Categories
Kerala Latest news main-slider

ജില്ലാതല ഓണം ഫെയര്‍ കാസര്‍കോട് പുതിയ ബസ്സ്സ്റ്റാന്റില്‍ തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും ഉത്സവമായ ഓണത്തെ വരവേല്‍ക്കുന്നതിന് 250 കോടിയുടെ അവശ്യസാധനങ്ങളാണ് ഓണ വിപണി ഇടപെടലിനായി സപ്ലൈകോ സംഭരിച്ചിരിക്കുന്നതെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

ജില്ലാതല ഓണം ഫെയര്‍ കാസര്‍കോട് പുതിയ ബസ്സ്സ്റ്റാന്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉത്സവകാലങ്ങളിലെ വിപണി ഇടപെടലുകള്‍ നടത്തി അവശ്യ സാധനങ്ങള്‍ ന്യായവിലക്ക് ഗുണമേന്‍മയോടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്നും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ വിപുലമായ രീതിയിലും, വിപണിയിലെ കടുത്ത മത്സരം നേരിടത്തക്ക വിധത്തിലുമാണ് സപ്ലൈകോ ജില്ലാതല ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഓരോ മാസവും സംഭരിക്കുന്ന അവശ്യസാധനങ്ങളുടെ ഇരട്ടിയിലധികമാണ് ഓണക്കാലത്ത് സംഭരിക്കുന്നത്. ഉത്സവ വിപണിയെ കൂടുതല്‍ കരുത്തുറ്റതും കുറ്റമറ്റതുമാക്കുന്നതിന് വേണ്ടിയാണ് ഇത്തരം സംവിധാനങ്ങളെല്ലാം ക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

1600ഓളം റീട്ടെയില്‍ ഔട്ട്‌ലറ്റുകളിലായി 4500 ലധികം തൊഴിലാളികളിലൂടെ സമാനതകളില്ലാത്ത മാതൃകയാണ് സപ്ലൈകോയുടേത്. സബ്‌സിഡി സാധനങ്ങള്‍ വാങ്ങുവാനായി ഒരു മാസം 40 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോ വില്‍പ്പനശാലകളെ ആശ്രയിക്കുന്നു. രാജ്യത്തെങ്ങുമില്ലാത്ത അത്രയും വിപുലവും കാര്യക്ഷമവുമായ പൊതുവിതരണ സംവിധാനവും, വിപണി ഇടപെടല്‍ ശൃംഖലയുമുള്ള സംസ്ഥാനമാണ് കേരളം. കേന്ദ്ര സര്‍ക്കാറിന്റെ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട ഉപഭോക്തൃവില സൂചികയെ അടിസ്ഥാനപ്പെടുത്തിയ പണപ്പെരുപ്പത്തിന്റെ നില പരിശോധിക്കുമ്ബോള്‍ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് കേരളത്തിന്റെ സ്ഥാനം.

പണപ്പെരുപ്പത്തിന്റെ ദേശീയ ശരാശരി 7.44% ആയിരിക്കുമ്ബോള്‍, കേരളത്തില്‍ അത് 6.43% മാത്രമാണ്. ഈ സാഹചര്യങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍, ഓണക്കാലത്ത് സംസ്ഥാനത്ത് വിപുലമായ തോതില്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയറുകളില്‍ പൊതുജന പങ്കാളിത്തം വര്‍ദ്ധിക്കുമെന്ന് സര്‍ക്കാറിന് ഉറപ്പുണെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിമുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ ആദ്യ വില്‍പന നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ വരപ്രസാദ് കോട്ടക്കണ്ണി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി.എം.എ കരീം, ബിജു ഉണ്ണിത്താന്‍, കെ. നീലകണ്ഠന്‍, എം. വിജയകുമാര്‍ റൈ, കല്ലട്ര മാഹിന്‍ഹാജി, കെ.പ്രമോദ്, കരീം ചന്തേര, ടി.എസ്.എ ഗഫൂര്‍, സണ്ണി അരമന, വി.കെ രമേശ്, കരിവെള്ളൂര്‍ വിജയന്‍, അബ്ദുള്‍റഹ്‌മാന്‍, നാഷണല്‍ അബ്ദുള്ള, കുര്യാക്കോസ് പ്ലാപ്പറമ്ബില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സപ്ലൈകോ റിജിയണല്‍ മാനേജര്‍ എന്‍. രഘുനാഥ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ എ.സജാദ് നന്ദിയും പറഞ്ഞു. സപ്ലൈകോ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Categories
Kerala Latest news main-slider

