Categories
Kasaragod Latest news main-slider top news

ഹോസ്ദുർഗ് ജനമൈത്രി പോലീസ്, കാസറഗോഡ് ജില്ലാ ഹോമിയോ ആശുപത്രി, ആയുഷ്മാൻ ഭവ: കാസറഗോഡ് സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ജനമൈത്രി പോലീസ് ഹാളിൽ വെച്ച് ജീവിത ശൈലി രോഗനിർണ്ണയ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ലോക ഹൃദയ ദിനാചരണം ( ജീവിതശൈലീ രോഗനിർണ്ണയ ഹോമിയോ മെഡിക്കൽ ക്യാമ്പ് )
ഹോസ്ദുർഗ് ജനമൈത്രി പോലീസ്, കാസറഗോഡ് ജില്ലാ ഹോമിയോ ആശുപത്രി, ആയുഷ്മാൻ ഭവ: കാസറഗോഡ് സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ജനമൈത്രി പോലീസ് ഹാളിൽ വെച്ച് ജീവിത ശൈലി രോഗനിർണ്ണയ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹോസ്ദുർഗ് എസ്.എച്ച്.ഒ ശ്രീ ഷൈൻ കെ.പി ഉദ്ഘാടനം നിർവ്വഹിച്ചു. ഹോസ്ദുർഗ് കൺട്രോൾ റൂം എസ് .ഐ മധു കെ അദ്ധ്യക്ഷത വഹിച്ചു. ആയുഷ്മാൻ ഭവ: കൺവീനർ ഡോ: മുജീബ് റഹ്മാൻ സി എച്ച് പദ്ധതി വിശദീകരണം നടത്തി. ജില്ലാ ഹോമിയോ ആശുപത്രി നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ: സിനു കുര്യാക്കോസ് ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഡോ അശ്വനി വി, ഡോ: സുനീറ ഇ.കെ, ഹോസ്ദുർഗ് ജനമൈത്രി ബീറ്റ് ഓഫിസർ രഞ്ജിത്ത് കെ എന്നിവർ പ്രസംഗിച്ചു. ഹോസ്ദുർഗ് ജനമൈത്രി ബീറ്റ് ഓഫിസർ പ്രമോദ് ടി വി സ്വാഗതവും, ഹോസ്ദുർഗ് പിങ്ക് ജനമൈത്രി ബീറ്റ് ഓഫീസർ ദിവ്യ കെ നന്ദിയും പറഞ്ഞു.

