കണ്ണികുളങ്ങര വലിയവീട് തറവാട്ടിൽ  ചൂട്ടൊപ്പിച്ച മംഗലം നടന്നു

Share

ഉദുമ : ഉദുമ കണ്ണികുളങ്ങര വലിയവീട് വയനാട്ടുകുലവൻ തറവാട്ടിൽ നടന്ന തെയ്യംകെട്ട് ഉത്സവത്തിന്റെ ‘ചൂട്ടൊപ്പിച്ച മംഗലം’ നടന്നു. മുന്നോടിയായി കാടാങ്കോട്ട് കുഞ്ഞികൃഷ്ണൻ പണിക്കരുടെ നേതൃത്വത്തിൽ നടന്ന പ്രശ്നചിന്തക്ക് ശേഷം തറവാട് അങ്കണത്തിൽ ചേർന്ന പൊതുയോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ ഉദയമംഗലം സുകുമാരൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ. ആർ. കുഞ്ഞിരാമൻ, വർക്കിംഗ്‌ ചെയർമാൻ പി. കെ. രാജേന്ദ്രനാഥ്‌, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പ്രസിഡന്റ്‌ അഡ്വ. കെ. ബാലകൃഷ്ണൻ, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, പി.വി.കുഞ്ഞിക്കോരൻ പണിക്കർ, കൃഷ്ണൻ പാത്തിക്കാൽ, രാജൻ പെരിയ, സുധാകരൻ പള്ളിക്കര, ദാമോദരൻ ബാര എന്നിവർ പ്രസംഗിച്ചു. വരവ് ചെലവ് കണക്കുകൾ അംഗീകരിച്ച ശേഷം തെയ്യംകെട്ട് നടത്തിപ്പിനായി 9 മാസമായി പ്രവർത്തിച്ച ആഘോഷകമ്മിറ്റിയെ പിരിച്ചു വിട്ടു.മികച്ച സംഘാടക മികവിൽ തെയ്യംകെട്ട് ഉത്സവം കുറ്റമറ്റ രീതിയിൽ മുന്നോട്ട് നയിച്ച ചെയർമാൻ ഉദയമംഗലംസുകുമാരൻ ജനറൽ കൺവീനർ കെ. ആർ. കുഞ്ഞിരാമൻ എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. നവമാധ്യമങ്ങളിലൂടെ തെയ്യംകെട്ട് വിശേഷങ്ങൾ പുറംലോകത്തെത്തിച്ച അബി ഉദുമയെയും വിവിധ ഉപസമിതി ചെയർമാൻ കൺവീനർന്മാരെയും അനുമോദിച്ചു.

തെയ്യംകെട്ടിന് ചൂട്ടൊപ്പിച്ച മോഹനൻ കൊക്കാലിനെ പടിഞ്ഞാറ്റയിൽ ഇരുത്തി തറവാട് കാരണവർ കുഞ്ഞിരാമൻ ബാരയുടെ സാനിധ്യത്തിൽ പായസം വിളമ്പി അരിയിട്ട് അനുഗ്രഹിച്ച് ‘ചൂട്ടൊപ്പിച്ച മംഗലം’ പൂർത്തിയാക്കി. ആയിരങ്ങൾക്ക് സദ്യയും വിളമ്പി

Back to Top