ഗവ: മാപ്പിള എൽ .പി സ്ക്കൂൾ അജാനൂർ 97-ാം വാർഷികാഘോഷം സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ ഉദ്ഘാടനം നിർവ്വഹിച്ചു.

Share

ഗവ: മാപ്പിള എൽ .പി സ്ക്കൂൾ അജാനൂർ 97-ാം വാർഷികാഘോഷം സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ ഉദ്ഘാടനം നിർവ്വഹിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു.ഡോ. സബീന അബൂബക്കർ മുഖ്യാതിഥിയായി. എ ഇ ഒ ബേക്കൽ അരവിന്ദ കെ വിശിഷ്ഠാതിഥിയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മൻ ഉപഹാര വിതരണം നടത്തി. സ്ക്കൂൾ പ്രധാനാധ്യാപിക അജിത ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലക്ഷ്മി തമ്പാൻ, കെ.കുഞ്ഞിമൊയ്തീൻ, പി.എം.ഫൈസൽ, നജ്മ എം, തെരുവത്ത് മുസ്സഹാജി, പി.കെ കണ്ണൻ, ഹമീദ് ചേരക്കടത്ത്, സുരേഷ് റോയൽ, എന്നിവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡൻ്റ് ഷബീർ ഹസ്സൻ സ്വാഗതവും, സ്ക്കൂൾ സീനിയർ അസിസ്റ്റൻഡ് പ്രസന്ന എം നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ നടന്നു.

Back to Top