ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കൊപ്പം ഓണാഘോഷം

Share

കാഞ്ഞങ്ങാട്:ആകർഷകമായ പൂക്കളമൊരുക്കിയും വിഭവ സമൃദ്ധമായ സദ്യയുണ്ടും പാട്ട് പാടിയും കൈ കൊട്ടികളിച്ചും ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി കുട്ടികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും സ്വാശ്രയ സംഘവും റോട്ടറി കുടുംബവും ഓണം ആഘോഷിച്ചു.

രക്ഷിതാക്കൾക്കായി വിവിധ ഇനങ്ങളിൽ നടത്തിയ മൽസരങ്ങളും ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷി കുട്ടികൾ പൂക്കൾ കൊണ്ടൊരുക്കിയ ഓണാശംസകളും പൂക്കളവും ഏറെ ആകർഷകമായി.

ആനന്ദാശ്രമം അധിപൻ സ്വാമി മുക്താനന്ദ കുട്ടികളെ അനുഗ്രഹിച്ച ശേഷം അവർക്ക് ഓണാശംസകൾ നേർന്നു. റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ശ്യംകുമാർ പുറവങ്കര ഓണാഘോഷങ്ങൾ ഉൽഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം ആർ.ശ്രീദേവി,റോട്ടറി എം ബി എം ചാരിറ്റബ്ൾ ചെയർമാൻ ഡോ: എം.ആർ നമ്പ്യാർ, സ്വാശ്രയ സൊസൈറ്റി പ്രസിഡണ്ട് ഡോ:രാജി സുരേഷ്,പെയ്ഡ് ജില്ല പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലം,സെക്രട്ടറി സുബൈർ നീലേശ്വരം,സ്കൂൾ ഡയറക്ടർ ഗജാനന കമ്മത്ത്, പ്രിൻസിപ്പാൾ ബീന സുകു, പി ടി എ പ്രസിഡണ്ട് കെ.ചിണ്ടൻ,മദർ പി ടി എ വൈസ് പ്രസിഡണ്ട് ടി. മാധവി, റോട്ടറി ക്ലബ്ബ് സെക്രട്ടറി എച്ച് അക്ഷയ കമ്മത്ത് ക്ലബ്ബ് ഭാരഭാവികളായ സിവിച്ചൻ, വി.വി.ഹരീഷ്, എം.അരുൺ,മുകുന്ദ പ്രഭു തുടങ്ങിയവരും റോട്ടറി കുടുബാംഗങ്ങളും സംബന്ധിച്ചു.

മൽസര വിജയികൾക്ക് സമ്മാനവും നൽകി.

റോട്ടറി സ്പെഷ്യൽ സ്കൂൾ സ്വാശ്രയ സംഘമാണ് സദ്യയൊരുക്കിയത്.

 

പടം: ബൗദ്ധീക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി കുട്ടികൾ ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂളിൽ ഒരുക്കിയ പൂക്കളം

Back to Top