Categories
Kasaragod Latest news main-slider

ബേഡകം അഡിഷണൽ സബ് ഇൻസ്‌പെക്ടർ കോളിച്ചാൽ സ്വദേശി ശ്രീ വിജയൻ അന്തരിച്ചു.രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ശ്രമം നടത്തിയ അദ്ദേഹം കൊച്ചി അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിന്നു.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഉനൈസിനെതിരെ ബേഡകം പഞ്ചായത്ത് പ്രസിഡന്റ്‌ നൽകിയ വ്യാജ പീഡന പരാതിയുടെ അന്വേഷണ ഉദ്യോഗസ്ഥനായ അഡിഷണൽ സബ് ഇൻസ്‌പെക്ടർ കോളിച്ചാൽ സ്വദേശി ശ്രീ വിജയൻ അന്തരിച്ചു.

ലോകസഭ ഇലക്ഷനുമായി ബന്ധപ്പെട്ട്  ബേഡകത്ത് ഉണ്ടായ കോൺഗ്രസ്സ് – സി പി എം സംഘർഷത്തിന്റെ ഭാഗമായി പരസ്പരം പോർവിളിയും പൊതുയോഗങ്ങളും ഇരു വിഭാഗവും നടത്തിയിരിന്നു.

അതിനിടയിലാണ് ബേഡകം പഞ്ചായത്ത് പ്രസിഡന്റ് ജാമ്യം ലഭിക്കാൻ സാധ്യതയില്ലാത്ത മാനഭംഗ കേസ് കോൺഗ്രസ്‌ പ്രവർത്തകർക്ക് എതിരെ നൽകിയത്

യൂത്ത് കോൺഗ്രസ്‌ നേതാവ് ഉനൈസിനെതിരെയുള്ള വ്യാജ പരാതിയുമായി ബന്ധപ്പെട്ടു സിപിഎം നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ശ്രമം നടത്തി.

അദ്ദേഹം ആദ്യം മംഗലാപുരത്തും പിന്നീട് കൊച്ചി അമൃത ഹോസ്പിറ്റലിലും ചികിത്സയിലായിരിന്നു

കള്ളക്കേസ് എടുക്കാൻ CPIM നേതാക്കൾ സമ്മർദം ചെലുത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് വന്നിരിന്നു

യൂത്ത് കോൺഗ്രസ്സ് നേതാവിനെതിരെ കള്ള കേസ് എടുക്കില്ല എന്ന നിലപാടിലായിരിന്നു പോലിസ്.

ജാമ്യം പോലും ലഭിക്കാത്ത മാനഭംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെട്ടത്.

ബേഡകം ചെമ്പക്കാട് ബൂത്തിൽ രതീഷ് ബാബു എന്ന കോൺഗ്രസ്സ് ബൂത്ത് എജന്റി നെ കള്ളവോട്ട് തടഞ്ഞു എന്ന കാരണത്താൽ തടഞ്ഞു വെക്കുകയും ബൂത്തിന് പുറത്ത് ഇറങ്ങുമ്പോൾ ആക്രമിക്കാനും സി പി എം ശ്രമിച്ച സമയത്ത് തൊട്ടടുത്ത ബൂത്തിൽ നൂറ്റിയമ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് പ്രസിണ്ടന്റ് ഉൾപ്പെടെയുള്ള ആറു പേരെ തടഞ്ഞുവെച്ചതാണ്  സിപിഎം പ്രകോപനത്തിന് കാരണം. തുടർന്നാണ് വ്യാജ പരാതിയും, കൊലവിളി മുദ്രാവാക്യവും സിപിഎം ബേഡകത്ത്  നടത്തിയത്

 

 

Categories
Uncategorised

ചീമേനി നയനമോഹൻ ചികിത്സാ സഹായ കമ്മിറ്റി, ഏകദേശം 20 ലക്ഷം രൂപ വേണ്ടിവരും.

