Categories
Kasaragod Latest news main-slider

ചന്ദ്രയാൻ-3 :രാജാസ് ഹൈ സ്കൂൾ പൂർവ വിദ്യാർത്ഥി ISRO യുവ എഞ്ചിനീയർ സനോജിന് മില്ലേനിയം രാജാസിന്റെ സ്നേഹാദരം

ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപണ ദൗത്യം വിജയിപ്പിച്ചതിൽ പങ്കാളിയായ രാജാസ് ഹൈ സ്കൂൾ പൂർവ വിദ്യാർത്ഥി ISRO യുവ എഞ്ചിനീയർ ഇന്ത്യയുടെ അഭിമാന താരം സനോജിന്  മില്ലേനിയം രാജാസിന്റെ സ്നേഹാദരം

മില്ലേനിയം രാജാസ് 2000 പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് വിനീഷ് തലക്കാട്ട് പൊന്നാട അണിയിച്ചു. സെക്രട്ടറി ദിജിത് കുമാർ ഉപഹാരം നൽകി ആദരിച്ചു , ചടങ്ങിൽ മില്ലേനിയം രാജാസ് ഭാരവാഹികൾ പങ്കെടുത്തു

Categories
Kasaragod Latest news main-slider

കാട്ടുകുളങ്ങര അങ്കൺവാടിക്ക് ഇസ്മായിൽ മാണിക്കോത്ത് ചുറ്റുമതിൽ ഗേറ്റ് നിർമ്മിച്ചു നൽകി.

മാവുങ്കാൽ:കാട്ടുകുളങ്ങര അങ്കൺവാഡിയിലെ കുട്ടികളുടെ സുരക്ഷ മുൻ നിർത്തി കെട്ടിടം സ്ഥിതി ചെയ്യുന്ന ചുറ്റുമതിലിന്റെ പ്രവേശന കാവാടത്തിൽ പുതുതായി നിർമ്മിച്ച ഗേറ്റ് തുറന്നു കൊടുത്തു.അങ്കൺവാടി വെൽഫെയർ കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ചാണ് വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ ഇസ്മായിൽ മാണിക്കോത്ത് തന്റെ പിതാവ് എൻ.എം. മുഹമ്മദ് കുഞ്ഞിയുടെ നാമധേയത്തിൽ പ്രവേശന കവാടത്തിന് ഗേറ്റ് നിർമ്മിച്ചു നൽകിയത്‌.

വാർഡ് അംഗം സിന്ധു ബാബു ചടങ്ങ് ഉൽഘാടനം ചെയ്തു.ഉമേശൻ കാട്ടുകുളങ്ങര അദ്ധ്യക്ഷനായി. അംഗൺവാടി അദ്ധ്യാപിക പി.വി.സാവിത്രി,പി.കെ.വിജയൻ, ഇസ്മായിൽ മഡിയൻ, പത്മിനി കാട്ടുകുളങ്ങര എന്നിവർ സംസാരിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി അംഗൺവാടിയിൽ നടന്ന വിവിധ കലാപരിപാടികളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും ഇസ്മായിൽ മാണിക്കോത്ത് നിർവ്വഹിച്ചു.
കുട്ടികളും അമ്മമാരും വെൽഫെയർ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

പടം:കാട്ടുകുളങ്ങര അങ്കൺവാടിക്ക് വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ ഇസ്മായിൽ മാണിക്കോത്ത് നിർമ്മിച്ചു നൽകിയ ചുറ്റുമതിൽ ഗേറ്റ് അദ്ദേഹം കുട്ടികൾക്ക് തുറന്നു കൊടുക്കുന്നു

Categories
Kasaragod Latest news main-slider

കാഞ്ഞങ്ങാടിനെ പൂക്കളങ്ങൾ കൊണ്ട് വർണ്ണാഭമാക്കി അജാനൂർ ലയൺസ് ക്ലബ്ബ് മത്സരത്തിൽ ബീമാ ഗോൾഡ് ഒന്നാം സ്ഥാനവും ശോഭിക രണ്ടാം സ്ഥാനവും കരസ്ഥമാക്കി

കാഞ്ഞങ്ങാട് : അജാനൂർ ലയൺസ് ക്ലബ്ബ് ഓണാഘോഷത്തിന്റെ ഭാഗമായി ഉത്തരമേഖലാ മെഗാ പൂക്കള മത്സരം കാഞ്ഞങ്ങാട് നഗരത്തെ വർണ്ണാഭമാക്കി. കാഞ്ഞങ്ങാട്ടെ തിരഞ്ഞെടുക്കപ്പെട്ട 10 സ്ഥാപനങ്ങളിലാണ് മത്സരാടിസ്ഥാനത്തിൽ മത്സരം നടന്നത്. സമ്മാനം

