മണലിൽ മെട്രോ ക്ലബ്ബ് 34ാം വാർഷികവുംലൈബ്രറികെട്ടിട ഉദ്ഘാടനവും ഇന്ന്

Share

കാഞ്ഞങ്ങാട്:-നാടിൻ്റെ വളർച്ചയ്ക്ക്മുതൽക്കൂട്ടാക്കുക,കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങ് ആവുക,കലാസാംസ്കാരിക മേഖലകളിൽ ഇടപെടുകതുടങ്ങിയചിന്താഗതിയുമായിഒരു കൂട്ടം ആളുകൾമുച്ചിലോട്ട് ഗവർമെൻറ് എഎൽപി സ്കൂൾ അങ്കണത്തിൽ ഒത്തുകൂടി രൂപീകൃതമാക്കിയകിഴക്കുംകരമണലിൽമെട്രോ ക്ലബ്ബിന്റെ34 -ാം വാർഷികാഘോഷവും,പുതുതായി നിർമ്മിച്ചലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവുംഇതോടനുബന്ധിച്ചുള്ള വിവിധ പരിപാടികളുംഇന്നും നാളെയും നടക്കും. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക്സാംസ്കാരിക പ്രവർത്തകൻമാധവൻ പുറിച്ചേരിഉദ്ഘാടനം ചെയ്യും.പ്രഭാഷകൻവത്സൻ പിലിക്കോട്മുഖ്യ പ്രഭാഷണം നടത്തും.സംഘാടകസമിതി ചെയർമാൻ.വി ശ്രീജിത്ത് അധ്യക്ഷത വഹിക്കും.വാർഡ് കൗൺസിലർഎം ശോഭന,പഞ്ചായത്ത് അംഗംകെ വി ലക്ഷ്മി,എം വി രാഘവൻ,പപ്പൻ കുട്ടമ്മത്ത്,രാജമോഹൻ മണലിൽ, ഡോ;എ അശോകൻ മണലിൽ,സി വി പ്രകാശൻ,ചന്ദ്രൻ മണലിൽ,അനിത മണിഎന്നിവർ സംസാരിക്കും.സംഘാടകസമിതി ജനറൽ കൺവീനർ എം.രാജേഷ് സ്വാഗതവുംക്ലബ്ബ് പ്രസിഡണ്ട് കെ.രാകേഷ്നന്ദിയും പറയും.ചടങ്ങിൽ വച്ച് ജീ യോകെമിസ്ട്രിയിൽഡോക്ടറേറ്റ് നേടിയ മണലിലെബീ. കെ. നീഷമനോജ് കുമാറിനെഅനുമോദിക്കും.തുടർന്ന്മെട്രോ ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിക്കുന്ന കൈകൂട്ടിക്കളി,കലാസന്ധ്യ എന്നിവ നടക്കും,രണ്ടാം ദിനമായ 5 ാംതീയതിക്ലബ്ബ് അംഗങ്ങൾ അവതരിപ്പിക്കുന്നനൂതന കലാരൂപമായആട്ടവും പാട്ടും നടക്കും

പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായികഴിഞ്ഞദിവസംവിളംബര ഘോഷയാത്ര നടന്നു.വാദ്യമേളത്തിന്റെയും,മുത്തു കുടയുടെയുംസ്ത്രീകളും കുട്ടികളും ക്ലബ്ബ് പ്രവർത്തകരും ഉൾപ്പെടെ നിരവധി ആളുകൾ ഘോഷയാത്രയിൽ പങ്കെടുത്തു.ക്ലബ്ബ് പരിസരത്തു നിന്നും ആരംഭിച്ചുക്ലബ് പ്രവർത്തന പരിധിയിലെവിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച്മൂന്ന് മണിക്കൂറിനു ശേഷം ക്ലബ്ബിൽ അവസാനിച്ചു.

 

Back to Top