Categories
Editors Pick Latest news main-slider

ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒഴിവ് : അഭിമുഖം ഡിസംബര്‍ 13ന് രാവിലെ 10.30ന്

സമ്പുഷ്ട കേരളം പദ്ധതിയുടെ കീഴില്‍ മഞ്ചേശ്വരം ബ്ലോക്കില്‍ കരാറടിസ്ഥാനത്തില്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒഴിവ്.

യോഗ്യത ഏതെങ്കിലും ബിരുദം, ടെക്‌നോളജി ആന്റ് സോഫ്റ്റ് വെയര്‍ അപ്ലിക്കേഷന്‍ സപ്പോര്‍ട്ടില്‍ രണ്ട് വര്‍ഷം പ്രവൃത്തി പരിചയം. മലയാളം, കന്നഡ ഭാഷകളില്‍ ആശയവിനിമയം നടത്താനുള്ള പ്രാവീണ്യം വേണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഡിസംബര്‍ 13ന് രാവിലെ 10.30ന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാതല ഐ.സി.ഡി.എസ് സെല്‍ എ-ബ്ലോക്കില്‍ നടത്തുന്ന അഭിമുഖത്തിന് എത്തണം. പ്രായപരിധി 35 വയസ്സ്. ഫോണ്‍ 9847996149.

Categories
Editors Pick main-slider

അകാരണമായ പേടി തോന്നാറുണ്ടോ? നിങ്ങളുടെ ഉത്കണ്ഠയ്ക്ക് കാരണമാകുന്ന വിഷയങ്ങൾ

ദൈനംദിന പ്രവര്‍ത്തനങ്ങളെ ചൊല്ലിയുള്ള അകാരണമായ പേടിയെയാണ്‌ ഉത്‌കണ്‌ഠ എന്ന്‌ വിളിക്കുന്നത്‌.

ഓക്കാനം, ശ്വാസംമുട്ടല്‍, അസ്വസ്ഥത എന്നിവയെല്ലാം ഉത്‌കണ്‌ഠയുടെ ലക്ഷണങ്ങളാണ്‌. ചെറിയ കാര്യങ്ങള്‍ പോലും ചിലരില്‍ ഉത്‌കണ്‌ഠ ജനിപ്പിക്കാം. ഓരോരുത്തരിലും ഉത്‌കണ്‌ഠയ്‌ക്ക്‌ കാരണമാകുന്ന കാരണങ്ങള്‍ ഓരോ വിധത്തിലാകാം.

പൊതുവായി പലരിലും ഉത്‌കണ്‌ഠയ്‌ക്ക്‌ കാരണമാകുന്ന ചില ഘടകങ്ങള്‍ ഇനി പറയുന്നവയാണ്‌

അമിതമായ ശാരീരിക, മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉത്‌കണ്‌ഠയെ ഉണര്‍ത്തി വിടാം.

ഒരു വേദിയില്‍ എന്തെങ്കിലും പറയുകയോ അവതരിപ്പിക്കുകയോ ചെയ്യേണ്ടി വരുമ്പോള്‍ പലര്‍ക്കും ഉത്‌കണ്‌ഠ ഉണ്ടാകാറുണ്ട്‌. കൈയ്യും കാലുമൊക്കെ വിറയ്‌ക്കുന്നതു പോലെയും വിയര്‍ക്കുന്നതായുമൊക്കെ ഈ ഉത്‌കണ്‌ഠ മൂലം അനുഭവപ്പെടാം.

എന്തെങ്കിലും തരത്തിലുള്ള വഴക്കോ, ബഹളമോ സംഘര്‍ഷങ്ങളോ ഉത്‌കണ്‌ഠയ്‌ക്ക്‌ കാരണമാകാറുണ്ട്‌. കലഹങ്ങള്‍ പതിവായ കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്നവര്‍ക്കും തീര്‍ത്തും ടോക്‌സിക്കായ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കും പ്രത്യേകിച്ചും ഈ സംഘര്‍ഷാന്തരീക്ഷം ഉത്‌കണ്‌ഠയെ തട്ടിയുണര്‍ത്താം.

കാപ്പിയോ കഫൈന്‍ അടങ്ങിയ മറ്റ്‌ പാനീയങ്ങളോ ഉത്‌കണ്‌ഠയ്‌ക്ക്‌ കാരണമാകാമെന്ന്‌ ചില പഠനങ്ങള്‍ പറയുന്നു.

ചില തരം മരുന്നുകളുടെ പാര്‍ശ്വഫലമായിട്ടും ഉത്‌കണ്‌ഠ ഉണ്ടായെന്ന്‌ വരാം. ഇതിനാല്‍ മരുന്നുകള്‍ പുതുതായി ആരംഭിക്കുമ്പോള്‍ അവയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ചും ചോദിച്ചറിയേണ്ടതാണ്‌.

