Categories
Kasaragod Latest news main-slider top news

ബീഡീ തൊഴിലാളികൾ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

ബീഡീ തൊഴിലാളികൾ
ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി
കാഞ്ഞങ്ങാട്:-ദേശീയ മിനിമം കൂലി നിശ്ചയിക്കുക,പുതിയ വേജ്കോഡ് ബില്ലിനെ തുടർന്ന് ഇല്ലാതായ ബീഡീ- സിഗാർനിയമം പുനഃസ്ഥാപിക്കുക,മുഴുവൻ ബീഡി തൊഴിലാളികളെയും പിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്ബീഡി വ്യവസായത്തിൽ ഏർപ്പെട്ടതൊഴിലാളികൾ ദേശാവ്യാപകമായ പ്രക്ഷോഭസമരത്തിന്റെ ഭാഗമായിബീഡി തൊഴിലാളികൾകാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
നിരവധി ആളുകൾ പങ്കെടുത്ത്കോട്ടച്ചേരിയിൽ നിന്നുംമാർച്ച് ആരംഭിച്ചു.തുടർന്ന്നടന്ന ധർണ്ണസിഐടിയു ജില്ലാ പ്രസിഡണ്ട് പി.മണിമോഹൻ ഉദ്ഘാടനം ചെയ്തു, കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ചു, പി.പി.തങ്കമണി,വി ബാലകൃഷ്ണൻ,പി രോഹിണി, ടി.കുട്ട്യന്‍, പി കാര്യമ്പു, ടി. ബാബുഎന്നിവർ സംസാരിച്ചു.

ഡി.വി അമ്പാടി സ്വാഗതം പറഞ്ഞു
ചിത്രം അടിക്കുറിപ്പ്:-ബീഡിതൊഴിലാളികൾകാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയുംസിഐടിയു ജില്ലാ പ്രസിഡണ്ട് പി മണിമോഹൻ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ :രതീഷ് കാലിക്കടവ്

Categories
Kasaragod Latest news main-slider top news

കാരുണ്യ യാത്രയ്ക്ക് കൈതാങ്ങായി കോടോം-ബേളൂർ ഹരിതസേന

കാരുണ്യ യാത്രയ്ക്ക് കൈതാങ്ങായി കോടോം-ബേളൂർ ഹരിതസേന.
ഇരിയ. അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന പെരിയ ഏച്ചിലടുക്കത്തെ ബസ്സ് ഡ്രൈവർ സതീശനെ സഹായിക്കുന്നതിനു വേണ്ടി സൂര്യ ബസ്സ് നടത്തിയ കാരുണ്യ യാത്രയ്ക്ക് കോടോംബേളൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ മുട്ടിച്ചരലിൽ സ്വീകരണം നൽകി തങ്ങളുടെ കൈവശമുണ്ടായിരുന്നതുക ശേഖരിച്ച് ചികിത്സാ ചെലവിലേക്ക് നൽകുകയും ചെയ്തു.സംസ്ഥാന പാതയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനു വേണ്ടി പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ മുട്ടിച്ചരലിൽ എത്തിയപ്പോഴാണ് ബസ്സിൻ്റെ കാരുണ്യ യാത്ര ശ്രദ്ധയിൽപ്പെടുന്നത്. പഞ്ചായത്ത് വൈ. പ്രിസിഡൻ്റ് ശ്രീ.പി.ദാമോദരൻ്റെ നേതൃത്വത്തിൽ കൈയിലുള്ള പണം എല്ലാവരും എടുക്കുകയും ചെയ്തത്. ഇതു കണ്ട് മുട്ടിച്ചരലിലെ കച്ചവടക്കാരും അവിടെയുണ്ടായിരുന്ന നാട്ടുകാരും സംഭാവന നൽകി. ബസ്സ് തിരിച്ചു വരുമ്പോൾ സ്വീകരണം നൽകി ശേഖരിച്ചതുക വൈ. പ്രസിഡൻ്റ് പി.ദാമോദരൻ ബസ്സ് ജീവനക്കാരെ ഏൽപ്പിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ടി.വി. സുമിത്രൻ,19-ാം വാർഡ് കൺവീനർ പി.ജയകുമാർ, ഹരിത കർമ്മ സേനാ കൺസോർഷ്യം സെക്രട്ടറി യമുന ചെറളം, രജിത പവിത്രൻ, ബിന്ദു ചക്കിട്ടടുക്കം സൈനബ ഗുരുപുരം, മാധവി ആലടുക്കം പി.കെ.രാമകൃഷ്ണൻ ബാലൂർ എന്നിവർ നേതൃത്വം നൽകി.

