Categories
Kerala Latest news main-slider top news

വനം വകുപ്പിന്റെ താല്‍ക്കാലിക ചുമതല മന്ത്രി കെ രാജന്?;എ കെ ശശീന്ദ്രന്‍ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വനം വകുപ്പിന്റെ ചുമതല മന്ത്രി കെ രാജന് താല്‍ക്കാലികമായി കൈമാറുമെന്ന് സൂചന.

നിലവിലെ മന്ത്രി എ കെ ശശീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചുമതലയില്‍ മാറ്റം.

വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് ഇന്ന് മാത്രം രണ്ട് മരണങ്ങള്‍ സംഭവിച്ചു. പെരിങ്ങല്‍ക്കുത്തിനു സമീപം വാച്ചുമരം കോളനിയില്‍ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. കൂടാതെ കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകനായ അവറാച്ചനും മരിച്ചു. വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്റെ രാജന്റെ ഭാര്യ വല്‍സല (64) ആണ് മരിച്ചത്. കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു.

കാട്ടുപോത്ത് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അവറാച്ചനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഡാം സൈറ്റ് റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസംഇടുക്കി നേര്യമംഗലത്ത് ഇന്ദിര എന്ന സ്ത്രീയെ കാട്ടാന ആക്രമിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു.

 

Categories
Kasaragod Latest news main-slider top news

കാഞ്ഞങ്ങാട് നഗരസഭ പി.എം.എ.വൈ – ലൈഫ് നഗര പദ്ധതി ഗുണഭോക്‌തൃ സംഗമവും നാടകവും നടന്നു

കാണങ്ങാട്:-ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ1922ആളുകൾക്ക്.വീടുകൾ അനുവദിച്ചസംസ്ഥാനത്തെ തന്നെഒന്നാമതെത്തിയകാഞ്ഞങ്ങാട്നഗരസഭാ പി എം എ വൈ-ലൈഫ് നഗര പദ്ധതി അംഗങ്ങുള്ളബോധവൽക്കരണത്തിന്റെ ഭാഗമായി ഗുണഭോക്ക്‌തൃസംഗമവും,കുടുംബശ്രീരംഗശ്രീതിയറ്ററിന്റെനാടകവും.ടൗൺ ഹാളിൽ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.കെ.ബാബു, ടി. മുഹമ്മദ് കുഞ്ഞി, കെ.ആയിഷ, സി.ഡി.എസ് ചെയർപേഴ്സൺ സൂര്യ ജാനകി എന്നിവർ സംസാരിച്ചു. പി.എം.എ.വൈ – ലൈഫ് നഗര പദ്ധതിയെക്കുറിച്ച് സോഷ്യൽ ഡവലപ്പ്മെൻ്റ് സ്പെഷ്യലിസ്റ്റ് വിപിൻ മാത്യു വിശദീകരിച്ചു. നഗരസഭാ കുടുംബശ്രീ മെമ്പർ സെക്രട്ടറി എൻ.വി.ദിവാകരൻ സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൺ സുജിനി.കെ. നന്ദിയും പറഞ്ഞു.

തുടർന്ന് കുടുംബശ്രീ തീയേറ്റേഴ്സായ രംഗശ്രീ യിലെ കലാകാരികൾ പി.എം.എ.വൈ – ലൈഫ് നഗര ഭവന പദ്ധതിയുടെ സവിശേഷതകൾ അടങ്ങിയ തെരുവ് നാടകം അവതരിപ്പിച്ചു.

Categories
Kasaragod Latest news main-slider top news

മകളുടെ വിവാഹ വേദിയിൽ ഡയാലിസിസ് രോഗികൾക്ക് കാരുണ്യ ഹസ്തവുമായി സൗത്ത് ചിത്താരിയിലെ സി.കെ അസീസ് 

മകളുടെ വിവാഹ വേദിയിൽ ഡയാലിസിസ് രോഗികൾക്ക് കാരുണ്യ ഹസ്തവുമായി സൗത്ത് ചിത്താരിയിലെ സി.കെ അസീസ്