ദീര്‍ഘമായി ശ്വാസോച്ഛാസം നടത്തുന്നതും, ഉത്‌കണ്‌ഠയ്‌ക്ക്‌ കാരണമാകുന്ന കാര്യങ്ങള്‍ എഴുതി വയ്‌ക്കുന്നതും, നല്ല മണങ്ങള്‍ ഉപയോഗിച്ചുള്ള അരോമതെറാപ്പി കൊണ്ടും, യോഗ, തായ്‌ചി, നടത്തം പോലുള്ള വ്യായാമങ്ങള്‍ കൊണ്ടുമൊക്കെ ഉത്‌കണ്‌ഠ ലഘൂകരിക്കാന്‍ ശ്രമിക്കാവുന്നതാണ്‌. തീവ്രമായ തോതില്‍ ഉത്‌കണ്‌ഠ അനുഭവിക്കുന്നവര്‍ ഡോക്ടറെ കണ്ട്‌ ഇതിനെ നേരിടാനുള്ള പ്രഫഷണല്‍ സഹായം തേടേണ്ടതാണ്‌.

Categories
Editors Pick Latest news main-slider

മിൽമ കാസർകോട് ഡയറിയിൽ താൽക്കാലിക ഒഴിവിലേക്ക് മാനേജ്മെന്റ് ട്രെയിനിയെ നിയമിക്കും.അഭിമുഖം ഡിസംബർ 8ന് രാവിലെ 10ന്

കാസർകോട് : മിൽമ കാസർകോട് ഡയറിയിൽ താൽക്കാലിക ഒഴിവിലേക്ക് മാനേജ്മെന്റ് ട്രെയിനിയെ നിയമിക്കും. മെക്കാനിക്കൽ /ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്ക്‌ ഡിസംബർ 8ന് രാവിലെ 10ന് മാവുങ്കാലിലെ മിൽമ കാസർകോട് ഡയറി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ബയോഡാറ്റാ സഹിതം പങ്കെടുക്കാം. ഫോൺ :

9048874017.

Categories
Editors Pick Latest news main-slider

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്ക്കാലിക അടിസ്ഥാനത്തില്‍ ട്രെയിനികളെ നിയമിക്കുന്നു.അഭിമുഖം ഡിസംബര്‍ 18ന് രാവിലെ 10ന്

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്ക്കാലിക അടിസ്ഥാനത്തില്‍ ട്രെയിനികളെ നിയമിക്കുന്നു. യോഗ്യത മൂന്ന് വര്‍ഷ ഇലക്ട്രോണിക്‌സ് / കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ആന്റ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയം അഭികാമ്യം. മുന്‍പരിചയം നിര്‍ബന്ധമില്ല. കാറഡുക്ക, കാസര്‍കോട് ബ്ലോക്കുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ പത്തിന് വൈകിട്ട് അഞ്ചിനകം https://forms.gle/RERRv7nZPgKh9Jfe9 അല്ലെങ്കില്‍ https://arogyakeralam.gov.in/ehealth/ എന്ന ലിങ്കില്‍ അപേക്ഷിക്കണം. വൈകിവരുന്ന അപേക്ഷ സ്വീകരിക്കില്ല. അഭിമുഖം ഡിസംബര്‍ 18ന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഫോണ്‍ 9745799948.

Categories
Editors Pick Kerala Latest news main-slider top news

നിങ്ങൾ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ച പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘം സജീവമാണ്.   

കേരള പോലീസ്

നിങ്ങൾ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ച പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘം സജീവമാണ്.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഇത്തരം തട്ടിപ്പിന് ഇരയായ ആൾക്ക് നഷ്ടപ്പെട്ടത് രണ്ടേകാൽ കോടി രൂപയാണ്.

നിങ്ങളുടെ പേരും ആധാറും ഉപയോഗിച്ച് അയച്ച പാഴ്സ്‍ലിനുള്ളിൽ MDMA പോലുള്ള ലഹരി മരുന്നുകൾ കണ്ടെത്തിയെന്നും അത് നിങ്ങൾ കടത്തിയതാണെന്നുമാണ് തട്ടിപ്പുകാർ നിങ്ങളെ ഫോണിൽ വിളിച്ച് പറയുക. കസ്റ്റംസിൽ പാഴ്‌സൽ തടഞ്ഞുവച്ചിട്ടുണ്ടെന്നും അവർ അറിയിക്കും.

