Categories
Kasaragod Latest news main-slider top news

നീലേശ്വരം പ്രതിഭകോളേജ് ബി കോംഅലുമിനി94 പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു

കാഞ്ഞങ്ങാട്:-നീലേശ്വരം പ്രതിഭ 1994വർഷത്തെബികോംവിദ്യാർത്ഥികളുടെ കൂട്ടായ്മയായ അലുമിനി94പൂർവ്വ വിദ്യാർത്ഥി സംഗമവുംഅനുമോദനവുംഗുരുവന്ദനവുംനടന്നു.സംസ്ഥാനത്തിനകത്തും പുറത്തുംവിവിധ മേഖലകളിൽജോലി പൂർവ്വവിദ്യാർത്ഥികളുഅവരുടെ കുടുംബാംഗങ്ങളുടെയുംസംഗമമാണ് നടന്നത്.

കാഞ്ഞങ്ങാട് ഒറിക്സ് വില്ലേജ ൽസിനിമാതാരവും കവയത്രിയുമായ സി.പി.ശുഭസംഗമം ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡണ്ട് പി.മുരളീധരൻ വെള്ളിക്കോത്ത്അധ്യക്ഷത വഹിച്ചു.പഠിപ്പിച്ച അധ്യാപകരായ കെ..പ്രഭാകരൻ, പി. ജെയിംസ്, എം.ദാമോദരൻ,മാധവൻ പുറച്ചേരി, കെ.ബാലകൃഷ്ണൻ, അഡ്വ:എൻ.അശോകൻ, സി.സതീശൻ,എന്നിവരെ യുംവിവിധ മേഖലകളിൽകഴിവ് തെളിയിച്ചകുടുംബാംഗങ്ങളുടെ മക്കളെയുംചടങ്ങിൽ വച്ച് ആദരിച്ചു.സെക്രട്ടറി ഉണ്ണികൃഷ്ണൻമടികൈസ്വാഗതവും വൈ പ്രസിഡൻ് പി.കൃഷ്ണകുമാർനന്ദിയും പറഞ്ഞു. വിവിധ പരിപാപരിപാടിപരിപാടികൾകളു നടന്നു

Categories
Kerala Latest news main-slider top news

NEET-UG പരീക്ഷ നാളെ: വിദ്യാർത്ഥികൾ നേരത്തെ എത്തണം

തിരുവനന്തപുരം:* അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യു.ജി 2024 പരീക്ഷ നാളെ നടക്കും. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങങ്ങൾ പൂർത്തിയായതായി എൻടിഎ അറിയിച്ചു.

 

ഉച്ചയ്ക്ക് 2മുതൽ 5.20 വരെയാണ് പരീക്ഷ. 557 നഗരങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷക്ക് 23.81 ലക്ഷത്തിലേറെ പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് കേന്ദ്രം തുറക്കും. വിദ്യാർത്ഥികൾ കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണം.

 

ഉച്ചക്ക് 1.30ന് ശേഷം വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല. ട്രാഫിക്, കേന്ദ്രത്തിന്റെ സ്ഥാനം, കാലാവസ്ഥ തുടങ്ങിയ എല്ലാ വസ്തുതകളും കണക്കിലെടുത്ത് ഉദ്യോഗാർഥികൾ വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങണമെന്നും പരീക്ഷാ ഹാളിൽ അഡ്മിറ്റ് കാർഡില്ലാത്ത ഉദ്യോഗാർഥികളുടെ പ്രവേശനം അനുവദിക്കില്ലെന്നും എൻ.ടി.എ അറിയിച്ചു.

 

പരീക്ഷയുടെ അഡ്മിറ്റ്‌ കാർഡ് http://exams. nta.ac.in, http://neet. ntaonline. in സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ നമ്പർ, ജനനതീയതി എന്നിവ നൽകിവേണം ഡൗൺലോഡ് ചെയ്യാം. നീറ്റ് യുജി 2024 പരീക്ഷയുടെ ഫലം ജൂൺ 14നാണ് പ്രഖ്യായ്ക്കുക. കൂടുതൽ സഹായത്തിനു 011-40759000 എന്ന നമ്പറിലോ neet@nta. ac. in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.

