Categories
Kerala main-slider

ശനിയാഴ്ച ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; പ്രവർത്തനം തടസ്സപ്പെടും

 

ശനിയാഴ്ച ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്;
പ്രവർത്തനം തടസ്സപ്പെടും

രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ശനിയാഴ്ച്ച പണിമുടക്കുന്ന സാഹചര്യത്തില്‍ പൊതു മേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ട്. ബാങ്ക് ജോലികൾ പുറംകരാർ നൽകുന്നതിനെതിരേ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.

ദേശീയ തലത്തിലുള്ള പണിമുടക്കായതിനാൽ തന്നെ ഏതെങ്കിലും ബാങ്കുകളിൽ ജീവനക്കാർ പണിമുടക്കിയില്ലെങ്കിലും പണം നിക്ഷേപം, പിൻ വലിക്കൽ, ചെക്ക് പിൻവലിക്കൽ എന്നിവയ്ക്ക് തടസ്സം നേരിടും. സ്വകാര്യ ബാങ്കുകളെ സമരം ബാധിക്കില്ല.

ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവ സമരം കാരണം സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ജോലികൾ പുറം കരാർ നൽകുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെയും നിക്ഷേപത്തിന്‍റെ സുരക്ഷിതത്വത്തെയും ബാധിക്കുമെന്നും പുതിയ നിയമനങ്ങൾ കുറയ്ക്കുമെന്നും എ.ഐ.ബി.ഇ.എ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു. പല ബാങ്കുകളും നിയമ ലംഘനം നടത്താൻ താൽപ്പര്യപ്പെടുന്നുണ്ട്. തൊഴിൽ വകുപ്പിന്‍റെ നിർദേശങ്ങൾ മാനേജ്മെന്‍റുകൾ പാലിക്കുന്നില്ലെന്നും ഇൻഡസ്ട്രിയിൽ ഡസ്പ്യൂട്ട് ആക്റ്റ് ലംഘിക്കുന്ന മാനേജ് മെന്‍റുകൾ ജീവനക്കാരെ നിർബന്ധിച്ച് സ്ഥലം മാറ്റുക‍യാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Categories
Kasaragod main-slider

ലോക സി ഒ പി ഡി ദിനത്തിൻ്റെ ഭാഗമായി ആയുഷ്മാൻ ഭവ: കാസർഗോഡ് ജില്ലാ ഹോമിയോ ആശുപത്രി, കാഞ്ഞങ്ങാട് അലർജി ആസ്ത്മാ സ്പെഷ്യാലിറ്റി ക്ലിനിക്ക് ഗവ: ഹോമിയോ ആശുപത്രി, കളനാട് സംയുക്തമായി സംഘടിപ്പിച്ച സൗജന്യ സ്പൈറോ മെട്രിപരിശോധനയും, ബോധവൽക്കരണ ക്ലാസ്സും കളനാട് ഗവ: ഹോമിയോ ആശുപത്രിയിൽ നടന്നു. ആശുപത്രി സുപ്രണ്ട് ഡോ: രേഷ്മ എ കെ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ലോക സി ഒ പി ഡി ദിനത്തിൻ്റെ ഭാഗമായി ആയുഷ്മാൻ ഭവ: കാസർഗോഡ് ( ജീവിത ശൈലി രോഗ നിവാരണ സമഗ്രചികിത്സാ പദ്ധതി) ജില്ലാ ഹോമിയോ ആശുപത്രി, കാഞ്ഞങ്ങാട് അലർജി ആസ്ത്മാ സ്പെഷ്യാലിറ്റി ക്ലിനിക്ക് ഗവ: ഹോമിയോ ആശുപത്രി, കളനാട് സംയുക്തമായി സംഘടിപ്പിച്ച സൗജന്യ സ്പൈറോ മെട്രിപരിശോധനയും, ബോധവൽക്കരണ ക്ലാസ്സും കളനാട് ഗവ: ഹോമിയോ ആശുപത്രിയിൽ നടന്നു. ആശുപത്രി സുപ്രണ്ട് ഡോ: രേഷ്മ എ കെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആയുഷ്മാൻ ഭവഃ കൺവീനർ ഡോ: മുജീബ്‌ റഹ്മാൻ പദ്ധതി വിശദീകരിച്ചു.സി ഒ പി ഡി അറിയേണ്ടതെല്ലാം എന്ന വിഷയത്തെ കുറിച്ച് മെഡിക്കൽ ഓഫീസർ ഡോ: ശില്പ എം.വി ക്ലാസെടുത്തു.സ്പൈറോ മെട്രി ക്യാമ്പിന് ഡോ: അശ്വനി വി, ഡോ: സുനീറ ഇ കെ ,ഡോ :പുജ എം എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ ഓഫീസർ ഡോ:നിനീഷ നിർമ്മലൻ സ്വാഗതവും, പ്രജിത്ത് കെ പി നന്ദിയും പറഞ്ഞു.

