Categories
Kasaragod Latest news main-slider top news

മെട്രോ മുഹമ്മദ് ഹാജി ഡോക്യുമെൻ്ററി പ്രകാശനം ചെയ്തു

മെട്രോ മുഹമ്മദ് ഹാജി ഡോക്യുമെൻ്ററി പ്രകാശനം ചെയ്തു(പടം)

കാഞ്ഞങ്ങാട് :തിരുവനന്തപുരത്ത് വെച്ച് നടന്ന രണ്ടാമത് മെട്രോ മുഹമ്മദ് ഹാജി സ്മാരക അവാർഡ്‌ ദാനവും, അനുസ്മരണ പരിപാടിയുടെ ഡോക്യുമെന്ററി പ്രകാശനം ജില്ലാ ന്യുനപക്ഷ വിദ്യാഭ്യാസ സമിതി രക്ഷാധികാരി തായൽ അബ്ദുറഹ്മാൻ ഹാജി മുൻ നഗരസഭാ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ എം പി ജാഫറിന് നൽകി പ്രകാശനം ചെയ്തു.ജില്ലാ ന്യുനപക്ഷ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ബി എസ്ഇബ്രാഹിം മഞ്ചേശ്വരം അദ്ധ്യക്ഷത വഹിച്ചു.സി.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.ചടങ്ങിൽ ബഷീർശിവപുരം, എ ഹമീദ് ഹാജി, സുറൂർ മൊയ്തു ഹാജി, അഷറഫ് ബാവാനഗർ, സെവൻസ്റ്റാർ അബ്ദുൾ റഹ്മാൻ, ബഷീർ ജിദ്ദ, മുഹമ്മദലി ചിത്താരി, എ അബ്ദുല്ല, പി.പി അബ്ദുൾ റഹ്മാൻ, സി കെ ശറഫുദ്ദീൻ, എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി ബഷീർ ആറങ്ങാടി നന്ദി പറഞ്ഞു.

തിരുവനന്തപുരത്ത് വെച്ച് നടന്ന രണ്ടാമത് മെട്രോ മുഹമ്മദ് ഹാജി സ്മാരക അവാർഡ്‌ ദാനവും, അനുസ്മരണ പരിപാടിയുടെ ഡോക്യുമെന്ററി പ്രകാശനം ജില്ലാ ന്യുനപക്ഷ വിദ്യാഭ്യാസ സമിതി രക്ഷാധികാരി തായൽ അബ്ദുറഹ്മാൻ ഹാജി മുൻ നഗരസഭാ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ എം പി ജാഫറിന് നൽകി പ്രകാശനം ചെയ്യുന്നു

Categories
Kasaragod Latest news main-slider top news

സമാധാന നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗിസ് മൊഹമ്മദിക്ക്

സമാധാന നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗിസ് മൊഹമ്മദിക്ക്

ഓസ്‌ലോ :സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗിസ് മൊഹമ്മദിക്ക്.

ഇറാനിലെ സ്‌ത്രീകളുടെ വിമോചനത്തിനും, അവകാശങ്ങൾക്കായും നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരം.

13 തവണ അറസ്റ്റിലായ നർഗിസ് മൊഹമ്മദി ഇപ്പോൾ ഇറാനിൽ ജയിലിലാണ്‌.

Categories
Kasaragod Latest news main-slider top news

ഓട്ടോറിക്ഷാ മസ്ദൂർ സംഘ് ബി എം എസ് ഹോസ്ദുർഗ് മേഖലാ കമ്മിറ്റി നഗരസഭാ മാർച്ചും, ധർണ്ണയും നടത്തി

ഓട്ടോറിക്ഷാ മസ്ദൂർ സംഘ് ബി എം എസ് ഹോസ്ദുർഗ് മേഖലാ കമ്മിറ്റി നഗരസഭാ മാർച്ചും, ധർണ്ണയും നടത്തി

