തിരുവക്കോളി പാർഥസാരഥി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം

Share

പാലക്കുന്ന് : തിരുവക്കോളി തിരൂർ പാർഥസാരഥി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന വാർഷികോത്സവം  കലവറ നിറയ്‌ക്കലോടെ തുടക്കമായി.

 രാവിലെ കലവറയിൽ ദീപപ്രോജ്വലനത്തിന് ശേഷം  വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് നിന്ന്  കലവറ ഘോഷയാത്ര ക്ഷേത്രത്തിലെത്തി.പദ്മ വിശാലാക്ഷന്റെ  ഹരിനാമ കീർത്തനവും ഉദുമ സംയുക്ത സത് സംഗ സമിതിയുടെ  സദ്ഗ്രന്ഥ പാരായണവും നടന്നു. വൈകുന്നേരം മാതൃസമിതിയുടെ  വിഷ്ണു സഹസ്രനാമ പാരായണവും കുട്ടികളുടെ  തിരുവാതിരക്കളിയും മാതൃസമിതിയുടെയും റിയൽ ഫ്രണ്ട്സ് വനിതാവേദിയുടെയും  കൈകൊട്ടിക്കളിയും
തുടർന്ന് ഉദുമ ദുർഗ മഹിളാ ഭജൻസിന്റെ ഭജനയും കുട്ടികളുടെ നൃത്തഗാനനിശയും ഉണ്ടായിരുന്നു.9ന്  രാവിലെ നടതുറന്ന ശേഷം ഗണപതി ഹോമവും ബിംബശുദ്ധിയ്ക്കും ശേഷം  ഗംഗാധരൻ പള്ളം ഹരിനാമ കീർത്തനം പാടും. കായക്കുളം വിഷ്ണു സമിതിയുടെ ഭജനയും ബിജു പെരുന്തടിയുടെ അഷ്ടപതിയ്ക്കും ശേഷം 10.30ന് നവക പൂജയും നവകാഭിഷേകവും നടത്തും. തുടർന്ന് മാതൃ സമിതിയുടെ നേതൃത്വത്തിൽ  പാലക്കുന്ന് കരിപ്പോടി അയ്യപ്പ  ഭജനമന്ദിരത്തിൽ നിന്നുള്ള  തിരുമുൽകാഴ്ച ഘോഷയാത്ര ക്ഷേത്രത്തിലെത്തും.
ഉച്ചയ്ക്ക് മഹാപൂജയ്ക്ക് ശേഷം അന്നദാനവുമുണ്ടാകും. രാത്രി 8ന് ഭൂതബലി ഉത്സവം  തുടങ്ങും.  അരയാൽത്തറയിലെ പൂജയും കഴിഞ്ഞ് തിടമ്പ് നൃത്തത്തോടെ ഉത്സവം  സമാപിക്കും.
ക്ഷേത്ര യുഎഇ കൂട്ടായ്‌മ  നാലമ്പലത്തിനകത്തു കരിങ്കല്ല് പാകിയതിന്റെ സമർപ്പണം ഞായറാഴ്ച നടന്നു . മറ്റ് സമർപ്പണങ്ങളും തന്ത്രി മുഖേന പ്രാർഥിച്ചു നൽകി.
Back to Top