Categories
Kerala main-slider

തേനീച്ച, കടന്നൽ കുത്തേറ്റ് മരിക്കുന്നവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം; ഉത്തരവ് പുറത്തിറക്കി

 

തേനീച്ച, കടന്നൽ കുത്തേറ്റ് മരിക്കുന്നവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം; ഉത്തരവ് പുറത്തിറക്കി തേനീച്ച, കടന്നൽ കുത്തേറ്റ് മരിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തുക. ഇങ്ങനെ മരിക്കുന്നവർക്ക് വന്യജീവി ആക്രമണത്തിലേതിന് സമാനമായ നഷ്ടപരിഹാരം അനുവദിക്കാൻ നേരത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. വനംവകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. (വന്യജീവികളുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാൽ 10 ലക്ഷം രൂപയാണ് നൽകി വരുന്നത്. തേനീച്ച/ കടന്നൽ കുത്തേറ്റ് മരണപ്പെടുന്നവരുടെ ആശ്രിതർക്കും ഈ നിരക്കിലാണ് നഷ്ടപരിഹാരം ലഭിക്കുക. വനത്തിന് പുറത്ത് വെച്ച് പാമ്പ് കടിയേറ്റ് ജീവഹാനി സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയാണ് നൽകി വരുന്നത്. വന്യജീവി ആക്രമണം മൂലം സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപവരെ നൽകും.വന്യജീവി ആക്രമണം മൂലം പരിക്കേൽക്കുന്ന വ്യക്തികൾക്ക് ചികിത്സയ്ക്ക് ചെലവാകുന്ന യഥാർത്ഥ തുക, പരമാവധി ഒരു ലക്ഷം രൂപ എന്ന നിരക്കിലാണ് നൽകുന്നത്. പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ചികിൽസാർത്ഥം ചെലവാകുന്ന മുഴുവൻ തുകയും അനുവദിക്കും. തേനീച്ച/ കടന്നൽ കുത്തേറ്റ് മരണപ്പെടുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വർഷങ്ങളായി ഉയർന്നു വന്നിരുന്ന ഒരു ആവശ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.

Categories
Kasaragod main-slider

കോടോം -ബേളുരിലെ ഊരുകൾ കൃഷിത്തോട്ടങ്ങളാവുന്നു. വേങ്ങച്ചേരി ഊരിൽ വിളവെടുപ്പ് ഉത്ഘാടനം ചെയ്തു.

 

കോടോം -ബേളുരിലെ ഊരുകൾ കൃഷിത്തോട്ടങ്ങളാവുന്നു. വേങ്ങച്ചേരി ഊരിൽ വിളവെടുപ്പ് ഉത്ഘാടനം ചെയ്തു.

