ഡോ: സി.വി.ബാലകൃഷ്ണന്റെ ” ആയുസിന്റെ പുസ്തകം 40 വർഷത്തിന്റെ നിറവിൽ

Share

നാല്പത് പനിനീർപ്പൂക്കൾ ഏറ്റുവാങ്ങി ഹൃദയനിറഞ്ഞ് കഥാകാരൻ

കാഞ്ഞങ്ങാട്: കേരളീയവേഷമണിഞ്ഞ നാല്പത് പെൺകുട്ടികൾ ആയുസ്സിന്റെ പുസ്തകകാരൻ സി വി ബാലകൃഷ്ണന് ചുവന്ന പനിനീർപ്പൂക്കൾ നൽകി ആദരിച്ചപ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്നു സി വി ബാലകൃഷ്ണനെ വണങ്ങി.ആയുസ്സിന്റെ പുസ്തകത്തിന്റെ നാല്പതാം വാർഷികത്തിന്റെ ഭാഗമായി സപര്യ സാംസ്കാരിക സമിതിയും മിംടെക് മാരുതി മെഡിക്കൽ ഇൻസ്റ്റിട്യൂട്ട് കാഞ്ഞങ്ങാടും നെഹ്റു യുവകേന്ദ്ര കാസർകോടും സംയുക്തമായി സംഘടിപ്പിച്ച യുവസംവാദ് പരിപാടിയിലാണ് കഥാകാരന് ആദരവ് നൽകിയത്.നാല്പത് പൂക്കളും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും ഏറ്റുവാങ്ങിയ കഥാകാരൻ ഹൃദയം നിറഞ്ഞ നന്ദിയോടെ തന്റെ പുസ്തകം നാല്പത് വർഷമായി നിരന്തരം വായിച്ചു കൊണ്ടിരിക്കുന്നു എന്നത് പുസ്തകത്തിന്റെ നന്മയാണെന്ന് സി വി ബാലകൃഷ്ണൻ പറഞ്ഞു.ചടങ്ങിൽ സപര്യ രാമായണ പുരസ്കാരം സി വി സുധീരൻ ഏറ്റുവാങ്ങി.പ്രത്യേക ജൂറി പുരസ്കാരം പ്രസാദ് കണ്ടോന്താർ,രമാപിഷാരടി എന്നിവരും ഏറ്റുവാങ്ങി.ആയുസ്സിന്റെ പുസ്തകആസ്വാദനം പുരസ്കാരം അലൻ ആന്റണി, അബ്ബാസ് സൈഫുദ്ദീൻ എന്നിവർക്ക് സി വി ബാലകൃഷ്ണൻ സമ്മാനിച്ചു.ആസ്വാദനപ്രഭാഷണം പ്രശസ്ത നിരൂപകൻ എ വി പവിത്രൻ നിർവ്വഹിച്ചു.കൈരളി ബുക്സ് ചെയർമാൻ കെ വി മുരളീ മോഹനൻ ആശീർവാദപ്രഭാഷണം നടത്തി.സുകുമാരൻ പെരിയച്ചൂർ സി വി ബാലകൃഷ്ണന് ഉപഹാരം സമ്മാനിച്ചു.പ്രാപ്പൊയിൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഇ.വി.ജയകൃഷ്ണൻ, ബാബു കോട്ടപ്പാറ, ആനന്ദകൃഷ്ണൻ എടച്ചേരി, പ്രേമചന്ദ്രൻ ചോമ്പാല,കുഞ്ഞപ്പൻ തൃക്കരിപ്പൂർ, എസ് പി ഷാജി, രാജാമണി കുഞ്ഞിമംഗലം എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന സുകുമാരൻ പെരിയച്ചൂറിന്റെ ദശാവതാരകഥകൾ, ആനന്ദകൃഷ്ണൻ എടച്ചേരി യുടെ മഹാത്മാഗാന്ധി, ടി വി സജിത്തിന്റെ ഭൂപി , ഷാജി തലോറയുടെ കറുപ്പും വെളുപ്പും എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.മിംടെക് വിദ്യാർഥികളുടെ ഓണാഘോഷം കലാപരിപാടികളും അരങ്ങേറി.

പടം:ഡോ:സി.വി.ബാലകൃഷ്ണന്റെ പ്രശസ്തമായ നോവൽ ” ആയുസിന്റെ പുസ്തകം ” 40 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി സപര്യ സാംസ്കാരിക സമിതി, മിംടെക് മാരുതി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്,നെഹറു യുവകേന്ദ്ര കാസർഗോഡ് എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ചടങ്ങിൽ കേരളീയ വേഷമണിഞ്ഞ 40 കുട്ടികൾ കഥാകാരന് 40 റോസാപൂക്കൽ നൽകി ആദരിക്കുന്നു.

Back to Top