കാഞ്ഞങ്ങാട് – കാസർഗോഡ് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂർ സംഘ് ബി എം എസ് ഹോസ്ദുർഗ്ഗ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടച്ചേരി ട്രാഫിക്ക് സർക്കിളിൽ നിന്നും കാഞ്ഞങ്ങാട് നഗരസഭാ കാര്യ ലയത്തിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സീബ്രാലൈനിൽ സിഗ്നൽ സ്ഥാപിയ്ക്കുക, പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കാൽനടയാത്രക്കാർക്ക് ഫ്ളൈ ഓവർ സ്ഥാപിക്കുക, ടി ബി റോഡ് ജംഗ്ഷനിൽ റൗണ്ട് ട്രാഫിക്ക് നിർമ്മിയ്ക്കുക, അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് മാർച്ചും , ധർണ്ണയും നടത്തിയത്.കമ്മിറ്റി പ്രസിഡണ്ട് സൂര്യോധയം ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ബി എം എസ് ജില്ലാ പ്രസിഡണ്ട് വി വി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി കെ.വി.ബാബു, ജില്ലാ ഭാരവാഹികളായ വി.ബി.സത്യനാഥ്, ജില്ലാ ട്രഷറർ കുഞ്ഞികണ്ണൻ, കുഞ്ഞിരാമൻ കാട്ടുകുളങ്ങര, ബിഎംഎസ് മേഖലാ പ്രസിഡണ്ട് ഭരതൻകല്യാൺ റോഡ് ,മടിക്കൈ മേഖലാ സെക്രട്ടറി സുനിൽ കുമാർ, ഗിരീഷ് കുമാർ അട്ടേങ്ങാനം, എന്നിവർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി ഗോപാലകൃഷ്ണൻ സ്വാഗതവും, പ്രഭാ ശങ്കർ നന്ദിയും പറഞ്ഞു.പ്രകടനത്തിന് കൃഷ്ണൻ ചേറ്റ് കുണ്ട് ,രാജേഷ് മുത്തപ്പൻ ത്തറ, ബാബു കൊടവലം, ടി.കെ കോമളൻ, ശ്രീജിത്ത് കാനത്തിൽ, മധു പുലയനടുക്കം, പ്രകാശൻ പറശ്ശിനി, കുഞ്ഞിരാമൻ പുതിയ കണ്ടം, എച്ച് വി ദാമോധരാ, രതീഷ് കല്യാണം എന്നിവർ നേതൃത്വം നൽകി.

Categories
Kasaragod main-slider top news

കാഞ്ഞങ്ങാട് നഗരസഭ പാലിയേറ്റീവ് കെയർ എൻഎസ്എസ്.വിദ്യാർഥികൾക്ക് പാലിയേറ്റീവ് പരിശീലന ക്ലാസ് നടത്തി

കാഞ്ഞങ്ങാട് നഗരസഭ
പാലിയേറ്റീവ് കെയർ
എൻഎസ്എസ്.വിദ്യാർഥികൾക്ക് പാലിയേറ്റീവ് പരിശീലന ക്ലാസ് നടത്തി
കാഞ്ഞങ്ങാട്:-കാഞ്ഞങ്ങാട് നഗരസഭപാലിയേറ്റീവ് കെയർപ്രോജക്ടിന്റെ ഭാഗമായിഎൻഎസ്എസ് വിദ്യാർത്ഥികൾക്ക്പാലിയേറ്റീവ് പരിചരണ പരിശീലന ക്ലാസ് നടത്തി.
സമർപ്പണം എന്ന പേരിൽ ബല്ലഈസ്റ്റ്ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്ലാസ്നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.പഠനത്തോടൊപ്പംസാമൂഹ്യ സേവനം നടത്തുന്നഎൻഎസ്എസ് വിദ്യാർത്ഥികൾക്ക്കിടപ്പ് രോഗികളെ ശാസ്ത്രീയമായ രീതിയിൽപരിചരിക്കുന്നതിനുള്ളപരിശീലന ക്ലാസ് ആണ് നൽകിയത്..ചടങ്ങിൽ എൻഎസ്എസിന്റെ പുതിയ യൂണിഫോമിന്റെപ്രകാശനവും നടന്നു.
നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ലത അധ്യക്ഷത വഹിച്ചു.എൻഎസ്എസ് സ്റ്റാഫ് നേഴ്സ്.രതികാ വിനോദ്ക്ലാസ് എടുത്തു.
പിടിഎ പ്രസിഡണ്ട് എൻ. ഗോപി,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ്.അജി,പാലിയേറ്റീവ് നേഴ്സ്ദീപ്തി സുനിൽകുമാർഎന്നിവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പൽ സി.വി.അരവിന്ദാക്ഷൻ സ്വാഗതവുംഎൻഎസ്എസ് ലീഡർവിനോദ് ചുണ്ടയിൽനന്ദിയും പറഞ്ഞു

Categories
Kerala Latest news main-slider top news

മയ്യഴിയമ്മയുടെ തിരുനാൾ മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറ്റം നടന്നു

മാഹി : പള്ളിമണികളുടെയും , ആചാരവെടികളുടെയും അകമ്പടിയോടെ മാഹി സെൻ്റ് തെരേസാ ദേവാലയത്തിലെ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുനാൾ മഹോത്സവത്തിന് ഇന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി
കൊടിയേറ്റത്തിന് ശേഷം ആൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ച തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചു.