ചീമേനി കാനോത്ത പൊയിലിലെ ടി.വി മോഹനൻ്റെയും, പ്രമീളയുടെയും മകൾ നയനമോഹൻ ഏപ്രിൽ 26 ന് എറണാകുളത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കുകളോടെ ഏറണാകുളത്തെ സൺറൈസ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുകയാണ്. നയനയെ ചികിത്സിച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഏകദേശം  20 ലക്ഷം രൂപ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. നിർധന കുടുംബം ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താനാകാതെ ഉഴലുകയാണ്. കാരുണ്യത്തിൻ്റെ നീരുറവ വറ്റാത്ത മനസ്സുകളുടെ സഹായം പ്രതീക്ഷിച്ചു ചീമേനി കാനോത്ത പോയിലിലെ നാട്ടുകാർ കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് അംഗം വി.കെ.ശോഭന ചെയർമാനും എം.വി.ശ്രീകാന്ത് കൺവീനറും ടി.കെ.ദിവാകരൻ ട്രഷററുമായി ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

അത്യാസന്ന നിലയിൽ കഴിയുന്ന നയന മോളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഈ ഉദ്യമത്തിൽ തങ്ങളാൽ കഴിയുന്ന സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു .

Categories
Kerala Latest news main-slider

നവജാത ശിശുവിന്റെ കൊലപാതകം അറസ്റ്റിലായ യുവതി ലൈംഗിക പീഡനത്തിനിര. പീഡിപ്പിച്ചയാൽ പോലീസ് നിരീക്ഷണത്തിൽ

നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതി ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെട്ട സാഹചര്യത്തിൽ പൊലീസ് ഈ കേസിലും അന്വേഷണം ഊർജിതമാക്കി.

യുവതിയെ പീഡിപ്പിച്ചെന്നു കരുതുന്ന ആളിനെ തിരിച്ചറിഞ്ഞെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നു രാവിലെ പ്രസവിച്ച യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകക്കുറ്റം ചുമത്തി യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

തലയോട്ടി പൊട്ടിയതാണ് കുഞ്ഞിന്റെ മരണത്തിന് മുഖ്യ കാരണമെന്നാണ് കണ്ടെത്തൽ. കീഴ്ത്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ 23കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

രാവിലെ 8.20 ഓടെയാണ് പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. സമീപവാസിയായ ജിതിൻ, ഷിപ്‌യാര്‍ഡിലെ സ്കൂളിൽ കുട്ടികളെ ഇറക്കിയ ശേഷം തിരികെ വരുമ്പോഴാണ് റോ‍ഡിൽ എന്തോ കിടക്കുന്നതു കണ്ടത്. ഒരു വാഹനം അവിടുത്തെ ഫ്ളാറ്റിൽനിന്നു പുറത്തേക്ക് പോയെന്നും അത് കടന്നു പോകാന്‍ തന്റെ വാഹനം ഒതുക്കിയപ്പോഴാണ് റോഡിൽ കുഞ്ഞും കൊറിയർ പായ്ക്കറ്റും കിടക്കുന്നതു കണ്ടതെന്നും ജിതിൻ പറയുന്നു. ഉടൻ പോലീസിനെ വിളിച്ചു. എട്ടേമുക്കാലോടെ പൊലീസും മാധ്യമ പ്രവർത്തകരും സ്ഥലത്തെത്തി. പ്രഭാത നടപ്പുകാരും അത്യാവശ്യം ഗതാഗതത്തിരക്കുമുള്ള റോഡാണ് ഇത്. എന്നാൽ അവരാരും കുഞ്ഞിനെ കണ്ടിട്ടില്ല എന്നതുകൊണ്ട് എട്ടു മണിയോട് അടുപ്പിച്ചായിരിക്കാം സംഭവമെന്ന് പൊലീസ് കണക്കുകൂട്ടി. ഇതിനിടെ സ്ഥലത്തെ കൗണ്‍സിലർമാരായ അഞ്ജനയും ആന്റണി പൈനുത്തറയും സ്ഥലത്തെത്തി. തുടർന്നാണ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്. ഈ ദൃശ്യം ലഭിച്ചതാണ് കേസിൽ വേഗം തുമ്പുണ്ടാകാൻ കാരണം.തൊട്ടടുത്ത ആളൊഴിഞ്ഞ പറമ്പ് ലക്ഷ്യമാക്കി എറിഞ്ഞതെങ്കിലും ലക്ഷ്യം തെറ്റി കുഞ്ഞ് റോഡിൽ വിഴുകയായിരിന്നു.

നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായ അസാധാരണ സംഭവത്തിന്റെ നടുക്കത്തിലാണ് കൊച്ചി നിവാസികൾ ഇപ്പോഴും

സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ അമ്മ തൊട്ടില്‍ അടക്കം സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. കുട്ടികളെ വേണ്ടാത്തവര്‍ ഇത്തരം ക്രൂരതകള്‍ ചെയ്യരുതെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു.

