Categories
Kasaragod Latest news main-slider

പത്താമുദയം വരെയുള്ള ഉത്സവങ്ങളുടെ സമാപനമെന്നോണം ഭണ്ഡാരവീട്ടിൽ തെയ്യക്കോലങ്ങൾ കെട്ടിയാടി.

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിൽ അടുത്ത പത്താമുദയം വരെയുള്ള ഉത്സവങ്ങളുടെ സമാപനമെന്നോണം ഭണ്ഡാരവീട്ടിൽ തെയ്യക്കോലങ്ങൾ കെട്ടിയാടി. ഇന്നലെ(25) രാവിലെ ആദ്യം വിഷ്ണുമൂർത്തിയും തുടർന്ന് പടിഞ്ഞാറ്റ ചാമുണ്ഡിയും അരങ്ങിലെത്തി. ഉച്ചയ്ക്ക് ശേഷമാണ് മൂവാളംകുഴിചാമുണ്ഡി തിരുമുറ്റത്ത് എത്തിയത്. പൂരോത്സവത്തിനും ഉത്രവിളക്കിനും തൊട്ടുപിന്നാലെ നടന്ന തെയ്യങ്ങളുടെ നിറഞ്ഞാട്ടം കാണാൻ നൂറുകണക്കിന് ഭക്തരാണ് ഇവിടെ എത്തിയത്

Categories
Kasaragod

മരക്കാപ്പ് കടപ്പുറത്ത് വീണ്ടും ഡോൽഫിന്റെ അഴുകിയ ജഡം കരക്കടിഞ്ഞു.

കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്ത് വീണ്ടും ഡോൽഫിന്റെ അഴുകിയ ജഡം കരക്കടിഞ്ഞു.

Categories
Kasaragod Latest news main-slider top news

കേരള ഇലക്ട്രിക്കൽ വയർമെൻ ആൻറ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ടെക്നിക്കൽ പഠന ക്ലാസ്സ് സംഘടിപ്പിച്ചു.

കേരള ഇലക്ട്രിക്കൽ വയർമെൻ ആൻറ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ( KEWSA) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ” വയർമെൻ ” ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മഹാകവി പി സ്മാരക മന്ദിരത്തിൽ വെച്ച് ” ഓട്ടോമേഷൻ ” എന്ന വിഷയത്തെ ആസ്പദമാക്കി ടെക്നിക്കൽ പഠന ക്ലാസ്സ് സംഘടിപ്പിച്ചു.ടെക് നിക്കൽ ക്ലാസ്സിൻ്റെ ഉദ്ഘാടനം KEWSAസംസ്ഥാന അദ്ധ്യക്ഷൻ ടി. അനിൽകുമാർ നിർവ്വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ടി.വി.മണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ.പുരുഷോത്തമൻ സ്വാഗതസം, ജില്ലാ ജോ. സെക്രട്ടറി വിദ്യാധരൻ സി നന്ദിയും പറഞ്ഞു.
പ്രശക്ത ഇലക്ട്രിക് കമ്പനിയായ elles കമ്പനി പ്രതിനിധികൾ ഓട്ടോമേഷൻ ക്ലാസ്സ് കൈകാര്യം ചെയ്തു.

Categories
Kasaragod Latest news main-slider top news

‘അലിഫ് ഷി ക്യാമ്പസ് ‘ ലോഗോ പ്രകാശനം പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