Categories
Kasaragod main-slider top news

കുടുംബശ്രീതിരികെ സ്കൂളിൽഞായറാഴ്ച ആരംഭിക്കും

കുടുംബശ്രീതിരികെ സ്കൂളിൽഞായറാഴ്ച ആരംഭിക്കും
കാഞ്ഞങ്ങാട് നഗരസഭ തലവിളംബര ജാഥ നടത്തി
കാഞ്ഞങ്ങാട്:-ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീശക്തികരണ പ്രസ്ഥാനംകുടുംബശ്രീ യുടെഏറ്റവും നൂതനമായ സംരംഭംതിരികെ സ്കൂളിലേക്ക് എന്നമാതൃകാ പ്രവർത്തനംകാഞ്ഞങ്ങാട് നഗരസഭയിൽ ഞായറാഴ്ച തുടക്കമാകും.
കുടുംബശ്രീയുടെ പ്രാഥമിക വിവരങ്ങൾ മുതൽ,സാമൂഹ്യ സംസ്കാരിക ഇടപെടലുകൾ,വിവിധ പദ്ധതികളുടെ പ്രവർത്തന ശൈലി,സ്ത്രീകളുടെ വളർച്ചയുംസാമൂഹിക ഇടപെടലുകളുംതുടങ്ങിയവകൃത്യമായി അംഗങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു,വരുമാന മാർഗം ലഭ്യമാക്കുന്നതിനും മാണ്തിരികെ സ്കൂളിലേക്ക് എന്ന ഈ ഒരു മഹത്തായ പദ്ധതിസംസ്ഥാനത്താകെ 48 ലക്ഷം അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്നടത്തുന്നത്.സ്കൂൾ പ്രവർത്തനരീതിയോട് സമാനമായുള്ളപിരീഡുകൾ ഉൾപ്പെടെയുള്ളതരത്തിലാണ് ഇതിന്റെ പ്രവർത്തനം. പ്രചാരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭാതല വിളംബര ജാഥ നടത്തി.കുടുംബശ്രീസി ഡി എസ് ഫെസ്റ്റ്ജാഥ മേലാങ്കോട് നിന്നും ആരംഭിച്ച്പഠന കേന്ദ്രമായചെമ്മട്ടംവയൽ ഈസ്റ്റ് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു
പ്രതികൂല കാലാവസ്ഥയിലുംനിരവധി കുടുംബശ്രീ കുടുംബശ്രീ അംഗങ്ങളോടൊപ്പംനഗരസഭാ ചെയർപേഴ്സൺ കെ വി സുജാത,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻഅഹമ്മദ് അലി,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻകെ അനീഷ ശൻ,കൗൺസിലർ കെ. വി.മായാകുമാരിസിഡിഎസ് ചെയർപേഴ്സൺസൂര്യ ജാനകി,വൈസ് ചെയർപേഴ്സൺ കെ വി ഉഷഎന്നിവർവിളംബര ജാഥയ്ക്ക് നേതൃത്വം നൽകി

Categories
Kasaragod Latest news main-slider top news

ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ

ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ

ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശംന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് എഫ്എസ്എസ്എഐ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ജി കമലാ വർധന റാവു അറിയിച്ചു. ഈയം ഉൾപ്പെടെയുള്ള സാന്ദ്രത കൂടുതലുള്ള ലോഹങ്ങൾ അടങ്ങിയതാണ് ന്യൂസ് പേപ്പറിലെ മഷി.

ഭക്ഷ്യവസ്തുക്കളിലെ എണ്ണ ഒപ്പിയെടുക്കാനും ഇനി മുതൽ പത്രകടലാസ് ഉപയോഗിക്കരുത്. സംസ്ഥാന ഭക്ഷ്യവകുപ്പുമായി ചേർന്ന് ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട് പത്രകടലാസിന്റെ ഉപയോഗത്തിന് തടയിടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി അധികൃതർ.

Categories
Latest news main-slider top news

കാസര്‍കോട് ജില്ലാതല ക്വിസ്സ് ഒക്ടോബര്‍ 29ന് കൂട്ടക്കനിയില്‍

കാസര്‍കോട് ജില്ലാതല ക്വിസ്സ് ഒക്ടോബര്‍ 29ന് കൂട്ടക്കനിയില്‍

കാസര്‍ഗോഡ് ജില്ലാ ക്വിസ് അസോസിയേഷന്റെയും പള്ളിക്കര കൂട്ടക്കനിയിലെ ഇ.എം.എസ് ഗ്രന്ഥാലയം & വായനശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 29-ന് ഞായറാഴ്ച്ച ജില്ലാതല ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതല്‍ കൂട്ടക്കനി ഗവ:യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് മത്സരം. ‘തപാല്‍ ചരിത്രം’എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മത്സരത്തിൽ എല്‍പി, യുപി, ഹൈസ്‌ക്കൂള്‍, പൊതു വിഭാഗങ്ങളിലായി രണ്ട് പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. താൽപ്പര്യമുള്ളവര്‍ ഒക്ടോബര്‍ 25-ന് വൈകുന്നേരം 5മണിക്കകം 9400850615/9446169857 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യുക.

