Categories
Uncategorised

പുത്യകോടി കാലിച്ചൻ ദേവസ്ഥാന കമ്മിറ്റി ഭഗവത്ഗീത ഗ്രന്ഥങ്ങൾ വിതരണം ചെയ്തു

പാലക്കുന്ന് : ചിന്മയ സ്വാമികളുടെ 108 ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വീടുകൾ തോറും ഭഗവത്ഗീത ഗ്രന്ഥം വിതരണം ചെയ്തു. പുത്യകോടി കാലിച്ചൻ ദേവസ്ഥാന കമ്മിറ്റി ചിൻമയമിഷന്റെ സഹകരണത്തോടെ മാലാംകുന്നിൽ വി. വി. രാമുണ്ണിയ്ക്ക് കോപ്പി നൽകി കാലിച്ചൻ ദേവാലയ കമ്മിറ്റി പ്രസിഡണ്ട്‌ സുധാകരൻ കുതിർ ഉദ്ഘടാനം ചെയ്തു. നാരായണൻ മുല്ലച്ചേരി, പ്രജിത്ത്, രമാചന്ദ്രശേഖരൻ, രജിഷപ്രഭാകരൻ, ആശാകണ്ണൻ എന്നിവർ സംസാരിച്ചു.

Categories
Uncategorised

തച്ചങ്ങാട് പൊടിപ്പളം കണ്ടത്തിൽ ശ്രീ രക്‌തേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവം ഏപ്രിൽ 16,17,18

തച്ചങ്ങാട് പൊടിപ്പളം കണ്ടത്തിൽ ശ്രീ രക്‌തേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവം ഏപ്രിൽ 16,17,18 തീയ്യതികളിലായി ഭക്തി ആദരാപൂർവം നടത്തുന്നു.

16 ന് വൈകുന്നേരം 7 മണി മുതൽ സമീപപ്രദേശത്തെ കലാകാരൻ മാർ അവതരിപ്പിക്കുന്ന കലാസന്ധ്യ.

17 ന് രാവിലെ കോട്ടപ്പാറ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നിന്ന് കലവറ ഘോഷയാത്ര, രാത്രി രക്‌തേശ്വരി തെയ്യം തിടങ്ങൾ, തുടർന്ന് കൈകൊട്ടി കളി

18 ന് രാവിലെ രക്‌തേശ്വരി ദേവിയുടെ പുറപ്പാട്, തുടർന്ന് അന്നദാനം വിളക്കിലരി യോട് കൂടി സമാപനം.

Categories
Uncategorised

വിഷു ദിനത്തിൽ പൂച്ചക്കാട് ചാലിയം വളപ്പ് കുടുംബ സംഗമം ഷാർജയിൽ നടന്നു

അഞ്ച് തലമുറ വ്യാപിച്ചു കിടക്കുന്ന കുടുംബ പാരമ്പര്യവും വേരുകളുമുളള ചാലിയം വളപ്പിലെ തലമുറ സംഗമമാണ് യുഎഇയിൽ നടന്നത്

അഞ്ച് തലമുറ മുൻപ് ബേഡക ഭാഗത്ത് നിന്നും പൂച്ചക്കാട് പ്രദേശത്ത് എത്തിയവരാണ് ആദ്യ തലമുറയിൽപ്പെട്ടവർ. പഴയ കൂട്ടക്കനി സ്ക്കൂൾ ആദ്യ കാല അധ്യാപകനായിരിന്നു അപ്പു മാഷ്.

ചാലിയം വളപ്പിൽ അപ്പു മാഷിന്റെയും മാധവിയുടെയും മക്കളുടെ പുതു തലമുറ സംഗമമാണ് ഷാർജയിൽ നടന്നത്.

വ്യത്യസ്തമായ പരിപാടികൾ സംഗമത്തിന് മാറ്റ് കൂട്ടി ലക്കിഡ്രാേ അടക്കമുള്ള പരിപാടികൾ സംഘടിപ്പിച്ചു.

രണ്ട് വർഷത്തിനുള്ളിൽ നാട്ടിലും വിദേശത്തുമുള്ള മുഴുവൻ പേരേയും ഒന്നിച്ച് നാട്ടിൽ സംഗമം നടത്താമെന്ന് തീരുമാനത്തിലെത്തിയാണ് വിഷു ആഘോഷം അവസാനിപ്പിച്ചത്.