യുവ എഴുത്തുകാരി ശ്രുതി മേലത്തിനെ കെ.പി.സി.സി സംസ്ക്കാര സാഹിതി പാക്കത്ത് വെച്ച് ആദരിച്ചു

പള്ളിക്കര: യുവ എഴുത്തുക്കാരിയും പാക്കം സ്വദേശിയുമായ ശ്രുതി മേലത്തിനെ കെ.പി.സി.സി സംസ്ക്കാര സാഹിതി പള്ളിക്കര മണ്ഡലം കമ്മിറ്റി പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. കെ.പി.സി.സി സംസ്ക്കാര സാഹിതി ജില്ലാ വൈസ് ചെയർമാൻ സുകുമാരൻ പൂച്ചക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ക്കാര സാഹിതി മണ്ഡലം വൈസ് ചെയർമാൻ ബി.ടി.രമേശൻ അധ്യക്ഷനായി.

ഇത്തിരി വെളിച്ചം (നോവൽ), പകലവസാനിക്കുന്നിടം (ചെറുകഥാ സമാഹാരം) എന്നീ പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ചാണ് പ്രകാശനം ചെയ്തത്. കൂടാതെ ബന്ന ചേന്ദമംഗല്ലൂരിന്റ കഥാശ്വാസം വോളിയം ഒന്ന്, രണ്ട് മന്ദാരം പബ്ലിക്കേഷന്റെ കൃതിയും കർത്താവും, തൂവൽ, പൂമരച്ചില്ലകൾ എന്നീ പുസ്തകങ്ങളിലും എഴുതിയിട്ടുണ്ട്. 13 വർഷമായി ദുബൈയിലെ ഗൾഫ് മോഡൽ സ്കൂളിൽ കെമിസ്ട്രി അധ്യാപികയായി ജോലി ചെയ്തുവരുന്നു.

ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.വി.ഭക്തവത്സലൻ, സംസ്ക്കാര സാഹിതി ഉദുമ നിയോജക മണ്ഡലം ചെയർമാൻ ബാബു മണിയങ്കാനം, സാഹിതി അംഗങ്ങളായ സാജിദ് മൗവ്വൽ, ടി.അശോകൻ നായർ, മണികണ്ഠൻ ഓമ്പയിൽ, ചന്തുകുട്ടി പൊഴുതല, രവീന്ദ്രൻ കരിച്ചേരി, എം.രത്നാകരൻ നമ്പ്യാർ, പി.കെ.അമ്പാടി, എം.രാധാകൃഷ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

ആദരവിന് ശ്രുതി മേലത്ത് നന്ദി പറഞ്ഞു.

Categories
Kasaragod Latest news main-slider

പുതുക്കിപ്പണിത ബേക്കൽ ഹോമിയോ ആശുപത്രി പൊതുജനങ്ങൾക്കായി ഉടൻ തുറന്നു കൊടുക്കുക എന്നാവശ്യപ്പെട്ട് ബേക്കൽ ജനകീയ കൂട്ടായ്മ ബേക്കൽ ജംഗ്ഷനിൽ പ്രതിഷേധ സായാഹ്‌ന ധർണ്ണ നടത്തി. 

പുതുക്കിപ്പണിത ബേക്കൽ ഹോമിയോ ആസ്പത്രി പൊതുജനങ്ങൾക്കായി ഉടൻ തുറന്നു കൊടുക്കുക എന്നാവശ്യപ്പെട്ട് ബേക്കൽ ജനകീയ കൂട്ടായ്മ ബേക്കൽ ജംഗ്ഷനിൽ പ്രതിഷേധ സായാഹ്‌ന ധർണ്ണ നടത്തി.

