പാട്യം ഗോപാലന്റെ ഉജ്ജ്വല സ്മരണ പുതുക്കി ചെമ്മട്ടംവയൽ പാട്യം സ്മാരക കലാവേദി

Share

പാട്യം ഗോപാലന്റെ ഉജ്ജ്വല സ്മരണ പുതുക്കി
ചെമ്മട്ടംവയൽ പാട്യം സ്മാരക കലാവേദി

കാഞ്ഞങ്ങാട് സിപിഐഎം പൊതുയോഗത്തിൽ പ്രസംഗിച്ച് തിരിച്ചുപോയി വീട്ടിൽ വെച്ച് ഹൃദയാഘാതത്തിൽ അകാലത്തിൽ മരണമടഞ്ഞ മുൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തകനായി ചുരുങ്ങിയ കാലം കൊണ്ട് ബഹുജന നേതാവായി. കഴിവുറ്റ സംഘാടകൻ,വാഗ്മി, പ്രഗത്ഭ പാർലമെൻറിയൻ,എഴുത്തുകാരൻ, കവി,അധ്യാപകൻ, തുടങ്ങിയ നിരവധി മേഖലയിൽതിളങ്ങി നിന്ന വ്യക്തിത്വം പാട്യം ഗോപാലന്റെ ഉജ്ജ്വലസ്മരണ പുതുക്കി അദ്ദേഹത്തിന്റെ നാമധേയത്തിൽസാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ കലാകായിക മേഖലയിൽ കഴിഞ്ഞ 40 വർഷക്കാലമായി ചെമ്മട്ടംവയൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാട്യം സ്മാരക കലാവേദി. പാട്യം ഗോപാലന്റെ
45-ാം അനുസ്മരണ ദിനത്തിൽ ചെമ്മട്ടം വയൽ പാട്യം ഗ്രൗണ്ടിൽ പ്രതികൂല കാലാവസ്ഥയിലുംവൻ ജനപങ്കാളിത്തത്തിൽ നടത്തിയ അനുസ്മരണ ദിനാചരണം നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു
കലാവേദി പ്രസിഡണ്ട് പി നാരായണൻ അധ്യക്ഷത വഹിച്ചു സിപിഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ.കെ രാജ്മോഹൻ .സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഘം എം.രാഘവൻ
സിപിഎം ബല്ലാ ലോക്കൽ സെക്രട്ടറി എം സേതു, നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺകെ. ലത ബ്രാഞ്ച് സെക്രട്ടറിമാരായ ജെപി .രാഹുൽ ,എംകെ .സുനിൽ എന്നിവർ സംസാരിച്ചു
കലാവേദി സെക്രട്ടറി കെ പി സഞ്ജയ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എം ബാബു.നന്ദിയും പറഞ്ഞു
തുടർന്ന് തുള്ളനാട് കളരി മർമ്മശ്രമത്തിന്റെകളരിപ്പയറ്റ് പ്രദർശനം, കലാവേദി പ്രതിഭകൾ അവതരിപ്പിച്ചനാടൻ പാട്ട് , ന്യത്തസന്ധ്യ, ഗാനാലാപനം,സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറി വിവിധ പരിപാടികളിൽ വിജയികളായിട്ടുള്ളവർക്ക് അനുമോദനവും നൽകി

ചിത്രം അടിക്കുറിപ്പ്
ചെമ്മട്ടംവയൽ പാട്യം സ്മാരക കലാവേദി നടത്തിയപാട്യം ഗോപാലൻ അനുസ്മരണം നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്യുന്നു

Back to Top