Categories
Uncategorised

പുത്തിഗെ പള്ളത്ത് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവത്തിൽ ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി

കുമ്പള: പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവത്തിൽ ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി. കേസിൽ പ്രതികളായ പോലീസുകാർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെടും നഷ്ടപരിഹാരം തേടിയും മാതാവ് സഫിയ ഹൈകോടതിയിൽ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

സംഭവത്തിൽ സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നും കോടതി നിർദേശിച്ചു.

അംഗടി മുഗൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കുമ്പള പേരാൽ കണ്ണൂരിലെ ഫർഹാസാണ് (17) കഴിഞ്ഞ ആഗസ്റ്റ് 25ന് അപകടത്തിൽ മരിച്ചത്. സ്കൂളിലെ ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ഒരു വിദ്യാർഥി കാറുമായി എത്തിയിരുന്നു. പോലീസിനെ  ഭയന്ന് വിദ്യാർഥികൾ കാറെടുത്ത് പോവുകയായിരുന്നു. പിന്നാലെ ചേസ് ചെയ്തു പൊലീസ് വാഹനവും പിന്തുടർന്നു. ഇതോടെ വെപ്രാളത്തിൽ ഓടിച്ച വണ്ടി 6-7 കിലോമീറ്റർ ദൂരെ പുത്തിഗെ പള്ളത്ത് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു

Categories
Uncategorised

പടന്ന തെക്കേക്കാട് മുത്തപ്പൻ മടപ്പുര ആചാരനുഷ്ഠാനത്തെ തടയുന്ന സി പി എം രീതി  അംഗികരിക്കുവാൻ കഴിയില്ല:ഹിന്ദു ഐക്യവേദി

കാഞ്ഞങ്ങാട്:പടന്ന തെക്കേക്കാട് മുത്തപ്പൻ മടപ്പുരയിൽ തെയ്യം കെട്ട് ഉത്സവമായി ബന്ധപ്പെട്ട് മടപ്പുര ഭാരവാഹികളും, മടയനും മുന്നോട്ട് പോകുമ്പോൾ സി.പി.എം നേതൃത്വം രാഷ്ട്രീയത്തിന്റെ പേരിൽ ആചാരാനുഷ്ഠാനത്തെ തടയുന്ന രീതി അംഗീകരിക്കുവാൻ കഴിയില്ല എന്ന് ഹിന്ദു ഐക്യവേദി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. പടന്ന പഞ്ചായത്തിൽ നിരവധി കെട്ടിടങ്ങളും ,റിസോർട്ടും അനധികൃതമാണെന്ന് ഇരിക്കെ മുത്തപ്പൻ മടപ്പുര മാത്രം തകർക്കാൻ ശ്രമിക്കുന്നത് ഹിന്ദുവിരുദ്ധ നിലപാടായി മാത്രമേ കാണാൻ സാധിക്കു എന്ന് യോഗം വിലയിരുത്തി. നിയമത്തിന്റെ പേര് പറഞ്ഞ് മടപ്പുര തകർക്കാൻ തുനിഞ്ഞിറങ്ങുന്ന സിപിഎം നേതൃത്വം പടന്ന പഞ്ചായത്തിൽ നിലനിൽക്കുന്ന നൂറോളം അനധികൃത വീടുകളും റിസോർട്ടും പൊളിച്ചു മാറ്റാനുള്ള ആർജ്ജവം ഉണ്ടോ ഹിന്ദു ഐക്യവേദി അഭിപ്രായപ്പെട്ടു.മടപ്പുര തകർക്കാനായി സിപിഎം നേതൃത്വം മുന്നോട്ടു പോവുകയാണെങ്കിൽ അതിനെതിരെ സമുദായ സംഘടനകളെയും ക്ഷേത്ര ഭാരവാഹികളെയും അണിനിരത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഹിന്ദുവേദി മുന്നറിയിപ്പ് നൽകി.എസ് പി ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ഗോപാലകൃഷ്ണൻ തച്ചങ്ങാട്,ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി,രാജൻ മൂളിയാർ,മോഹനൻ വാഴക്കോട്,വി സുധാകരൻ,കെഎൻ ശ്രീകണ്ഠൻ നായർ ,രാമൻ ഉദയഗിരി,കെ വി കുഞ്ഞിക്കണ്ണൻ കള്ളാർ ,അഡ്വക്കേറ്റ് മണികണ്ഠൻ എന്നിവർ സംസാരിച്ചു.