Categories
Kasaragod Latest news main-slider

കാസർഗോഡ്, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് ഗ്രൗണ്ടുകളിൽ ഡ്രൈവിങ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തി.

കാഞ്ഞങ്ങാട്: ടെസ്റ്റ് ഗ്രൗണ്ടുകളിൽ ഡ്രൈവിങ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തി. കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, കാസർകോട് എന്നീ കേന്ദ്രങ്ങളിൽ അനിശ്ചിത കാലത്തേക്കാണ് നിർത്തിവെച്ചത്. 2024 ലെ സർക്കുലറിൽ പ്രതിഷേധിച്ചാണ് നടപടി. ഇതിൻ്റെ ഭാഗമായി സി. ഐ.ടി.യുവും സ്വതന്ത്ര തൊഴിലാളി യൂണിയനും കരിദിനമാചരിച്ചു.

സ്‌കൂൾ ഉടമകളും ജീവനക്കാരും പങ്കെടുത്തു. തിരുമാനം കോവിഡ് 19 മൂലമെന്ന് പറഞ്ഞ് ടെസ്റ്റുകൾ വെട്ടിക്കുറച്ച വിചിത്ര ഉത്തരവാണ് പലേടത്തും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയതെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. ഗ്രൗണ്ടുകളിൽ കറുത്ത കൊടി കെട്ടി. വെള്ളരിക്കുണ്ടിൽ കെ. എൽ 79 ഡ്രൈവിങ് സ്‌കൂൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പുലിയംകുളം ആ ർ.ടി. ഒ ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റ് തടഞ്ഞു പ്രതിഷേധിച്ചു.

Categories
Kerala Latest news main-slider

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം കെഎസ്ഇബി ആരംഭിച്ചു.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം കെഎസ്ഇബി ആരംഭിച്ചു. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ പാലക്കാട്ട് നിയന്ത്രണമേർപ്പെടുത്തി. ഇന്ന് രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കും ഇടയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ നിയന്ത്രണമെന്നാണ് പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്.

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ കെഎസ്ഇബി മാർഗ നിർദേശം പുറത്തിറക്കി. രാത്രി 10 മുതൽ പുലർച്ചെ 2 മണി വരെയാണ് വൈദ്യുതി ക്രമീകരണം വരുത്തേണ്ടത്. രാത്രി 9 കഴിഞ്ഞാൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളും പ്രവർത്തിപ്പിക്കരുത്. വീടുകളിൽ എ സി 26 ഡിഗ്രിക്ക് മുകളിൽ ക്രമീകരിക്കണമെന്നും നിർദേശമുണ്ട്. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തി വീണ്ടും കെഎസ്ഇബി സർക്കാരിന് റിപ്പോർട്ട് നൽകും. ജല വിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റി പമ്പിങ് ക്രമീകരണം നടത്തണമെന്നും ലിഫ്റ്റ് ഇറിഗേഷൻ പമ്പുകൾ പീക്ക് സമയത്ത് ഉപയോഗിക്കരുതെന്നും വാട്ടർ അതോറിറ്റിക്കും നിർദേശമുണ്ട്.

Categories
Kasaragod Latest news main-slider

ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ടം നാളെ മുതൽ 15 വരെ നടക്കും.

ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ടം നാലുമുതൽ 15 വരെ നടക്കും. ഇന്ന്  വൈകുന്നേരം ആറു മണിക്ക് ചീമേനി പടിഞ്ഞാറെക്കര, വടക്കേക്കര, കിഴക്കേക്കര പിലാന്തോളി, തുറവ് തുടങ്ങിയ വിവിധ കരക്കാരുടെ നേതൃത്വത്തിൽ കലവറ നിറക്കൽ ഘോഷയാത്ര നടക്കും.

നാലിന് രാത്രി എട്ടുമുതൽ വിഷ്ണു മൂർത്തി, രക്തചാമുണ്ഡി തെയ്യങ്ങളുടെ തോറ്റം അരങ്ങേറും.

അഞ്ചിന് രാവിലെ ഒൻപതിന് രക്തചാമുണ്ഡി, പകൽ 11-ന് വിഷ്ണുമൂർത്തി തെയ്യം.

ആറുമുതൽ എല്ലാ ദിവസവും രാത്രി 7.30 മുതൽ വിഷ്ണുമൂർത്തി, രക്തചാമുണ്ഡി തോറ്റവും തെയ്യവും അരങ്ങിലെത്തും. 15-ന് പകൽ 11-ന് വിഷ്ണുമൂർത്തി അരങ്ങിലെത്തും.