തുടർന്ന് ഫാ. വിൻസെന്റ് പുളിക്കൽ തിരുസ്വരൂപത്തിൽ മാല ചാർത്തി.

സഹ വികാരി ഫാ. ഡിലു റാഫേൽ, ഫാ. ജോസ് യേശുദാസ്, ഫാ. നിധിൻ ബർവ, മാഹി എം എൽ എ രമേഷ് പറമ്പത്ത്,മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖം , പാരിഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിസിൽവ എന്നിവർ സന്നിഹിതരായിരുന്നു.
കൊമ്പിരി അംഗങ്ങളും അൾത്താര ശുശ്രൂഷകരും ഇടവക ജനങ്ങളും നേതൃത്വം നല്കി
വൈകിട്ട്‌ ആറിന് ഫാ. ജെൻസൻ പുത്തൻവീട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി, നൊവേന എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ റീത്തുകളിൽ രാവിലെ ഏഴിനും വൈകിട്ട് ആറിനും ദിവ്യബലിയും നൊവേനയും നടക്കും.

എട്ടിന് രാവിലെ ഒൻപതിന് ഫ്രഞ്ച് ഭാഷയിൽ ഫാ. ലോറൻസ് കുലാസിന്റെയും 11-ന് ഫാ. എ.മുത്തപ്പന്റെയും മൂന്നിന് ഫാ. ആന്റണി മുതുകുന്നേലിന്റെയും കാർമികത്വത്തിൽ ദിവ്യബലി നടക്കും. വൈകിട്ട് ആറിന് ഫാ. മാർട്ടിൻ രായപ്പന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും. 10-ന് വൈകിട്ട്‌ ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ബെംഗളൂരു അതിരൂപതാ മെത്രാൻ ഡോ. പീറ്റർ മച്ചാദോ കാർമികത്വം വഹിക്കും.
14-ന് തിരുനാൾ ജാഗരവും രാത്രി എട്ടിന് തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണവുമുണ്ടാകും. 15-ന് പുലർച്ചെ ഒന്നിന് ശയനപ്രദക്ഷിണം (ഉരുളൽ നേർച്ച) തുടങ്ങും.

രാവിലെ 10.30-ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനയ്ക്കും കോഴിക്കോട് രൂപതാ മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ കാർമികത്വം വഹിക്കും. വൈകിട്ട് അഞ്ചിന് മേരി മാതാ കമ്യൂണിറ്റി ഹാളിൽ സ്നേഹസംഗമം നടക്കും.
16-ന് വൈകിട്ട് ആറിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനയ്ക്കും താമരശ്ശേരി രൂപതാ മെത്രാൻ ഡോ. റെമിജിയൂസ് ഇഞ്ചനാനിയിൽ കാർമികത്വം വഹിക്കും. 22-ന് സമാപനദിനത്തിൽ രാവിലെ 10.30-നുള്ള ആഘോഷമായ ദിവ്യബലിക്കും നൊവേനയ്ക്കും ഫാ. പോൾ പേഴ്സി ഡിസിൽവ കാർമികത്വം വഹിക്കും.

ഉച്ചകഴിഞ്ഞ് ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കൽ തിരുസ്വരൂപം അൾത്താരയിലെ രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ തിരുനാളാഘോഷം സമാപിക്കും