Categories
Kasaragod Latest news main-slider top news

ന്യൂഡൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി

ന്യൂഡൽഹി : ന്യൂഡൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. തിരുവല്ല മേപ്രാൽ സ്വദേശി പി പി സുജാതനെ(58)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദ്വാരക മോഡിന് സമീപം ശിവാനി എൻക്ലേവിലാണ് എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായിരുന്ന സുജാതൻ താമസിച്ചിരുന്നത്.
ബിസിനസ് ആവശ്യത്തിനായി വ്യാഴാഴ്‌ച രാത്രി 9 മണിയോടെ സുജാതൻ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിന് സമീപമുള്ള പാർക്കിൽ മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലുള്ള മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മരത്തിൽ കെട്ടിത്തൂക്കിയതെന്ന് പൊലീസ് അറിയിച്ചു. സുജാതന്റെ പഴ്‌സ്, മൊബൈൽ ഫോൺ എന്നിവ നഷ്‌ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
കവർച്ച ലക്ഷ്യമിട്ടാണെന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചാണ് സംഭവം അന്വേഷിക്കുന്നത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. മൃതദേഹം ഹരിനഗർ ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം പിന്നീട് സംസ്‌കരിക്കും. വർഷങ്ങളായി ഡൽഹിയിൽ താമസിക്കുന്ന സുജാതന് അടുക്കള ഉപകരണങ്ങളുടെ ബിസിനസായിരുന്നു. ഭാര്യ: പ്രീതി. മക്കൾ: ശാന്തിപ്രിയ, അമൽ.

Categories
Kerala Latest news main-slider top news

നാട്ടില്‍ ലഹരി വില്‍പ്പനയുണ്ടോ?, രഹസ്യമായി അറിയിക്കാം; നമ്പറുമായി കേരള പൊലീസ്

നാട്ടില്‍ ലഹരി വില്‍പ്പനയുണ്ടോ?, രഹസ്യമായി അറിയിക്കാം; നമ്പറുമായി കേരള പൊലീസ്

ലഹരി നിര്‍മ്മാര്‍ജ്ജനത്തിന് ജനങ്ങളുടെ സഹകരണം തേടി കേരള പൊലീസ്. ലഹരി ഉപയോഗം, വിതരണം സംബന്ധിച്ച വിവരങ്ങള്‍ കേരള പൊലീസിന് രഹസ്യമായി കൈമാറുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്.രഹസ്യവിവരങ്ങള്‍ ആന്റി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം നമ്ബറായ 9497927797 ലേക്ക് വിളിച്ച്‌ അറിയിക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.കൂടാതെ pgcelladgplo.pol@kerala.gov.in എന്ന ഇമെയില്‍ വിലാസം വഴിയും വിവരങ്ങള്‍ അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.

Categories
Kasaragod Latest news main-slider top news

ഹോസ്ദു ർഗ് ഉപജില്ല ശാസ്ത്രമേള ഒക്ടോബർ 20 ദുർഗ്ഗാ ഹയർ സെക്കൻഡറി സ്കൂളിൽ സംഘാടക സമിതി രൂപീകരിച്ചു.

കാഞ്ഞങ്ങാട് :
2023- 24ഹോസ്ദുദുർഗ് ഉപജില്ലാ ശാസ്ത്രമേള
ഒക്ടോബർ 20 വെ
ള്ളിയാഴ്ച്ച
കാഞ്ഞങ്ങാട്ദുർഗ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും. ഉപജില്ലാ പരിധിയിലെ 77 സ്കൂ
ളുകളിൽ നിന്നായി
3000 കുട്ടികൾ പങ്കെ
ടുക്കും.കുട്ടികളുടെ ഭാവനയിൽ വിരിയുന്നനൂതനവും വൈവിധ്യവുമാർന്നശാസ്ത്ര പ്രദർശനവുംമത്സരവും ആണ്ശാസ്ത്രോത്സവത്തിൽ നടക്കുന്നത് ഇതിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം സ്കൂളിൽ നടന്നു.നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള ഉദ്ഘാഘാടനം ചെയ്തു. വാർഡ് കൗൺസിലർ എൻ അശോക് കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ.പ്രഭാവതി,കൗൺസിലർ കുസുമ ഹെഗ്ഡെ, സ്കൂൾ ഹെഡ്മാസ്റ്റർ വിനോദ് കുമാർ മേലത്ത് , എ ഇ ഒ പി.ഗംഗാധരൻ മാസ്റ്റർ പി ടി എ പ്രസിഡന്റ് വി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോക്ടർ എൻ വേണു നാഥൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
കെ വി സുജാത(ചെയർമാൻ)
എൻ വേണു നാഥൻ (ജനറൽ കൺവീനർ) (വിനോദ് മേലത്ത് (കൺവീനർ)
പി.ഗംഗാധരൻ(ട്രഷറർ)
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളയുംവിവിധ സബ് കമ്മിറ്റി ഭാരവാഹികളെയോഗത്തിൽ വച്ച് തെരഞ്ഞെടുത്തു
.