Categories
Kasaragod Latest news main-slider top news

കെ എസ് ആർ ടി സി കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും സ്ഥലം മാറി തലശ്ശേരി ഡിപ്പോയിലേക്ക് പോകുന്ന ബ്ലാക് സ്മിത്ത് ജയരാജൻ പി ക്ക് മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ സ്നേഹോപഹാരം ജനറൽ കൺട്രോളിംങ് ഇൻസ്പെക്ടർ കെ.പി.സതീഷ് കൈമാറി

കെ എസ് ആർ ടി സി കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും സ്ഥലം മാറി തലശ്ശേരി ഡിപ്പോയിലേക്ക് പോകുന്ന ബ്ലാക് സ്മിത്ത് ജയരാജൻ പി ക്ക് മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ സ്നേഹോപഹാരം ജനറൽ കൺട്രോളിംങ് ഇൻസ്പെക്ടർ കെ.പി.സതീഷ് കൈമാറുന്നു.

Categories
Kasaragod Latest news main-slider top news

ബദിയടുക്ക പള്ളത്തടുക്കയില്‍ നാടിനെ നടുക്കിയ അപകടം മരണപ്പെട്ടത്അഞ്ച്പേര്‍

ബദിയടുക്ക പള്ളത്തടുക്കയില്‍ നാടിനെ നടുക്കിയ അപകടം
മരണപ്പെട്ടത്അഞ്ച്പേര്‍

ബദിയടുക്ക: പള്ളത്തടുക്കയില്‍ ഓട്ടോയും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു ഉണ്ടായ ദാരുണ അപകടത്തില്‍ 5 പേര്‍ മരിച്ചു. ഓട്ടോയില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. ഇന്ന് (തിങ്കളാഴ്ച) വൈകിട്ടാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത് .പെര്‍ള ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോ. ബസ് ബദിയടുക്ക ഭാഗത്തേക്ക് വരികയായിരുന്നു. അബ്ദുല്‍ റൗഫ്, ബീഫാത്തിമ, ഉമ്മു ഹലീമ, നബീസ, ബീഫാത്തിമ മൊഗര്‍ എന്നിവരാണ്മരിച്ചത്.

Categories
Kasaragod Latest news main-slider top news

കാഞ്ഞങ്ങാട്ട് ആയ്യിരങ്ങൾ അണിനിരന്ന തൊഴിലുറപ്പ് റാലി

കാഞ്ഞങ്ങാട്ട് ആയ്യിരങ്ങൾ അണിനിരന്ന തൊഴിലുറപ്പ് റാലി
കാഞ്ഞങ്ങാട്: ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഘശക്ക് തി വിളിച്ചോതി കാഞ്ഞങ്ങാട്ട് ആയിരങ്ങൾ അണിനിരന്ന സമ്മേളനം നടന്നു. ജില്ലയിലെ വിവിധ പ്രദേശങളിൽ വാഹനങ്ങളിലും മറ്റുമായി ഉച്ചയോടെ ആയിരങ്ങൾ കാഞ്ഞങ്ങാട്ടെക്ക് ഒഴുകിയെത്തുകയായിരുന്നു. നാല് മണിയോടെ നോർത്ത് കോട്ടച്ചേരിയിലെ മൈതാനം നിറഞ്ഞ് കവിഞ്ഞു. ആളുകളെ ഉൾക്കൊള്ളാനാകാത്തതിനാൽ റോഡ് വക്കിലും കെട്ടിടത്തിന്റെ മട്ടുപ്പാവിലും സ്ഥാനം പിടിക്കുകയായിരുന്നു. കോടിയേരി ബാലകൃഷ്ണൻ നറ്റിൽ സംഘടനയുടെ മുൻ സംസ്ഥാ ന സെക്രട്ടറി എം.വി.ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. ഗൗരി അധ്യക്ഷയായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. ചന്ദ്രൻ സംസ്ഥാനക്കമ്മറ്റിയംഗം എം.രാജൻ.പി.ദിവാകരൻ . കെ.വി.ദാമോദരൻ കയ നികുഞ്ഞിക്കണ്ണൻ പാറക്കോൽ രാജൻ ഏ.വി.രമണി.. കെ.സന്തോഷ് കുമാർ. എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.എം എ കരിം സ്വാഗതം പറഞ്ഞു.