പടം:പടന്ന തെക്കേകാട് മുത്തപ്പൻ മടപ്പുര

Categories
Uncategorised

പാലക്കുന്ന് ക്ഷേത്രത്തിലെ ഇളയ ഭഗവതിയുടെ കാർണവരുടെ ‘തറവാട് കേറൽ മംഗലം’ നടന്നു

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിൽ ഇളയ ഭഗവതിയുടെ കാർണവരായി കലശം കുളിച്ച് ആചാരസ്ഥാനമേറ്റ ഹരിദാസ് എന്ന ചന്ദ്രന്റെ ‘തറവാട് കേറൽ മംഗലം’ നടന്നു. കീഴൂർ കാട്ടുർ വളപ്പ് വയനാട്ടുകുലവൻ തറവാടിന് അവകാശപ്പെട്ട ആചാരസ്ഥാനമാണിത്. 10 ലേറെ വർഷമായി ഒഴിഞ്ഞുകിടന്ന സ്ഥാനത്തേക്കാണ് ഭരണി ഉത്സവ കൊടിയേറ്റനാളിൽ ഭണ്ഡാരവീട്ടിലെ തിരുമുറ്റത്ത് നടന്ന ചടങ്ങിൽ അദ്ദേഹം കലശം കുളിച്ച് കാർണവർ സ്ഥാനം ഏറ്റെടുത്തത്. ഒരുമാസമായി ഭണ്ഡാര വീട്ടിലെ വാസത്തിന് ശേഷം സ്ഥാനികരും ഭാരവാഹികളും മറ്റും ചേർന്ന് ചന്ദ്രൻ കാർണവരെ കീഴൂരിലെ കാട്ടൂർ വളപ്പ് തറവാട്ടിലേക്ക് ആനയിച്ചു. കലശം കുളിച്ച ശേഷം ആദ്യമായി തറവാട്ടിലെത്തിയ കാർണവരെ പടിഞ്ഞാറ്റയിലെ പലകയിൽ ഇരുത്തി ക്ഷേത്ര സ്ഥാനികരും തറവാട്ടിലെ തലമുതിർന്നവരും അരിയിട്ട് വണങ്ങി ആദരിച്ചു. ശേഷം മൺപാത്രത്തിൽ കാർന്നോർക്ക് മധുരവും വിളമ്പി. തറവാട്ടഗംങ്ങളായ സ്ത്രീകളും ചെറുപ്പക്കാരും സന്താനങ്ങളും അരിമണി ദീപത്തിലിട്ട് കാർണവരെ തൊഴുത് വണങ്ങി. കുന്നരിയത്തായിരുന്ന ചന്ദ്രൻ കാർണാവരും കുടുംബവും ഇനി തറവാട്ടിലായിരിക്കും താമസം. ചടങ്ങിനെത്തിയവർക്കെല്ലാം വിഭവസമൃദ്ധമായ സദ്യ വിളമ്പി.

Categories
Uncategorised

തിരുവക്കോളി പാർഥസാരഥി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം

പാലക്കുന്ന് : തിരുവക്കോളി തിരൂർ പാർഥസാരഥി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന വാർഷികോത്സവം  കലവറ നിറയ്‌ക്കലോടെ തുടക്കമായി.