തായന്നൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കോടോം-ബേളൂർ സി ഡി എസിന് കീഴിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ “ഞാനും എന്റെ ഊരും ” ജനകീയ ക്യാമ്പയിൻ വിജയകരമായ ലക്ഷ്യത്തിലേക്ക്. ക്യാമ്പയിന്റെ ഭാഗമായി ഊരുകളിൽ പട്ടിക വർഗ്ഗകുടുബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ജെ.എൽ ജി യൂണിറ്റുകൾ തുടങ്ങി കൃഷി വ്യാപകമാക്കി. പദ്ധതി നടപ്പാക്കിയ ഊരുകളിൽ അടുക്കളത്തോട്ടങ്ങളും ഗ്രൂപ്പുകളുടെ കൃഷിയിടങ്ങളും വ്യാപകമായി. ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉത്ഘാടനം നടന്ന തായന്നൂർ ഊരിൽ ഐശ്വര്യ, മാർഗ എന്നീ പട്ടിക വർഗ്ഗ കുടുംബശ്രീ കളുടെ കീഴിൽ രൂപീകരിച്ച നന്മ, ജയശ്രി, സൗഹൃദ, പ്രകൃതി മിത്ര എന്നീ ജെ.എൽ ജി യൂണിറ്റ് കളുടെ പച്ചക്കറി വിളവെടുപ്പ് കോടോം-ബേളൂർ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു കൃഷ്ണന്റെ അധ്യക്ഷതയിൽ പഞ്ചായത്ത്മെമ്പർ ഇ.ബാലകൃഷ്ണൻ ഉത്ഘാടനം നിർവഹിച്ചു. പട്ടിക വർഗ്ഗആനിമേറ്റർ വി.രാധിക സി ഡി എസ് മെമ്പർ സുമ,വാർഡ് ഊരുമൂപ്പൻ പപ്പൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു വിഎം ലീല സ്വാഗതവും ലത നന്ദിയും പറഞ്ഞു.

Categories
Latest news main-slider Sports

ലോകകപ്പ് ആസ്വദിക്കാന്‍ ജില്ലകളില്‍ ബിഗ് സ്‌ക്രീന്‍

 

ലോകകപ്പ് ആസ്വദിക്കാന്‍ ജില്ലകളില്‍ ബിഗ് സ്‌ക്രീന്

ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ തത്സമയം കാണാന്‍ 14 ജില്ലകളിലും ബിഗ് സ്‌ക്രീന്‍ ഒരുക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. നിയമസഭാ സമ്മേളനം നടക്കുന്ന വേളയില്‍ സാമാജികരുടെ സൗകര്യാര്‍ത്ഥം തിരുവനന്തപുരത്ത് എം എല്‍ എ ഹോസ്റ്റലിലും ബിഗ് സ്‌ക്രീന്‍ സ്ഥാപിക്കും.

ജില്ലകളില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സ്‌ക്രീന്‍ സ്ഥാപിക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തും. മയക്കുമരുന്ന് വിരുദ്ധ പ്രചാരണവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

ബിഗ് സ്‌ക്രീനില്‍ ലഹരിവിരുദ്ധ പ്രചാരണ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ, ഈ വേദികളില്‍ ലഹരിവിരുദ്ധ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കും.

Categories
Kasaragod main-slider

ദേശീയ പത്രപ്രവർത്തക ദിനത്തിൽ കാസർഗോഡ് വിവര പൊതുജനസമ്പർക്ക വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ അനുമോദിച്ചു.

 

 

കാസർഗോഡ്ദേ:ശീയ പത്രപ്രവർത്തക ദിനത്തിൽ വിവര പൊതുജനസമ്പർക്ക വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകരായ റഹ്മാൻ തായലങ്ങാടിയെയും അബൂബക്കർ നീലേശ്വരത്തേ (സുബൈദ ]യും വിദ്യാനഗറിലെയും നീലേശ്വരം പടന്നക്കാട്ടേയും വീട്ടിൽ വെച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ ഷാളണിയിച്ച് പുരസ്കാരം നൽകി ആദരിച്ചു.