Categories
Kasaragod Latest news main-slider top news

ഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രം രചിച്ച്‌ ഇന്ത്യന്‍ വനിതകള്‍; ക്രിക്കറ്റില്‍ സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രം രചിച്ച്‌ ഇന്ത്യന്‍ വനിതകള്‍; ക്രിക്കറ്റില്‍ സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. മെഡല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 19 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 116-7, ശ്രീലങ്ക 20 ഓവറില്‍ 97-8. ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടമാണിത്.

ഇന്ത്യ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് തുടക്കത്തില്‍ തകര്‍ത്തടിച്ചാണ് ലങ്ക തുടങ്ങിയത്. ദീപ്തി ശര്‍മയുടെ ആദ്യ ഓവറില്‍ തന്നെ ലങ്ക 12 റണ്‍സടിച്ച് ഞെട്ടിച്ചെങ്കിലും രണ്ടാം ഓവറില്‍ ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത പൂജ വസ്ട്രക്കര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. മൂന്നാം ഓവറില്‍ സഞ്ജീവനിയെ(1) പുറത്താക്കിയ ടിറ്റാസ് സാധുവാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. അതേ ഓവരില്‍ വിഷമി ഗുണരത്നെയെ(0) കൂടി മടക്കി ടിറ്റാസ് ലങ്കക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു.പവര്‍ പ്ലേക്ക് മുമ്പ് ഭീഷണിയായ ചമരി അത്തപത്തുവിനെ(12) കൂടി ടിറ്റാസ് മടക്കിയതോടെ ലങ്കയുടെ ആവേശം കെട്ടു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ പൂജ വസ്ട്രക്കറെ മൂന്ന് ബൗണ്ടറിയടിച്ച് ഹസിനി പെരേര ഞെട്ടിച്ചെങ്കിലും ലങ്കയുടെ ജയത്തിലേക്ക് അത് മതിയായിരുന്നില്ല. പത്താം ഓവറില്‍ രാജേശ്വരി ഗെയ്ക്‌വാദിനെ സിക്സിനും ഫോറിനും പറത്തിയതിന് പിന്നാലെ ഹസിനി പെരേര(22 പന്തില്‍ 25) പുറത്തായതോടെ ലങ്കയുടെ പാളം തെറ്റി. അവസാന ഓവറില്‍ 25 റണ്‍സായിരുന്നു ലങ്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. രാജേശ്വരി ഗെയ്ക്‌വാദിനെതിരെ രണ്‍സ് നേടാനെ ലങ്കക്കായുള്ളു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പതിനേഴാം ഓവറില്‍ 102-3 എന്ന ശക്തമായ നിലയിലായിരുന്നെങ്കിലും ഇന്ത്യക്ക് അവസാന മൂന്നോവറില്‍ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി 14 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 46 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ജെമീമ റോഡ്രിഗസ് 42 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാനായില്ല. പതിനഞ്ചാം ഓവറില്‍ സ്മൃതി പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 89 റണ്‍സായിരുന്നു. എന്നാല്‍ സ്മൃതിക്ക് പിന്നാലെ വന്നവരാരും നിലയുറപ്പിക്കാതിരുന്നതോടെ ഇന്ത്യ 116ല്‍ ഒതുങ്ങി. ഇന്ത്യക്കായി ടിറ്റാസ് സാധു മൂന്നും രാജേശ്വരി ഗെയ്ക്‌വാദ് രണ്ും വിക്കറ്റെടുത്തു.