ചിത്താരി: സൗത്ത് ചിത്താരി ബാഫഖി തങ്ങൾ ഇസ്ലാമിക് സെന്ററിന്റെ കീഴിൽ നടന്നുവരുന്ന ബി.ടി.ഐ.സി വിമൻസ് കോളേജ് വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള വിദ്യാഭ്യാസ സമുച്ചയം ‘അലിഫ് ഷി ക്യാമ്പസിന്റെ’ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
കഴിഞ്ഞ നാല് വർഷക്കാലം ബി ടി ഐ സി മാനേജ്മെന്റിന്റെ കീഴിൽ നടന്നുവരുന്ന സ്ഥാപനത്തിൽ ഹയർസെക്കൻഡറി കോമേഴ്സ് ഹ്യൂമാനിറ്റീസ് ഫാളില കോഴ്സ് എന്നിവയാണ് നടന്നുവരുന്നത്.
പുതിയ അധ്യായന വർഷത്തിൽ ഡിഗ്രി കോഴ്സും അതോടൊപ്പം ലൈഫ് സ്കിൽ, മോറൽ സ്റ്റഡീസ് കോഴ്സും ആരംഭിക്കുന്നതാണ്.
ചടങ്ങിൽ ബാഫഖി തങ്ങൾ ഇസ്ലാമിക് സെൻറർ ചെയർമാൻ ബഷീർ മാട്ടുമ്മൽ, ജനറൽ കൺവീനർ ജംഷീദ് കുന്നുമ്മൽ, വൈസ് ചെയർമാൻ ഷറഫുദ്ദീൻ ബസ് ഇന്ത്യ, എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുറഹ്മാൻ കണ്ടത്തിൽ, ഷാഫി പി വി മുഹമ്മദ് കുഞ്ഞി അർഷദി എന്നിവർ സംബന്ധിച്ചു.

2024 25 വർഷത്തേക്കുള്ള അഡ്മിഷൻ റജിസ്ട്രേഷൻ ആരംഭിച്ചു കൂടുതൽ വിവരങ്ങൾക്ക് 9562664347,7736556164.

Categories
Kasaragod Latest news main-slider top news

കെ.എസ് ടി എ സ്നേഹാരാമം പരിപാടിക്ക് ജില്ലയിൽ തുടക്കമായി

കെ.എസ് ടി എ സ്നേഹാരാമം പരിപാടിക്ക് ജില്ലയിൽ തുടക്കമായി

കാഞ്ഞങ്ങാട്: മാലിന്യ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി കേരള സ്ക്കുൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനത്താകെ നടപ്പിലാക്കുന്ന സ്നേഹാരാമം പരിപാടിക്ക് ജില്ലയിൽ തുടക്കമായി , ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹായത്തോടെ മാലിന്യം നീക്കം ചെയ്ത് സൗന്ദര്യവൽക്കരണം നടത്തി സ്ഥിരമായി സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി വേസ്റ്റ്ബിൻ ഉൾപ്പെടെ സ്ഥാപിക്കുന്ന പരിപാടിയാണ് സ്നേഹാരാമം, ”ഇതിൻ്റെ ജില്ലാതല ഉദ്ഘാടനം ഹൊസ്ദുർഗ്ഗ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ സംസ്ഥാന സെക്രട്ടറി കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശ്യാമ ഭട്ട് അദ്ധ്യക്ഷത വഹിച്ചു .കെ ഹരിദാസ് ,എം.ഇ.ചന്ദ്രാംഗദൻ , കെ വി രാജേഷ് , പി ശ്രീകല , വി.കെ ബാലാമണി , കെ.ലളിത , എം സുനിൽ കുമാർ , പി മോഹനൻ എന്നിവർ സംസാരിച്ചു ,ജില്ലാ സെക്രട്ടറി ടി പ്രകാശൻ സ്വാഗതവും പി ബാബുരാജ് നന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider

സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് ജില്ല കമ്മിറ്റിയും ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ ജില്ല കമ്മിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നും കുടുംബസംഗമവും ശ്രദ്ധേയമായി

കാഞ്ഞങ്ങാട് :ഭിന്നശേഷി സൗഹൃദമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കാസർകോട് ജില്ലാ കമ്മിറ്റിയുടെയും ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ഇഫ്താർ വിരുന്നും കുടുംബ സംഗമവും വേറിട്ട അനുഭവമായി. അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവരുടെ സംഗമം മാധ്യമപ്രവർത്തകൻ ഷഫീക്ക് നസറുള്ള ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയംഗം ഡോ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് രാജേഷ്, ജമാഅത്തെ ഇസ്‌ലാമി ഏരിയ സെക്രട്ടറി മൊയ്തു ഇരിയ, മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.മുഹമ്മദ് അസ്‌ലം, ബഷീർ സിറ്റി, ഡോ. മിസ്അബ് , ഇബ്രാഹിം ബിസ്മി അസീസ് കൊളവയൽ, ഷഫീഖ് ഇടുക്കി എന്നിവർ സംസാരിച്ചു. സി.എ യൂസുഫ് സ്വാഗതവും സജീർ പള്ളിക്കര നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

കൃത്രിമ ജലപാത വിരുദ്ധ ജനകീയ കൺവെൻഷൻ മുന്നണി സ്ഥാനാർത്ഥികൾ എത്തിയില്ല ഞങ്ങൾ എന്തിന് വോട്ട് ചെയ്യണം.. ?