Categories
Kasaragod Kerala Latest news main-slider top news

ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപകർക്കുള്ള എഐ പരിശീലനത്തിന്റെ ആദ്യബാച്ച് പൂർത്തിയായി

 

തിരുവനന്തപുരം: ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപകർക്കുള്ള എഐ പരിശീലനത്തിന്റെ ആദ്യബാച്ച് പൂർത്തിയായി. സംസ്ഥാനത്ത് 71 കേന്ദ്രങ്ങളിലായി 1856 അധ്യാപകരാണ് ആദ്യ ബാച്ചില്‍ പരിശീലനം പൂർത്തിയാക്കിയത്. സെക്കൻഡറി തലം തൊട്ടുള്ള 80,000 അധ്യാപകർക്ക് ഓഗസ്റ്റ് മാസത്തിനുള്ളില്‍ പരിശീലനം നല്‍കിയതിനുശേഷം പ്രൈമറി അധ്യാപകരെക്കൂടി പരിശീലിപ്പിച്ച് 2025 ജനുവരി 1 ഓടെ മുഴുവന്‍ അധ്യാപകർക്കും എഐ പരിശീലനം ലഭിച്ച ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി പ്രസ്താവിച്ചു. മണക്കാട് ഗേള്‍സ് സ്കൂളിലെ പരിശീലന കേന്ദ്രം മന്ത്രി സന്ദർശിച്ചു. കൈറ്റ് സി.ഇ.ഒ കെ. അന്‍വർ സാദത്ത് സംസാരിച്ചു.

 

സമ്മറൈസേഷന്‍, ഇമേജ് ജനറേഷന്‍, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, പ്രസന്റേഷനുകള്‍, അനിമേഷനുകള്‍ തുടങ്ങിയവയുടെ നിർമ്മാണം, ഇവാല്യുവേഷന്‍ എന്നിങ്ങനെയുള്ള മേഖലകളിലാണ് കൈറ്റിന്റെ മൊഡ്യൂള്‍ ഉപയോഗിച്ച് അധ്യാപകർ പരിശീലനം നേടുന്നത്. ഉത്തരവാദിത്വത്തോടെയുള്ള നി‍ർമിതബുദ്ധി ഉപയോഗം, ഡീപ്‍ഫേക്ക് തിരിച്ചറിയല്‍, അല്‍ഗൊരിതം പക്ഷപാതിത്വം, സ്വകാര്യതാ പ്രശ്നങ്ങള്‍ തുടങ്ങിയവയും പരിശീലനത്തിന്റെ ഭാഗമായി അധ്യാപകർ പരിചയപ്പെടുന്നുണ്ട്. അധ്യാപക‍ർ ലാപ്‍ടോപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ചാണ് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളായാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. മെയ് മാസത്തില്‍ കൂടുതലും ഹയർ സെക്കൻഡറി അധ്യാപക‍ർക്കായിരിക്കും പരിശീലനം.

Categories
Kasaragod main-slider top news

കേരള സാംസ്കാരിക പരിഷത്ത് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ “ആചാര്യ ശ്രേഷ്ഠ പുരസ്കാരം 2024