നിർമ്മാണം പൂർത്തിയായിട്ട് ഒരു വർഷമായിട്ടും ഹോമിയോ ആശുപത്രി മന്ത്രിയുടെ ഡേറ്റ് കിട്ടുന്നില്ല എന്ന സാങ്കേതിക കാരണം പറഞ്ഞ് ഉത്ഘാടനം ചെയ്യാതെ അധികൃതർ നീട്ടി കൊണ്ട് പോവുകയാണ്. പള്ളിക്കരയിലെ നൂറ് കണക്കിന് രോഗികൾ ദിവസവും ആശ്രയിക്കുന്ന ബേക്കൽ ഹോമിയോ ആശുപത്രി ഇപ്പോഴും തീരെ സൗകര്യം കുറഞ്ഞ താൽക്കാലിക സ്ഥലത്താണ് പ്രവർത്തിക്കുന്നത്. പുതുതായി നിർമ്മിച്ച ആശുപത്രി കെട്ടിടം ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായി മാറിയിരിക്കുകയാണ്.

സായാഹ്‌ന ധർണ്ണ എം.എ ഹംസ ഉത്ഘാടനം ചെയ്തു. മുഹമ്മദ്കുഞ്ഞി ഷെയ്ക്കൂ ഹാജി അധ്യക്ഷത വഹിച്ചു. ഗഫൂർ ശാഫി, ശരീഫ് സിംഫണി, അബ്ദുള്ള ബേക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹംസഷെയ്‌ക് മാസ്റ്റർ, സനാ ഷംസു തുടങ്ങി ഒട്ടനവധി പ്രമുഖർ ധർണയിൽ പങ്കെടുത്തു. ഹക്കീം ബേക്കൽ സ്വാഗതവും അബ്ദുല്ലക്കുഞ്ഞി കടവത്ത് നന്ദിയും പറഞ്ഞു.സായാഹ്ന ധർണ്ണ

ജനകീയ കൂട്ടായ്മ, ബേക്കൽ

Categories
Kasaragod Latest news main-slider

ജനകീയ സമരങ്ങളോടുള്ള അസഹിഷ്ണുത അവസാനിപ്പിക്കണം:എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ

കാഞ്ഞങ്ങാട്: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ കാസറഗോഡും തുടർന്ന് കാഞ്ഞങ്ങാടും പന്തൽ കെട്ടി 580 ദിവസമായി നടത്തി വരുന്ന സമരത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ സ്ഥാപിച്ച ആരോഗ്യ സ്വാതന്ത്ര്യ സമര പന്തൽ പൊളിച്ച് നീക്കിയ അധികാരികളുടെ നടപടിയിൽ എയിംസ് ജനകീയ കൂട്ടായ്മ ശക്തമായി പ്രതിഷേധിച്ചു.

കാസറഗോഡ് ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥ തുറന്ന് കാട്ടി കൊണ്ടുള്ള കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ട് പോകുക തന്നെ ചെയ്യുമെന്നും രാഷ്ട്രീയ സാമുദായിക വർഗ്ഗ വിവേചനമില്ലാതെ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന എയിംസ് ജനകീയ കൂട്ടയ്മയുടെ ജനകീയ സമരത്തെ ഇല്ലാതാക്കാൻ ഒരു പന്തൽ പൊളിച്ച് നീക്കിയത് കൊണ്ട് മാത്രം സാധിക്കില്ലെന്നും ജനകീയ സമരങ്ങളോടുള്ള അധികാരികളുടെ അസഹിഷ്ണുത അവസാനിപ്പിക്കണമെന്നും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ഓഫീസിൻ്റെ മൂക്കിനു താഴെ അനധികൃതമായി പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ഉണ്ടായിട്ടും അതൊന്നും കാണാത്ത അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിന്നും സമരങ്ങൾ നടത്താൻ കൂട്ടായ്മ നിർബന്ധിതമാകുമെന്നും കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി, കോർഡിനേറ്റർ ശ്രീനാഥ് ശശി എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Categories
Kasaragod Latest news main-slider

