ഡോക്ടര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 27ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍. ജില്ലയിലെ വിവിധ സി എച്ച് സി, പി എച്ച് സി സെന്ററുകളിൽ ഡയാലിസിസ് ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ ഒഴിവുകൾ

Share

ജില്ലയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി ജനുവരി 27ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ എം.ബി.ബി.എസ് യോഗ്യതയുള്ളവരും ടി.സി.എം.സി രജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം. ടി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ അഭിമുഖത്തിന് ഹാജരാകേണ്ടതില്ല. നേരത്തെ അപേക്ഷ നല്‍കിയവരും അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2203118

ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ്

മുളിയാര്‍ സി.എച്ച്.സിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവ്. യോഗ്യത ഡയാലിസിസ് ടെക്‌നീഷ്യന്‍ ബിരുദം / ഡിപ്ലോമ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖം ജനുവരി 29ന് രാവിലെ 11ന് മുളിയാര്‍ സി.എച്ച്.സിയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം കൃത്യസമയത്ത് എത്തണം.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് മുഖേന ആഴ്ചയില്‍ മൂന്ന് ദിവസത്തേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ / റിസപ്ഷനിസ്റ്റ് തസ്തികയില്‍ ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി.സി.എ യോഗ്യതയുള്ളവര്‍ ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 29ന് തിങ്കളാഴ്ച്ച രാവിലെ പത്തിന് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍ 0467 2230301.

ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളില്‍ ഒഴിവ്

കാസര്‍കോട് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 27ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോറത്തില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2209466.

Back to Top