കോൺഫെഡറേഷൻ ഓഫ്ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ പ്രതിഷേധ മാർച്ച് ധർണ്ണയും നടത്തി

Share

കോൺഫെഡറേഷൻ ഓഫ്ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ
പ്രതിഷേധ മാർച്ച് ധർണ്ണയും നടത്തി
കാഞ്ഞങ്ങാട്:-കേന്ദ്രസർക്കാറിന്റെമോട്ടോർ വാഹന നിയമത്തിൽതൊഴിലാളി വിരുദ്ധ നയങ്ങൾപിൻവലിക്കുക,ഇന്ധന വില കുറയ്ക്കുക,മോട്ടോർ തൊഴിലാളികൾക്ക് ക്ഷേമ പദ്ധതികൾപ്രഖ്യാപിക്കുക,സംസ്ഥാന സർക്കാരിനോട് കാണിക്കുന്നസാമ്പത്തിക ഉപരോധം പിൻവലിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്കോൺഫെഡറേഷൻ ഓഫ്മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായികാസർഗോഡ് ജില്ലാ കമ്മിറ്റികാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക്മാർച്ച് ധർണ്ണയും നടത്തി.നൂറുകണക്കിന് തൊഴിലാളികൾനോർത്ത് കോട്ടച്ചേരി കേന്ദ്രീകരിച്ച്മാർച്ച് തുടങ്ങിതുടർന്ന് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണഫെഡറേഷൻ ദേശീയ സെക്രട്ടറി.ടി കെ രാജൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ ഉണ്ണി നായർ അധ്യക്ഷത വഹിച്ചു.
അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗംഗിരി കൃഷ്ണൻ,ഓട്ടോ തൊഴിലാളി ജില്ലാ ജില്ലാ സെക്രട്ടറിപി എ റഹീ മാൻ,ഗുഡ്സ് യൂണിയൻ ജില്ലാ സെക്രട്ടറിവേങ്ങാട് ശശിഎന്നിവർ സംസാരിച്ചു.
കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറിമോഹൻകുമാർ പാടിസ്വാഗതം പറഞ്ഞു
ചിത്രം അടിക്കുറിപ്പ:-വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്മോട്ടോർ തൊഴിലാളി യൂണിയൻജില്ലാ കമ്മിറ്റിനടത്തിയ കാഞ്ഞങ്ങാട്ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച്ഫെഡറേഷൻദേശീയ സെക്രട്ടറിടി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ രതീഷ് കാലിക്കടവ്

Back to Top