കേരള സാംസ്കാരിക പരിഷത്ത് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ “ആചാര്യ ശ്രേഷ്ഠ പുരസ്കാരം 2024” വെള്ളരിക്കുണ്ട് സെന്റ് ജൂട്സ് ആർട്സ് ആൻഡ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. അഖിൽ മാത്യു മുക്കുഴിക്ക് സമർപ്പിച്ചു. ബിരിക്കുളത്ത് വെച്ച് നടന്ന പുരസ്കാര സമർപ്പണ സമ്മേളനത്തിൽ വച്ച് കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് യോഗം ഉദ്ഘാടനം ചെയ്ത് പുരസ്കാര സമർപ്പണം നിർവഹിച്ചു. കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന വർക്കിംഗ് ചെയർമാൻ മൂസ പാട്ടില്ലത്ത് അധ്യക്ഷത വഹിച്ചു. കേരള സാംസ്കാരിക പരീക്ഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ജോൺസൺ ചെത്തിപ്പുഴ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി രവീന്ദ്രൻ മുങ്ങത്ത്, സിബി വെള്ളാപ്പള്ളിയിൽ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേരള സാംസ്കാരിക പരിഷത്ത് ജില്ലാ സെക്രട്ടറി ജിജി കുന്നപ്പള്ളി സ്വാഗതവും ബെന്നി മടുക്കക്കുഴി നന്ദിയും പറഞ്ഞു. കേരള സംസ്കാരിക പരിഷത്തിന്റെ പ്രിയങ്കരനായ നേതാവ് അഡ്വ. ഷെരീഫ് ഉള്ളത്തിന്റെ സ്മരണാർത്ഥമാണ് ജില്ലാ കമ്മിറ്റി ഇത്തരത്തിൽ ഒരു പ്രോഗ്രാം സംഘടിപ്പിച്ചത്.

Categories
Kasaragod Latest news main-slider top news

മഞ്ഞമ്പൊതിക്കുന്നിലെ മാലിന്യങ്ങൾ നീക്കം ചെയ്തു നന്മമരം കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് : വിശക്കുന്നവർക്ക് ഭക്ഷണവും വേനൽക്കാലത്ത് കുടിവെള്ളവും തുടങ്ങി സാമൂഹ്യമേഖലയിൽ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന നന്മമരം ചാരിറ്റബിൾ സൊസൈറ്റി കാഞ്ഞങ്ങാട്ടെ വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന മഞ്ഞംപൊതി കുന്നിലെ മാലിന്യങ്ങൾ നീക്കി മാതൃക പ്രവർത്തനം നടത്തി.

വിവിധ മേഖകളിൽ പ്രവർത്തിക്കുന്ന അംഗങ്ങൾ തങ്ങളുടെ സ്ഥിരം തൊഴിൽ ആരഭിക്കുന്നതിനു മുൻപ് രാവിലേ 6 മണിക്കാനാണ് ശുചീകരണ പ്രവർത്തനം തുടങ്ങിയത്.

ഇരുപത്തഞ്ഞോളാം അംഗങ്ങൾ രണ്ടുമണിക്കൂർ ശുചീകരണം നടത്തി.

ശേഖരിച്ച മാലിന്യങ്ങൾ അജാനൂർ പഞ്ചായത്തിന് കൈമാറിയാണ് ദൗത്യം അവസാനിപ്പിച്ചത്.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. സബീഷ് ഉൽഘടനം ചെയ്തു.

നന്മമരം കാഞ്ഞങ്ങാട് പ്രസിഡന്റ്‌ ഹരി നോർത്തുകൊട്ടച്ചേരി, അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ പി ശ്രീദേവി, ചെയർമാൻ സലാം കേരള, സി. പി ശുഭ, ബിബി ജോസ്, ഷിബു നോർത്കോട്ടച്ചേരി, രതീഷ് കുശാൽനഗർ, രാജൻ വി ബാലൂർ, രാജി, അഞ്ജലി, ദിനേശൻ എക്സ് പ്ലസ്, ഗോകുലാനന്ദൻ, ബാലകൃഷ്ണൻ തോണത്ത്, പ്രസാദ്, അലക്സ് ഒറ്റപ്ലാക്കിൽ എന്നിവർ സംസാരിച്ചു.