കസ്റ്റംസ് ഓഫീസർ, സൈബർ ക്രൈം ഓഫീസർ എന്നൊക്കെ പറഞ്ഞാവും തുടർന്ന് വരുന്ന കോളുകൾ. ലഹരി കടത്തിയതിന് CBI , നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തുടങ്ങിയ ഏജൻസികൾ നിങ്ങളുടെ പേരിൽ കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറയും. അതിനു തെളിവായി വ്യാജമായി നിർമ്മിച്ച ID കാർഡ് , FIR തുടങ്ങിയവ സ്കൈപ് , വാട്സാപ്പ് എന്നിവ വഴി അയച്ചു നൽകുന്നു.

തുടർന്ന് നിങ്ങൾ എന്തെങ്കിലും നിയമവിരുദ്ധ പ്രവൃത്തികൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അക്കൗണ്ടിലെ 75 % തുക ഉടൻ ഫിനാൻസ് ഡിപ്പാർട്മെന്റിലേക്ക് സറണ്ടർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അതിനു തെളിവായി ഫിനാൻസ് വകുപ്പിന്റെ വ്യാജ Aknowledgement രസീത് അയച്ചു നൽകുകയും ചെയ്യുന്നു.

തുടർന്നു വിളിക്കുന്നത് ഫിനാൻസ് വകുപ്പിലെ IPS ഉദ്യോഗസ്ഥൻ എന്ന പേരിലാകും. വിവിധ വകുപ്പുകളിലേയ്ക്ക് തുക കൈമാറാൻ ഇവർ പല അക്കൗണ്ടുകൾ അയച്ചുതരുകയും പണം അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ നിരവധി അക്കൗണ്ടുകളിലൂടെയാണ് അവർ പണം തട്ടിയെടുക്കുന്നത്.

ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക. ഒരു അന്വേഷണ ഏജൻസിയും ഇത്തരത്തിലുള്ള യാതൊരു രേഖകളും നിങ്ങൾക്ക് അയച്ചു തരില്ലെന്ന കാര്യം മനസ്സിലാക്കുക. അതുപോലെതന്നെ, അന്വേഷണത്തിന്റെ ഭാഗമായി പണവും ആവശ്യപ്പെടില്ല.

നിങ്ങൾക്ക് ലഭിക്കുന്ന ഫോൺ കോളിൽ സംശയം തോന്നിയാൽ ഉടൻതന്നെ 1930 എന്ന സൈബർ പോലീസിന്റെ ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട് വ്യക്തത വരുത്തുക, പരാതി നൽകുക.

 

Categories
Editors Pick Kasaragod Latest news main-slider

പൊതുജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കാന്‍ ‘ ഡിസി കണക്ട്

ജില്ലയിലെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍വത്ക്കരണം നടപ്പാക്കുന്നതിലേക്കായി ആരംഭിച്ച കണക്റ്റിംഗ് കാസര്‍കോട് എന്ന പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തിര തീര്‍പ്പ് കല്പിക്കുവാന്‍ ജില്ലാ ഭരണസംവിധാനം ആവിഷ്‌കരിച്ച പദ്ധതിയാണ് ‘ ഡിസി കണക്ട് ‘. ജില്ലയുടെ വിദൂര പ്രദേശങ്ങളില്‍ നിന്നും ജില്ലാ കളക്ടര്‍ക്കു മുന്‍പാകെ പരാതി സമര്‍പ്പിക്കുവാന്‍ വരുന്ന പൊതുജനങ്ങള്‍ വളരെ ക്ലേശങ്ങള്‍ അനുഭവിക്കുന്നതായി മനസിലാക്കിയ സാഹചര്യത്തിലാണ് ജില്ലാ ഭരണസംവിധാനം അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. പൊതുജനങ്ങള്‍ എഴുതി തയ്യാറാക്കിയ അപേക്ഷകള്‍ സഹിതം തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കാം. അദാലത്തു ദിവസം പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രം മുഖേന ജില്ലാ കളക്ടറുമായി ഓണ്‍ലൈനായി (വീഡിയോ കോണ്‍ഫറന്‍സ്) സംസാരിക്കുവാനുള്ള അവസരം ഉണ്ടാകും. ലഭിച്ച മുഴുവന്‍ അപേക്ഷകളും ബന്ധപ്പെട്ട വകുപ്പ് മുഖാന്തിരം അന്വേഷണം നടത്തി തീര്‍പ്പ് കല്പിക്കും. മുഴുവന്‍ പൊതുജനങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു.