എല്ലാ ദിവസവും പകൽ 12-നും രാത്രി 8.30-നും അന്നദാനം. പത്രസമ്മേളനത്തിൽ കെ. മാധവൻ, കെ. നാണുക്കുട്ടൻ, എം. വിനോദ്കുമാർ, കെ. രാഘവൻ, സി. വിദ്യാധരൻ എന്നിവർ സംസാരിച്ചു.

ഉത്തരകേരളത്തിലെ ഗുരുവായൂർ എന്ന പേരിൽ പ്രസിദ്ധമായ ക്ഷേത്രമാണ് ചീമേനി ശ്രീ വിഷ്നുമൂർത്തി ക്ഷേത്രം. ഏകദേശം 200 വർഷത്തിലെറെ പഴക്കമുള്ള ക്ഷേത്രമാണ് ‘ചീമേനി മുണ്ട്യ‘ എന്ന പേരിൽ അറിയപ്പെടുന്ന ചീമേനി വിഷ്നുമൂർത്തി ക്ഷേത്രം.

മണിയാണി (യാദവ) സമുദായം നടത്തിവരുന്ന ഏക മുണ്ട്യക്കാവാണ്. ചീമേനി മുണ്ട്യ വിഷഹാരി കൂടിയായ ശ്രീവിഷ്ണുമൂർത്തിയും ശ്രീ രക്തചാമുണ്ഡേശ്വരിയുമാണ് ഇവിടുത്തെ പ്രധാന ആരാധന മൂർത്തികൾ.

വിഗ്രഹ പ്രതിഷ്ഠയില്ലാത്ത അപൂർവ്വം തെയ്യക്ഷേത്രങ്ങളിലൊന്നാണ് ചീമേനി മുണ്ട്യ വിഷഹാരിയായ ശ്രീ വിഷ്ണുമൂർത്തിയെക്കണ്ട് സങ്കടമുണർത്തിച്ച് അനുഗ്രഹമെറ്റുവാങ്ങാൻ മംഗലാപുരം, കുടക്, കാസറഗോഡ്, കണ്ണൂർ എന്നീ ജില്ലകളിൽ നിന്നും നിരവധി ഭക്തജനങ്ങൾ ഇവിടെക്ക് എത്തിചേരുന്നു.

നീലേശ്വരം രാജാവിന്റെ കല്പനയാൽ പാരമ്പര്യമായി പൊതാവൂരിലെ കിഴക്കേപ്പുറത്ത് അള്ളോടൻ ആചാരക്കാരാണ് ഇവിടുത്തെ കോലധാരികൾ.

ഭജനമിരിക്കൽ എന്ന പ്രത്യേക ചടങ്ങ് നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്ചീമേനി മുണ്ട്യ. ശാരീരികവും മാനസികവുമായ സൌക്യത്തിനും ത്വക്ക് രോഗങ്ങൾക്കുള്ള പ്രതിവിധിയായും, വിഷബാധയ്ക്കുള്ള ആശ്വാസത്തിനും സന്താനലബ്ധിക്കും മറ്റ് ഉദ്ദിഷ്ടകാര്യങ്ങളുടെ പ്രാപ്തിക്കുമായി ക്ഷേത്രത്തിൽ പ്രാർത്ഥനയുണ്ട്

Categories
Kasaragod Latest news main-slider

വിത്ത് തേങ്ങ സംഭരിക്കാൻ ആളില്ല, കർഷകർ പ്രതിസന്ധിയിൽ  

പാലക്കുന്ന് : വിത്ത് തേങ്ങ സംഭരിക്കാൻ  വകുപ്പ് ഉദ്യോഗസ്ഥരുടെ അഭാവം വിത്ത് തേങ്ങ ഉൽപ്പാദിപ്പിക്കുന്ന കർഷകർക്ക്‌ ദുരിതമാകുന്നു.

ഉദുമയുടെ പടിഞ്ഞാർ ഭാഗങ്ങളിൽ നിന്നും പനയാലിൽ നിന്നുമാണ് വിത്ത് തേങ്ങ സംഭരിക്കാൻ കൃഷി വകുപ്പിന്റെ കീഴിൽ ഇതിനായി പ്രത്യേകം നിയുക്തരാകുന്ന ഉദ്യോഗസ്ഥർ എത്തിയിരുന്നത്.