Categories
Kasaragod Latest news main-slider top news

കെ ടി ഫാമിലി കുടുംബ സംഗമം കാഞ്ഞങ്ങാട് –

കെ ടി ഫാമിലി കുടുംബ സംഗമം
കാഞ്ഞങ്ങാട് – പ്രശസ്ഥമായ കണ്ണൂർ ഇരിണാവിൽ കെ ടി ഉസ്മാൻ എന്നവരുടെയും, പാണത്തൂർ തോട്ടത്തിൽ പൗരപ്രമുഖ കാസീം കുടുംബാംഗം മർഹൂം എം ഇ ഖദീജ മഹതിയുടെയും മക്കളും, മരുമക്കളും, പേരക്കുട്ടികളും അടങ്ങുന്ന കെ ടി കുടുംബാഗം ങ്ങളുടെ പ്രഥമ കുടുംബ സംഗമം പള്ളിക്കര റെഡ്മൂൺ ബീച്ച് റിസോർട്ടിൽ സംഘടിപ്പിച്ചു.മുതിർന്ന കുടുബാംഗം കെ ടി മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ റിട്ട. സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ റഹിംസി എ സംഗമം ഉദ്ഘാടനം ചെയ്തു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ പ്രസിഡണ്ടും കെ ടി കുടുംബാംഗവുമായ കെ അഹമ്മദ് ഷെരീഫ് കുറ്റിക്കോൽ മുഖ്യ പ്രഭാഷണം നടത്തി.അബൂബക്കർ തൊട്ടി, മൊയ്തു മുട്ടും ന്തല, അസൈനാർ തോട്ടം, ഹമീദ് പരപ്പ, ദാവൂദ് ഹാജി ചിത്താരി, അഷറഫ് കെ ടി ചിത്താരി, സലാം കെ ടി അമ്പലത്തറ, ശറഫുദ്ദീൻ കെ ടി പടന്നക്കാട് എന്നിവർ പ്രസംഗിച്ചു.പ്രശക്തമൊട്ടി വേഷണൽ ട്രൈ നെർ ഹക്കീം മാസ്റ്റർ മാടക്കാൽ ഫാമിലി ക്ലാസ്സ് എടുത്തു. കോർഡിനേറ്റർ അബ്ദുൾ ഹക്കീം സ്വാഗതവും, നൗഷാദ് കെ ടി പാണത്തൂർ നന്ദിയും പറഞ്ഞു.
തുടർന്ന് ഫാമിലിയിലെ കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാപരിപാടികളും, കായിക മത്സരങ്ങളും അരങ്ങേറി.ചടങ്ങിൽ കുടുംബത്തിലെ പ്രതിഭകൾക്കുള്ള ആദരവും, അനുമോദനവും ,മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

Categories
Kasaragod Latest news main-slider top news

സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു

ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു
സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.സംസ്കാരം നാളെ വൈകീട്ട് 5 മണിക്ക് ശാന്തി കവാടത്തില്‍ നടക്കും. നാളെ രാവിലെ 11 മണിക്ക് എകെജി സെന്ററിലും 2 മണിക്ക് സിഐടിയു ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

ട്രേഡ് യൂണിയൻ രംഗത്തെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം. സിഐടിയു സംസ്ഥാന പ്രസിഡൻറായിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് മുൻ അംഗമാണ്. മൂന്ന് തവണ അദ്ദേഹം നിയമസഭാംഗമായിരുന്നു. 1987, 1996, 2006 കാലത്താണ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് എം എല്‍ എയായത്. 1979ല്‍ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു.
1956ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ആനത്തലവട്ടം, 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985-ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി.

കയര്‍ തൊഴിലാളി മേഖലയായിരുന്നു ആനത്തലവട്ടത്തിൻെറ തട്ടകം. 1954-ല്‍ ഒരണ കൂടുതല്‍ കൂലിക്കു വേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദന്‍ രാഷ്ട്രീയരംഗത്തെത്തുന്നത്. വര്‍ക്കലയിലെ ട്രാവന്‍കൂര്‍ കയര്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. അക്കാലത്ത് ആനന്ദന് റെയില്‍വേയില്‍ ടിക്കറ്റ് എക്‌സാമിനര്‍ ആയി ജോലി ലഭിച്ചെങ്കിലും സംഘടനാപ്രവര്‍ത്തനത്തിനു വേണ്ടി അതു വേണ്ടെന്നുവെച്ചു. കയര്‍ മേഖലയിലെ ചൂഷണത്തിനെതിരായിഅദ്ദേഹം സമരങ്ങള്‍ നയിച്ചു. 2016-21 കാലത്ത് കയര്‍ അപക്സ് ബോഡി അദ്ധ്യക്ഷനായിരുന്നു.

1937 ഏപ്രില്‍ 22ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ വി. കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായാണ് ജനിച്ചത്. ലൈലയാണ് ഭാര്യ. ജീവ ആനന്ദന്‍, മഹേഷ് ആനന്ദന്‍ എന്നിവര്‍ മക്കളാണ്.