Categories
Kasaragod Latest news main-slider top news

മണലിൽ മെട്രോ ക്ലബ്ബ് 34ാം വാർഷികവുംലൈബ്രറികെട്ടിട ഉദ്ഘാടനവും ഇന്ന്

കാഞ്ഞങ്ങാട്:-നാടിൻ്റെ വളർച്ചയ്ക്ക്മുതൽക്കൂട്ടാക്കുക,കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങ് ആവുക,കലാസാംസ്കാരിക മേഖലകളിൽ ഇടപെടുകതുടങ്ങിയചിന്താഗതിയുമായിഒരു കൂട്ടം ആളുകൾമുച്ചിലോട്ട് ഗവർമെൻറ് എഎൽപി സ്കൂൾ അങ്കണത്തിൽ ഒത്തുകൂടി രൂപീകൃതമാക്കിയകിഴക്കുംകരമണലിൽമെട്രോ ക്ലബ്ബിന്റെ34 -ാം വാർഷികാഘോഷവും,പുതുതായി നിർമ്മിച്ചലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവുംഇതോടനുബന്ധിച്ചുള്ള വിവിധ പരിപാടികളുംഇന്നും നാളെയും നടക്കും. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക്സാംസ്കാരിക പ്രവർത്തകൻമാധവൻ പുറിച്ചേരിഉദ്ഘാടനം ചെയ്യും.പ്രഭാഷകൻവത്സൻ പിലിക്കോട്മുഖ്യ പ്രഭാഷണം നടത്തും.സംഘാടകസമിതി ചെയർമാൻ.വി ശ്രീജിത്ത് അധ്യക്ഷത വഹിക്കും.വാർഡ് കൗൺസിലർഎം ശോഭന,പഞ്ചായത്ത് അംഗംകെ വി ലക്ഷ്മി,എം വി രാഘവൻ,പപ്പൻ കുട്ടമ്മത്ത്,രാജമോഹൻ മണലിൽ, ഡോ;എ അശോകൻ മണലിൽ,സി വി പ്രകാശൻ,ചന്ദ്രൻ മണലിൽ,അനിത മണിഎന്നിവർ സംസാരിക്കും.സംഘാടകസമിതി ജനറൽ കൺവീനർ എം.രാജേഷ് സ്വാഗതവുംക്ലബ്ബ് പ്രസിഡണ്ട് കെ.രാകേഷ്നന്ദിയും പറയും.ചടങ്ങിൽ വച്ച് ജീ യോകെമിസ്ട്രിയിൽഡോക്ടറേറ്റ് നേടിയ മണലിലെബീ. കെ. നീഷമനോജ് കുമാറിനെഅനുമോദിക്കും.തുടർന്ന്മെട്രോ ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിക്കുന്ന കൈകൂട്ടിക്കളി,കലാസന്ധ്യ എന്നിവ നടക്കും,രണ്ടാം ദിനമായ 5 ാംതീയതിക്ലബ്ബ് അംഗങ്ങൾ അവതരിപ്പിക്കുന്നനൂതന കലാരൂപമായആട്ടവും പാട്ടും നടക്കും

പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായികഴിഞ്ഞദിവസംവിളംബര ഘോഷയാത്ര നടന്നു.വാദ്യമേളത്തിന്റെയും,മുത്തു കുടയുടെയുംസ്ത്രീകളും കുട്ടികളും ക്ലബ്ബ് പ്രവർത്തകരും ഉൾപ്പെടെ നിരവധി ആളുകൾ ഘോഷയാത്രയിൽ പങ്കെടുത്തു.ക്ലബ്ബ് പരിസരത്തു നിന്നും ആരംഭിച്ചുക്ലബ് പ്രവർത്തന പരിധിയിലെവിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച്മൂന്ന് മണിക്കൂറിനു ശേഷം ക്ലബ്ബിൽ അവസാനിച്ചു.

 

Categories
Kasaragod Latest news main-slider top news

ആർ.ബാലകൃഷ്ണപിള്ളയുടെ മൂന്നാം സ്മൃതിദിനത്തോടനുബന്ധിച്ച് കേരള യൂത്ത് ഫ്രണ്ട് ബ്രി) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം താലുക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു.

