Categories
Editors Pick Latest news main-slider

ടൈപ്പിസ്റ്റ്, ക്ലാർക്ക് കം അക്കൗണ്ടൻ്റ്, പ്രൈമറി ടീച്ചർ, ആർട് ടീച്ചർ, മ്യൂസിക് ടീച്ചർ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, യോഗ ഇൻസ്ട്രക്ടർ, കൗൺസിലർ, സ്റ്റാഫ് നേഴ്സ്, ഡോക്ടർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, മലയാളം ലാംഗ്വേജ് ടീച്ചർ ആംബുലൻസ് ഡ്രൈവർ തുടങ്ങി കാസറഗോഡ് ജില്ലയിലെ വിവിധ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ഒഴിവുകൾ 

മത്സ്യകർഷക വികസന ഏജൻസിയിൽ ടൈപ്പിസ്റ്റ്,ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തിക യിൽ ഒഴിവ്. താത്‌പര്യമുളളവർ രേഖകൾ സഹിതം മത്സ്യകർഷകവികസന ഏജൻസി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ർ കാര്യാലയം, കാസർകോട് അറ്റ് കാഞ്ഞങ്ങാട്, മീനാപ്പീസ്, കാഞ്ഞങ്ങാട് (പി.ഒ) – 671 315 എന്ന വിലാസത്തിൽ ഫെബ്രുവരി 10നകം അപേക്ഷ നൽകണം. 04672 202537.

കാസർകോട് കേന്ദ്രീയ വിദ്യാലയ നമ്പർ 2 വിൽ വാക്ക് ഇൻ ഇൻ്റർവ്യൂ

വിവിധ അധ്യാപക ഒഴിവിലേക്കുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ ഫെബ്രുവരി നടക്കും. ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതൽ 11 വരെ പി.ജി.ടി (മാത്സ്, ഹിന്ദി, കൊമേഴ്‌സ്), ടി.ജി.ടി (സയൻസ്, സോഷ്യൽ സയൻസ്), ബാൽവാടിക ടീച്ചർ എന്നിവയിലേക്കും ഫെബ്രുവരി മൂന്നിന് രാവിലെ 9.30 മുതൽ 11 വരെ പ്രൈമറി ടീച്ചർ, ആർട് ടീച്ചർ, മ്യൂസിക് ടീച്ചർ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, യോഗ ഇൻസ്ട്രക്ടർ, കൗൺസിലർ, സ്റ്റാഫ് നേഴ്സ്, ഡോക്ടർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, മലയാളം ലാംഗ്വേജ് ടീച്ചർ തസ്തികകളിലേക്കും വാക്ക് ഇൻ ഇൻ്റർവ്യൂ നടക്കും. 04994 295788, 04994 256788.

ആംബുലൻസ് ഡ്രൈവർ ഒഴിവ്

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലാണ് ഒഴിവ്. ഫെബ്രുവരി രണ്ടിന് രാവിലെ 10. 30ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച്ച. 0467 2235350.

Categories
Editors Pick Latest news main-slider

ചീമേനിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരില്‍ കെമിസ്ട്രി ടീച്ചറുടെ താത്ക്കാലിക ഒഴിവിലേക്ക്

അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

ചീമേനിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരില്‍ കെമിസ്ട്രി ടീച്ചറുടെ താത്ക്കാലിക ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. യോഗ്യത പി.ജി, നെറ്റ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണങ്ങളും വ്യക്തി വിവരണം / കരിക്കുലം വിറ്റ എന്നിവയും സഹിതം ജനുവരി 29ന് രാവിലെ 11നകം പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. മുന്‍പരിചയം അഭികാമ്യം. ഫോണ്‍ 0467 2250377, 9495646060.

Categories
Editors Pick Latest news main-slider

പോലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് (ഡി.എച്ച്.ക്യൂ) ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവുകളിലേക്ക് (കുക്ക് -2, സ്വീപ്പര്‍ -6, ബാര്‍ബര്‍ -2, ധോബി -1 ) 675 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായപരിധി 2024 ജനുവരി ഒന്നിന് 60 വയസ്സ് കവിയാന്‍ പാടില്ല. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ച്ച ജനുവരി 29ന് രാവിലെ പത്തിന് കാസര്‍കോട് ജില്ലാ സായുധ സേന ക്യാമ്പില്‍ നടത്തും. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സഹിതം അന്നേദിവസം രാവിലെ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് (ഡി.എച്ച്.ക്യൂ) ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 255461.

അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

ചീമേനിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരില്‍ കെമിസ്ട്രി ടീച്ചറുടെ താത്ക്കാലിക ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. യോഗ്യത പി.ജി, നെറ്റ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണങ്ങളും വ്യക്തി വിവരണം / കരിക്കുലം വിറ്റ എന്നിവയും സഹിതം ജനുവരി 29ന് രാവിലെ 11നകം പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. മുന്‍പരിചയം അഭികാമ്യം. ഫോണ്‍ 0467 2250377, 9495646060.

Categories
Editors Pick Latest news main-slider

ഡോക്ടര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 27ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍. ജില്ലയിലെ വിവിധ സി എച്ച് സി, പി എച്ച് സി സെന്ററുകളിൽ ഡയാലിസിസ് ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ ഒഴിവുകൾ

ജില്ലയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി ജനുവരി 27ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ എം.ബി.ബി.എസ് യോഗ്യതയുള്ളവരും ടി.സി.എം.സി രജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം. ടി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ അഭിമുഖത്തിന് ഹാജരാകേണ്ടതില്ല. നേരത്തെ അപേക്ഷ നല്‍കിയവരും അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2203118

ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ്

മുളിയാര്‍ സി.എച്ച്.സിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവ്. യോഗ്യത ഡയാലിസിസ് ടെക്‌നീഷ്യന്‍ ബിരുദം / ഡിപ്ലോമ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖം ജനുവരി 29ന് രാവിലെ 11ന് മുളിയാര്‍ സി.എച്ച്.സിയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം കൃത്യസമയത്ത് എത്തണം.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് മുഖേന ആഴ്ചയില്‍ മൂന്ന് ദിവസത്തേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ / റിസപ്ഷനിസ്റ്റ് തസ്തികയില്‍ ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി.സി.എ യോഗ്യതയുള്ളവര്‍ ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 29ന് തിങ്കളാഴ്ച്ച രാവിലെ പത്തിന് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍ 0467 2230301.

ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളില്‍ ഒഴിവ്

കാസര്‍കോട് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 27ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോറത്തില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2209466.

Categories
Editors Pick Latest news main-slider

അന്തിമ വോട്ടര്‍ പട്ടിക പൂര്‍ത്തിയായി : കാസർഗോഡ് ജില്ലയില്‍ 10,51,111 വോട്ടര്‍മാര്‍. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ 5,13,579 പുരുഷ വോട്ടര്‍മാരും 5,37,525 സ്ത്രീ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും അടക്കം 10,51,111 വോട്ടര്‍മാര്‍

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍

കൂടുതല്‍ വോട്ടര്‍മാര്‍ മഞ്ചേശ്വരം മണ്ഡലത്തില്‍

നിയോജക മണ്ഡലം തിരിച്ച് പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മഞ്ചേശ്വരം മണ്ഡലത്തില്‍. 1,10,362 പുരുഷ വോട്ടര്‍മാരും 1,09,958 സ്ത്രീവോട്ടര്‍മാരുമടക്കം 2,20,320 വോട്ടര്‍മാരാണ് മഞ്ചേശ്വരത്തുള്ളത്.

കുറവ് വോട്ടര്‍മാര്‍ കാസര്‍കോട് മണ്ഡലത്തില്‍

നിയോജക മണ്ഡലം തിരിച്ച് പരിശോധിക്കുമ്പോള്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് കാസര്‍കോട് മണ്ഡലത്തില്‍. 99,795 പുരുഷന്‍മാരും 1,00,635 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 2,00,432 വോട്ടര്‍മാരാണ് കാസര്‍കോട് നിയോജക മണ്ഡലത്തിലുള്ളത്.