Categories
Editors Pick Latest news main-slider

അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഒഴിവ്  

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ സംഹിത സംസ്‌കൃത സിദ്ധാന്ത വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 57,525 രൂപ സമാഹൃത വേതനം ലഭിക്കും. വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ ആറിന് രാവിലെ 11ന് പരിയാരത്തെ കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍. ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം അന്നേദിവസം കൃത്യസമയത്ത് എത്തണം. ഫോണ്‍ 0497 2800167.

 

Categories
Editors Pick Latest news main-slider

മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒക്ടോബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം  

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ മുഖാന്തിരം മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിലവില്‍ വന്നിട്ടുള്ള ഒഴിവുകള്‍ നികത്തുന്നതിലേക്കായി ജില്ലയിലെ അര്‍ഹരായ (1000 സ്‌ക്വയര്‍ ഫീറ്റ് വീട്, നാലു ചക്രം വാഹനം, ഒരു ഏക്കറിലധികം സ്ഥലം, ഏതെങ്കിലും ഒരു എണ്ണം ഒഴിവാക്കല്‍ മാനദണ്ഡം ഉള്ളവരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.) മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അപേക്ഷ ഓണ്‍ലൈന്‍ മുഖാന്തിരം ഒക്ടോബര്‍ 20 വരെ അപേക്ഷ നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ആവശ്യമായേ  രേഖകൾ

വരുമാന സർട്ടിഫിക്കറ്റ്

വീടിന്റെ വിസ്തീർണ്ണം കാണിക്കുന്ന സാക്ഷ്യപത്രം (പഞ്ചായത്ത് സെക്രട്ടറി നൽകുന്നത് )

ഏറ്റവും പുതിയ നികുതി ചീട്ടിന്റെ പകർപ്പ്

2009 ലെ ബി.പി.എൽ. ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബം ആണെങ്കിൽ ആയത് കാണിക്കുന്ന സാക്ഷ്യപത്രം പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ടത്

2009 ലെ ബിപിഎൽ ലിസ്റ്റിൽ പെട്ടിട്ടില്ലാത്ത കുടുംബങ്ങൾ, ആയതി നുള്ള അർഹതയുള്ളതാണെന്ന് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം

സ്ഥലം ഇല്ലെങ്കിൽ ആയത് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.

വീട്ടില്ലെങ്കിൽ ആയത് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം

രോഗാവസ്ഥ / ഭിന്നശേഷി ഉള്ളവർ ആയത് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്

മേൽ പറഞ്ഞ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം കാർഡുടമകൾ സ്വയം ഉറപ്പു വരുത്തേണ്ടതാണ്

Categories
Editors Pick Latest news main-slider

കാസര്‍കോട് ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ് അഭിമുഖം ഒക്ടോബര്‍ 16ന് രാവിലെ 10മണിക്ക്

കാസര്‍കോട് ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്. യോഗ്യത എം.ഫില്‍/ പിജി ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി. അഭിമുഖം ഒക്ടോബര്‍ 16ന് രാവിലെ 10ന് ചെമ്മട്ടം വയലിലെ (ജില്ലാ ആശുപത്രിക്ക് സമീപം) ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍ 0467 2203118.

Categories
Editors Pick Latest news main-slider

അധ്യാപക ഒഴിവ് :എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ്,പിലിക്കോട് സി.കൃഷ്ണന്‍ നായര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂൾ, ജി.വി.എച്ച്.എസ്.എസ് മുള്ളേരിയ എന്നിവിടങ്ങളിൽ ഹിന്ദി, ഹിസ്റ്ററി, സംസ്‌കൃതം തുടങ്ങിയ വിഷയങ്ങളിൽ അധ്യാപക ഒഴിവ്

ഹിന്ദി വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ നടപ്പ് അധ്യയന വര്‍ഷത്തില്‍ ഹിന്ദി വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ് / പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 20ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. ഫോണ്‍ 0467 2245833, 9847434858, 9188900213.

എച്ച്.എസ്.എസ്.ടി (ജൂനിയര്‍) ഹിസ്റ്ററി അധ്യാപക ഒഴിവ്

പിലിക്കോട് സി.കൃഷ്ണന്‍ നായര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി (ജൂനിയര്‍) ഹിസ്റ്ററി ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 16ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

സംസ്‌കൃതം പാര്‍ട്ട് ടൈം അധ്യാപക ഒഴിവ്

ജി.വി.എച്ച്.എസ്.എസ് മുള്ളേരിയയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ താത്ക്കാലിക സംസ്‌കൃതം പാര്‍ട്ട് ടൈം അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബര്‍ 13ന് രാവിലെ 11ന്. താത്പര്യമുള്ളവര്‍ കെ.ടെറ്റ് യോഗ്യത അടക്കമുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍ 04994 261846.

Back to Top