പാട്ടും പൂക്കളും നിറയുന്ന തിരുവോണം തിരുതകൃതിയാക്കാൻ നിങ്ങളുടെ കൂടെ *ശോഭിക വെഡ്ഡിങ്സും* ഒരുങ്ങിക്കഴിഞ്ഞു. 🌾🌴 ആകർഷണീയമായ മികച്ച ഓണക്കോടികൾ കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇനി മിതമായ വിലയിൽ സ്വന്തമാക്കാം. 🛍🫂 🌸 കേരളീയ പാരമ്പര്യത്തിലുള്ള ഹാൻഡ്ലൂം സാരികളും ദോത്തികളും 🌸 ഓണം തീമിൽ മ്യൂറൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ 🌸 ലിനൻ/കോട്ടൺ ബ്രാന്റഡ് ഫോർമൽസ്, കാഷ്വൽസ്, പാർട്ടി വെയറുകൾ 🌸 പട്ടുപാവാട, ദാവണി 🌸 സെറ്റ് മുണ്ട്, കോട്ടൺ സാരി, ചുരിദാർ 🌸 അത്യാകർഷകമായ കിഡ്സ് വെയർ 🌸 മികച്ച പാദരക്ഷകൾ 🌸 കോസ്മെറ്റിക്സ് കൂടാതെ, ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും നിങ്ങൾക്കായി ഞങ്ങൾ ഒരുക്കിയിരിക്കുന്നു! 🎁💷 *Click the link for Give away* https://www.instagram.com/reel/CwCDgrKt9xX/?igshid=MzRlODBiNWFlZA==

പാട്ടും പൂക്കളും നിറയുന്ന തിരുവോണം തിരുതകൃതിയാക്കാൻ നിങ്ങളുടെ കൂടെ *ശോഭിക വെഡ്ഡിങ്സും* ഒരുങ്ങിക്കഴിഞ്ഞു. 🌾🌴

ആകർഷണീയമായ മികച്ച ഓണക്കോടികൾ കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇനി മിതമായ വിലയിൽ സ്വന്തമാക്കാം. 🛍🫂

🌸 കേരളീയ പാരമ്പര്യത്തിലുള്ള ഹാൻഡ്ലൂം സാരികളും ദോത്തികളും
🌸 ഓണം തീമിൽ മ്യൂറൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ
🌸 ലിനൻ/കോട്ടൺ ബ്രാന്റഡ് ഫോർമൽസ്, കാഷ്വൽസ്, പാർട്ടി വെയറുകൾ
🌸 പട്ടുപാവാട, ദാവണി
🌸 സെറ്റ് മുണ്ട്, കോട്ടൺ സാരി, ചുരിദാർ
🌸 അത്യാകർഷകമായ കിഡ്സ് വെയർ
🌸 മികച്ച പാദരക്ഷകൾ
🌸 കോസ്മെറ്റിക്സ്

കൂടാതെ,
ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും നിങ്ങൾക്കായി ഞങ്ങൾ ഒരുക്കിയിരിക്കുന്നു! 🎁💷

*Click the link for Give away*

https://www.instagram.com/reel/CwCDgrKt9xX/?igshid=MzRlODBiNWFlZA==

Categories
Kasaragod Latest news main-slider

അജാനൂർ ലയൺസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഉത്തരമേഖലാ മെഗാ പൂക്കള മത്സരം ആഗസ്ത 26 ന് ഒന്നാം സമ്മാനം 25000/- രൂപയും ട്രാഫിയും

കാഞ്ഞങ്ങാട് : അജാനൂർ ലയൺസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഉത്തരമേഖലാ ‘ലയൺസ് പൂക്കള മത്സരം’ ആഗസ്ത് 26 ന് നടക്കും. ‘ലയൺ ഓണം’ എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

തിരഞ്ഞടുക്കപ്പെട്ട കാഞ്ഞങ്ങാട്ടെ ഷോപ്പുകളിലാണ് മത്സരാർത്ഥികൾ പൂക്കളം നിർമ്മിക്കേണ്ടത്. ഒന്നാം സമ്മാനമായി 25,000/- രൂപയും രണ്ടാം സമ്മാനമായി 15000/- രൂപയും നൽകും. മത്സരിച്ച മറ്റു ടീമുകൾക്ക് പ്രോത്സാഹന സമ്മാനമായി 4000/- രൂപ വീതം നൽകും. കൂടാതെ ട്രോഫിയും ലഭിക്കും