മകൾ നാസിയ പുതിയ ഒരു ജീവിതത്തിലേക്ക് കടകുമ്പോൾ പാവപ്പെട്ട വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റെറിലെ രോഗികൾക്ക് കാരുണ്യത്തിന്റെ കൈ നീട്ടിയിരിക്കുകയാണ് സൗത്ത് ചിത്താരിയിലെ സി കെ അസീസ് മകൾ നാസിയയുടെയും വരൻ കാസർഗോഡ് ബെണ്ടി ച്ചാലിലെ ഇസ്മായിലിന്റെയും നിക്കാഹ് വേദിയാണ് വേറിട്ട ഒരു കാരുണ്യ പ്രവർത്തനത്തിന് സാക്ഷ്യം വഹിച്ചത് ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായി കൊണ്ടാണ് സി കെ അസീസ് മാതൃകാപരമായ കാരുണ്യ പ്രവർത്തനം നടത്തിയത് ഷാർജയിൽ നടന്ന

നിക്കാഹ് വേദിയിൽ വെച്ച് സികെ അസീസ് ഉസ്താദ് .സിംസാറുൽ ഹഖ് ഹുദവിക്ക് ചെക്ക് കൈമാറി ചടങ്ങിൽ വരൻ ഇസ്മായിൽ സി കെ അബ്ദുള്ള ഹാജി ഹാരിസ് ചാപ്പയിൽ ഫാഹിദ് സി കെ ജാവിദ് സി കെ സാഹിദ് സി കെ ,എന്നിവർ പങ്കെടുത്തു

Categories
Kasaragod Latest news main-slider top news

ഗവ: മാപ്പിള എൽ .പി സ്ക്കൂൾ അജാനൂർ 97-ാം വാർഷികാഘോഷം സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ഗവ: മാപ്പിള എൽ .പി സ്ക്കൂൾ അജാനൂർ 97-ാം വാർഷികാഘോഷം സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ ഉദ്ഘാടനം നിർവ്വഹിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു.ഡോ. സബീന അബൂബക്കർ മുഖ്യാതിഥിയായി. എ ഇ ഒ ബേക്കൽ അരവിന്ദ കെ വിശിഷ്ഠാതിഥിയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മൻ ഉപഹാര വിതരണം നടത്തി. സ്ക്കൂൾ പ്രധാനാധ്യാപിക അജിത ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലക്ഷ്മി തമ്പാൻ, കെ.കുഞ്ഞിമൊയ്തീൻ, പി.എം.ഫൈസൽ, നജ്മ എം, തെരുവത്ത് മുസ്സഹാജി, പി.കെ കണ്ണൻ, ഹമീദ് ചേരക്കടത്ത്, സുരേഷ് റോയൽ, എന്നിവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡൻ്റ് ഷബീർ ഹസ്സൻ സ്വാഗതവും, സ്ക്കൂൾ സീനിയർ അസിസ്റ്റൻഡ് പ്രസന്ന എം നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ നടന്നു.

Categories
Kasaragod Kerala Latest news top news

ആനന്ദാശ്രമം ശ്രീരാം പുരുഷ സ്വയം സഹായ സംഘം 19-ാം വാർഷികാഘോഷം സ്വയം സഹായ സംഘം ഹാളിൽ നടന്നു.

ആനന്ദാശ്രമം ശ്രീരാം പുരുഷ സ്വയം സഹായ സംഘം 19-ാം വാർഷികാഘോഷം സ്വയം സഹായ സംഘം ഹാളിൽ നടന്നു. സംഘം സ്ഥാപക പ്രസിഡൻ്റ് രവിന്ദ്രൻ മാവുങ്കാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡൻ്റ് പ്രകാശൻ പുലയ നടുക്കം അദ്ധ്യക്ഷത വഹിച്ചു.ഗിരീഷ്മാവുങ്കാൽ, രാജീവൻ കാട്ടുകുളങ്ങര എന്നിവർ പ്രസംഗിച്ചു.വിവിധ കായിക, കലാരംഗങ്ങളിലും, വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.വിവിധ കാരുണ്യ പ്രവർത്തനങ്ങളും, വിവാഹ ധനസഹായങ്ങളും, പാർപ്പിട ധനസഹായങ്ങളും ചെയ്തു വരുന്ന ശ്രീരാം പുരുഷ സ്വയം സഹായ സംഘം അടുത്ത വർഷം വിവിധ പരിപാടികളോട് കൂടി ഇരുപതാം വാർഷികം വിപുലമായി ആഘോഷിക്കാൻ കമ്മിറ്റി തീരുമാനമെടുത്തു.ജനറൽ സെക്രട്ടറി മഹേഷ്കുന്നുമ്മൽ സ്വാഗതവും, ട്രഷറർ ഹരി ആനന്ദാശ്രമം നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news Uncategorised