 രാവിലെ കലവറയിൽ ദീപപ്രോജ്വലനത്തിന് ശേഷം  വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് നിന്ന്  കലവറ ഘോഷയാത്ര ക്ഷേത്രത്തിലെത്തി.പദ്മ വിശാലാക്ഷന്റെ  ഹരിനാമ കീർത്തനവും ഉദുമ സംയുക്ത സത് സംഗ സമിതിയുടെ  സദ്ഗ്രന്ഥ പാരായണവും നടന്നു. വൈകുന്നേരം മാതൃസമിതിയുടെ  വിഷ്ണു സഹസ്രനാമ പാരായണവും കുട്ടികളുടെ  തിരുവാതിരക്കളിയും മാതൃസമിതിയുടെയും റിയൽ ഫ്രണ്ട്സ് വനിതാവേദിയുടെയും  കൈകൊട്ടിക്കളിയും
തുടർന്ന് ഉദുമ ദുർഗ മഹിളാ ഭജൻസിന്റെ ഭജനയും കുട്ടികളുടെ നൃത്തഗാനനിശയും ഉണ്ടായിരുന്നു.9ന്  രാവിലെ നടതുറന്ന ശേഷം ഗണപതി ഹോമവും ബിംബശുദ്ധിയ്ക്കും ശേഷം  ഗംഗാധരൻ പള്ളം ഹരിനാമ കീർത്തനം പാടും. കായക്കുളം വിഷ്ണു സമിതിയുടെ ഭജനയും ബിജു പെരുന്തടിയുടെ അഷ്ടപതിയ്ക്കും ശേഷം 10.30ന് നവക പൂജയും നവകാഭിഷേകവും നടത്തും. തുടർന്ന് മാതൃ സമിതിയുടെ നേതൃത്വത്തിൽ  പാലക്കുന്ന് കരിപ്പോടി അയ്യപ്പ  ഭജനമന്ദിരത്തിൽ നിന്നുള്ള  തിരുമുൽകാഴ്ച ഘോഷയാത്ര ക്ഷേത്രത്തിലെത്തും.
ഉച്ചയ്ക്ക് മഹാപൂജയ്ക്ക് ശേഷം അന്നദാനവുമുണ്ടാകും. രാത്രി 8ന് ഭൂതബലി ഉത്സവം  തുടങ്ങും.  അരയാൽത്തറയിലെ പൂജയും കഴിഞ്ഞ് തിടമ്പ് നൃത്തത്തോടെ ഉത്സവം  സമാപിക്കും.
ക്ഷേത്ര യുഎഇ കൂട്ടായ്‌മ  നാലമ്പലത്തിനകത്തു കരിങ്കല്ല് പാകിയതിന്റെ സമർപ്പണം ഞായറാഴ്ച നടന്നു . മറ്റ് സമർപ്പണങ്ങളും തന്ത്രി മുഖേന പ്രാർഥിച്ചു നൽകി.
Categories
Uncategorised

ചെർക്കള ബേവിഞ്ച പരിങ്കാതൊട്ടി അരയാലിന്റടി ദൈവസ്ഥാനത്തിന് പുതിയ ഭാരവാഹികൾ

ഉണ്ണികൃഷ്ണൻ പൊയിനാച്ചി(പ്രസിഡന്റ് ), ഗംഗധാരൻ പക്രാനം(സെക്രട്ടറി ),            ഉദ്ദേശ് കുമാർ( ട്രഷർ )

ചെർക്കള :ചേർക്കള ബേവിഞ്ച പരിങ്കാതൊട്ടി അരയാലിന്റടി ദൈവസ്ഥാനത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ ഗംഗാധരൻ പക്രാനം അധ്യക്ഷത വഹിച്ചു, തന്ത്രി വിഷ്ണുമൂർത്തി കക്കില്ലായ ഉദ്ഘാടനം ചെയ്തു ബിജു കമ്മട്ട സ്വാഗതവും, ഉദ്ദേശ് കുമാർ നന്ദിയും പറഞ്ഞു

പുതിയ ഭാരവാഹികൾ

മുഖ്യ രക്ഷാധികാരി വിഷ്ണുമൂർത്തി കക്കില്ലായ

പ്രസിഡന്റ്‌ :ഉണ്ണികൃഷ്ണൻ പൊയിനാച്ചി

വൈസ് പ്രസിഡന്റ്‌ :രവീന്ദ്രൻ.ടി.കെ

സെക്രട്ടറി :ഗംഗധാരൻ പക്രാനം

ജോയിന്റ് സെക്രട്ടറി : ബിജു കമ്മട്ട

ഖജാൻജി :ഉദ്ദേശ് കുമാർ

Categories
Uncategorised

കണ്ണോൽപടി പാറ്റേൻ വീട് തറവാട് കളിയാട്ടം 9 മുതൽ 12വരെ 

പാലക്കുന്ന് : ‘ഒന്ന് കുറവ് നാല്പത് ദൈവങ്ങൾ’ പള്ളിയുറങ്ങുന്ന ആരൂഡ സ്ഥാനമായ മുദിയക്കാൽ കണ്ണോൽപടി പാറ്റേൻ വീട് തറവാട്ടിൽ കളിയാട്ടോത്സവം 9 മുതൽ 12 വരെ നടത്തും. തൃക്കണ്ണാട് ത്രയംബകേശ്വരന്റെ നാല് പടികളിൽ പ്രധാനപ്പെട്ടതാണ് കണ്ണോൽപടി. 5വർഷത്തിൽ കളിയാട്ടം ഇവിടെ പതിവാണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടി വന്നതിനാൽ 7 വർഷത്തിന് ശേഷമാണ് ഇപ്പോൾ കളിയാട്ടം നടക്കുന്നത്. 9ന് രാവിലെ 10.40 നും 11.40 മധ്യേ കലവറ നിറയ്‌ക്കും. വൈകുന്നേരം 6 മുതൽ തെയ്യംകൂടൽ, തിടങ്ങൾ, തോറ്റം, കുളിച്ച് തോറ്റം, പടവീരൻ തെയ്യത്തിന്റെ വെള്ളാട്ടം, മോന്തിക്കോലം. രാത്രി 12 മുതൽ കുട്ടിശാസ്തൻ, ഭൈരവൻ, പടവീരൻ തെയ്യങ്ങളുടെ പുറപ്പാട്. 10ന് രാവിലെ 10 മുതൽ വിഷ്ണുമൂർത്തി, പടിഞ്ഞാർ ചാമുണ്ഡി, രക്തചാമുണ്ഡി, ചൂളിയാർ ഭഗവതി, മൂവാളം കുഴി ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാട്.

