ജിഎച്ച്എസ്എസ് ബല്ല ഈസ്റ്റ്‌ :  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. 

Share

 

കാഞ്ഞങ്ങാട്:- ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ശില്പം അനാഛാദനം ചെയ്തു കൊണ്ട് കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയമായ ജിഎച്ച്എസ്എസ് ബല്ല ഈസ്റ്റിന്റെ ഒരു വർഷം നീണ്ടുനിന്നപ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. ബഹു .ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഭരണഘടനാ ശില്പം അനാവരണം ചെയ്തു. ആഘോഷ പരിപാടികളുടെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ഇന്ത്യയുടെ ഭാവി തലമുറകളായവിദ്യാർത്ഥികൾഭരണഘടനയുടെ ആമുഖം പഠിക്കാൻ തയ്യാറാകണമെന്നുംഅതിലൂടെ,വ്യക്തിജീവിതത്തിലുംഎൻറെഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്നമഹത്തായ സന്ദേശം ഉയർത്തിപ്പിടിക്കാനും കഴിയണമെന്നുംഅദ്ദേഹം പറഞ്ഞു സംഘാടകസമിതി ചെയർമാൻ അഡ്വ.പി.അപ്പുക്കുട്ടൻഅധ്യക്ഷനായി.പ്രിൻസിപ്പൽ സി.വി.അരവിന്ദാക്ഷൻ

പ്ലാറ്റിനം ജൂബിലി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കൗൺസിലർമാരായ കെ. ലത,. കെ.വി.സുശീല,പിടിഎ പ്രസിഡണ്ട് എൻ.ഗോപി,എം കുഞ്ഞമ്പു പൊതുവാൾ,വി കൃഷ്ണൻ, കെ. വിനീഷ്, വി.രജനി, അഡ്വ.പി.വേണുഗോപാലൻഎന്നിവർ സംസാരിച്ചു.സീനിയർ അസിസ്റ്റൻറ് കെ. ശ്രീവിദ്യ സ്വാഗതവും പിടിഎ വൈസ് പ്രസിഡണ്ട് എൻ.ദിനേശൻനന്ദിയും പറഞ്ഞു. സമാപന പരിപാടിയുടെ ഭാഗമായി വിരമിക്കുന്ന അധ്യാപകർക്കുള്ള ആദരം, വിദ്യാർഥി പ്രതിഭകൾക്കുള്ള അനുമോദനം,മെഗാ തിരുവാതിര,നാടൻ പാട്ട്, നൃത്തനൃത്ത്യങ്ങൾ, തുടങ്ങിയവയും നടന്നു.

ഒരു വർഷം നീണ്ട പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂളിൻ്റെ ഭൗതിക സൗകര്യം വികസിപ്പിക്കുന്നതിനാവശ്യമായ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്ലാറ്റിനം ജൂബിലി വർഷത്തിൽ അക്കാദമിക രംഗത്ത് വലിയ നേട്ടങ്ങൾ വിദ്യാലയം സ്വന്തമാക്കി.

Back to Top