കാഞ്ഞങ്ങാട്: കോവളം- ബേക്കൽ ജലപാതയുടെ അനുബന്ധമായി കാഞ്ഞങ്ങാട്ട് നിർമ്മിക്കുന്ന കൃത്രിമ ജലപാത സംബന്ധിച്ച് തദ്ദേശീയർക്കുള്ള ആശങ്ക നീക്കാൻ നടത്തിയ ജനകീയ കൺവെൻഷനിൽ കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ മുന്നണി സ്ഥാനാർത്ഥികൾ ആരും എത്തിയില്ല. ഭൂമിയും വീടും കൃഷിസ്ഥലവും നഷ്ടപ്പെടുന്നതിന്റെ തീ തിന്നു കഴിയുന്നവർക്ക് ആശ്വാസം പകരാൻ ഈ തിരഞ്ഞെടുപ്പിൽ ‘ഞങ്ങൾ എന്തിന് വോട്ട് ചെയ്യണം ‘ എന്ന ചോദ്യത്തിന് നിലവിലുള്ള എം.പി രാജ്മോഹൻ ഉണ്ണിത്താനും എൽ.ഡി. എഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണനും എൻ.ഡി. എ സ്ഥാനാർത്ഥി എം.എൽ അശ്വിനിക്കും എന്താണ് മറുപടി പറയാനുള്ളത് എന്നറിയാനാണ് കാഞ്ഞങ്ങാട് കുന്നുമ്മൽ എൻ.എസ്.എസ് ഹാളിൽ ജനകീയ കൺവെൻഷൻ ചേർന്നത്.250 ഓളം ആളുകൾ പങ്കെടുത്ത കൺവെൻഷനിലേക്ക് മൂന്ന് സ്ഥാനാർത്ഥികളെയും ക്ഷണിച്ചിരുന്നുവെങ്കിലും വന്നില്ല. ജനകീയ കൺവെൻഷനിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നുമില്ലെന് ഭാരവാഹികൾ പറഞ്ഞു.. ഒരു മണിക്കൂർ സ്ഥാനാർത്ഥികളെ കാത്തിരുന്ന ശേഷം ജനകീയ സമിതി രക്ഷാധികാരി കാനായി കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ കൺവെൻഷൻ തുടങ്ങി.ആലപ്പുഴ കരിമണൽ ഖനന സമരസമിതി ചെയർമാൻ എസ്. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ ബി.ജെ.പി കൗൺസിലർ അശോക് കുമാർ സംബന്ധിച്ച് സംസാരിച്ചു. കെ. പ്രസേനൻ സ്വാഗതവും കൺവീനർ കെ. ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.

ബഹിഷ്‌ക്കരണത്തിന് ഇല്ല
ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞേ പറ്റൂ: ജനകീയ സമിതി
സ്ഥാനാർത്ഥികൾ പങ്കെടുത്തില്ലെന്ന് കരുതി തിരഞ്ഞെടുപ്പ് ബഹിഷ്ക്കരണത്തിനൊന്നും ഞങ്ങളാരും ഉദ്ദേശിക്കുന്നില്ലെന്ന് ജനകീയ സമരസമിതി ഭാരവാഹികൾ പറഞ്ഞു. എന്നാൽ കൃതിമ ജലപാത നിർമ്മിക്കുമെന്ന് പറയുന്ന പ്രദേശങ്ങളിലെ ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഈ സ്ഥാനാർത്ഥികൾക്ക് ബാധ്യതയുണ്ട്. നിലവിലുള്ള എം പി പറഞ്ഞത് ഇങ്ങനെ ഒരു കൺവെൻഷൻ നടത്തുന്ന കാര്യം അറിഞ്ഞിട്ടില്ലെന്നാണ്. അദ്ദേഹത്തിന്റെ ഓഫീസിൽ പോയി രേഖാമൂലം കത്ത് നൽകിയതാണ്. തിരഞ്ഞെടുപ്പിന് ഇനിയും ഒരു മാസം ഉണ്ടല്ലോ, ഭാവികാര്യങ്ങൾ സമിതി യോഗം ചേർന്ന് തീരുമാനിക്കുമെന്നും ഭാരവാഹി കെ പ്രസേനൻ പറഞ്ഞു.