ഒന്നാം സമ്മാനം 25,000/- രൂപ കാഞ്ഞങ്ങാട്ടെ ബീമാ ഗോൾഡിൽ പൂക്കളമിട്ട ഉദുമയിലെ മേഘാ മനോജ് & പാർട്ടിക്ക് ലഭിച്ചു. കൂടാതെ സ്ഥാപനത്തിന് 10,000/- രൂപയും ട്രോഫിയും, രണ്ടാം സമ്മാനം കാഞ്ഞങ്ങാട്ടെ ശോഭികയിൽ പൂക്കളമിട്ട അവിട്ടം പ്ലാച്ചിക്കര ടീമഗംങ്ങൾക്ക് 15,000/- രൂപയും സ്ഥാപനത്തിന് 7500/- രൂപയും ട്രോഫിയും ലഭിച്ചു. മൂന്നാം സ്ഥാനം അതിഞ്ഞാലിലെ ഡി & ജി ഫർണിച്ചർ സ്ഥാപത്തിൽ പൂക്കളമിട്ട ക്രിയേഷൻ കണ്ണപുരത്തിന് 10000/- രൂപ ലഭിച്ചു. നാലാം സ്ഥാനം ശങ്കരാചാര്യ എജ്യുക്കേഷനിൽ പൂക്കളമിട്ട ഫ്രണ്ട്സ് കൊക്കാലിന് 7000/- രൂപ ലഭിച്ചു.

രാജ് റസിഡൻസി, സി.എം.കെ ടൊയോട്ടോ സെറാമിക്സ്, റിയൽ & ഇമ്മാനുവൽ സിൽക്സ്, നന്തിലത്ത് ജിമാർട്ട്, അജ്മൽ ബിസ്മി, ത്രേസ്യാമ്മ ഐ ഹോസ്പിറ്റൽ എന്നി സ്ഥാപനങ്ങളിൽ പൂക്കളമിട്ട ടീമുകൾക്ക് 3000/- രൂപ പ്രോത്സാഹന സമ്മാനം നൽകി. വിധികർത്താക്കൾക്കൊപ്പം മാവേലിയും ചെണ്ടമേളവുമായി ലയൺസ് അംഗങ്ങൾക്കൊപ്പമാണ് സ്ഥാപനങ്ങളിൽ എത്തിയത്. ആർട്ടിസ്റ്റ് ഇ.വി.അശോകൻ മത്സര വിജയികളെ പ്രഖ്യാപിച്ചു. സമ്മാനദാനം ഹൊസ്ദുർഗ്ഗ് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ നിർവ്വഹിച്ചു. അജാനൂർ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സമീർ ഡിസൈൻ അധ്യക്ഷനായി. പ്രോഗ്രാം ഡയറക്ടർ സുകുമാരൻ പൂച്ചക്കാട്, ഡിസ്ട്രിക്റ്റ് ചീഫ് അഡ്വവൈസർ പി.ഗോപി, അഡീഷനൽ ക്യാമ്പിനറ്റ് സെക്രട്ടറി വി.വേണുഗോപാൽ, റീജിയണൽ ചെയർപേർസൺ എച്ച്.നവീൻകുമാർ, സോൺ ചെയർപേഴ്സൺ ജെയ്സൺ തോമസ്, സ്ഥാപക പ്രസിഡണ്ട് എം.ബി.എം അഷ്റഫ്, സെക്രട്ടറി കെ.പി.സലാം, ട്രഷറർ ഷെരീഖ് കമ്മാടം, എന്നിവർ സംസാരിച്ചു.

Categories
Kasaragod Latest news main-slider

ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കൊപ്പം ഓണാഘോഷം

കാഞ്ഞങ്ങാട്:ആകർഷകമായ പൂക്കളമൊരുക്കിയും വിഭവ സമൃദ്ധമായ സദ്യയുണ്ടും പാട്ട് പാടിയും കൈ കൊട്ടികളിച്ചും ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി കുട്ടികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും സ്വാശ്രയ സംഘവും റോട്ടറി കുടുംബവും ഓണം ആഘോഷിച്ചു.