Categories
main-slider National

രാജ്യത്ത് ഇനി മുതൽ വിപണത്തിനെത്തുന്ന ഗാർഹിക പാചക വാതക സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ ഉണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

 

രാജ്യത്ത് ഇനി മുതൽ വിപണത്തിനെത്തുന്ന ഗാർഹിക പാചക വാതക സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ ഉണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ദില്ലി: രാജ്യത്ത് ഇനി മുതൽ വിപണത്തിനെത്തുന്ന ഗാർഹിക പാചക വാതക സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ ഉണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. സിലിണ്ടറുകൾ മികച്ച രീതിയിൽ വിതരണ ചെയ്യാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്യുആർ കോഡുകൾ സഹായകമാകുമെന്ന് കണക്കിലെടുത്താണ് പുതിയ നടപടി. മാത്രമല്ല എൽ‌പി‌ജി സിലിണ്ടറുകളുടെ മോഷണം തടയുക എന്ന ലക്ഷ്യവും ഇതിനു പിറകിലുണ്ട്. വീടുകളിലെത്തുന്ന സിലിണ്ടറുകളിൽ പലപ്പോഴും ഒന്ന് മുതൽ മൂന്ന് കിലോയുടെ വരെ കുറവ് ഉണ്ടാകാറുണ്ട് എന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.
പുതിയ സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ  വെൽഡ് ചെയ്ത് ചേർക്കും അതേസമയം, പഴയ സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ ഒട്ടിക്കുകയും ചെയ്യും. ആധാർ കാർഡിനോട് സാമ്യമുള്ളതാകും എൽപിജി സിലിണ്ടറുകളിൽ പതിക്കുന്ന ക്യൂആർ കോഡ്. ഉപഭോക്താക്കൾക്ക് ക്യൂആർ സ്കാൻ ചെയ്ത് പരിശോധിക്കുക വഴി അതിലെ വാതകത്തിന്റെ അളവ് മനസിലാക്കാൻ സാധിക്കും. അതായത് എൽപിജി സിൻഡർ വിപണനം ചെയ്യുന്ന സമയത്ത് മോഷണം നടന്നാൽ ഉപയോക്താക്കൾക്ക് അത് മനസിലാക്കാൻ സാധിക്കും. ഗാർഹിക പാചക വാതക വിപണനത്തിലെ അഴിമതി തടയാനും ക്യുആർ കോഡുകൾ വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും താങ്ങാവുന്ന വിലയിൽ പാചക വാതക ലഭ്യത ഉറപ്പാക്കാൻ സുസ്ഥിരമായ രീതിയിൽ ഊർജം ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടത് അടിയന്തിര ആവശ്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.  2022ലെ ലോക എൽപിജി വാരാചരണത്തിന്റെ പ്രമേയത്തിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി ഊർജം സുസ്ഥിരമായ രീതിയിൽ ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
2022 നവംബർ 14 മുതൽ 18 വരെ ഗ്രേറ്റർ നോയിഡയിൽ ലോക എൽപിജി വാരാചരണം ആചരിക്കുന്നുണ്ട്.

Categories
Kasaragod main-slider

പേര് അടിപ്പാത, കാഴ്ചയ്ക്ക് കുളം; ചെറുവത്തൂര്‍ മയിച്ചയിലെ റെയില്‍വേ അടിപ്പാത മൂന്ന് മാസത്തിനകം തുറന്ന് കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

പേര് അടിപ്പാത, കാഴ്ചയ്ക്ക് കുളം; ചെറുവത്തൂര്‍ മയിച്ചയിലെ റെയില്‍വേ അടിപ്പാത മൂന്ന് മാസത്തിനകം തുറന്ന് കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്: ചെറുവത്തൂര്‍ മയിച്ചയിലെ റെയില്‍വേ അടിപ്പാത മൂന്ന് മാസത്തിനകം തുറന്ന് കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