ഡിസംബർ മുതൽ മെയ്‌ വരെയുള്ള കാലയളവിൽ മൂന്ന് തവണകളായി വിത്ത്തേങ്ങ സംഭരിക്കുന്നതായിരുന്നു രീതി. മാർച്ചിന് ശേഷം അതിനായി ആരും വന്നില്ലെന്നാണ് വിത്ത്തേങ്ങ ഉൽപ്പാദക കർഷക കൂട്ടായ്മയുടെ പരാതി.

യഥാസമയം ശേഖരിക്കാൻ ആളെത്തിയില്ലെങ്കിൽ മാർക്കറ്റ് വിലക്ക് ഇവ വിൽക്കേണ്ടി വന്നാൽ കർഷകർക്കത് വൻ സാമ്പത്തിക നഷ്ടമായിരിക്കുമെന്നാണ് പരാതി.

നിലവിലെ ഉദ്യോഗസ്ഥൻ പ്രമോഷൻ കിട്ടി പോയ ഒഴിവിൽ പകരം ആളെത്താതാണ് കാരണം. രണ്ട് പേർക്ക്‌ നിയമന ഉത്തരവ് നൽകിയിട്ടുണ്ടെങ്കിലും അവരിൽ ഒരാൾ തുടർപഠനത്തിനായി പോയെന്നും രണ്ടാമൻ എന്ന് ചാർജെടുത്തിട്ടില്ലെന്നുമാണ് കണ്ണൂരിലെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ കിട്ടിയ മറുപടിയെന്നും കൂട്ടായ്മ ഭാരവാഹികൾ പറയുന്നു.

ബന്ധപ്പെട്ടവരുടെ അനാസ്ഥയിൽ വിത്ത് തേങ്ങ ഉൽപ്പാദക കർഷക കൂട്ടായ്മ പ്രതിഷേധിച്ചു. കെ. വി. കുഞ്ഞിക്കോരൻ അധ്യക്ഷനായി. കെ. വി. കുഞ്ഞിക്കണ്ണൻ, ടി. വി. ഭാസ്കരൻ, അഡ്വ. കെ. റീത്ത എന്നിവർ സംസാരിച്ചു.

Categories
Kasaragod Latest news main-slider

കരിപ്പോടി റിയൽ ഫ്രണ്ട്‌സ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ (ശനിയാഴ്ച)   

പാലക്കുന്ന് : കരിപ്പോടി റിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രമോദ് സ്മാരക സൂപ്പർ സിക്സ് ഉത്തരമേഖല ക്രിക്കറ്റ് ടൂർണമെന്റ് നാളെ നടക്കും. ക്ലബ്ബിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി കരിപ്പോടിയിൽ പ്രത്യേകം ഒരുക്കുന്ന ഫ്ലഡ് ലിറ്റ് മൈതാനിയിൽ വൈകുന്നേരം 6ന് പി. ബാലകൃഷ്ണൻ നായർ ( അസി. കമ്മിഷണർ ഓഫ് പോലിസ് ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച്, കണ്ണൂർ സിറ്റി) ഉദ്ഘാടനം ചെയ്യും.വിജയികൾക്ക് ട്രോഫിയും 15,000,

10000 ക. വീതം ക്യാഷും മാൻഓഫ് ദി മാച്ചിനും, സീരിസിനും പ്രത്യേക സമ്മാനങ്ങളും നൽകും.

ഫോൺ:9446696014.

 