രക്ഷിതാക്കൾക്കായി വിവിധ ഇനങ്ങളിൽ നടത്തിയ മൽസരങ്ങളും ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷി കുട്ടികൾ പൂക്കൾ കൊണ്ടൊരുക്കിയ ഓണാശംസകളും പൂക്കളവും ഏറെ ആകർഷകമായി.

ആനന്ദാശ്രമം അധിപൻ സ്വാമി മുക്താനന്ദ കുട്ടികളെ അനുഗ്രഹിച്ച ശേഷം അവർക്ക് ഓണാശംസകൾ നേർന്നു. റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ശ്യംകുമാർ പുറവങ്കര ഓണാഘോഷങ്ങൾ ഉൽഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം ആർ.ശ്രീദേവി,റോട്ടറി എം ബി എം ചാരിറ്റബ്ൾ ചെയർമാൻ ഡോ: എം.ആർ നമ്പ്യാർ, സ്വാശ്രയ സൊസൈറ്റി പ്രസിഡണ്ട് ഡോ:രാജി സുരേഷ്,പെയ്ഡ് ജില്ല പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലം,സെക്രട്ടറി സുബൈർ നീലേശ്വരം,സ്കൂൾ ഡയറക്ടർ ഗജാനന കമ്മത്ത്, പ്രിൻസിപ്പാൾ ബീന സുകു, പി ടി എ പ്രസിഡണ്ട് കെ.ചിണ്ടൻ,മദർ പി ടി എ വൈസ് പ്രസിഡണ്ട് ടി. മാധവി, റോട്ടറി ക്ലബ്ബ് സെക്രട്ടറി എച്ച് അക്ഷയ കമ്മത്ത് ക്ലബ്ബ് ഭാരഭാവികളായ സിവിച്ചൻ, വി.വി.ഹരീഷ്, എം.അരുൺ,മുകുന്ദ പ്രഭു തുടങ്ങിയവരും റോട്ടറി കുടുബാംഗങ്ങളും സംബന്ധിച്ചു.

മൽസര വിജയികൾക്ക് സമ്മാനവും നൽകി.

റോട്ടറി സ്പെഷ്യൽ സ്കൂൾ സ്വാശ്രയ സംഘമാണ് സദ്യയൊരുക്കിയത്.

 

പടം: ബൗദ്ധീക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി കുട്ടികൾ ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂളിൽ ഒരുക്കിയ പൂക്കളം

Categories
Kasaragod Latest news main-slider

പുത്തിഗെയിലെ വാഹനാപകടം പോലീസ് വീഴ്ച്ചയെന്ന് : യൂത്ത്കോൺഗ്രസ്

പുത്തിഗെ :കളത്തൂർ പള്ളത്ത് വാഹനം തലകീഴായി മറിഞ്ഞ് വിദ്യാർത്ഥിക്ക് ഗുരുതരമായ പരിക്ക് പറ്റിയ സംഭവം പോലിസ് വാഹനം പിന്തുടർന്ന ഭയത്താൽ പരിഭ്രാന്തരായതിനെ തുടന്നാണെന്ന് യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.

കാറിൽ വിദ്യാർത്ഥികളാണെന്ന് അറിഞ്ഞിട്ടു കൂടി പോലീസിന്റെ ഈ സമീപനം ഞെട്ടലുളവാക്കുന്നതാണെന്ന് പ്രസ്ഥാവനയിൽ കൂട്ടിച്ചോർത്തു.

കുറ്റാരോപിതരായ പോലിസ് ഉദ്യോഗസ്ഥതർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യൂത്ത്കോൺഗ്രസ് അറിയിച്ചു.

