രാമനഗരം ശ്രീരാമക്ഷേത്ര പ്രതിഷ്ഠാദിനമഹോൽസവത്തിന് ഭക്തി നിർഭരമായ സമാപനം: സർവൈശ്വര്യ വിളക്കുപൂജ നടന്നു.

Share

 

✍️ സുകുമാർ ആശീർവാദ്:

മാവുങ്കാൽ: അഞ്ച് ദിവസങ്ങളിലായി നടന്നു വന്ന രാമനഗരം ശ്രീരാമക്ഷേത്ര പ്രതിഷ്ഠാദിന മഹോൽസവം ഭക്തിയുടെ നിറവിൽ സമാപിച്ചു.

വിശ്വപ്രസിദ്ധമായ ആനന്ദാശ്രമത്തിലെ പുജനീയ സച്ചിതാനന്ദ സ്വാമികളാൽ സാക്ഷാത്കരിക്കപ്പെട്ട ക്ഷേത്രത്തിലെ 24 മത് പ്രതിഷ്ഠാദിനമാണ് ഇന്ന് സമാപിച്ചത്.രാമനാമ സംങ്കീർത്തനങ്ങളിലൂടെ ലോക നൻമയ്ക്കായി നാടിന്റെ നാനാഭാഗത്ത് നിന്നും വിശ്വാസികൾ ആത്മീയതയുടെ ധന്യതയിൽ ലയിക്കുമ്പോൾ അതിലൊരു ഭാഗമായി തീരണമെന്ന ലക്ഷ്യവുമായി ഈ കഴിഞ്ഞ ദിനരാത്രങ്ങൾ മുഴുവനും ഒരോ ഭക്തനും ഭഗവാന്റെ ഭർശനത്തിനായി തൊഴുകൈയ്യുമായി ക്ഷേത്രത്തിലെത്തിയിരുന്നു. ബ്രഹ്മശ്രീ ഇടമന ഈശ്വരൻ തന്ത്രികളുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി വിശേഷാൽ പൂജകളും വഴിപാടുകളും നടന്നു.

മഹോൽസവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക സത്യനാരായണ പൂജയും, ധാർമിക സഭയും, പുരാണ പാരായണവും അക്ഷരശ്രോക സദസും, കുട്ടികളുടെ ക്ലാസിക്കൽ സെമി ക്ലാസിക്കൽ നൃത്തനൃത്ത്യങ്ങളും, കെ.എൻ. രാധാകൃഷ്ണൻ മാസ്റ്ററുടെ ആദ്ധ്യാത്മീക പ്രഭാഷണവും, ക്ഷേത്രമാതൃസമിതിയുടെ തിരുവാതിരക്കളിയും കൈകൊട്ടിക്കളിയും അഖണ്ഡരാമനാമജപവും, കോട്ടച്ചേരി കുന്നുമ്മൽ നരസിംഹമൂർത്തി ക്ഷേത്ര ഭജന സംഘത്തിന്റെ ഭജനയും തുടങ്ങി നിരവധി വൈവിധ്യങ്ങളായ കലാപരിപാടികളും അരങ്ങേറിയിരുന്നു.

സമാപന ദിവസമായ ഇന്ന് രാവിലെ ക്ഷേത്രമാതൃസമിതിയുടെ സർവൈശ്വര്യ വിളക്കുപൂജ നടന്നു ആത്മീയ പ്രവർത്തക ലക്ഷ്മി മൂലക്കണ്ടം വിളക്കുപൂജയ്ക്ക് നേതൃത്വം നൽകി. ക്ഷേത്രത്തിലെത്തുന്ന മുഴുവൻ വിശ്വാസികൾക്ക്

അന്നദാനവും രാമനഗരം ശ്രീരാമക്ഷേത്ര ട്രസ്റ്റ് ഒരുക്കിയിരുന്നു.

പടം: രാമനഗരം ശ്രീരാമക്ഷേത്ര പ്രതിഷ്ഠാദിന മഹോൽസവത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ ക്ഷേത്രമാതൃസമിതിയുടെ നേതൃത്വത്തിൽ നടന്ന സർവൈശ്വര്യ വിളക്കുപൂജ

Back to Top