Categories
Kasaragod Latest news main-slider top news

മാധ്യമ വേട്ടയ്ക്കെതിരെ.. ഡി.വൈ.എഫ്.ഐ പ്രതിഷേധ സദസ്സ് നടത്തി

മാധ്യമ വേട്ടയ്ക്കെതിരെ..
ഡി.വൈ.എഫ്.ഐ
പ്രതിഷേധ സദസ്സ് നടത്തി

കാഞ്ഞങ്ങാട്:-ഡൽഹിയിലെ മാധ്യമ വേട്ടക്കെതിരെ കേന്ദ്ര ഗവണ്മെന്റിന്റെ അപ്രാഖ്യപിത അടിയന്തരാവസ്ഥയ്ക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ടൗണിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു .പരിപാടി പ്രശസ്‌ത സാഹിത്യ നിരൂപകൻ ഇ പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് അഡ്വ:ഷാലു മാത്യുഅധ്യക്ഷത വഹിച്ചു. കെ. സബീഷ്, എ. വി ശിവപ്രസാദ്, വി. ഗിനീഷ്, പ്രവിഷ പ്രമോദ്, വി. പി. അമ്പിളി, വിപിൻ ബല്ലത്ത് എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്സ്വാഗതം പറഞ്ഞു.

Categories
Kasaragod Latest news main-slider top news

വികസന വിഷയങ്ങൾക്ക് പരിഹാര നടപടികളുമായി മേഖലാതല അവലോകന യോഗങ്ങൾ പൂർത്തിയായി

വികസന വിഷയങ്ങൾ താഴെ തട്ടിലേക്ക് ഇറങ്ങി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേഖലാതല അവലോകന യോഗങ്ങൾ പൂർത്തിയായി. നാല് മേഖലകളിൽ അവസാനത്തേതായ കോഴിക്കോട് മേഖലാതല അവലോകന യോഗം
വ്യാഴാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ ചെറുവണ്ണൂർ മറീന കൺവൻഷൻ സെന്ററിൽ നടന്നു.
കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ വിവിധ വികസന പദ്ധതികൾക്ക് സമയബന്ധിത നിർവഹണം ഉറപ്പാക്കുന്നതിനാണ് അവലോകന യോഗം.
മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, ആന്റണി രാജു, ജെ. ചിഞ്ചു റാണി, ആർ. ബിന്ദു, പി. പ്രസാദ്, പി. രാജീവ്, കെ. രാധാകൃഷ്ണൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, വി.എൻ വാസവൻ, പി.എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, കെ.എൻ ബാലഗോപാൽ, എം.ബി രാജേഷ്, ജി.ആർ. അനിൽ, വി. അബ്ദുറഹിമാൻ, ചീഫ് സെക്രട്ടറി ഡോ. വി.വേണു, ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ്, അഡിഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, പ്രിൻസിപ്പൽ ഡയറക്ടർമാർ, സെക്രട്ടറിമാർ, നാലു ജില്ലകളിലെ ജില്ലാ കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, മാലിന്യമുക്തകേരളം, ഹരിതകേരളം മിഷൻ, ദാരിദ്ര്യനിർമാർജനം, ലൈഫ് മിഷൻ, സമഗ്ര വിദ്യാഭ്യാസ പുനരുജ്ജീവന പരിപാടി, ജൽജീവൻ മിഷൻ, ആർദ്രം മിഷൻ, ഇൻറർനാഷനൽ റിസർച്ച് സെൻറർ ഫോർ ആയുർവേദ, കോവളം-ബേക്കൽ ഉൾനാടൻ നാവിഗേഷൻ, നാല് ജില്ലകളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. ഇവയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പരിഹാര മാർഗങ്ങൾ നിർദേശിച്ചു. വിവിധ വകുപ്പ് മേധാവികളാണ് വിഷയം അവതരിപ്പിച്ചു സംസാരിച്ചത്.
രാവിലെ 9.30 മുതൽ ഉച്ച വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനം നടത്തി.ഉച്ചക്ക് ശേഷം പൊലീസ് ഓഫിസർമാരുടെ യോഗം ചേർന്ന് ക്രമസമാധാന പ്രശ്നങ്ങൾ അവലോകനം ചെയ്തു. അവലോകന യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരളം പ്രതിജ്ഞ ചൊല്ലി.
ഒരു പുതിയ രീതിയിൽ ഉള്ള ഭരണ രീതിശാസ്ത്രം പ്രായോഗികമായി അവതരിപ്പിക്കുകയാണ് മേഖലാതല അവലോകന യോഗങ്ങളിലൂടെ ചെയ്യുന്നതെന്ന് ചീഫ് സെക്രട്ടറി ഡോ. വി.വേണു, പറഞ്ഞു. വിഷയങ്ങൾ തിരുവനന്തപുരത്തേക്കും കേന്ദ്രീകൃതമായ സംവിധാനത്തിലേക്കും വരുന്നതിന് പകരം മേഖലകളാക്കി തിരിച്ച് അതാത് മേഖലകളിൽ പോയി പരിശോധിക്കുകയും അതിന് വേണ്ട പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന നൂതനമായ സംവിധാനമാണ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നാല് ജില്ലകളിലെ വിവിധ പദ്ധതികളുടെ ജില്ലകളിലെ പദ്ധതികളുടെ പുരോഗതിയും പരിഹാരം കാണേണ്ട വിഷയങ്ങളും ജില്ലാ കളക്ടർമാരായ എ ഗീത (കോഴിക്കോട്), എസ് ചന്ദ്രശേഖർ (കണ്ണൂർ), ഡോ. രേണുരാജ് (വയനാട്), കെ ഇമ്പശേഖർ (കാസർകോട്) എന്നിവർ അവതരിപ്പിച്ചു.
അതിദാരിദ്ര്യ നിർമ്മാർജനം, മാലിന്യമുക്ത നവകേരളം, ഹരിത കേരളം മിഷൻ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതി അവതരണം തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർവഹിച്ചു. വിദ്യാ കിരണം പദ്ധതി പുരോഗതി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് അവതരിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് ലൈഫ് മിഷൻ പദ്ധതി അവതരണം നടത്തി. ജല വിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിംഗ് ജലജീവൻ മിഷൻ പദ്ധതി അവതരിപ്പിച്ചു. മലയോര ഹൈവേ തീരദേശ ഹൈവേ പദ്ധതികളുടെ പുരോഗതി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു അവതരിപ്പിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ ഉൾപ്പെടുത്തി സെപ്റ്റംബർ 26ന് തിരുവനന്തപുരം ജില്ലയിലായിരുന്നു ആദ്യ അവലോകന യോഗം. സെപ്റ്റംബർ 28ന് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂരിലും ഒക്ടോബർ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങൾ എറണാകുളത്തും നടത്തി.