Categories
Kerala Latest news Literature main-slider

ഡോ: സി.വി.ബാലകൃഷ്ണന്റെ ” ആയുസിന്റെ പുസ്തകം 40 വർഷത്തിന്റെ നിറവിൽ

നാല്പത് പനിനീർപ്പൂക്കൾ ഏറ്റുവാങ്ങി ഹൃദയനിറഞ്ഞ് കഥാകാരൻ

കാഞ്ഞങ്ങാട്: കേരളീയവേഷമണിഞ്ഞ നാല്പത് പെൺകുട്ടികൾ ആയുസ്സിന്റെ പുസ്തകകാരൻ സി വി ബാലകൃഷ്ണന് ചുവന്ന പനിനീർപ്പൂക്കൾ നൽകി ആദരിച്ചപ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്നു സി വി ബാലകൃഷ്ണനെ വണങ്ങി.ആയുസ്സിന്റെ പുസ്തകത്തിന്റെ നാല്പതാം വാർഷികത്തിന്റെ ഭാഗമായി സപര്യ സാംസ്കാരിക സമിതിയും മിംടെക് മാരുതി മെഡിക്കൽ ഇൻസ്റ്റിട്യൂട്ട് കാഞ്ഞങ്ങാടും നെഹ്റു യുവകേന്ദ്ര കാസർകോടും സംയുക്തമായി സംഘടിപ്പിച്ച യുവസംവാദ് പരിപാടിയിലാണ് കഥാകാരന് ആദരവ് നൽകിയത്.നാല്പത് പൂക്കളും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും ഏറ്റുവാങ്ങിയ കഥാകാരൻ ഹൃദയം നിറഞ്ഞ നന്ദിയോടെ തന്റെ പുസ്തകം നാല്പത് വർഷമായി നിരന്തരം വായിച്ചു കൊണ്ടിരിക്കുന്നു എന്നത് പുസ്തകത്തിന്റെ നന്മയാണെന്ന് സി വി ബാലകൃഷ്ണൻ പറഞ്ഞു.ചടങ്ങിൽ സപര്യ രാമായണ പുരസ്കാരം സി വി സുധീരൻ ഏറ്റുവാങ്ങി.പ്രത്യേക ജൂറി പുരസ്കാരം പ്രസാദ് കണ്ടോന്താർ,രമാപിഷാരടി എന്നിവരും ഏറ്റുവാങ്ങി.ആയുസ്സിന്റെ പുസ്തകആസ്വാദനം പുരസ്കാരം അലൻ ആന്റണി, അബ്ബാസ് സൈഫുദ്ദീൻ എന്നിവർക്ക് സി വി ബാലകൃഷ്ണൻ സമ്മാനിച്ചു.ആസ്വാദനപ്രഭാഷണം പ്രശസ്ത നിരൂപകൻ എ വി പവിത്രൻ നിർവ്വഹിച്ചു.കൈരളി ബുക്സ് ചെയർമാൻ കെ വി മുരളീ മോഹനൻ ആശീർവാദപ്രഭാഷണം നടത്തി.സുകുമാരൻ പെരിയച്ചൂർ സി വി ബാലകൃഷ്ണന് ഉപഹാരം സമ്മാനിച്ചു.പ്രാപ്പൊയിൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഇ.വി.ജയകൃഷ്ണൻ, ബാബു കോട്ടപ്പാറ, ആനന്ദകൃഷ്ണൻ എടച്ചേരി, പ്രേമചന്ദ്രൻ ചോമ്പാല,കുഞ്ഞപ്പൻ തൃക്കരിപ്പൂർ, എസ് പി ഷാജി, രാജാമണി കുഞ്ഞിമംഗലം എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന സുകുമാരൻ പെരിയച്ചൂറിന്റെ ദശാവതാരകഥകൾ, ആനന്ദകൃഷ്ണൻ എടച്ചേരി യുടെ മഹാത്മാഗാന്ധി, ടി വി സജിത്തിന്റെ ഭൂപി , ഷാജി തലോറയുടെ കറുപ്പും വെളുപ്പും എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.മിംടെക് വിദ്യാർഥികളുടെ ഓണാഘോഷം കലാപരിപാടികളും അരങ്ങേറി.

പടം:ഡോ:സി.വി.ബാലകൃഷ്ണന്റെ പ്രശസ്തമായ നോവൽ ” ആയുസിന്റെ പുസ്തകം ” 40 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി സപര്യ സാംസ്കാരിക സമിതി, മിംടെക് മാരുതി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്,നെഹറു യുവകേന്ദ്ര കാസർഗോഡ് എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ചടങ്ങിൽ കേരളീയ വേഷമണിഞ്ഞ 40 കുട്ടികൾ കഥാകാരന് 40 റോസാപൂക്കൽ നൽകി ആദരിക്കുന്നു.

Categories
Kasaragod Latest news main-slider

സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഓണാഘോഷം വിപുലമായി നടത്തി

സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഓണാഘോഷം വിപുലമായി നടത്തി

അത്തപൂക്കളം, കമ്പവലി, തീരുവാതിര, ഓണപാട്ട്, മലയാളി മങ്ക തുടങ്ങിയ പരിപാടികൾ കുട്ടികൾക്ക് വേണ്ടി നടത്തി.

