കോടോം -ബേളുരിലെ ഊരുകൾ കൃഷിത്തോട്ടങ്ങളാവുന്നു. വേങ്ങച്ചേരി ഊരിൽ വിളവെടുപ്പ് ഉത്ഘാടനം ചെയ്തു.

Share

 

കോടോം -ബേളുരിലെ ഊരുകൾ കൃഷിത്തോട്ടങ്ങളാവുന്നു. വേങ്ങച്ചേരി ഊരിൽ വിളവെടുപ്പ് ഉത്ഘാടനം ചെയ്തു.

തായന്നൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കോടോം-ബേളൂർ സി ഡി എസിന് കീഴിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ “ഞാനും എന്റെ ഊരും ” ജനകീയ ക്യാമ്പയിൻ വിജയകരമായ ലക്ഷ്യത്തിലേക്ക്. ക്യാമ്പയിന്റെ ഭാഗമായി ഊരുകളിൽ പട്ടിക വർഗ്ഗകുടുബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ജെ.എൽ ജി യൂണിറ്റുകൾ തുടങ്ങി കൃഷി വ്യാപകമാക്കി. പദ്ധതി നടപ്പാക്കിയ ഊരുകളിൽ അടുക്കളത്തോട്ടങ്ങളും ഗ്രൂപ്പുകളുടെ കൃഷിയിടങ്ങളും വ്യാപകമായി. ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉത്ഘാടനം നടന്ന തായന്നൂർ ഊരിൽ ഐശ്വര്യ, മാർഗ എന്നീ പട്ടിക വർഗ്ഗ കുടുംബശ്രീ കളുടെ കീഴിൽ രൂപീകരിച്ച നന്മ, ജയശ്രി, സൗഹൃദ, പ്രകൃതി മിത്ര എന്നീ ജെ.എൽ ജി യൂണിറ്റ് കളുടെ പച്ചക്കറി വിളവെടുപ്പ് കോടോം-ബേളൂർ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു കൃഷ്ണന്റെ അധ്യക്ഷതയിൽ പഞ്ചായത്ത്മെമ്പർ ഇ.ബാലകൃഷ്ണൻ ഉത്ഘാടനം നിർവഹിച്ചു. പട്ടിക വർഗ്ഗആനിമേറ്റർ വി.രാധിക സി ഡി എസ് മെമ്പർ സുമ,വാർഡ് ഊരുമൂപ്പൻ പപ്പൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു വിഎം ലീല സ്വാഗതവും ലത നന്ദിയും പറഞ്ഞു.

Back to Top