നാഷണൽ മലയാളം ലിറ്ററേഷൻ അക്കാഡമിയുടെ ഗോൾഡൻ ലോട്ടസ് അവാർഡ് നേടിയ വേണുഗോപാൽ ചുണ്ണംകുളത്തിന് അനുമോദനം

Share

നാഷണൽ മലയാളം ലിറ്ററേഷൻ അക്കാഡമിയുടെ ഗോൾഡൻ ലോട്ടസ് അവാർഡ് നേടിയ വേണുഗോപാൽ ചുണ്ണംകുളത്തിന് അനുമോദനം

അമ്പലത്തറ:ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളം ലിറ്ററേഷൻ അക്കാദമിയുടെ ഗോൾഡൻ ലോട്ടസ് നാഷണൽ മലയാളം ബുക്ക് പ്രൈസ് നേടിയ വേണുഗോപാൽചുണ്ണംകുളത്തിന് കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് വികസന സമിതി അനുമോദിച്ചു.

പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കവിതകൾക്കാണ് അവാർഡ്.അവാർഡിനർഹമായ കവിതകൾ ഉൾപ്പെടുത്തി അസ്ഥികൾ കായ്ക്കുന്ന മരങ്ങൾ എന്ന പേരിൽ മലയാളം ലിറ്ററേച്ചർ ബുക്ക്സ് പുസ്തകം പ്രസിദ്ധീകരിക്കും

2024 മെയ് 26ന് ന്യൂഡൽഹിയിലെ ഡോക്ടർ അംബേദ്കർ ഭവനിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും.

അങ്കണം അവാർഡ്, ഗോവ മലയാളം കൾച്ചറൽ അസോസിയേഷൻ പുരസ്കാരം , നിള അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. വെളിച്ചം വിതയ്ക്കുന്ന മേഘങ്ങൾ, കുളുത്ത് , ആ സാദി എന്നീ കവിത സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവാർഡ് ജേതാവിനെ വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ ഷാൾ അണിയിച്ച് അനുമോദിച്ചു.വാർഡ് കൺവീനർ സി.ജയകുമാർ, ബി.മുരളി, ഗീരീഷ് ബാലൂർ ,വിഷ്ണുഎന്നിവർ സംബന്ധിച്ചു.

Back to Top