തിലകൻ അനുസ്മരണ സമിതി” കാസർകോഡ് ജില്ല പ്രവർത്തക സംഗമം മാർച്ച് 5 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട്

കഴിഞ്ഞ 11 വർഷമായി മലയാളത്തിന്റെ മഹാ നടൻ തിലകന്റെ സ്മരണ നിലനിർത്തു ന്നതിനായി പ്രവർത്തി ക്കുന്ന “തിലകൻ അനുസ്മരണ സമിതി” കാസർകോഡ് ജില്ല പ്രവർത്തക സംഗമം മാർച്ച് 5 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് മഹാകവി പി സ്മാരക ഹാളിൽ ചേരുന്നു. സംസ്ഥാന പ്രസിഡന്റ്‌ ശ്രീ ജഗത് മയൻ ചന്ദ്രപുരി, സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് കോവൂർ, സംസ്ഥാന കോ ഓർഡിനേറ്റർ കരീം മേച്ചേരി, ‘കാരുണ്യ തിലകം’ സംസ്ഥാന വൈസ് ചെയർമാൻ ശങ്കരൻ നടുവണ്ണൂർ, മൂസ പാട്ടില്ലത്ത് തുടങ്ങി പ്രമുഖർ പങ്കെടുക്കുന്നു.

 

Categories
Kasaragod Latest news main-slider top news

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (BKMU) രാവണിശ്വരത്ത് കുടുംബ സദസ് നടത്തി

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (BKMU) രാവണിശ്വരത്ത് കുടുംബ സദസ് നടത്തി. 10 വർഷമായി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബി.ജെ.പി. സർക്കാർ രാജ്യത്തെ കർഷക തൊഴിലാളികളെ കൂടുതൽ ദാരിദ്രത്തിലേക്ക് തള്ളിവിടുകയാണ്. ഇതിനെതിരെ തൊഴിലാളികളുടെ വിഷയത്തിൽ ഇടപെടാൻ ശക്തിയുള്ള ഭരണം കേന്ദ്രത്തിൽ വരണം. അതിനായി ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളി കാപ്പിൽ പറഞ്ഞു. സ്വാഗതം. ചന്ദ്രാവതി’. കെ. അദ്ധ്യക്ഷ. കാർത്ത്യാ യണി. കെ. ജില്ലാ പ്രസിഡൻ്റ് ഗംഗാധരൻ പള്ളി കാപ്പിൽ ‘ മണ്ഡലം പ്രസിഡൻ്റ് എൻ. ബാലകൃഷ്ണൻ. ലോക്കൻ സെക്രട്ടറി ‘ എ . തമ്പാൻ എന്നിവർ സംസാരിച്ചു

Categories
Kasaragod Latest news main-slider top news

കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു

കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ലക്ഷ്മി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഭൂപേഷ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എസ് ജയശ്രീ,ഡെ മെഡിക്കൽ ഓഫീസർ ഗീത ഗുരുദാസ് കാസർഗോഡ് വികസന പാക്കേജ് സ് പെഷ്യൽ ഓഫീസർ വി ചന്ദ്രൻ,ബെന്നി,പി അനിൽകുമാർ,യു തമ്പാൻ നായർ ടി കെ രാമചന്ദ്രൻ,എം ബാലക്യഷ്ണൻ മാണിയൂർ,ഷാഹുൽ ഹമീദ് എന്നിവർ ആശംസയറീച്ച് സംസാരിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ സ്വാഗതവും എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വി കെ ഷിൻസി നന്ദിയും പറഞ്ഞു. കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ ഒ പി ബ്ലോക്കിൻെറ ഉദ്ഘാടനം ഇ ചന്ദ്രശേഖരൻ എംഎൽഎ നിർവഹിക്കുന്നു.