കേരള കോൺഗ്രസ്സ് സ്ഥാപക നേതാവും കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനുമായ ആർ.ബാലകൃഷ്ണപിള്ള സാറിന്റെ മൂന്നാം സ്മൃതിദിനത്തോടനുബന്ധിച്ച് കേരള യൂത്ത് ഫ്രണ്ട് ബ്രി) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം താലുക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. മനോജ്. എ.ടി യുടെ സാനിദ്ധ്യത്തിൽ യൂത്ത് ഫ്രണ്ട് ബ്രി) കാസർഗോഡ് ജില്ല പ്രസിഡന്റ് സന്തോഷ് മാവുങ്കാൽ ഉച്ച ഭക്ഷണവിതരണം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ്സ് ബ്രി) ജില്ല പ്രസിഡന്റ് പി.ടി. നന്ദകുമാർ, ജില്ല ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, ഷാജി.എം, പ്രസാദ് മുങ്ങത്ത്, വിനോദ് തോയമ്മൽ, വേണുഗോപാലൻ നായർ എറു വാട്ട്, രാജീവൻ പുതുക്കളം, വിജിത്ത് തെരുവത്ത്, അഗസ്ത്യൻ നടയ്ക്കൽ, പ്രജിത്ത് കുശാൽ നഗർ,എൻ വിട്ടൽദാസ് തുടങ്ങിയവർ സംബന്ധിച്ചു

Categories
Kasaragod Latest news main-slider top news

ജിഎച്ച്എസ്എസ് ബല്ല ഈസ്റ്റ്‌ :  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. 

 

കാഞ്ഞങ്ങാട്:- ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ശില്പം അനാഛാദനം ചെയ്തു കൊണ്ട് കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയമായ ജിഎച്ച്എസ്എസ് ബല്ല ഈസ്റ്റിന്റെ ഒരു വർഷം നീണ്ടുനിന്നപ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. ബഹു .ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഭരണഘടനാ ശില്പം അനാവരണം ചെയ്തു. ആഘോഷ പരിപാടികളുടെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ഇന്ത്യയുടെ ഭാവി തലമുറകളായവിദ്യാർത്ഥികൾഭരണഘടനയുടെ ആമുഖം പഠിക്കാൻ തയ്യാറാകണമെന്നുംഅതിലൂടെ,വ്യക്തിജീവിതത്തിലുംഎൻറെഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്നമഹത്തായ സന്ദേശം ഉയർത്തിപ്പിടിക്കാനും കഴിയണമെന്നുംഅദ്ദേഹം പറഞ്ഞു സംഘാടകസമിതി ചെയർമാൻ അഡ്വ.പി.അപ്പുക്കുട്ടൻഅധ്യക്ഷനായി.പ്രിൻസിപ്പൽ സി.വി.അരവിന്ദാക്ഷൻ

പ്ലാറ്റിനം ജൂബിലി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കൗൺസിലർമാരായ കെ. ലത,. കെ.വി.സുശീല,പിടിഎ പ്രസിഡണ്ട് എൻ.ഗോപി,എം കുഞ്ഞമ്പു പൊതുവാൾ,വി കൃഷ്ണൻ, കെ. വിനീഷ്, വി.രജനി, അഡ്വ.പി.വേണുഗോപാലൻഎന്നിവർ സംസാരിച്ചു.സീനിയർ അസിസ്റ്റൻറ് കെ. ശ്രീവിദ്യ സ്വാഗതവും പിടിഎ വൈസ് പ്രസിഡണ്ട് എൻ.ദിനേശൻനന്ദിയും പറഞ്ഞു. സമാപന പരിപാടിയുടെ ഭാഗമായി വിരമിക്കുന്ന അധ്യാപകർക്കുള്ള ആദരം, വിദ്യാർഥി പ്രതിഭകൾക്കുള്ള അനുമോദനം,മെഗാ തിരുവാതിര,നാടൻ പാട്ട്, നൃത്തനൃത്ത്യങ്ങൾ, തുടങ്ങിയവയും നടന്നു.

ഒരു വർഷം നീണ്ട പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂളിൻ്റെ ഭൗതിക സൗകര്യം വികസിപ്പിക്കുന്നതിനാവശ്യമായ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്ലാറ്റിനം ജൂബിലി വർഷത്തിൽ അക്കാദമിക രംഗത്ത് വലിയ നേട്ടങ്ങൾ വിദ്യാലയം സ്വന്തമാക്കി.

