ബാല മിത്ര – 2.0 രണ്ടാം ഘട്ടം കുഷ്ഠരോഗ നിർമ്മാർജ്ജന പ്രത്യേക പരിപാടി, കാഞ്ഞങ്ങാട് നഗരസഭയിൽ തുടങ്ങി

Share

ബാല മിത്ര – 2.0 രണ്ടാം ഘട്ടം
കുഷ്ഠരോഗ നിർമ്മാർജ്ജന
പ്രത്യേക പരിപാടി,
കാഞ്ഞങ്ങാട് നഗരസഭയിൽ തുടങ്ങി.
കാഞ്ഞങ്ങാട്:- സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം വഴിനടപ്പാക്കുന്ന ബാല മിത്ര 2.0 പദ്ധതിയുടെ ഭാഗമായി, കുട്ടികളിൽ ഉണ്ടാവുന്നകുഷ്ഠരോഗം കണ്ടെത്താനുള്ള പ്രത്യേക പരിപാടിക്ക് കാഞ്ഞങ്ങാട് നഗരസഭയിൽ തുടക്കമായി. നഗരസഭാ തല ഉദ്ഘാടനം ചെമ്മട്ടം വയൽ ബല്ല ഈസ്റ്റ് ഗവ:ഹയർസെക്കൻഡറിയിൽ നടന്നു
രണ്ടു വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ ആണ് പദ്ധതി നടത്തുന്നത്. കുട്ടികളെ വീടുകളിൽ രക്ഷിതാക്കൾ ദേഹ പരിശോധന നടത്തുകയും, ,സ്പർശന ശേഷി കുറഞ്ഞ ചുവന്നു തടിച്ചതോ, നിറം മങ്ങിയതോ ആയ എന്തെങ്കിലും പാടുകൾ കണ്ടെത്തിയാൽ അത് സ്കൂൾ അധ്യാപകരെ അറിയിക്കുകയും,അധ്യാപകർ ആരോഗ്യ പ്രവർത്തകരുമായി ചേർന്ന് കൃത്യമായി പരിശോധിച്ച്, വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി രോഗം നേരത്തെ സ്ഥിരീകരിച്ച്, ചികിത്സിച്ച് പൂർണമായും ഭേദമാക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് ഈയൊരു പദ്ധതിയിലൂടെ നടത്തുന്നത്. നഗരസഭയിലെ മുഴുവൻ സ്കൂളുകളിലും ഈ ഒരു പദ്ധതി നടത്തുകയാണ് രണ്ട് കുട്ടികൾ അടക്കം, ജില്ലയിൽ ഇരുപതോളം കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈയൊരു പദ്ധതി അതീവ ശ്രദ്ധയോടെ നടപ്പിലാക്കുന്നത്.
സാമൂഹികാരോഗ്യകേന്ദ്രം പെരിയയുടെ അർബൻ വിഭാഗവുമായി ചേർന്ന് നടത്തുന്ന ഈ പ്രവർത്തനം നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ലത അധ്യക്ഷത വഹിച്ചു
പെരിയ സി എച്ച് സി, എം ഒ ഡോ: ഡി. ജി.രമേഷ് ബോധവൽക്കരണ ക്ലാസ് നടത്തി. കൗൺസിലർമാരായ കെ.വി.സുശീല, ടി.വി.സുജിത്ത് കുമാർ, പ്രിൻസിപ്പാൾ സി.വി.അരവിന്ദാക്ഷൻ, പ്രഥമ അധ്യാപിക ടി കെ റീന, ബാലമിത്ര ബല്ല സ്കൂൾ നോഡൽ ഓഫീസർ വി എൻ ധനു ജൻ, ഡോ. കെ. വി സജീവൻ, മുരളിധരൻ. പി, സിജോ എം ജോസ്, എന്നിവർ സംസാരിച്ചു.
ഹെൽത്ത് സൂപ്പർവൈസർ കെ. ധർമ്മേന്ദൻ സ്വാഗതവും പി എച്ച് എൻ കെ. സൽമത്ത് നന്ദിയും പറഞ്ഞു.

Back to Top