ടീമുകൾക്ക് പുറമെ ഒന്നും രണ്ടും സ്ഥാനം നേടുന്ന സ്ഥാപനങ്ങൾക്ക് യഥാക്രമം 10000/-, 7500/- രൂപയും, ട്രോഫിയും നൽകും. വിജയികളല്ലാത്ത മറ്റു സ്ഥാപനങ്ങൾക്ക് ട്രോഫി നൽകും. പേര് നൽകാൻ ആഗ്രഹിക്കുന്ന ടീമുകൾ ആഗസ്ത് 21 ന് മുമ്പായി പ്രോഗ്രാം ഡയറക്ടർ സുകുമാരൻ പൂച്ചക്കാടുമായി ബന്ധപ്പെടുക. മൊബൈൽ 9447264749. പൂക്കള മത്സരം നിബന്ധനകൾക്ക് വിധേയമാണ്.

Categories
Latest news main-slider Other News

കാഞ്ഞങ്ങാട് :കല്ലഞ്ചിറയിലെ കെ സുകുമാരൻ(67, അഡ്വക്കേറ്റ് തൃശൂർ) ഹൈദരാബാദിൽ വച്ച് അന്തരിച്ചു.

കാഞ്ഞങ്ങാട് :കല്ലഞ്ചിറയിലെ കെ സുകുമാരൻ(67, അഡ്വക്കേറ്റ് തൃശൂർ) ഹൈദരാബാദിൽ വച്ച് അന്തരിച്ചു.ഭാര്യ- ആനന്ദവല്ലി സുകുമാരൻ, മകൾ ഡോ:സുവന സുകുമാരൻ( Scientist, ICAR ഹൈദരാബാദ്) സഹോദരങ്ങൾ -ഭാസ്കരൻ, ഭാർഗവി, പ്രഭാകരൻ, വാസന്തി, പ്രസന്നകുമാരി, ലത. സംസ്കാരചടങ്ങ് 18/08/2023 രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പൊതു ശ്മശാനത്തിൽ.

Categories
Kasaragod Latest news main-slider

നന്ദനം പിൽഗ്രിമെജ് ടൂർസ് കേന്ദ്രം തുറന്ന് പ്രവർത്തനം ആരംഭിച്ചു

മാവുങ്കാൽ: ഭാരതത്തിന്റെ സംസ്കാരവും പൈതൃകവും തൊട്ടറിഞ്ഞ് വിശ്വപ്രസിദ്ധങ്ങളായ പുണ്യ പുരാണ ക്ഷേത്രങ്ങളിലേക്ക് തീർത്ഥയാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് ആകർഷകമായ ടൂർ പാക്കേജ് ഒരുക്കി നന്ദനം പിൽഗ്രിമേജ് ടൂർസ് സേവന കേന്ദ്രം തുറന്ന് പ്രവർത്തനം ആരംഭിച്ചു.

മാവുങ്കാൽ ശ്രീരാമക്ഷേത്രത്തിന് മുൻവശത്തുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. സുധാകരൻ കൊള്ളിക്കാടിന്റെ അദ്ധ്യക്ഷതയിൽ ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി എസ്.പി.ഷാജി ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവ്വഹിച്ചു. ബി ജെ പി ജില്ല കമ്മിറ്റി അംഗം രവീന്ദ്രൻ മാവുങ്കാൽ,മുൻ പഞ്ചായത്ത് അംഗം കെ.എം.ഗോപാലൻ, ബി എം എസ് ജില്ല സെക്രട്ടറി കെ.വി.ബാബു, കെ.എൻ.ശ്രീകണ്ഠൻ,പറശ്ശിനി പ്രകാശൻ,അനിൽ കാർത്തിക,വന്തന്തൻ വിഷ്ണുമംഗലം,നന്ദിനി കൊള്ളിക്കാട്,ഗിരിജ നമ്പ്യാർ,ലക്ഷ്മി മൂലക്കണ്ടം എന്നിവർ സംബന്ധിച്ചു

പടം:മാവുങ്കാലിൽ തുറന്ന് പ്രവർത്തനം ആരംഭിച്ച നന്ദനം പിൽഗ്രിമേജ് ടൂർസ് കേന്ദ്രം ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി എസ്.പി.ഷാജി ഉൽഘാടനം ചെയ്യുന്നു.