Categories
Kasaragod Latest news main-slider top news

കോട്ടച്ചേരി ദിനേശ് ബീഡിവൈവിധ്യവൽക്കരണം വിപണ കേന്ദ്രതുറന്നു

കാഞ്ഞങ്ങാട്:-കോട്ടച്ചേരി ദിനേശ്ബീഡിയൂണിറ്റിന്റെവൈവിധ്യവൽക്കരണത്തിന്റെ ഭാഗമായിദിനേശ് ഉൽപ്പന്നങ്ങളുടെവിപണന കേന്ദ്രം തുറന്നു.വെള്ളിക്കോത്ത്. ഹെഡ്ഓഫീസിന്.സമീപത്ത്തുടങ്ങിയവിപണന കേന്ദ്രംചെയർമാൻ എ. കെ.ദിനേശ് ബാബുഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് പി. കാര്യമ്പുഅധ്യക്ഷത വഹിച്ചു.പുതിയ കോട്ടയിലെവ്യാപാരിഗുരുദത്ത് പൈആദ്യ വില്പന ഏറ്റുവാങ്ങി.കേരള ദിനേശ് ബീഡിവൈവിധ്യവൽക്കരണത്തിന്റെ ഭാഗമായിസ്വന്തം ഫാക്ടറികളിൽ സ്വന്തം തൊഴിലാളികൾ ഉത്പാദിപ്പിച്ചഗുണമേന്മയു,മായമില്ലാത്തമായആഗ്.മാർക്ക്കറി പൗഡറുകൾ,തേങ്ങാപ്പാൽ, പാൽ ഉൽപ്പന്നങ്ങൾ,വസ്ത്രങ്ങൾ,തുടങ്ങിയവയുടെവില്പന കേന്ദ്രമാണ് തുറന്നത്.

കേന്ദ്ര സംഘംഡയറക്ടർ മാരായ പി..കമലക്ഷൻ, വി.ബാലൻ, എം.പൊക്ളൻ, എം.വി.നാരായണൻ, വി.തുളസി, സി.സുനീഷ്,എന്നിവർ സംസാരിച്ചു.സംഘം സെക്രട്ടറി എൻ.നിഖിൽ സ്വാഗതവുംഡയറക്ടർ പി.കൃഷ്ണൻ നന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider top news

കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ് 25ാം വാർഷികാഘോഷം സമ്മാനവിതരണവും കലാപരിപാടിയിയും നടന്നു

കാഞ്ഞങ്ങാട്:-മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളിലൂടെ25 വാർഷികം ആഘോഷിക്കുന്നകാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയായിഗ്രാമ പ്രദേശത്ത് സ്ഥിതി ചെയ്യുന്നകാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ്.വാർഷികത്തിൻ്റെ ഭാഗമായിനടത്തിയസമ്മാനക്കൂപ്പൺ നറുക്കെടുപ്പ്,വിഷുദിനത്തിൽ നടത്തിയ കായിക മത്സര വിജയികൾക്കുള്ള സമ്മാനവിതരണം,വിവിധ കലാപരിപാടികൾഎന്നിവ നടന്നു.ക്ലബ്ബ് പരിസരത്ത് നടന്ന പരിപാടിസിനിമ സീരിയൽനടികലാഭവൻ നന്ദന ഉദ്ഘാടനം ചെയ്തു.കായിക മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾദേശീയ അത്‌ലറ്റിക്സ് മീറ്റ്ചാമ്പ്യൻകെ വി സജിത്ത്നൽകി.ക്ലബ്ബ് വൈസ് പ്രസിഡണ്ട്കെ വിനീത് അധ്യക്ഷത വഹിച്ചു.ക്ലബ്ബ് പ്രസിഡണ്ട്,പി മുരളി,സംഘാടകസമിതി ജനറൽ കൺവീനർ,രതീഷ് കാലിക്കടവ്,വനിതാ വിഭാഗം പ്രസിഡണ്ട് എ കെ ലൈല,കെ ശ്രീധരൻ,എ കെ ലക്ഷ്മണൻ,പി ജിഷ്ണു,എം കെ സഞ്ജയ് രാജ്,പി രാഹുൽ,എം മുരളികൃഷ്ണൻ എ.പ്രീജഎന്നിവർ സംസാരിച്ചു.ക്ലബ്ബ് ജോ: സെക്രട്ടറി പി. വി നന്ദഗോപൻസ്വാഗതം പറഞ്ഞു

Back to Top