Categories
International Latest news main-slider top news

ചാനലിന് പിന്നാലെ സ്റ്റാറ്റസ് അലര്‍ട്ട്; വാട്‌സ്‌ആപ്പിന്റെ പുതിയ ഫീച്ചര്‍

ചാനല്‍ നിര്‍മ്മാതാക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പ്.ആന്‍ഡ്രോയിഡ് ഫോണുകളില്‍ ചാനലിന്റെ സ്റ്റാറ്റസ് സംബന്ധിച്ച്‌ ചാനല്‍ നിര്‍മ്മാതാക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. ചില രാജ്യങ്ങളില്‍ ഉള്ളടക്കത്തിന് നിയന്ത്രണം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചാനല്‍ നിര്‍മ്മാതാക്കള്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനം ചെയ്യും.

നിയമപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചാനല്‍ ഉള്ളടക്കം പൂര്‍ണമായി പ്രദര്‍ശിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ ഇതുസംബന്ധിച്ച്‌ ചാനല്‍ നിര്‍മ്മാതാക്കള്‍ക്ക് വിവരം നല്‍കുന്ന നോട്ടിഫിക്കേഷന്‍ ഫീച്ചറാണ് വാട്‌സ്‌ആപ്പ് അവതരിപ്പിച്ചത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്. അടുത്തിടെയാണ് ചാനല്‍ ഫീച്ചര്‍ ഇന്ത്യയില്‍ വാട്‌സ്‌ആപ്പ് അവതരിപ്പിച്ചത്. ഇതിന് വലിയ സ്വീകാര്യത ലഭിച്ച പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്‌ആപ്പ്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് നോട്ടിഫിക്കേഷന്‍ ഫീച്ചര്‍.

Categories
Kasaragod Latest news main-slider top news

കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ നഗരസഭ ബിൽഡിങ്ങ് ഇൻസ്പെക്ടർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ നഗരസഭ ബിൽഡിങ്ങ് ഇൻസ്പെക്ടർ പിടിയിൽ

പയ്യന്നൂർ:നഗരസഭ ബിൽഡിംഗ് ഇൻസ്പെക്ടർ പറശിനിക്കടവ് സ്വദേശി സി.ബിജുവിനെയാണ് ഇരുപത്തിഅയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്. ബിൽഡിംഗ് പെർമ്മിഷൻ ആവശ്യവുമായി വന്ന വ്യക്തിയിൽ നിന്നും ഇയാൾ പണം കൈപ്പറ്റുകയായിരുന്നു. നഗരസഭാ ഓഫീസിന്റെ ഒന്നാം നിലയിൽ നിന്നും ആവശ്യക്കാരനോടൊപ്പം ഇയാൾ നഗരസഭാ കവാടത്തിനു പുറത്ത് റോഡിൽ നിർത്തിയിട്ട കാറിലേക്ക് ചെല്ലുകയും കാറിനകത്തു വച്ച് പണം കൈപ്പറ്റുകയുമായിരുന്നു.

വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. 3 മാസം മുൻപാണ് ഈ ഉദ്യോഗസ്ഥൻ പയ്യന്നൂർ നഗരസഭയിലെത്തിയത്.

Categories
Kasaragod Latest news main-slider top news

പരപ്പ വില്ലേജിൽ ബിരിക്കുളത്ത് അപ്പാരൽ പാർക്ക് സ്ഥാപിക്കാൻ പദ്ധതിയുടെ ഡി പി ആർ ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് എം ലക്ഷ്മി ജില്ലാ കളക്ടർ ഇമ്പാശേഖരന് സമർപ്പിച്ചു.

കാസർഗോഡ് ജില്ലയുടെ മലയോര മേഖലയിലെ പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമീണ വനിതകൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും അവരുടെ ദാരിദ്ര്യത്തിന്റെ തോത് കുറച്ചുകൊണ്ട് വരുന്നതിന് ലക്ഷ്യമിട്ട് വനിതാ മേഖലയിൽ അപ്പാരൽ പാർക്ക് എന്ന പദ്ധതി സ്ഥാപിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പരപ്പ വില്ലേജിൽ ബിരിക്കുളത്ത് 50 സെന്റ് സ്ഥലത്തണ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഡി പി ആർ ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് എം ലക്ഷ്മി ജില്ലാ കളക്ടർ ഇമ്പാശേഖരന് സമർപ്പിച്ചു. വികസന കാര്യാ സ്റ്റാന്റിംഗ് ചെയർ പേഴ്സൺ രജനി കൃഷ്ണൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പത്മാവതി കെ ഡി പി സ്പെഷ്യൽ ഓഫീസർ ശ്രീരാജ് മോഹൻ സമ്പന്ധിച്ചു

