പുതുക്കിപ്പണിത ബേക്കൽ ഹോമിയോ ആശുപത്രി പൊതുജനങ്ങൾക്കായി ഉടൻ തുറന്നു കൊടുക്കുക എന്നാവശ്യപ്പെട്ട് ബേക്കൽ ജനകീയ കൂട്ടായ്മ ബേക്കൽ ജംഗ്ഷനിൽ പ്രതിഷേധ സായാഹ്‌ന ധർണ്ണ നടത്തി. 

Share

പുതുക്കിപ്പണിത ബേക്കൽ ഹോമിയോ ആസ്പത്രി പൊതുജനങ്ങൾക്കായി ഉടൻ തുറന്നു കൊടുക്കുക എന്നാവശ്യപ്പെട്ട് ബേക്കൽ ജനകീയ കൂട്ടായ്മ ബേക്കൽ ജംഗ്ഷനിൽ പ്രതിഷേധ സായാഹ്‌ന ധർണ്ണ നടത്തി.

നിർമ്മാണം പൂർത്തിയായിട്ട് ഒരു വർഷമായിട്ടും ഹോമിയോ ആശുപത്രി മന്ത്രിയുടെ ഡേറ്റ് കിട്ടുന്നില്ല എന്ന സാങ്കേതിക കാരണം പറഞ്ഞ് ഉത്ഘാടനം ചെയ്യാതെ അധികൃതർ നീട്ടി കൊണ്ട് പോവുകയാണ്. പള്ളിക്കരയിലെ നൂറ് കണക്കിന് രോഗികൾ ദിവസവും ആശ്രയിക്കുന്ന ബേക്കൽ ഹോമിയോ ആശുപത്രി ഇപ്പോഴും തീരെ സൗകര്യം കുറഞ്ഞ താൽക്കാലിക സ്ഥലത്താണ് പ്രവർത്തിക്കുന്നത്. പുതുതായി നിർമ്മിച്ച ആശുപത്രി കെട്ടിടം ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായി മാറിയിരിക്കുകയാണ്.

സായാഹ്‌ന ധർണ്ണ എം.എ ഹംസ ഉത്ഘാടനം ചെയ്തു. മുഹമ്മദ്കുഞ്ഞി ഷെയ്ക്കൂ ഹാജി അധ്യക്ഷത വഹിച്ചു. ഗഫൂർ ശാഫി, ശരീഫ് സിംഫണി, അബ്ദുള്ള ബേക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹംസഷെയ്‌ക് മാസ്റ്റർ, സനാ ഷംസു തുടങ്ങി ഒട്ടനവധി പ്രമുഖർ ധർണയിൽ പങ്കെടുത്തു. ഹക്കീം ബേക്കൽ സ്വാഗതവും അബ്ദുല്ലക്കുഞ്ഞി കടവത്ത് നന്ദിയും പറഞ്ഞു.സായാഹ്ന ധർണ്ണ

ജനകീയ കൂട്ടായ്മ, ബേക്കൽ

Back to Top