Categories
Kasaragod Latest news main-slider

പാലക്കുന്ന് ക്ഷേത്രത്തിൽ ഉത്രവിളക്ക് ഉത്സവം സമാപിച്ചു. ഇന്ന് ഭണ്ഡാര വീട്ടിൽ തെയ്യങ്ങൾ കെട്ടിയാടും   

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് ശേഷം നടന്ന ഉത്രവിളക്ക് ഉത്സവം ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ സമാപിച്ചു.

കോലത്തു നാട്ടിൽ തീയ സമുദായ ക്ഷേത്രങ്ങളിൽ പാലക്കുന്നിൽ മാത്രം ആചരിക്കുന്ന അനുഷ്ഠാനമാണിതെന്ന് ക്ഷേത്രത്തിലെ മൂത്ത ഭഗവതിയുടെ നർത്തകനായ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ പകൽ ചുവട്മായ്ക്കലും നടന്നു. കല്ലൊപ്പിക്കലിനും അനുബന്ധ ചടങ്ങുകൾക്കും ശേഷം വീണ്ടും ചുവട്മായ്ക്കൽ പൂർത്തിയാക്കി പള്ളിയറയിൽ തിരുവായുധം സമർപ്പിച്ചതോടെ ഉത്രവിളക്ക് സമാപിച്ചു.

ഇന്നലെ രാത്രി ഭണ്ഡാര വീട്ടിൽ തെയ്യം കൂടൽ ചടങ്ങ് നടന്നു

ഇന്ന് 25 മാർച്ച്‌ പകൽ വിഷ്ണുമൂർത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങൾ കെട്ടിയാടും. തൃക്കണ്ണാടപ്പന്റെ ‘അഞ്ച് കഴിഞ്ഞു ആറാമത്തെ’ പരദേവതയായി സങ്കൽപ്പിച്ചു വരുന്ന ശക്തിസ്വരൂപിണിയായ മൂവാളംകുഴി ചാമുണ്ഡിയമ്മയെ ഏതാനും ക്ഷേത്രങ്ങളിൽ മാത്രമേ കെട്ടിയാടാറുള്ളൂ . വൈകുന്നേരം വിളക്കിലരിയോടെ സമാപിക്കും.

ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.

പടം : പാലക്കുന്ന് ക്ഷേത്രത്തിൽ ഉത്രവിളക്ക് ഉത്സവത്തോടനുബന്ധിച്ച് നടന്ന ചുവട് മായ്ക്കൾ

