ലൈംഗിക പീഡനക്കേസ് പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി

Share

ബെംഗളൂരു∙ ലൈംഗിക പീഡനക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. സമന്‍സ് മടങ്ങിയതിനു പിന്നാലെയാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും എമിഗ്രേഷന്‍ വിഭാഗത്തിനു നോട്ടിസ് കൈമാറി. ലൈംഗിക വിവാദത്തിൽപ്പെട്ട പ്രജ്വൽ, അന്വേഷണസംഘം മുൻപാകെ ഹാജരാകാൻ 7 ദിവസത്തെ സമയം ചോദിച്ചത് പൊലീസ് നിരസിച്ചിരുന്നു

ഹാസന്‍ എംപിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രതി രാജ്യം വിട്ടിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനും ഹാജരായില്ല. രാജ്യത്തിനു പുറത്തായതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ സമന്‍സിന് തന്റെ അഭിഭാഷകര്‍ മറുപടി നല്‍കുമെന്നാണു പ്രജ്വല്‍ എക്സിലൂടെ അറിയിച്ചത്. പ്രജ്വലിനെ തിരികെയെത്തിക്കാന്‍ കര്‍ണാടക പൊലീസ് നടപടി തുടങ്ങിയതിനു പിന്നാലെയായിരുന്നു ട്വീറ്റ്

ഹാസന്‍ ഹോളേനരസിപ്പുര പൊലീസ് ഞായറാഴ്ച റജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലാണു സമന്‍സ് നല്‍കിയത്. പ്രജ്വലും എംഎല്‍എയും മുന്‍ മന്ത്രിയുമായ പിതാവ് എച്ച്.ഡി.രേവണ്ണയും ലൈംഗികമായി പീഡിപ്പിച്ചെന്ന മുന്‍ വീട്ടുജോലിക്കാരിയുടെ പരാതിയിലാണു കേസ്.

3000ലധികം വീഡിയോയാണ് രേവന്നയുടെയായി പ്രചരിക്കുന്നത് 400ലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലും ബലം പ്രയോഗിച്ചും വീഡിയോ പകർത്തി എന്നതാണ് കേസ്

Back to Top