വിപുലമായ ഓണസദ്യ നടത്തി

പി ടി എ പ്രസിഡന്റ് വിനോദ് ആവിക്കര, മദർ പിടി എ പ്രസിഡന്റ് തസ്നിയ ഷെയ്ക്ക്, വൈസ് പ്രസിഡന്റ് എം വിജയൻ, പ്രധാന അധ്യാപകൻ റോണി ജോർജ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു

Categories
Kerala Latest news main-slider

തൊഴിലാളികളുമായി പോയ ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് 9 പേർ മരിച്ചു

മാനന്തവാടി : തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് 9 പേർ മരിച്ചു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മല സമീപമാണ് അപകടം. 4 പേർക്കു പരുക്കേറ്റു. മരിച്ചവർ വയനാട് സ്വദേശികളാണ്. റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവർ മരിച്ചതായി പ്രാഥിക വിവരം.

വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. 13 പേർ ജീപ്പിലുണ്ടായിരുന്നതായാണ് വിവരം. പണി കഴിഞ്ഞ് തിരിച്ച് പോകുമ്പോഴാണ് അപകടമുണ്ടായത്. കമ്പമല ശ്രീലങ്കൻ അഭയാർഥി ക്യാംപിൽ താമസിക്കുന്നവരുൾപ്പെടെയാണ് അപകടത്തിൽപ്പെട്ടത്.

Categories
International Kasaragod Latest news main-slider

പാലക്കുന്ന് കഴകം പുത്യക്കോടി തറവാടിന്റെ പ്രവാസി കമ്മിറ്റി രുപികരണ യോഗം ബർദുബായിൽ വെച്ചു നടന്നു.

പാലക്കുന്ന് കഴകത്തിൽപെടുന്ന പുത്യക്കോടി തറവാടിന്റെ പ്രവാസി കമ്മിറ്റി രുപികരണ യോഗം ബർദുബായിൽ വെച്ചു നടന്നു.

യോഗത്തിൽ വെച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഗംഗാധരൻ തെക്കേക്കര (പ്രസിഡന്റ്), സുമൻ ഉദുമ (വൈസ് പ്രസിഡന്റ്), രവി പള്ളം (സെക്രട്ടറി), പ്രമോദ് കുമാർ തിരുവക്കോളി (ജോയിന്റ് സെക്രട്ടറി), അർജുൻ കൊപ്പൽ (ട്രഷറർ) എന്നിവർ ഭാരവാഹികളായി

Categories
Kasaragod Latest news main-slider

കളിയും ചിരിയും ആരവവുമായി ജി യു പി എസ് കൂട്ടക്കനി സ്ക്കൂൾ ഓണാഘോഷം. മാവേലിയും, പുലിക്കളിയും, ഓണ സദ്യയും കുട്ടികൾക്ക് വ്യത്യസ്ഥ അനുഭവമായി

കളിയും ചിരിയും ആരവവുമായി കൂട്ടക്കനി സ്കൂൾ ഓണാഘോഷം.

ആയിരം പേരുടെ ഓണസദ്യയും മാവേലിയും പുലികളിയും പൂക്കളവുമായി സ്കൂൾ ഉൽസവമേളമായി

രാവിലെ ക്ലാസുകൾ തോറുമുളള അത്ത പൂക്കള മൽസരം തുടർന്ന് കുട്ടികളുടെ വ്യത്യസ്ത മൽസരങ്ങൾ നടന്നു. ചാക്ക് റൈസ്, കുതിരയോട്ടം, കമ്പവലി ബലൂൺ ബ്രേക്കിംഗ്, തുടങ്ങിയ മൽസരത്തോടപ്പം മാവേലിയും പുലിക്കളിയും വ്യത്യസ്ത അനുഭവമായി.

പിടിഎ, എസ് എം സി, മദർ പിടിഎ തുടങ്ങിയവർ സജീവമായി ഉണ്ടായിരിന്നു

പള്ളിക്കര പഞ്ചായത്ത് മെമ്പർ വി. സുരജ് സമ്മാനദാനം നടത്തി. പ്രധാന അദ്ധ്യാപകൻ പ്രകാശൻ മാസ്റ്റർ, രാജേഷ് കുട്ടക്കനി, ധനുഷ് മാഷ്, വിഷ്ണു മോഹൻ തുടങ്ങിയവർ കളികൾ നിയന്ത്രിച്ചു , പി ടി എ പ്രസിഡന്റ് പ്രഭാകരൻ, എസ് എം സി പ്രസിഡന്റ്  ബിജു കാട്ടാമ്പള്ളി, മദർ പി ടി എ പ്രസിഡന്റ് തുടങ്ങിയർ സംബന്ധിച്ചു.

 

Back to Top