Categories
Latest news main-slider top news

അദ്ധ്യാപകനായിരുന്ന കൃഷ്ണൻ മാസ്റ്റർ പള്ളിപ്പുഴ(75) അന്തരിച്ചു.

കൂട്ടക്കനി സ്ക്കൂൾ അദ്ധ്യാപകനായിരുന്ന കൃഷ്ണൻ മാസ്റ്റർ പള്ളിപ്പുഴ(75) അന്തരിച്ചു.

ഭാര്യ ദാക്ഷായണി. മക്കൾ ജിഷ,ശ്രീജ(താലൂക് ഹോസ്പിറ്റലിൽ കാസറഗോഡ് ),ഷിജു (ഗൾഫ് )

മരുമക്കൾ നാരായണൻ (ബിസിനസ്‌ ) സുനിൽ (മാനേജർ,കേരള ബാങ്ക് ), സുചിത(സുള്ള്യ )

പരേതരായ ശങ്കരൻ പള്ളിപ്പുഴ, പാർവതി കുറ്റിക്കോൽ തുടങ്ങിയവർ സഹോദരങ്ങളായിരുന്നു

Categories
Kerala Latest news main-slider

വിലകയറ്റത്തിനെതിരെ ജനശ്രീയുടെ സായാഹ്ന ധർണ്ണ പൊയിനാച്ചിയിൽ നടന്നു.

പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്താൻ സർക്കാർ അടിയന്തിരമായി ഇടപ്പെടണമെന്ന് കെ.പി സി. സി അംഗം ഹക്കിം കുന്നിൽ ആവശ്യപ്പെട്ടു. സപ്ലൈക്കോവിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുക, കുടിശികയുള്ള ക്ഷേമ പെൻഷൻ ഉടൻ വിതരണ ചെയ്യണമെന്നുംഅദ്ദേഹം പറഞ്ഞു. വിലക്കയറ്റത്തിനെതിരെ ജന ശ്രീ മിഷൻ ഉദുമ ബ്ലോക്ക് യൂണിയൻ പൊയിനാച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് ചെയർമാൻ രവിന്ദ്രൻ കരിeച്ചരി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.രാജീവൻ നമ്പ്യാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.വി.ഭക്തവത്സലൻ, ജില്ലാ ട്രഷറർ കെ.പി സുധർമ്മ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ.ബാലചന്ദ്രൻ, ജില്ലാ സമിതി അംഗങ്ങളായ സി.അശോക് കുമാർ, കെ ചന്തുകുട്ടി പൊഴുതല, പവിത്രൻ സി നായർ, അഡ്വ.ജിതേഷ് ബാബു, ഭാസ്ക്കരൻ ചെറുവത്തൂർ, ബ്ലോക്ക് പ്രതിനിധികളായ രാജകലാനാരായണൻ, ഹരീഷ് ദേലംമ്പാടി, രഘു പനയാൽ, കുഞ്ഞിക്കണ്ണൻ എരിഞ്ചേരി, ലിനി മനോജ്, കെ.ബി സുബൈദ, ഗോവിന്ദൻ ശങ്കരംങ്കാട്, കെ.സുധാകരൻ നായർ, ടി. ഉഷ, തവനംകുഞ്ഞിരാമൻ, മണ്ഡലം ഭാരവാഹികളായ അജനപവിത്രൻ, പി. വേണുഗോപാലൻ മുളിയാർ, സി.ശശിധരൻ തന്നിത്തോട്, രത്നാകരൻ മലാംകാട്, എം.മോഹനൻ നായർ,ശോഭന മുല്ലച്ചേരി,എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ബാലകൃഷ്ണൻ കൊവ്വൽ സ്വാഗതവും, മാധവിമുണ്ടോൾ നന്ദിയും പറഞ്ഞു.

Back to Top