Categories
Kasaragod Latest news main-slider top news

കോൺഫെഡറേഷൻ ഓഫ്ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ പ്രതിഷേധ മാർച്ച് ധർണ്ണയും നടത്തി

കോൺഫെഡറേഷൻ ഓഫ്ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ
പ്രതിഷേധ മാർച്ച് ധർണ്ണയും നടത്തി
കാഞ്ഞങ്ങാട്:-കേന്ദ്രസർക്കാറിന്റെമോട്ടോർ വാഹന നിയമത്തിൽതൊഴിലാളി വിരുദ്ധ നയങ്ങൾപിൻവലിക്കുക,ഇന്ധന വില കുറയ്ക്കുക,മോട്ടോർ തൊഴിലാളികൾക്ക് ക്ഷേമ പദ്ധതികൾപ്രഖ്യാപിക്കുക,സംസ്ഥാന സർക്കാരിനോട് കാണിക്കുന്നസാമ്പത്തിക ഉപരോധം പിൻവലിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്കോൺഫെഡറേഷൻ ഓഫ്മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായികാസർഗോഡ് ജില്ലാ കമ്മിറ്റികാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക്മാർച്ച് ധർണ്ണയും നടത്തി.നൂറുകണക്കിന് തൊഴിലാളികൾനോർത്ത് കോട്ടച്ചേരി കേന്ദ്രീകരിച്ച്മാർച്ച് തുടങ്ങിതുടർന്ന് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണഫെഡറേഷൻ ദേശീയ സെക്രട്ടറി.ടി കെ രാജൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ ഉണ്ണി നായർ അധ്യക്ഷത വഹിച്ചു.
അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗംഗിരി കൃഷ്ണൻ,ഓട്ടോ തൊഴിലാളി ജില്ലാ ജില്ലാ സെക്രട്ടറിപി എ റഹീ മാൻ,ഗുഡ്സ് യൂണിയൻ ജില്ലാ സെക്രട്ടറിവേങ്ങാട് ശശിഎന്നിവർ സംസാരിച്ചു.
കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറിമോഹൻകുമാർ പാടിസ്വാഗതം പറഞ്ഞു
ചിത്രം അടിക്കുറിപ്പ:-വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്മോട്ടോർ തൊഴിലാളി യൂണിയൻജില്ലാ കമ്മിറ്റിനടത്തിയ കാഞ്ഞങ്ങാട്ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച്ഫെഡറേഷൻദേശീയ സെക്രട്ടറിടി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ രതീഷ് കാലിക്കടവ്

Categories
Kasaragod Latest news main-slider top news

ചാലിങ്കാൽ മൊട്ട അമ്പലത്തറ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആൾ കേരള ഫോട്ടോ ഗ്രാഫേർസ് അസോസിയേഷൻ മാവുങ്കാൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു

പെരിയ: ആൾ കേരള ഫോട്ടോ ഗ്രാഫേർസ് അസോസിയേഷൻ മാവുങ്കാൽ യൂണിറ്റ് സമ്മേളനം പെരിയ വ്യാപാര ഭവനിൽ നടന്നു.
തകർന്ന് കിടക്കുന്ന ചാലിങ്കാൽ മൊട്ട അമ്പലത്തറ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. പെരിയയിൽ മത്സ്യമാർക്കറ്റ് യാഥായമാക്കണമെന്നും പെരിയ ടൗണിൽ ഓവുചാൽ നിർമ്മിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡണ്ട്‌ സന്തോഷ് ഫോട്ടോ മാക്സ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പ്രജീഷ് പ്രേമാസ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി അനിൽ അപ്പൂസ് സംഘടനാ റിപ്പോർട്ടിംഗ് നടത്തി . സെക്രട്ടറി നാരായണൻ വാഴുന്നോറടി പ്രവർത്തന റിപ്പോർട്ടും ട്രഷറർ മഹേഷ്‌ മിഥില വരവു് ചിലവു് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട്‌ കെ.സി .അബ്രഹാം, വനിതാവിംങ് സംസ്ഥാന കോഡിനേറ്റർ ഹരീഷ് പാലക്കുന്ന്, ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ, ഇൻഷൂറൻസ് കോഡിനേറ്റർ അശോകൻ പൊയിനാച്ചി , വനിതാവിംഗ് ജില്ലാ കോഡിനേറ്റർ പ്രജിതാ കലാധരൻ, മേഖലാ ട്രഷറർ സിനു ബന്തടുക്ക എന്നിവർ സംസാരിച്ചു. യുണിറ്റ് വൈസ്: പ്രസിഡണ്ട് ഹരിപ്രസാദ് സ്വാഗതവും പി.ആർ.ഒ ജിജേഷ് ഓറൻജ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ജിതീഷ് രാംനഗർ പ്രസിഡണ്ട്, ജിതിൻ ബല്ല സെക്രട്ടറി, പ്രജിതാകലാധരൻ വൈസ്.പ്രസിഡണ്ട്‌, മണി കൂടാനം ജോ: സെക്രട്ടറി, മഹേഷ്‌ മിഥില ട്രഷറർ, സിജിൻ വാഴക്കോട് പി.ആർ.ഒ, മേഖലാ കമ്മറ്റിയിലേക്ക് ശിവരാമൻ ചാലിങ്കാൽ, രമേശൻ മാവുങ്കാൽ, സന്തോഷ് ഫോട്ടോമാക്സ്, പ്രജീഷ്‌ പ്രേമാസ്‌ എന്നിവരെയും തിരഞ്ഞെടുത്തു

Categories
Kasaragod Latest news main-slider top news

രാമപുരം :തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.

തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.
രാജപുരം: സാമൂഹിക സംരഭകത്വ വികസന പരിപാടിയിൽ ഉൾപ്പെടുത്തി നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ,ഹെൽത്ത് ലൈൻ കാസർഗോഡ് മുഖേന നടപ്പാക്കുന്ന തൊഴിൽ സംരഭകർക്ക് 50% സബ്സിഡി നിരക്കിൽ തൊഴിൽ ഉപകരണങ്ങൾ നൽകുന്നതിന്റെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലുള്ള ഗുണഭോക്താക്കൾക്കുള്ള തയ്യൽ മെഷീനുകളുടെ വിതരണ ഉത്ഘാടനം നീലേശ്വരം ജീവൻധാരാ ക്ലബ്ബിൽ വച്ച് വാർഡ് കൗൺസിലർ പി.ബിന്ദു നിർവ്വഹിച്ചു. പി വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.
നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വി രാജീവൻ , രമേശൻ മലയാറ്റുകര തുടങ്ങിയവർ സംസാരിച്ചു.
ടി. മനോജ് കുമാർ സ്വാഗതവും എം.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
തയ്യൽ തൊഴിൽ ചെയ്യുന്ന വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ 25 പേർക്കാണ് പദ്ധതിയിൽ ഉൾപ്പെടുത്തി 50% സബ്സിഡിയോടെ ഓർഡിനറി, ഹൈസ്പീഡ്, ഇൻഡസ്ട്രീയൽ മെഷീനുകൾ നൽകിയത്.

Back to Top