Categories
Kasaragod Latest news main-slider top news

മുല്ലച്ചേരി സുഭാഷ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് നേതൃത്വത്തില്‍ സ്വീകരണവും അനുമോദനവും

 

ഉദുമ: 22 വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷം ഇന്ത്യന്‍ ആര്‍മിയില്‍ ഇഎംഇ നിന്നും ഫെബ്രുവരി 29ന് വിരമിച്ച് നാട്ടിലെത്തിയ സുബേദാര്‍ ഗിരീഷ് കുമാറിനും ഇതേ ദിവസം ഉദുമ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും ബ്രാഞ്ച് മാനേജര്‍ ആയി സര്‍വീസില്‍ നിന്നും വിരമിച്ച ക്ലബ്ബ് സ്ഥാപക അംഗവും ഇപ്പോഴത്തെ ക്ലബ്ബ് പ്രസിഡന്റും ആയ എം പുരുഷോത്തമന്‍ നായര്‍ക്കും മുല്ലച്ചേരി സുഭാഷ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്വീകരണവും അനുമോദനവും നല്‍കി. ഞായറാഴ്ച്ച രാവിലെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഗിരീഷ് കുമാറിനെ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് ഉദുമ റെയില്‍വേ ഗേറ്റ് പരിസരത്ത് നിന്നും തുറന്ന വാഹനത്തില്‍ അനേകം വാഹനങ്ങളുടെ അകമ്പടിയില്‍ ക്ലബ്ബ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മുല്ലച്ചേരിയിലെ ക്ലബ്ബിലേക്ക് എത്തിക്കുകയായിരുന്നു.

സുഭാഷ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ക്യാപ്റ്റനായി കളിച്ചു കൊണ്ടിരിക്കെ ആണ് ഗിരീഷ് കുമാറിന് കളിയുടെ മികവിലൂടെ സ്‌പോര്‍ട്‌സ് കോട്ടയില്‍ ഇന്ത്യന്‍ ആര്‍മിയിലെ ഇലക്ടോണിക്ക് മെക്കാനിക്കല്‍ എഞ്ചിനീയര്‍ കബഡി ടീം ഭോപ്പാലില്‍ 2002ല്‍ സെലക്ഷന്‍ കിട്ടിയത്. ഇഎംഇഭോപ്പാല്‍ ടീമിലുടെ നിരവധി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2004ല്‍ ആദ്യമായി സീനിയര്‍ നാഷണലില്‍ സര്‍വ്വീസസിന് വേണ്ടി ജേഴ്സ്സി അണിഞ്ഞതോടപ്പം തുടര്‍ച്ചയായി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് മെഡലുകളും നേടി. ഇങ്ങനെ സര്‍വ്വീസസീന് വേണ്ടി ഏഴ് തവണ സീനിയര്‍ നാഷണല്‍ കളിച്ചിട്ടുണ്ട്. ഇതിനു പുറമേ കേരളത്തിന് വേണ്ടി നാല് തവണ സീനിയര്‍ നാഷണല്‍ ക്യാപറ്റന്‍ പദവിയോടെയും കളിച്ചു. സര്‍വ്വീസസിന് 5 ഫെഡറേഷന്‍ കപ്പ്, സില്‍വര്‍ മെഡല്‍ നേടിക്കൊടുത്ത താരമാണ് ഗിരീഷ്. 2007 ല്‍ ആസ്സാമിലെ ഗുഹാട്ടിയില്‍ വച്ച് നടന്ന നാഷണല്‍ ഗെയിംസില്‍ സര്‍വ്വീസസിന് വേണ്ടി ഗോള്‍ഡ് മെഡലും നേടി. ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നി ടീമുകള്‍ മാറ്റുരച്ച ഡിപ്പാര്‍ട്ട്‌മെന്റ് മത്സരത്തില്‍ 13 തവണ സര്‍വ്വീസസിന് ഗോള്‍ഡ്, സില്‍വര്‍, ബ്രോന്‍സ് എന്നീ മെഡലുകള്‍ നേടിക്കൊടുത്തു. 2011 ല്‍ വിജയവാര്‍ഡയില്‍ വെച്ച് നടന്ന കബഡി പ്രീമിയര്‍ ലീഗില്‍ ഹൈദ്രബാദ് ഹോഴ്‌സസീന് വേണ്ടി ജേഴ്‌സി അണിഞ്ഞും ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി. 2010ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും പങ്കെടുത്തു. 2011 ല്‍ നടന്ന ഏഷ്യന്‍ ബീച്ച് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ടീമിനെ പ്രതിനിധികരിച്ചു. ഇന്ത്യയില്‍ നടന്ന എ ഗ്രേഡ് കബഡി ടൂര്‍ണ്ണമെന്റില്‍ ഇഎംഇ ഭോപ്പാലിനേയും സര്‍വ്വീസസിനേയും വിന്നര്‍ ആക്കിയതോടൊപ്പം ബെസ്റ്റ് പ്ലയര്‍ അവാര്‍ഡും കരസ്ഥമാക്കി.