മണ്ഡലം തിരിച്ച കണക്കുകള്‍ (മറ്റ് മണ്ഡലങ്ങള്‍)

ഉദുമയില്‍ 1,04,431 പുരുഷ വോട്ടര്‍മാരും 1,09,225 സ്ത്രീ വോട്ടര്‍മാരും മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 2,13,659 വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1,03,517 പുരുഷ വോട്ടര്‍മാരും 1,12,260 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറുമുള്‍പ്പടെ 2,15,778 വോട്ടര്‍മാരാണുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 95,474 പുരുഷന്‍മാരും 1,05,447 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറുമുള്‍പ്പെടെ 2,00,922 വോട്ടര്‍മാരാണുള്ളത്.

ജില്ലയില്‍ 12,559 കന്നിവോട്ടര്‍മാര്‍

കാസര്‍കോട് ജില്ലയില്‍ 6,367 പുരുഷന്‍മാരും 6,189 സ്ത്രീകളും മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടെ 12,559 കന്നിവോട്ടര്‍മാരാണ് ജില്ലയിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 957 പുരുഷന്‍മാരും 988 സ്ത്രീകളുമായി 1945 കന്നിവോട്ടര്‍മാരാണുളളത്. കാസര്‍കോട് മണ്ഡലത്തില്‍ 960 പുരുഷന്‍മാരും 810 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരുമായി 1772 കന്നി വോട്ടര്‍മാരാണ് ഉള്ളത്. ഉദുമ മണ്ഡലത്തില്‍ 1491 പുരുഷന്‍മാരും 1440 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറും ഉള്‍പ്പെടെ 2932 കന്നി വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1426 പുരുഷന്‍മാരും 1348 സ്ത്രീകളുമായി 2774 കന്നിവോട്ടര്‍മാരാണുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1533 പുരുഷന്‍മാരും 1603 സ്ത്രീകളുമായി 3136 കന്നിവോട്ടര്‍മാരാണുള്ളത്.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍

അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാരാണുള്ളത്. നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്ത് 2,20,320 വോട്ടര്‍മാരും കാസര്‍കോട് 2,00,432 വോട്ടര്‍മാരും ഉദുമയില്‍ 2,13,659 വോട്ടര്‍മാരും കാഞ്ഞങ്ങാട് 2,15,778 വോട്ടര്‍മാരും തൃക്കരിപ്പൂരില്‍ 2,00,922 വോട്ടര്‍മാരും പയ്യന്നൂര്‍ മണ്ഡലത്തില്‍ 1,82,299 വോട്ടര്‍മാരും കല്ല്യാശ്ശേരി മണ്ഡലത്തില്‍ 1,85,945 വോട്ടര്‍മാരുമാണുള്ളത്.

Categories
Editors Pick Latest news main-slider

ഭിന്നശേഷിക്കാര്‍ക്കായുള്ള സ്വാശ്രയ, മാതൃജ്യോതി പദ്ധതികളില്‍ അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാര്‍ക്കായുള്ള വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളില്‍ തീവ്ര ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന മാതാവിന് സ്വയം തൊഴിലിനായി ഒറ്റത്തവണ ധനസഹായം നല്‍കുന്ന സ്വാശ്രയ പദ്ധതിയിലും, പ്രസവാനന്തരം കുട്ടികളെ പരിചരിക്കുന്നതിനായി ഭിന്നശേഷിക്കാരിയായ മാതാവിന് പരമാവധി 24 മാസം ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിലും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ സാമൂഹ്യനീതി വകുപ്പിന്റെ suneethi.sjd.kerala.gov.in വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ് കാസര്‍കോട് ഫോണ്‍ 04994 255074.

Categories
Editors Pick Kerala Latest news main-slider

കേരള പൊലീസിൽ എസ്ഐ ആകാം. ശമ്പളം 95600 രൂപ വരെ, നോട്ടിഫിക്കേഷനിറങ്ങി; അവസാന തിയതി ജനുവരി 31.

ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള പൊലീസിലെ സ്വപ്ന ജോലി കയ്യെത്തും ദൂരെ. പോലീസ് സബ് ഇൻസ്പെക്ടർ ജോലിക്കായുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. 45600 രൂപ മുതൽ 95600 രൂപ വരെയാണ് ശമ്പളം. ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുകയെന്ന് നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 20 വയസ് മുതൽ 31 വയസ് വരെയുള്ളവർക്ക് എസ് ഐ പോസ്റ്റിലേക്ക് അപേക്ഷിക്കാം. റിസർവേഷൻ കാറ്റഗറിയിലുള്ളവർക്ക് 36 വയസുവരെ അപേക്ഷിക്കാനാകും. ശാരിരിക ക്ഷമത പരിശോധനയുടെ വിവരങ്ങളും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 167 സെന്‍റീ മീറ്റർ ഉയരവും 81 സെന്‍റീ മീറ്റർ നെഞ്ചളവും അഞ്ച് സെന്‍റീ മീറ്റർ വികാസവും വേണമെന്ന് നോട്ടിഫിക്കേഷനിൽ പറയുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ആയിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

Categories
Editors Pick Latest news main-slider

ചീമേനിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരില്‍ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്. വേതനം മണിക്കൂർ അടിസ്ഥാനത്തിൽ അഭിമുഖം ജനുവരി 23ന്

അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കേപ്പിന്റെ കീഴില്‍ ചീമേനിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ താത്ക്കാലിക ഒഴിവിലേക്ക് മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്. യോഗ്യത എംടെക്. മുന്‍പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണങ്ങളും വ്യക്തി വിവരണം / കരിക്കുലം വിറ്റ എന്നിവ സഹിതം ജനുവരി 23ന് രാവിലെ 11നകം പ്രിന്‍സിപ്പാള്‍ മുമ്പാകെ ടെസ്റ്റ് / അഭിമുഖത്തിന് എത്തണം. ഫോണ്‍ 0467 2250377, 9495646060.

Categories
Editors Pick Latest news main-slider

കാസര്‍കോട് വനം ഡിവിഷന് കീഴിലെ കാസര്‍കോട് വന വികാസ സമിതിയിലേക്ക് സോഷ്യോളജിസ്റ്റ് / സോഷ്യല്‍ സയന്റിസ്റ്റ് ഒഴിവ്

കാസര്‍കോട് വനം ഡിവിഷന് കീഴിലെ കാസര്‍കോട് വന വികാസ സമിതിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സോഷ്യോളജിസ്റ്റ് / സോഷ്യല്‍ സയന്റിസ്റ്റ് (പി.എഫ്.എം വിദഗ്ധന്‍) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത മാസ്റ്റര്‍ ഡിഗ്രി ഇന്‍ സോഷ്യല്‍ സയന്‍സ് / സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജി / ഡെവലപ്‌മെന്റ് സ്റ്റഡീസ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. പ്രതിമാസ വേതനം 21,600 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31ന് വൈകിട്ട് അഞ്ച് വരെ. വെബ്‌സൈറ്റ് www.forest.kerala.gov.in കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് വിദ്യാനഗര്‍ ഉദയഗിരിയിലുള്ള ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ 04994 256119, 6282987121.

Categories
Editors Pick Latest news main-slider

100 ഇൽ പരം തൊഴിൽ അവസരങ്ങൾ; 20 ഇൽ പരം പ്രമുഖ കമ്പനികൾ

ലിങ്ക് അക്കാദമി ഇന്ത്യയും അസാപ് കേരളയും;കാസർഗോഡ് ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ പഞ്ചായത്ത്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2024 ജനുവരി 20 ശനിയാഴ്ച ആസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക്‌, വിദ്യാനഗറിൽ വെച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു.

കാസർഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി തൊഴിലന്വേഷകർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം

ഫുൾ സ്റ്റാക്ക് ഡെവലപ്പർ / ഡിജിറ്റൽ മാർക്കറ്റിംഗ് / അക്കൗണ്ടിങ് / അധ്യാപനം /ഹ്യൂമൻ റിസോഴ്സ്( H R) / സെയിൽസ് /കസ്റ്റമർ സർവീസ് / മെഷീൻ ഓപ്പറേറ്റർ / മൈന്റെനൻസ്/ ബാക്ക് ഓഫീസ് / സർവീസ് / സ്റ്റാഫ് നഴ്സ് / OT ടെക്നീഷൻ / ബില്ലിംഗ് തുടങ്ങിയ മേഖലകളിലാണ് ജോലി ഒഴിവുകൾ!

 

Back to Top