സ്ഥിരം പമ്ബ് സെറ്റ് സ്ഥാപിച്ച്‌ അടിപ്പാതയിലെ വെള്ളം ഒഴുക്കി കളഞ്ഞ് ഗതാഗത യോഗ്യമാക്കണമെന്നാണ് നിര്‍ദേശം.വെള്ളം നിറഞ്ഞ് കിടക്കുന്നത് കാസര്‍കോട് മയിച്ചയിലെ റെയില്‍വേ അടിപ്പാത. ചെറുവത്തൂര്‍ നീലേശ്വരം റെയില്‍പ്പാതയുടെ അടിയില്‍ കൂടെ ട്രാക്കിന്റെ ഇരുവശത്തേക്കുമുള്ള സഞ്ചാര സൗകര്യമായിരുന്നു ഇത്. തേജസ്വിനി പുഴയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ഇവിടം. എന്നാല്‍ ഇന്ന് വാഹന ഗതാഗതത്തിനോ കാല്‍നട യാത്രക്കോ ഉപകരിക്കാത്ത അവസ്ഥയിലാണ് അടിപ്പാതയുള്ളത്. പേരിന് അടിപ്പാതയാണെങ്കിലും കാഴ്ചയ്ക്ക് കുളത്തിന് സമമാണ് അടിപ്പാത.

ഈ അടിപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. അടിപ്പാത തുറക്കാനായി നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ജനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും അതിനൊന്നും യാതൊരു ഫലവുമുണ്ടായില്ല.ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

ഒന്നരക്കോടി രൂപയില്‍ അധികം ചെലവിട്ടായിരുന്നു അടിപ്പാതയുടെ നിര്‍മ്മാണം. അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ചതിനാലാണ് വെള്ളം കെട്ടി നില്‍ക്കുന്നതെന്നാണ് സാമൂഹ്യപ്രവര്‍ത്തകനായ സഞ്ജീവന്‍ മടിവയല്‍ ആരോപിക്കുന്നത്. നിലവില്‍ സ്കൂള്‍ കുട്ടികള്‍ അടക്കമുള്ള നിരവധി പേര്‍ റെയില്‍പാത മുറിച്ച്‌ കടന്നാണ് സഞ്ചരിക്കുന്നത്. ഏത് സമയത്തും ഒരപകടം മുന്നിലുണ്ടെന്ന ഭീതിയിലാണ് നാട്ടുകാര്‍. അടിപ്പാത തുറക്കുകയും വെള്ളക്കെട്ടിന് പരിഹാരം കാണുകയും ചെയ്താല്‍ നാട്ടുകാര്‍ക്ക് സുരക്ഷിതവും സുഗമവുമായി സഞ്ചരിക്കാനാവും.

Categories
Kasaragod main-slider

മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ മഡിയന്‍ കൂലോത്തു നിന്നും ദീപവും തിരിയും എത്തിയതോടെ പാട്ട് മഹോത്സവത്തിന് തിരി തെളിഞ്ഞു

