പ്രമോദ് ദാസ് ഗുപ്ത സ്മാരക വായനശാല ദ്വിദിന കുട്ടികളുടെസഹവാസ ക്യാമ്പ് തുടങ്ങി. 

Share

 

ഉദുമ: സാമൂഹ്യ സാംസ്കാരിക മേഖലകളിൽ മാതൃകാപരമായ ഇടപെടലുകൾ നടത്തുന്ന പനയാൽ അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം വായനശാല മഞ്ചാടി എന്ന പേരിൽ കുട്ടികൾക്കായിനടത്തുന്ന ദ്വിദിന സഹവാസ ക്യാമ്പ് തുടങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് എ വി ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ടി രാജൻ, കെ പ്രജിത്ത്, ഗിരീശൻ കീക്കാനം, കെ വി പ്രിയേഷ് എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എം മിഥുൻ രാജ് സ്വാഗതം പറഞ്ഞു. എൻ. കെ.മനോജ് കുമാർക്യാമ്പ് കോഡിനേറ്ററായി.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിർമൽകുമാർ കാടകം ,നവീൻ നാരായണൻ, സുജിത്ത് കൊടക്കാട്, ജയരഞ്ജിത കാടകം , അഭിരാജ് നടുവിൽ എന്നിവർ മഞ്ഞുരുകൽ, സിനിമ പ്രദർശനം, മാജിക് മെൻ്റലിസം ഷോ, വായനാ വെളിച്ചം, വായനയും ജീവിതവും, ഗാനസമാജം, ആടാം പാടാം, എന്നെ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തത്.ക്യാമ്പ് ഫയർ, വിനോദയാത്ര എന്നിവയും നടന്നു.ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ പി രാജീവൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Back to Top