വൈചതൂം
പുളിചമ്മന്തി, അമൃതം പൊടി പായസം, മത്തൻ ഇല,വാഴക്കൂമ്പ്, ചെമ്പൻ തട്ട്, അകതിചിര തോരൻ, മുത്താറി ദോശ, തുടങ്ങിയ അപൂർവങ്ങളായ 30ഓളം ഊര് വിഭവങ്ങൾ 150 ഓളം അംഗങ്ങളുടെ
കൂട്ടായ്മയിൽലാണ് പ്രദർശിപ്പിച്ചു. വാർഡ് കൗൺസിലർ ബി. സൗദാമിനി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് .ഫസ്റ്റ് ചെയർപേഴ്സൺ സൂര്യ ജാനകി അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ പി .ധന്യ ജനറൽ റിസർച്ച് സെന്റെപദ്ധതികളെക്കുറിച്ച്ക്കുറിച്ച് വിശദീകരിച്ചു. ആനിമേറ്റർ കെ.സരിത, കമ്മ്യൂണിറ്റി പരിശീലകരായ ടി.വി. സുജിത, ഷിബിന കൃഷ്ണൻ, ഉര് മൂപ്പൻ രാജൻ അത്തിക്കോത്ത് എന്നിവർ സംസാരിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ രമ്യ മനോജ്. സ്വാഗതവും സുധാ ബാബു നന്ദിയും പറഞ്ഞു. എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ് നടന്നു.

Categories
Kasaragod Latest news main-slider top news

അക്കാദമിഓഫ്ഏഷ്യൻ ഫൈറ്റിംഗ് ആർട്സ് ഇൻറർനാഷണൽക്യാമ്പോകരാട്ടെ ഡോ ജില്ലാതല ടെസ്റ്റും,പുതിയ ബാച്ചിന്റെ ഉദ്ഘാടനവും നടന്നു.

അക്കാദമിഓഫ്ഏഷ്യൻ ഫൈറ്റിംഗ് ആർട്സ്
ഇൻറർനാഷണൽക്യാമ്പോകരാട്ടെ ഡോ
ജില്ലാതല ടെസ്റ്റും,പുതിയ ബാച്ചിന്റെ ഉദ്ഘാടനവും നടന്നു
കാഞ്ഞങ്ങാട്:-വർത്തമാന കാലജീവിതാ സാഹചര്യത്തിൽസ്വയം പ്രതിരോധത്തിനായിആയോധന കലയുടെ പ്രസക്തി ഏറിവരുന്ന സാഹചര്യത്തിൽഅയോധനകലകളിൽ ഏറെ പ്രാധാന്യമുള്ളകരാട്ടയുടെ
വിവിധ ഘട്ടങ്ങൾപിന്നിടുന്നതിന്റെജില്ലാതല ടെസ്റ്റുംകിഴക്കുംകര ഡോജോഎന്ന പേരിലുള്ള പുതിയ ബാച്ചിന്റെ ഉദ്ഘാടനവും നടന്നു.
കിഴക്കുംകരയിൽ നടന്ന പരിപാടിഅജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ ഉദ്ഘാടനം ചെയ്തു.ബ്ലാക്ക് ബെൽറ്റ് 6 ഘട്ടങ്ങൾപിന്നിട്ടപരിശീലകൻഎം രത്നാകരൻ അധ്യക്ഷനായി.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺകെ മീന,വാർഡ് മെമ്പർഎം ലക്ഷ്മി,പൊതുപ്രവർത്തകൻ എം.വി.രാഘവൻഎന്നിവർ സംസാരിച്ചു.
രമേശൻ മണലിൽ സ്വാഗതം പറഞ്ഞു.
സംസ്ഥാന ടെക്നിക്കൽ കോഡിനേറ്റർജിനു സി ,ജോൺ,സീനിയർ ബ്ലാക്ക് ബെൽറ്റ് കെ. ജെ പോൾഎന്നിവരുടെ നേതൃത്വത്തിലാണ് ടെസ്റ്റ് നടത്തുന്നത്.ജില്ലയിലെ 9ക്യാമ്പുകളിൽ നിന്നയി95 പഠിതാക്കൾ ക്യാമ്പിൽ പങ്കെടുത്തു.
കരാട്ടയുടെ വിവിധ ഘട്ടങ്ങളായവൈറ്റ് മുതൽബ്ലാക്ക് വരെയുള്ളവിവിധ ഘട്ടങ്ങളാ ണ്.വിജയകരമായി പൂർത്തീകരിക്കുന്നവർക്ക്നൽകുന്നത്.

Categories
Kasaragod Latest news main-slider top news

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (സെപ്റ്റംബർ 23) ജില്ലയിൽ

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (സെപ്റ്റംബർ 23) ജില്ലയിൽ

രാവിലെ 10 ന് കുണ്ടംകുഴി ഫാർമേഴ്സ് ബാങ്ക് കെട്ടിടോദ്ഘാടനം

4.30 ന് മടിക്കൈ കാഞ്ഞിരപ്പൊയിൽ ഗവ.ഹയർ സെക്കണ്ടറിസ്ക്കൂൾ കെട്ടിടോദ്ഘാടനം

Categories
Latest news main-slider National top news

വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍

വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍.

ദില്ലി: വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍. പുതിയ വോട്ടർമാരെ ചേർക്കുന്നതിനും നേരത്തെയുള്ളവരുടെ രേഖകൾ പുതുക്കുന്നതിനുമുള്ള ഫോമുകളിൽ മാറ്റങ്ങൾ വരുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. പൊതുതാത്പര്യ ഹരജിക്കുള്ള മറുപടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേട്ടത്. 2022 ലെ വോട്ടര്‍മാരുടെ രജിസ്ട്രേഷൻ (ഭേദഗതി) നിയമ പ്രകാരം റൂൾ 26 ബിയിൽ വ്യക്തത വരുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. റൂള്‍ 26 ബി പ്രകാരം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നേരത്തെ ആധാര്‍ നമ്പര്‍ വേണമായിരുന്നു. എന്നാല്‍ 2022 ലെ ഭേദഗതി പ്രകാരം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. അതിനായി ഫോം 6, ഫോം 6 ബി എന്നിവയില്‍ മാറ്റം വരുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇതിനകം 66 കോടി ആധാർ നമ്പറുകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകൻ സുകുമാർ പട്ജോഷി പറഞ്ഞു.

വോട്ടർ ആകാൻ 12 അക്ക ആധാര്‍ നമ്പര്‍ ആവശ്യമില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് ജി നിരഞ്ജൻ എന്നയാളാണ് പൊതുതാത്പര്യ ഹരജി നല്‍കിയത്. ഫെബ്രുവരി 27ന് നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയക്കുകയായിരുന്നു.

Back to Top