കാഞ്ഞങ്ങാട്: കോവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷം മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ നവംബര്‍ 17 മുതല്‍ 22 വരെ 6 ദിവസങ്ങളിലായി പാട്ട് മഹോത്സവം നടക്കുകയാണ്. പാട്ട് മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ നിന്നും ആചാര സ്ഥാനികരുടെയും ക്ഷേത്ര ഭാരവാഹികളുടെയും മറ്റ് ഭക്തജനങ്ങളുടെയും നേതൃത്വത്തില്‍ ദീപവും തിരിയും കൊണ്ടുവന്നു. തുടര്‍ന്ന് പൂവും അരിയും കൊടുക്കല്‍ ചടങ്ങ് നടന്നു. പാട്ട് മഹോത്സവത്തിന്റെ ഭാഗമായി ഇനിയുള്ള ദിവസങ്ങളില്‍ പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, വിവിധ പൂജകള്‍, എഴുന്നള്ളത്ത് എന്നിവ നടക്കും. സമാപന ദിവസമായ നവംബര്‍ 22ന് രാവിലെ 10 മണിക്ക് തിരുവായുധം എഴുന്നള്ളത്തും 10 30 ന് പൂജയും 11:00 മണിക്ക് എഴുന്നള്ളത്തും ഉച്ചയ്ക്ക് 12 മണിക്ക് ഇളനീരാട്ടവും അതിനുശേഷം അന്നദാനവും നടക്കും. വൈകുന്നേരം 3 മണിക്ക് പന്തല്‍ തിരുവായുധം എഴുന്നള്ളത്തും 4 മണിക്ക് കളത്തില്‍ അരിയിടലും 7 മണിക്ക് അരങ്ങ് പറിക്കല്‍ ചടങ്ങോടെ ഉത്സവത്തിന് സമാപനമാകും.

Categories
Kasaragod main-slider

കാരിയിൽ വി.വി.മെമ്മോറിയൽ ആർട്സ് $ സ്പോർട്സ് ക്ലബ്ബിൻ്റെ സുവർണ്ണ ജൂബിലി വർഷം സാംസ്കാരിക സമ്മേളനം നവംബർ 20ന്

കാരിയിൽ വി.വി.മെമ്മോറിയൽ ആർട്സ് $ സ്പോർട്സ് ക്ലബ്ബിൻ്റെ സുവർണ്ണ ജൂബിലി വർഷം സാംസ്കാരിക സമ്മേളനം നവംബർ 20ന്

കാരിയിൽ: വി.വി.മെമ്മോറിയൽ ആർട്സ് $ സ്പോർട്സ് ക്ലബ്ബിൻ്റെ സുവർണ്ണ ജൂബിലി വർഷത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം 2022 നവംബർ 20ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും.സാംസ്കാരിക സമ്മേളനം ഉൽഘാടനം ചെയ്യുന്നത് സ: ജംഷീദലി മലപ്പുറം (പു ക സ ജില്ലാ കമ്മിറ്റി മലപ്പുറം)
മുഖ്യാഥിതിയായി എവി.അജയകുമാർ (സെക്രട്ടറി കേരള ഫോക് ലോർ അക്കാദമി)
തുരുത്തി ഈസ്റ്റ് ലോക്കൽ സെക്രട്ടറി സ: രാമചന്ദ്രൻ എം.ആശംസയർപ്പിച്ച് സംസാരിക്കും. അദ്ധ്യക്ഷനായി സ: കെ.വി.കുഞ്ഞിരാമൻ (വർക്കിംഗ് ചെയർമാൻ) സ്വാഗതം പറയുന്നത് സ:പി പി ഭാസ്കരൻ (പ്രോഗ്രാം കമ്മിറ്റി കൺവീനർ)
തുടർന്ന് വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് സ്നേഹോപഹാരം നൽകും.
ഡോ :സി.കെ.നാരായണൻ പണിക്കർ കാഞ്ഞങ്ങാടും വിനോദ് പണിക്കർ കരിവെള്ളൂരും അവതരിപ്പിക്കുന്ന മറുത്തു കളിയും ,കൊടക്കാട് പണയക്കാട്ട് ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിൻ്റെ പൂരക്കളി പ്രദർശനവും ഉണ്ടാകും.
സുവർണ്ണ ജൂബിലി വർഷത്തിൻ്റെ ഭാഗമായി 2022 ഡിസംബർ അവസാനവാരം തെരുവ് നാടകോത്സവവും,2023 ജനുവരി 22 ന് ഇൻവിറ്റേഷൻ സീനിയർ കബഡി ടൂർണ്ണമെൻറും, ജനുവരി 23ന് വെറ്ററൻസ് കബഡി ടൂർണ്ണമെൻറും നടക്കും.

Back to Top