Categories
Kasaragod Latest news main-slider top news

ഡോ:എൻ പി രാജൻ സ്മാരക പാലിയേറ്റീവ് കെയർ പുരസ്കാരങ്ങൾ സമ്മാനിച്ചു

ഡോ:എൻ പി രാജൻ സ്മാരക പാലിയേറ്റീവ് കെയർ പുരസ്കാരങ്ങൾ സമ്മാനിച്ചു
കാഞ്ഞങ്ങാട്:-ആദര സേവന രംഗത്തെആദരണീയ വ്യക്തിത്വം ഡോ:എൻ പി രാജന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ നാമധേയത്തിൽ പാലിയേറ്റീവ് മേഖലയിൽ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച്സേവനം ചെയ്യുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെനാലാമത്ഡോ: എൻ പി രാജൻ സ്മാരക പാലിയേറ്റീവ് പുരസ്കാര വിതരണവും ഡോ:എൻ പി രാജൻ അനുസ്മരണവും നടന്നു.
ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള ഡോ:എൻ പി രാജൻ മെമ്മോറിയൽ സൊസൈറ്റി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ്ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്ത് പുരസ്കാര സമർപ്പണം നടത്തി.സൊസൈറ്റി പ്രസിഡണ്ട് എൻജിനീയർ സി കുഞ്ഞിരാമൻ നായർ അധ്യക്ഷത വഹിച്ചു.സാമൂഹ്യ പ്രവർത്തകൻ ഗോപിനാഥ് മുതുകാട് മുഖ്യ അതിഥിയായി.ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: എൻ. പി. ജീജഅനുസ്മരണ പ്രഭാഷണം നടത്തി.ഹൃദ്രോഗ വിദഗ്ധ ഡോ:രാജി രാജൻ,ആനന്ദാശ്രമംപി എച്ച് സിസ്റ്റാഫ് നേഴ്സ് ജെസ്സി സെബാസ്റ്റ്യൻ,കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി അംഗംഎൻ കെ നാളിനാക്ഷൻ,സേവന കൂട്ടായ്മയായ അരയ് വൈറ്റ് ആർമി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ സി.രവീന്ദ്രനെ ആദരിച്ചു.യൂസഫ് ഹാജി,എം ശ്രീകണ്ഠൻ നായർ, പി.ശ്യാം കുമാർ,എച്ച് ജി.വിനോദ് കുമാർ, വി.സജിത്ത്, ഡോ:കൃഷ്ണകുമാരി, എൻ.സുരേഷ്,മല്ലിക രാജൻ,ഗോകുലാനന്ദൻ മോനാച്ചഎന്നിവർ സംസാരിച്ചു.സൊസൈറ്റി സെക്രട്ടറി കെ.ടി.ജോഷി മോൻ സ്വാഗതവുംനാസർ കൊളവയൽനന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider

കീക്കാനം കോതോർമ്പൻ തറവാട് തെയ്യംകെട്ട് : പച്ചക്കറി വിളവെടുത്തു

പാലക്കുന്ന്: കഴകത്തിലെ കീക്കാനം കുന്നത്ത് കോതോർമ്പൻ തറവാട് തോക്കാനം താനത്തിങ്കാൽ ദേവസ്ഥാനത്ത് വയനാട്ടുകുലവൻ തെയ്യംകെട്ടിന് ഭക്ഷണം ഒരുക്കാൻ ആവശ്യമായ പച്ചക്കറികളുടെ വിളവെടുപ്പ് പൂരക്കളി അക്കാദമി ചെയർമാൻ കെ.കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു.

വിഷരഹിത പച്ചക്കറികൾ ഉപയോഗിച്ചുളള അന്നദാനം നൽകുക എന്ന ഉദ്ദേശത്തോടെ ആഘോഷകമ്മിറ്റിയും മാതൃസമിതിഅംഗങ്ങളും ചേർന്നാണ് കൃഷി നടത്തിയത്.ആഘോഷ കമ്മിറ്റി ചെയർമാൻ കെ. ശിവരാമൻ മേസ്ത്രി അധ്യക്ഷനായി. വർക്കിംഗ് ചെയർമാൻ പി. പി. ചന്ദ്രശേഖരൻ, കൺവീനർ ബാലകൃഷ്ണൻ പുളിക്കാൽ, ട്രഷറർ കേളു പുല്ലൂർ, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ, കൃഷി ഓഫീസർ പി.വി.ജലേശൻ, പാലക്കുന്ന് കഴകം ജനറൽ സെക്രട്ടറി പി.കെ.രാജേന്ദ്രനാഥ്‌, പഞ്ചായത്ത് അംഗങ്ങളായ ലീനകുമാരി, റീജരാജേഷ്, സി.ഡി.എസ്. ചെയർപേഴ്‌സൺ സുമതി, നാരായണൻ ആലിന്റടി, ബാലൻ കുന്നത്ത്, രാജൻ പള്ളയിൽ,എന്നിവർ പ്രസംഗിച്ചു .26ന് കൂവം അളക്കും. ഏപ്രിൽ 5 മുതൽ 7 വരെയാണ്‌ ഇവിടെ തെയ്യംകെട്ട് നടക്കുക.

 

Back to Top