രാത്രി 7ന് തിടങ്ങൾ, തോറ്റം, കുളിച്ച് തോറ്റം, പടവീരൻ തെയ്യത്തിന്റെ വെള്ളാട്ടം, മോന്തിക്കോലം. രാത്രി 12 മുതൽ കുട്ടിശാസ്തൻ, ഭൈരവൻ, പടവീരൻ തെയ്യങ്ങളുടെ പുറപ്പാട്.

11ന് രാവിലെ 10 മുതൽ വിഷ്ണുമൂർത്തി, പടിഞ്ഞാർ ചാമുണ്ഡി, തൊഴുന്തട്ട ചാമുണ്ഡി, ചൂളിയാർ ഭഗവതി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാട്. രാത്രി 7ന് തിടങ്ങൾ, തോറ്റം, കുളിച്ച് തോറ്റം, പടവീരൻ തെയ്യത്തിന്റെ വെള്ളാട്ടവും മോന്തിക്കോലവും. രാത്രി 12 മുതൽ കുട്ടിശാസ്തൻ, ഭൈരവൻ, പടവീരൻ, പൊട്ടൻ തെയ്യം, പൊട്ടിയമ്മ

തെയ്യങ്ങളുടെ പുറപ്പാട്.

12ന് രാവിലെ വിഷ്ണുമൂർത്തി, പടിഞ്ഞാർ ചാമുണ്ഡി, ചൂളിയാർ ഭഗവതി തെയ്യങ്ങൾ അരങ്ങത്ത്.2ന് കോലസ്വരൂപത്ത് തായ് പരദേവതയുടെ തിരുമുടി നിവരും. തുടർന്ന് മൂവാളംകുഴി ചാമുണ്ഡി, ഗുളികൻ തെയ്യങ്ങളുടെ പുറപ്പാട്.

വൈകുന്നേരം 6ന് വിളക്കിലരിയോടെ കളിയാട്ടോത്സവത്തിന് സമാപനം.

എല്ലാദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. തുലാഭാരം സമർപ്പിക്കേണ്ടവർ മുൻകൂട്ടി പേര് നൽകണം.8075180858.

Categories
Uncategorised

മാധ്യമ പ്രവർത്തകർക്ക് ഒപ്പം വ്യാപാരികളുടെ ഇഫ്ത്താർ വിരുന്ന്

കാഞ്ഞങ്ങാട് : മാധ്യമ പ്രവർത്തകർക്ക് നോമ്പുതുറ സൽക്കാരം നൽകി വ്യാപാരികളുടെ ഇഫ്ത്താർ സംഗമം .കാഞ്ഞങ്ങാട് മർച്ചൻ്റ് അസോസിയേഷനാണ് കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവർത്തകർക്ക് ഇഫ്ത്താർ വിരുന്ന് ഒരുക്കിയത്.

മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സി.യൂസഫ് ഹാജി ,എം.വിനോദ് ,രാജേന്ദ്രകുമാർ ,ഗിരീഷ് നായക് ,എ ഹമീദ് ഹാജി, ത്വയ്ബ് ,പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ ,ട്രഷറർ ഫസ് ലുറഹ്മാൻ ,വൈസ് പ്രസിഡൻ്റ് കെ.എസ് ഹരി ,മാധ്യമ പ്രവർത്തകരായ ടി. മുഹമ്മദ് അസ്ലം ,എൻ.ഗംഗാധരൻ ,റഹ്നാസ് മടിക്കൈ ,ടി .ദിനേശൻ, സുകുമാരൻ കരിന്തളം,സജേഷ് അടമ്പിൽ ,ഫോട്ടോഗ്രാഫർ സുകുമാരൻ ആശീർവാദ് തുടങ്ങിയവർ സംബന്ധിച്ചു.

Back to Top