Categories
Kasaragod Latest news main-slider top news

കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ഹോര്‍മോണ്‍ അനലൈസര്‍ യന്ത്രം പ്രവര്‍ത്തനം ആരംഭിച്ചു; വിവിധ പരിശോധനകള്‍ക്ക് സൗകര്യം

കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ഹോര്‍മോണ്‍ അനലൈസര്‍ യന്ത്രം പ്രവര്‍ത്തനം ആരംഭിച്ചു; വിവിധ പരിശോധനകള്‍ക്ക് സൗകര്യം
ആശുപത്രിയിലെ ലാബില്‍ ഹോര്‍മോണ്‍ അനലൈസര്‍ യന്ത്രം പ്രവര്‍ത്തനം ആരംഭിച്ചു.രോഗികള്‍ക്ക് തൈറോയിഡ് ഹോര്‍മോണുകളായ ഫ്രീ ടി 3, ഫ്രീ ടി 4, ടി എസ് എച്, വിറ്റാമിൻ ഡി എന്നീ പരിശോധനകള്‍ ഇതിലൂടെ മിതമായ നിരക്കില്‍ ചെയ്യാനാവും.
രോഗികള്‍ക്ക് തൈറോയിഡ് ഹോര്‍മോണുകളായ ഫ്രീ ടി 3, ഫ്രീ ടി 4, ടി എസ് എച്, വിറ്റാമിൻ ഡി എന്നീ പരിശോധനകള്‍ ഇതിലൂടെ മിതമായ നിരക്കില്‍ ചെയ്യാനാവും.

ഏഴ് ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രം കേരള മെഡികല്‍ സര്‍വീസ് കോര്‍പറേഷൻ (KMSC Ltd) വഴിയാണ്‌ സര്‍കാര്‍ കഴിഞ്ഞ മാസം അനുവദിച്ചത്. തുടര്‍ന്ന് ബുധനാഴ്ച കംപനി അധികൃതര്‍ എത്തി സ്ഥാപിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയുമായിരുന്നു.വ്യാഴാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി യന്ത്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ പരിശോധനകള്‍ക്കുള്ള നിരക്ക് ഇങ്ങനെയാണ്: ഫ്രീ ടി 3 -150 രൂപ, ഫ്രീ ടി 4 – 150, ടി എസ് എച് – 100, മൂന്ന് പരിശോധനകളും കൂടി (ഫ്രീ ടി 3, ഫ്രീ ടി 4, ടി എസ് എച്) – 300, വിറ്റാമിൻ ഡി – 600.

Back to Top