ക്ലബില്‍ നടന്ന അനുമോദന യോഗത്തില്‍ ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ കെ മുരളീധരന്‍ അദ്യക്ഷത വഹിച്ചു. ഇരുവരെയും സ്ഥാപക സെക്രെട്ടറി പി വി ഗോപാലന്‍ സ്ഥാപക പ്രസിഡന്റ് സിറാജ് എ എസ് എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു. ക്ലബ്ബ് രക്ഷധികാരികളായ റിട്ട. അസിറ്റന്റ് കമാനന്റുമായ എം ബാലകൃഷ്ണന്‍ നായര്‍, പ്രശസ്ത ചിത്രകല അദ്ധ്യാപകനും കാര്‍ട്ടൂണിസ്റ്റുമായ ഗഫൂര്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലബിന്റെ ഉപഹാരം സമര്‍പ്പണവും നടത്തി. ക്ലബ്ബ് അംഗമായ മംഗലാപുരത്തെ മണികണ്ഠന്‍ മുല്ലച്ചേരി ഇരുവര്‍ക്കും പ്രത്യേക അനുമോദാനവും ഉപഹാരവും നല്‍കി. ക്ലബ്ബിന്റെയും ഗിരീഷിന്റെയും കോച്ചും സായുധ സേന സബ്ബ് ഇന്‍സ്പെക്ടറുമായ ബാലകൃഷ്ണന്‍ കൊക്കാല്‍, സോള്‍ജ്യര്‍ കെഎല്‍ 14 വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡണ്ട് ജയന്‍, ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ശ്രീധരന്‍ നായര്‍, പ്രവാസി പ്രതിനിധികളായ വി നാരായണന്‍ നായര്‍, രാജു, ക്ലബ്ബ് ഭാരവാഹികളായ അനില്‍ കുമാര്‍, ഹരീഷന്‍ പി വി, രമേശന്‍, ഗിരീശന്‍ എന്നിവര്‍ സംസാരിച്ചു, കബ്ബ് സെക്രട്ടറി മധുസൂതനന്‍ പി വി സ്വാഗതവും വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പി വി നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

നഗരസഭയുടെയും വാർഡ് കൗൺസിലർ വിവി രമേശന്റെയും ഇടപെടൽ കൊവ്വൽ പള്ളിയിൽ ഒരു റോഡ് കൂടിവീതി കൂട്ടി കോൺക്രീറ്റ് ആക്കുന്നു

 

കാഞ്ഞങ്ങാട്:-നാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു കൊവ്വൽ പള്ളി-കല്ലഞ്ചിറ റോഡ്ൻ്റെവീതി കൂട്ടിമഴക്കാലത്ത് ഉണ്ടാകുന്നവെള്ളക്കെട്ടുകൾ പരിഹരിച്ച്.യാത്ര സൗകര്യംസുഗമമാക്കുക എന്നുള്ളത്.ഈ ഒരു പ്രയാസം പരിഹരിക്കുന്ന തിന്.റോഡി ൻ്റെഇരുവശങ്ങളിലും ആളുകളോട് സംസാരിച്ച്സ്ഥലം ഏറ്റെടുക്കുന്നതിനും,നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നകാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാതയും,വാർഡ് കൗൺസിലർ വി.വി.രമേശന്റെയും നിരന്തരമായ ഇടപെടലിന്റെ ഭാഗമായിറോഡ് പണി യാഥാർത്ഥ്യമാവുകയാണ്.സംസ്ഥാന സർക്കാർ,എംഎൽഎ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾഎന്നിവയുടെ ഫണ്ടുകൾ ഉപയോഗിച്ച്50 ലക്ഷം രൂപ ചെലവഴിച്ച്റോഡ് നിർമ്മാണ പ്രവർത്തി ആരംഭിച്ചു.വർഷകാലത്തിന് മുൻപായിനിർമ്മാണ പ്രവർത്തി പൂർത്തീകരിക്കുന്നറോഡി ൻ്റെപ്രവർത്തിവാർഡ് കൗൺസിലർ വി.വി.രമേശൻ പ്രവർത്തി ഉദ്ഘാടനം ചെയ്തു.പൊതുപ്രവർത്തകരായ കെ. പി.ജയപാലൻ, ഡി.വി അമ്പാടി,ജ്യോതിഷ് കണ്ടത്തിൽ,കെ വി ഉഷഎന്നിവർ പങ്കെടുത്തു

Back to Top