Categories
Kasaragod Latest news main-slider

കണ്ണികുളങ്ങര വലിയവീട് തറവാട്ടിൽ  ചൂട്ടൊപ്പിച്ച മംഗലം നടന്നു

ഉദുമ : ഉദുമ കണ്ണികുളങ്ങര വലിയവീട് വയനാട്ടുകുലവൻ തറവാട്ടിൽ നടന്ന തെയ്യംകെട്ട് ഉത്സവത്തിന്റെ ‘ചൂട്ടൊപ്പിച്ച മംഗലം’ നടന്നു. മുന്നോടിയായി കാടാങ്കോട്ട് കുഞ്ഞികൃഷ്ണൻ പണിക്കരുടെ നേതൃത്വത്തിൽ നടന്ന പ്രശ്നചിന്തക്ക് ശേഷം തറവാട് അങ്കണത്തിൽ ചേർന്ന പൊതുയോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ ഉദയമംഗലം സുകുമാരൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ. ആർ. കുഞ്ഞിരാമൻ, വർക്കിംഗ്‌ ചെയർമാൻ പി. കെ. രാജേന്ദ്രനാഥ്‌, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പ്രസിഡന്റ്‌ അഡ്വ. കെ. ബാലകൃഷ്ണൻ, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, പി.വി.കുഞ്ഞിക്കോരൻ പണിക്കർ, കൃഷ്ണൻ പാത്തിക്കാൽ, രാജൻ പെരിയ, സുധാകരൻ പള്ളിക്കര, ദാമോദരൻ ബാര എന്നിവർ പ്രസംഗിച്ചു. വരവ് ചെലവ് കണക്കുകൾ അംഗീകരിച്ച ശേഷം തെയ്യംകെട്ട് നടത്തിപ്പിനായി 9 മാസമായി പ്രവർത്തിച്ച ആഘോഷകമ്മിറ്റിയെ പിരിച്ചു വിട്ടു.മികച്ച സംഘാടക മികവിൽ തെയ്യംകെട്ട് ഉത്സവം കുറ്റമറ്റ രീതിയിൽ മുന്നോട്ട് നയിച്ച ചെയർമാൻ ഉദയമംഗലംസുകുമാരൻ ജനറൽ കൺവീനർ കെ. ആർ. കുഞ്ഞിരാമൻ എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. നവമാധ്യമങ്ങളിലൂടെ തെയ്യംകെട്ട് വിശേഷങ്ങൾ പുറംലോകത്തെത്തിച്ച അബി ഉദുമയെയും വിവിധ ഉപസമിതി ചെയർമാൻ കൺവീനർന്മാരെയും അനുമോദിച്ചു.

തെയ്യംകെട്ടിന് ചൂട്ടൊപ്പിച്ച മോഹനൻ കൊക്കാലിനെ പടിഞ്ഞാറ്റയിൽ ഇരുത്തി തറവാട് കാരണവർ കുഞ്ഞിരാമൻ ബാരയുടെ സാനിധ്യത്തിൽ പായസം വിളമ്പി അരിയിട്ട് അനുഗ്രഹിച്ച് ‘ചൂട്ടൊപ്പിച്ച മംഗലം’ പൂർത്തിയാക്കി. ആയിരങ്ങൾക്ക് സദ്യയും വിളമ്പി

Categories
Latest news main-slider National

ലൈംഗിക പീഡനക്കേസ് പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി

ബെംഗളൂരു∙ ലൈംഗിക പീഡനക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. സമന്‍സ് മടങ്ങിയതിനു പിന്നാലെയാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും എമിഗ്രേഷന്‍ വിഭാഗത്തിനു നോട്ടിസ് കൈമാറി. ലൈംഗിക വിവാദത്തിൽപ്പെട്ട പ്രജ്വൽ, അന്വേഷണസംഘം മുൻപാകെ ഹാജരാകാൻ 7 ദിവസത്തെ സമയം ചോദിച്ചത് പൊലീസ് നിരസിച്ചിരുന്നു

ഹാസന്‍ എംപിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രതി രാജ്യം വിട്ടിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനും ഹാജരായില്ല. രാജ്യത്തിനു പുറത്തായതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ സമന്‍സിന് തന്റെ അഭിഭാഷകര്‍ മറുപടി നല്‍കുമെന്നാണു പ്രജ്വല്‍ എക്സിലൂടെ അറിയിച്ചത്. പ്രജ്വലിനെ തിരികെയെത്തിക്കാന്‍ കര്‍ണാടക പൊലീസ് നടപടി തുടങ്ങിയതിനു പിന്നാലെയായിരുന്നു ട്വീറ്റ്

ഹാസന്‍ ഹോളേനരസിപ്പുര പൊലീസ് ഞായറാഴ്ച റജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലാണു സമന്‍സ് നല്‍കിയത്. പ്രജ്വലും എംഎല്‍എയും മുന്‍ മന്ത്രിയുമായ പിതാവ് എച്ച്.ഡി.രേവണ്ണയും ലൈംഗികമായി പീഡിപ്പിച്ചെന്ന മുന്‍ വീട്ടുജോലിക്കാരിയുടെ പരാതിയിലാണു കേസ്.

3000ലധികം വീഡിയോയാണ് രേവന്നയുടെയായി പ്രചരിക്കുന്നത് 400ലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലും ബലം പ്രയോഗിച്ചും വീഡിയോ പകർത്തി എന്നതാണ് കേസ്

Back to Top