Categories
Kasaragod Latest news main-slider top news

ബാല മിത്ര – 2.0 രണ്ടാം ഘട്ടം കുഷ്ഠരോഗ നിർമ്മാർജ്ജന പ്രത്യേക പരിപാടി, കാഞ്ഞങ്ങാട് നഗരസഭയിൽ തുടങ്ങി

ബാല മിത്ര – 2.0 രണ്ടാം ഘട്ടം
കുഷ്ഠരോഗ നിർമ്മാർജ്ജന
പ്രത്യേക പരിപാടി,
കാഞ്ഞങ്ങാട് നഗരസഭയിൽ തുടങ്ങി.
കാഞ്ഞങ്ങാട്:- സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം വഴിനടപ്പാക്കുന്ന ബാല മിത്ര 2.0 പദ്ധതിയുടെ ഭാഗമായി, കുട്ടികളിൽ ഉണ്ടാവുന്നകുഷ്ഠരോഗം കണ്ടെത്താനുള്ള പ്രത്യേക പരിപാടിക്ക് കാഞ്ഞങ്ങാട് നഗരസഭയിൽ തുടക്കമായി. നഗരസഭാ തല ഉദ്ഘാടനം ചെമ്മട്ടം വയൽ ബല്ല ഈസ്റ്റ് ഗവ:ഹയർസെക്കൻഡറിയിൽ നടന്നു
രണ്ടു വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ ആണ് പദ്ധതി നടത്തുന്നത്. കുട്ടികളെ വീടുകളിൽ രക്ഷിതാക്കൾ ദേഹ പരിശോധന നടത്തുകയും, ,സ്പർശന ശേഷി കുറഞ്ഞ ചുവന്നു തടിച്ചതോ, നിറം മങ്ങിയതോ ആയ എന്തെങ്കിലും പാടുകൾ കണ്ടെത്തിയാൽ അത് സ്കൂൾ അധ്യാപകരെ അറിയിക്കുകയും,അധ്യാപകർ ആരോഗ്യ പ്രവർത്തകരുമായി ചേർന്ന് കൃത്യമായി പരിശോധിച്ച്, വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി രോഗം നേരത്തെ സ്ഥിരീകരിച്ച്, ചികിത്സിച്ച് പൂർണമായും ഭേദമാക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് ഈയൊരു പദ്ധതിയിലൂടെ നടത്തുന്നത്. നഗരസഭയിലെ മുഴുവൻ സ്കൂളുകളിലും ഈ ഒരു പദ്ധതി നടത്തുകയാണ് രണ്ട് കുട്ടികൾ അടക്കം, ജില്ലയിൽ ഇരുപതോളം കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈയൊരു പദ്ധതി അതീവ ശ്രദ്ധയോടെ നടപ്പിലാക്കുന്നത്.
സാമൂഹികാരോഗ്യകേന്ദ്രം പെരിയയുടെ അർബൻ വിഭാഗവുമായി ചേർന്ന് നടത്തുന്ന ഈ പ്രവർത്തനം നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ലത അധ്യക്ഷത വഹിച്ചു
പെരിയ സി എച്ച് സി, എം ഒ ഡോ: ഡി. ജി.രമേഷ് ബോധവൽക്കരണ ക്ലാസ് നടത്തി. കൗൺസിലർമാരായ കെ.വി.സുശീല, ടി.വി.സുജിത്ത് കുമാർ, പ്രിൻസിപ്പാൾ സി.വി.അരവിന്ദാക്ഷൻ, പ്രഥമ അധ്യാപിക ടി കെ റീന, ബാലമിത്ര ബല്ല സ്കൂൾ നോഡൽ ഓഫീസർ വി എൻ ധനു ജൻ, ഡോ. കെ. വി സജീവൻ, മുരളിധരൻ. പി, സിജോ എം ജോസ്, എന്നിവർ സംസാരിച്ചു.
ഹെൽത്ത് സൂപ്പർവൈസർ കെ. ധർമ്മേന്ദൻ സ്വാഗതവും പി എച്ച് എൻ കെ. സൽമത്ത് നന്ദിയും പറഞ്ഞു.

Back to Top